ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ആഗസ്റ്റ് 22-28
ആത്മീയമുത്തുകൾക്കായി കുഴിക്കുക
it-1-E 857-858
മുന്നറിവ്, മുൻകൂട്ടിയുള്ള വിധി
യേശുവിനെ ഒറ്റിക്കൊടുക്കുമെന്ന തന്റെ പ്രവചനം നിവർത്തിക്കാനായി ദൈവം യൂദാസിനെ മുൻകൂട്ടി നിശ്ചയിച്ചതാണോ?
അങ്ങനെ പറയാൻ കഴിയില്ല. ഒരു പ്രാണസ്നേഹിതൻ യേശുവിനെ ഒറ്റിക്കൊടുക്കുമെന്നു മാത്രമേ പ്രവചനങ്ങൾ പറഞ്ഞിട്ടുള്ളൂ. അത് ആരായിരിക്കും എന്നു വ്യക്തമാക്കിയിരുന്നില്ല. മാത്രമല്ല, യൂദാസിന്റെ പ്രവൃത്തികൾ എന്തെല്ലാമായിരിക്കുമെന്നു മുൻകൂട്ടി നിശ്ചയിക്കുന്നതിനെ ബൈബിൾതത്ത്വങ്ങൾ അംഗീകരിക്കുന്നില്ല. ദിവ്യനിലവാരത്തെക്കുറിച്ച് അപ്പോസ്തലൻ പറഞ്ഞത് ഇങ്ങനെയാണ്: “ആരുടെമേലും തിടുക്കത്തിൽ കൈവെപ്പു നടത്തരുത്; അന്യരുടെ പാപങ്ങളിൽ പങ്കാളിയാകുകയും അരുത്. നിന്നെത്തന്നെ നിർമലനായി കാത്തുകൊള്ളുക.” (1 തിമൊ. 5:22; 3:6 താരതമ്യം ചെയ്യുക.) 12 അപ്പോസ്തലന്മാരെ ജ്ഞാനത്തോടെയും കൃത്യതയോടെയും തിരഞ്ഞെടുക്കാൻ യേശു ഒരു രാത്രി മുഴുവൻ പിതാവിനോട് പ്രാർഥിച്ചു. (ലൂക്കോസ് 6:12-16) ഒരു ഒറ്റുകാരനായി ദൈവം യൂദാസിനെ മുൻകൂട്ടി നിശ്ചയിച്ചിരുന്നെങ്കിൽ, അത് അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ദൈവം യേശുവിന് നൽകിയ മാർഗനിർദേശത്തിലെ പിഴവായിരിക്കുമായിരുന്നു. മാത്രമല്ല യൂദാസ് ചെയ്യുന്ന പാപത്തിൽ ദൈവത്തെ ഒരു പങ്കാളിയും ആക്കുമായിരുന്നു.
ഒരു അപ്പോസ്തലനായി യൂദാസിനെ തിരഞ്ഞെടുത്ത സമയത്ത് അവൻ വഞ്ചനയുള്ള ഒരു ഹൃദയം വളർത്തിയെടുത്തിരുന്നു എന്നതിന് ഒരു തെളിവുമില്ല. തന്നിൽ ഒരു വിഷവേര് വളർന്നുവരാനും തന്നെ കളങ്കപ്പെടുത്താനും അവൻ അനുവദിച്ചു. തത്ഫലമായി ദൈവത്തിന്റെ മാർഗനിർദേശത്തിന് പകരം വഞ്ചനയും ചതിയും നിറഞ്ഞ പിശാചിന്റെ വഴിനടത്തിപ്പിന് അവൻ തന്നെത്തന്നെ വിട്ടുകൊടുത്തു. തെറ്റായ വഴിയിലൂടെ കുറെദൂരം സഞ്ചരിച്ചുകഴിഞ്ഞപ്പോൾ യൂദാസിന്റെ ഹൃദയം വായിക്കാൻ കഴിഞ്ഞ യേശുവിന് അവൻ തന്നെ ഒറ്റിക്കൊടുക്കുമെന്ന് മുൻകൂട്ടി പറയാൻ സാധിച്ചു.—യോഹ. 13:10, 11.