ഫെബ്രുവരി 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 17-ന് ആരംഭിക്കുന്ന വാരം
ഗീതം 81, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 9 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 29–31 (10 മിനി.)
നമ്പർ 1: ഉല്പത്തി 29:21-35 (4 മിനിട്ടുവരെ)
നമ്പർ 2: മനുഷ്യവർഗത്തിനു പൊതുവിൽ പുനരുത്ഥാനം എന്തർഥമാക്കുന്നു? (rs പേ. 336 ¶5–337 ¶3) (5 മിനി.)
നമ്പർ 3: അബ്യാഥാർ—അവിശ്വസ്തതയുടെ ഒരു പ്രവൃത്തിക്ക് അനേകവർഷത്തെ വിശ്വസ്തസേവനത്തെ അസാധുവാക്കാൻ സാധിക്കും (1ശമൂ 22:11-23; 23:6; 2ശമൂ 15:24-36; 1രാജാ 1:7, 8, 25, 26, 32-40; 2:26; 4:4) (5 മിനി.)
❑ സേവനയോഗം:
10 മിനി: പ്രസംഗിക്കുമ്പോൾ ഊഷ്മളത പ്രകടമാക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകം പേജ് 118, ഖണ്ഡിക 1 മുതൽ പേജ് 119, ഖണ്ഡിക 5 വരെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
5 മിനി: നിങ്ങൾ ശുശ്രൂഷയിൽ നമ്മുടെ വെബ്സൈറ്റ് ഉപയോഗപ്പെടുത്താറുണ്ടോ? ചർച്ച. ശുശ്രൂഷയിൽ നമ്മുടെ സൈറ്റ് ഉപയോഗിച്ചതിന്റെ അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. അനുയോജ്യമായ എല്ലാ അവസരങ്ങളിലും നമ്മുടെ സൈറ്റ് പരസ്യപ്പെടുത്താൻ സദസ്യരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
15 മിനി: “സ്മാരകകാലം സന്തോഷകരമാക്കുക.” ചോദ്യോത്തര പരിചിന്തനം. അനാരോഗ്യം വകവെക്കാതെ സഹായ പയനിയർ സേവനം ചെയ്യാൻ ഉദ്ദേശിക്കുന്നവരെയോ അല്ലെങ്കിൽ ശുശ്രൂഷ വികസിപ്പിക്കാൻ തങ്ങളുടെ ദൈനംദിന പട്ടികയിൽ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നവരെയോ പ്രോത്സാഹിപ്പിക്കുക. 3-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ വയൽസേവന യോഗങ്ങൾക്കായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചു പറയാൻ സേവന മേൽവിചാരകനെ ക്ഷണിക്കുക.
ഗീതം 8, പ്രാർഥന