ഫെബ്രുവരി 1-7
നെഹെമ്യാവു 1–4
ഗീതം 126, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നെഹെമ്യാവ് സത്യാരാധനയെ സ്നേഹിച്ചു:” (10 മിനി.)
നെഹെമ്യാവ്—ആമുഖം വീഡിയോ പ്ലേ ചെയ്യുക.
നെഹെ 1:11–2:3—സത്യാരാധനയുടെ ഉന്നമനത്തിലായിരുന്നു നെഹെമ്യാവിന്റെ സന്തോഷം (w06 2/1 9 ¶7)
നെഹെ 4:14—യഹോവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നെഹെമ്യാവ് എതിർപ്പുകൾ മറികടന്നു (w06 2/1 10 ¶3)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
നെഹെ 1:1; 2:1—ഈ രണ്ടു വാക്യങ്ങളിലും പറഞ്ഞിരിക്കുന്ന ‘ഇരുപതാം ആണ്ട്’ എണ്ണിത്തുടങ്ങിയത് ഒരേ സംഭവത്തെ ആസ്പദമാക്കിയാണെന്ന് എങ്ങനെ നിഗമനത്തിലെത്താം? (w06 2/1 8 ¶5)
നെഹെ 4:17, 18—ഒരു കൈ മാത്രം ഉപയോഗിച്ച് എങ്ങനെയാണ് പണിയാൻ കഴിയുന്നത്? (w06 2/1 9 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: നെഹെ 3:1-14 (4 മിനി. വരെ)
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണം തയാറാകുക: (15 മിനി.) ചർച്ച. ലഘുലേഖയുടെ രണ്ട് മാതൃകാവതരണങ്ങൾ നടത്തുക. തുടർന്ന് ലഘുപത്രികയുടെ മാതൃകാവതരണം കാണിക്കുന്ന വീഡിയോ പ്ലേ ചെയ്യുക. അതിലെ വിശേഷാശയങ്ങൾ ചർച്ച ചെയ്യുക. പ്രചാരകൻ മടക്കസന്ദർശനത്തിന് അടിത്തറയിട്ടത് എങ്ങനെയെന്നതിന് ഊന്നൽ നൽകുക. ഇതിന്റെ അടിസ്ഥാനത്തിൽ സ്വന്തം അവതരണം തയാറാകാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സഹായ മുൻനിരസേവനം ചെയ്യാൻ ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്യുക: (15 മിനി.) ചർച്ച. “സ്മാരകകാലം സന്തോഷകരമാക്കുക” എന്ന ലേഖനത്തിലെ പ്രസക്തമായ ആശയങ്ങൾ പരിചിന്തിക്കുക. (km 2/14 2) അതിനായി മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുക. (സദൃ 21:5) സഹായ മുൻനിരസേവകരായി പ്രവർത്തിച്ചിരുന്ന രണ്ട് പ്രചാരകരെ അഭിമുഖം നടത്തുക. ഏതെല്ലാം പ്രതിബന്ധങ്ങളാണ് അവർക്ക് മറികടക്കേണ്ടിവന്നത്? അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ എന്തെല്ലാം?
സഭാ ബൈബിൾപഠനം: Smy കഥ 96, 97 (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 99, പ്രാർഥന