ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2014 ജൂൺ 30-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. വിനോദവും വിശ്രമവും തിരഞ്ഞെടുക്കുമ്പോൾ പുറപ്പാടു 23:2-ൽ രേഖപ്പെടുത്തിയിരിക്കുന്ന തത്ത്വം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (മേയ് 5, w11 7/15 പേ. 10-11 ഖ. 3-7)
2. യഹോവെക്കു ദഹനയാഗം കഴിക്കുന്നതിനുമുമ്പ് വെള്ളംകൊണ്ടു കൈകാലുകൾ കഴുകണമെന്ന പുരോഹിതന്മാരോടുള്ള കൽപനയുടെ ഗൗരവം എന്തായിരുന്നു, ഇത് ഇന്നത്തെ യഹോവയുടെ ദാസന്മാർക്കു ശക്തമായ മുന്നറിയിപ്പായിരിക്കുന്നത് എന്തുകൊണ്ട്? (പുറ. 30:18-21) (മേയ് 19, w96 7/1 പേ. 9 ഖ. 9)
3. സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിയതിന് അഹരോനെ ശിക്ഷിക്കാതിരുന്നത് എന്തുകൊണ്ട്? (പുറ. 32:1-8, 25-35) (മേയ് 19, w04 3/15 പേ. 27 ഖ. 4)
4. കോർട്ടിങ്ങും വിവാഹവും സംബന്ധിച്ച ക്രിസ്തീയ വീക്ഷണം അന്യദൈവങ്ങളെ ആരാധിക്കുന്നവരെ വിവാഹം കഴിക്കുന്നതിലുള്ള ദൈവത്തിന്റെ വിലക്കുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (പുറ. 34:12-16) (മേയ് 26, w90 6/1 പേ. 14-15 ഖ. 11-13)
5. ബെസലേലിന്റെയും ഒഹൊലീയാബിന്റെയും അനുഭവം നമുക്കു വിശേഷാൽ പ്രോത്സാഹജനകമായിരിക്കുന്നത് എന്തുകൊണ്ട്? (പുറ. 35:30-35) (മേയ് 26, w10 9/15 പേ. 10 ഖ. 13)
6. ഇസ്രായേലിന്റെ മഹാപുരോഹിതൻ തന്റെ തലപ്പാവിൽ “സമർപ്പണത്തിന്റെ വിശുദ്ധ അടയാളം” ധരിച്ചിരുന്നത് എന്ത് ഓർമിപ്പിച്ചിരുന്നു, ഈ അടയാളം സമർപ്പണം സംബന്ധിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു? (പുറ. 39:30) (ജൂൺ 2, w01 2/1 പേ. 14 ഖ. 2-3)
7. സഹക്രിസ്ത്യാനിയുടെ ഗുരുതരമായ തെറ്റ് റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ച് എല്ലാ ക്രിസ്ത്യാനികൾക്കുമുള്ള ഉത്തരവാദിത്വം എന്താണ്? (ലേവ്യ. 5:1) (ജൂൺ 9, w97 8/15 ഖ. 27)
8. ഇസ്രായേല്യരുടെ നാളുകളിൽ സമാധാന യാഗങ്ങൾ എന്തു പങ്കു വഹിച്ചിരുന്നു, ഈ കരുതൽ നമ്മെ സംബന്ധിച്ച് എന്തർഥമാക്കുന്നു? (ലേവ്യ. 7:31-33) (ജൂൺ 16, w12 1/15 പേ. 19 ഖ. 11-12)
9. അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ചെയ്ത പാപത്തിൽ ഉൾപ്പെട്ടിരുന്നേക്കാവുന്നത് എന്താണ്, ഈ രേഖയിൽനിന്നു നാം എന്തു പഠിക്കുന്നു? (ലേവ്യ. 10:1, 2, 9) (ജൂൺ 23, w04 5/15 പേ. 22 ഖ. 6-8)
10. പ്രസവം ഒരു സ്ത്രീയെ “അശുദ്ധ”യാക്കുന്നത് എന്തുകൊണ്ടായിരുന്നു? (ലേവ്യ. 12:2, 5) (ജൂൺ 23, w04 5/15 പേ. 23 ഖ. 2)