‘ഞാനും വയൽസേവനം നിറുത്തണമോ?’
വയൽശുശ്രൂഷ ഒരു പ്രത്യേക സമയത്ത്, ഒരുപക്ഷേ ഉച്ചയാകുമ്പോൾ നിറുത്തുന്ന രീതി ചില പ്രസാധകർക്കുണ്ട്. ചില പ്രത്യേക സാഹചര്യങ്ങൾനിമിത്തം ചിലർക്ക് അങ്ങനെ ചെയ്യേണ്ടിവന്നേക്കാം. എന്നാൽ മറ്റുള്ളവർ വയൽസേവനം നിറുത്തി എന്ന കാരണത്താൽ അല്ലെങ്കിൽ ഒരു പ്രത്യേക സമയത്ത് നിറുത്തുന്നത് നിങ്ങളുടെ പ്രദേശത്തെ രീതിയാണ് എന്ന കാരണത്താൽ നിങ്ങളും ശുശ്രൂഷ അവസാനിപ്പിക്കുമോ? തെരുവുസാക്ഷീകരണംപോലെയുള്ള പരസ്യസാക്ഷീകരണത്തിൽ ഉൾപ്പെട്ടുകൊണ്ടോ വീട്ടിലേക്കു മടങ്ങുംവഴി ഒന്നോ രണ്ടോ മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ടോ കുറച്ചുകൂടെ സമയം ശുശ്രൂഷയിൽ തുടരാൻ നിങ്ങൾക്കാകുമോ? താത്പര്യം കാണിച്ച ഒരാളെയെങ്കിലും വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞാൽ അല്ലെങ്കിൽ ഒരാൾക്കെങ്കിലും ഒന്നോ രണ്ടോ മാസികകൾ നൽകാൻ കഴിഞ്ഞാൽ അത് എത്ര നല്ലതായിരിക്കും! ശുശ്രൂഷയിൽ തുടരാൻ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നെങ്കിൽ അൽപ്പംകൂടെ സമയം ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് “സ്തോത്രയാഗം” അർപ്പിക്കുന്നതിലുള്ള പങ്കു വർധിപ്പിക്കാൻ നിങ്ങൾക്കാകും.—എബ്രാ. 13:15.