ഡിസംബർ 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 15-ന് തുടങ്ങുന്ന ആഴ്ച
ഗീതം 72, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 23, 24 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോശുവ 6-8 (10 മിനി.)
നമ്പർ 1: യോശുവ 8:18-29 (4 മിനിട്ടുവരെ)
നമ്പർ 2: ഒരു വ്യക്തിക്കു പരിശുദ്ധാത്മാവ് ഉണ്ടെന്നു തെളിവു നൽകുന്നത് എന്താണ്?—rs പേ. 381 ¶3 പേ. 382 ¶2 (5 മിനി.)
നമ്പർ 3: എതിരാളി—എല്ലാവരിലുംവെച്ച് ഏറ്റവും ദുഷ്ടനായ എതിരാളി പിശാചായ സാത്താനാണ്—എസ്രാ 4:1; നെഹെ 4:11; എസ്ഥേ 7:6; ഇയ്യോ 1:6-11; 2:1-5; എഫെ 6:11, 12; 1പത്രോ 5:8, 9; യൂദാ 3 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു “നല്ല കാര്യങ്ങൾ” പുറപ്പെടുവിക്കുന്നു.—മത്താ. 12:35എ.
15 മിനി: “ഫലകരമായി ബൈബിളധ്യയനങ്ങൾ നടത്തുക.” ചോദ്യോത്തര പരിചിന്തനം. 3-ാം ഖണ്ഡിക ചർച്ച ചെയ്തശേഷം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ 15-ാം അധ്യായം 8-ാം ഖണ്ഡികയിൽനിന്നോ ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രികയുടെ പാഠം 10-ലെ 3-ാം ഖണ്ഡികയുടെ 2-ാം പോയിന്റിൽ നിന്നോ ഒരു പ്രസാധകൻ ബൈബിൾ വിദ്യാർഥിയുമായി ചർച്ച ചെയ്യുന്നതിന്റെ രണ്ടു ഭാഗങ്ങളുള്ള അവതരണം കാണിക്കുക. ആദ്യത്തേതിൽ പ്രസാധകൻ കൂടുതൽ സംസാരിക്കുന്നു. രണ്ടാമത്തേതിൽ വിദ്യാർഥിയുടെ ചിന്ത മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വീക്ഷണചോദ്യങ്ങൾ ഉപയോഗിക്കുന്നു.
15 മിനി: ശുശ്രൂഷ നന്നായി നിർവഹിക്കുന്ന പുരുഷന്മാർ. (1 തിമൊ. 3:13) രണ്ടു ശുശ്രൂഷാദാസന്മാരെ അഭിമുഖം നടത്തുക. സഭയിലെ അവരുടെ ഉത്തരവാദിത്വങ്ങൾ എന്താണെന്നും അവ കൈകാര്യം ചെയ്യുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അവർ പറയട്ടെ. ശുശ്രൂഷാദാസാന്മാരാകാൻ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്? മൂപ്പന്മാരെ സഹായിച്ചുകൊണ്ട് സഭയെ സേവിക്കുന്നത് നിങ്ങൾ ആസ്വദിക്കുന്നുണ്ടോ?
ഗീതം 2, പ്രാർഥന