ഒക്ടോബർ 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 7-ന് ആരംഭിക്കുന്ന വാരം
ഗീതം 83, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 25 ¶8-13, പേജ് 201-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: എഫെസ്യർ 1–6 (10 മിനി.)
നമ്പർ 1: എഫെസ്യർ 4:1-16 (4 മിനിട്ടുവരെ)
നമ്പർ 2: ഒന്നാമത് ദൈവത്തിന്റെ നീതി അന്വേഷിക്കുക എന്നതിന്റെ അർഥമെന്ത്? (മത്താ. 6:33) (5 മിനി.)
നമ്പർ 3: എല്ലാ മതങ്ങളിലും നന്മയുണ്ട് എന്നുള്ളത് ശരിയാണോ? (rs പേ. 323 ¶3-5) (5 മിനി.)
❑ സേവനയോഗം:
10 മിനി: ഒക്ടോബറിൽ മാസികകൾ സമർപ്പിക്കുന്നതിനുള്ള വിധങ്ങൾ. ചർച്ച. ഒക്ടോബർ-ഡിസംബർ വീക്ഷാഗോപുരം നിങ്ങളുടെ പ്രദേശത്ത് താത്പര്യജനകമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് 30-60 സെക്കന്റുകളെടുത്ത് വ്യക്തമാക്കുക. പിന്നീട്, മുഖ്യലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനുതകുന്ന ഏതു ചോദ്യം ചോദിക്കാമെന്നും ഏതു തിരുവെഴുത്ത് വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാമെന്നും സദസ്യർ പറയട്ടെ. മാസിക എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നിങ്ങളുടെ ഇടയിൽ കഠിനമായി അധ്വാനിക്കുന്നവർ. (1 തെസ്സ. 5:12, 13) രണ്ടു മൂപ്പന്മാരുമായി അഭിമുഖം നടത്തുക. അവരുടെ സഭാപരവും ദിവ്യാധിപത്യപരവുമായ നിയമനങ്ങൾ എന്തൊക്കെയാണ്? ലൗകികവും കുടുംബപരവുമായ ഉത്തരവാദിത്വങ്ങളോടൊപ്പം ഇവയും എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കുന്നു? ശുശ്രൂഷയ്ക്ക് മുൻഗണന കൊടുക്കുന്നതെങ്ങനെ? കുടുംബാംഗങ്ങൾ അവരെ പിന്തുണച്ചിരിക്കുന്നത് എങ്ങനെ?
ഗീതം 123, പ്രാർഥന