അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മെയ്, ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അല്ലെങ്കിൽ താഴെപ്പറയുന്ന ഏതെങ്കിലും ലഘുലേഖകൾ: കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ജൂലൈ, ആഗസ്റ്റ്: ദൈവത്തിൽനിന്നുള്ള സുവാർത്ത! അല്ലെങ്കിൽ 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക.
◼ ബ്രാഞ്ചോഫീസിന്റെ പക്കലുള്ള സഭയുടെ അഡ്രസ്സും ഫോൺ നമ്പറുകളും ഏറ്റവും പുതിയതാണെന്ന് സഭാ സേവനക്കമ്മിറ്റി ഉറപ്പുവരുത്തണം. സഭയുമായി ബ്രാഞ്ച് എഴുത്തുകുത്തുകൾ നടത്തുന്ന അഡ്രസ്സിൽ മാറ്റമുണ്ടെങ്കിൽ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകന്റെ/സെക്രട്ടറിയുടെ മേൽവിലാസ മാറ്റ ഫാറം (S-29) പൂരിപ്പിച്ച് ബ്രാഞ്ചോഫീസിലേക്ക് അയയ്‌ക്കുക. സാഹിത്യം അയയ്‌ക്കുന്ന മേൽവിലാസത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ദയവായി സാഹിത്യം അയയ്‌ക്കൽ ഫാറം (S-36) പൂരിപ്പിച്ച് അയയ്‌ക്കുക. ഈ രണ്ട് അഡ്രസ്സുകളും വെവ്വേറെ സൂക്ഷിക്കണം. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഉടനടി അനുയോജ്യമായ ഫാറത്തിൽ ബ്രാഞ്ചോഫീസിനെ അറിയിക്കണം.