ജൂൺ 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 8-ന് തുടങ്ങുന്ന ആഴ്ച
ഗീതം 49, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 52 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾവായന: 2 ശമുവേൽ 19–21 (8 മിനി.)
നമ്പർ 1: 2 ശമുവേൽ 19:24-37 (3 മിനിട്ടുവരെ)
നമ്പർ 2: നിങ്ങൾക്ക് എങ്ങനെ സന്തോഷം കണ്ടെത്താം? (igw പേ. 22 ¶1-3) (5 മിനി.)
നമ്പർ 3: കയ്യഫാവ്—വിഷയം: സത്യാരാധകരുടെ ചോരക്കറ പുരണ്ട എതിരാളികൾ ഒരിക്കലും വിജയിക്കില്ല (മത്താ 26:65; 27:20, 21; യോഹ 11:49-53; 18:12-14; 19:6, 11, 15, 21) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “പൂർവ്വദിവസങ്ങളെ ഓർക്കുക.”— ആവ. 32:7.
10 മിനി: “പൂർവ്വദിവസങ്ങളെ ഓർക്കുക.” പ്രതിമാസവിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗം. ആവർത്തനപുസ്തകം 4:9; 32:7; സങ്കീർത്തനം 71:15-18 എന്നീ വാക്യങ്ങൾ വായിച്ച് ചർച്ച ചെയ്യുക. നമ്മുടെ ദിവ്യാധിപത്യ ചരിത്രത്തിൽനിന്നുള്ള ആളുകളെയും സംഭവങ്ങളെയും ഓർക്കുന്നത് ആധുനികകാല പ്രഘോഷകർക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ എന്ന് വിശദീകരിക്കുക. വീക്ഷാഗോപുരത്തിലെ “ചരിത്രസ്മൃതികൾ” എന്ന ലേഖന പരമ്പരയിൽ വന്ന വിവരങ്ങൾ ഇടയ്ക്കിടെ കുടുംബാരാധനയ്ക്കായുള്ള സായാഹ്നത്തിൽ ചർച്ച ചെയ്യാൻ പ്രചാരകരോട് നിർദ്ദേശിക്കുക. ഈ മാസത്തെ സേവനയോഗ പരിപാടികളിൽ വന്ന വിവരങ്ങൾ പുനരവലോകനം ചെയ്യുകയും അവ പ്രതിമാസ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് കൂടി ചർച്ച ചെയ്യുക.
20 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബൈബിളധ്യയനം ആരംഭിക്കുക, ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രിക ഉപയോഗിച്ചുകൊണ്ട്.” സേവന മേൽവിചാരകൻ നടത്തേണ്ട ചർച്ച. സഭയുടെ വയൽസേവന റിപ്പോർട്ടിൽനിന്ന് കൂടുതൽ ബൈബിളധ്യയനങ്ങൾ ലഭിക്കാൻ സാധ്യതയുള്ള ആളുകളെപ്പറ്റിയുള്ള വിവരങ്ങൾ പുനരവലോകനം ചെയ്യുക. ചതുരത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പരിചയസമ്പന്നനായ ഒരു പ്രചാരകൻ ഒരു ബൈബിളധ്യനം തുടങ്ങുന്നതിന്റെ അവതരണം ഉൾപ്പെടുത്തുക. ബൈബിളധ്യയനം തുടങ്ങാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 29, പ്രാർഥന