ഏപ്രിൽ 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 20-ന് തുടങ്ങുന്ന ആഴ്ച
ഗീതം 86, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 44 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമുവേൽ 23-25 (8 മിനി.)
നമ്പർ 1: 1 ശമുവേൽ 23:13–23 (3 മിനിട്ടുവരെ)
നമ്പർ 2: ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം എന്താണ്? (igw പേ. 16 ¶1-3) (5 മിനി.)
നമ്പർ 3: ബാരൂക്ക്—വിഷയം: നിസ്സ്വാർഥമായി യഹോവയെ സേവിക്കുക (യിരെ 32:9-16; 36:1-32; 43:4-7; 45:1-5) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ജ്ഞാനികളായിട്ടുതന്നെ നടക്കുവിൻ “സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ.”—എഫെ. 5:15, 16.
15 മിനി: “പ്രദർശനോപാധി ഉപയോഗിച്ച് എങ്ങനെ സാക്ഷീകരിക്കാം?” ചർച്ച. താഴെ പറയുന്നത് അവതരിപ്പിക്കുക: രണ്ട് പ്രചാരകർ, അഥവാ പ്രസാധകർ കൈവണ്ടിയുടെയൊ മേശയുടെയൊ അടുത്താണ്. ഒരു പ്രചാരകൻ, അതിന് അടുത്തുകൂടെ പോകുന്ന ഒരാളെ കണ്ട് വെറുതെ ചിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മറ്റെ പ്രചാരകൻ അടുത്തുകൂടെ പോകുന്ന വേറൊരാളെ കണ്ട് ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്ന് ഒരു ചോദ്യം ചോദിക്കുകയും ഉത്സാഹപൂർവം സംഭാഷണം ആരംഭിക്കുകയും ചെയ്യുന്നു. സാഹിത്യ പ്രദർശനം നടത്താത്ത സന്ദർഭത്തിൽപ്പോലും ഈ സമീപനം നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാനാകും?
15 മിനി: സ്മാരകത്തിന് ഹാജരായ താത്പര്യക്കാരുടെ അടുത്ത് മടങ്ങിച്ചെല്ലുക. പ്രസംഗം. സ്മാരക ഹാജരിനെക്കുറിച്ചും അതിനോടു ബന്ധപ്പെട്ട അനുഭവങ്ങളെക്കുറിച്ചും പറയുക. ബൈബിളധ്യയനം തുടങ്ങുക എന്ന ലക്ഷ്യത്തിൽ സ്മാരകത്തിന് ഹാജരായ താത്പര്യക്കാരുടെ അടുത്ത് മടങ്ങിച്ചെല്ലാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. എന്നാൽ ഇങ്ങനെയുള്ളവർ സഭയിൽ തുടർച്ചയായി വരാത്തവരാണെങ്കിൽ അവർക്ക് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ചുകൊണ്ട് അധ്യയനം തുടങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് മനസ്സിൽ കണ്ടുകൊണ്ട് ഒരു അവതരണം നടത്തുക.
ഗീതം 75, പ്രാർഥന