മെയ് 8-14
യിരെമ്യ 35-38
ഗീതം 33, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഏബെദ്-മേലെക്ക്—ധൈര്യത്തിന്റെയും ദയയുടെയും മാതൃക!:” (10 മിനി.)
യിര 38:4-6—ആളുകളെ പേടിച്ച് യിരെമ്യയെ ചെളി നിറഞ്ഞ പൊട്ടക്കിണറ്റിലേക്ക് എറിയാൻ സിദെക്കിയ സമ്മതിച്ചു (it-2-E 1228 ¶3)
യിര 38:7-10—യിരെമ്യയെ സഹായിക്കാൻ ഏബെദ്-മേലെക്ക് ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിച്ചു (w12-E 5/1 31 ¶2-3)
യിര 38:11-13—ഏബെദ്-മേലെക്ക് ദയ കാണിച്ചു (w12-E 5/1 31 ¶4)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യിര 35:19—രേഖാബ്യരെ ദൈവം അനുഗ്രഹിച്ചത് എന്തുകൊണ്ട്? (it-2-E 759)
യിര 37:21—യഹോവ യിരെമ്യയെ പരിപാലിച്ചത് എങ്ങനെ, പ്രശ്നങ്ങൾ നേരിടുമ്പോൾ ഇതു നമുക്കു കരുത്തേകുന്നത് എങ്ങനെ? (w98 1/15 18 ¶16-17; w95 8/1 5 ¶6-7)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യിര 36:27–37:2
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-32—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-32, ആദ്യസന്ദർശനത്തിന്റെ തുടർച്ച—അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
ബൈബിൾപഠനം: (6 മിനി. വരെ) jl പാഠം 26
ക്രിസ്ത്യാനികളായി ജീവിക്കാം
“നമ്മുടെ ആരാധനാസ്ഥലം നന്നായി പരിപാലിക്കുക:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. നമ്മുടെ ആരാധനാസ്ഥലം നന്നായി പരിപാലിക്കുക എന്ന വീഡിയോ കാണിക്കുകയും ചോദ്യങ്ങൾ പരിചിന്തിക്കുകയും ചെയ്തശേഷം രാജ്യഹാൾ നടത്തിപ്പുകമ്മിറ്റിയുടെ പ്രതിനിധിയുമായി അഭിമുഖം നടത്തുക. (നിങ്ങളുടെ സഭയ്ക്ക് അങ്ങനെ ഒരു പ്രതിനിധിയില്ലെങ്കിൽ, മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനുമായി അഭിമുഖം നടത്തുക. എന്നാൽ നിങ്ങളുടെ രാജ്യഹാളിൽ നിങ്ങളുടെ സഭ മാത്രമാണ് കൂടിവരുന്നതെങ്കിൽ അറ്റകുറ്റപ്പണികളുടെ ഏകോപകനെ അഭിമുഖം ചെയ്യുക.) ഈയിടെ രാജ്യഹാളിന്റെ ഏതൊക്കെ അറ്റകുറ്റപ്പണികളാണ് തീർത്തത്, ഇനി എന്തൊക്കെയാണ് തീർക്കാനുള്ളത്? അത്തരം വൈദഗ്ധ്യങ്ങളുള്ളവരോ, അവരെ സഹായിച്ചുകൊണ്ട് ആ വൈദഗ്ധ്യം നേടാൻ ആഗ്രഹമുള്ളവരോ ഉണ്ടെങ്കിൽ അവർ എന്തു ചെയ്യണം? നമ്മുടെ സാഹചര്യങ്ങൾ എന്തൊക്കെയായാലും രാജ്യഹാൾ പരിപാലിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ എങ്ങനെ കഴിയും?
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 2 ¶1-11
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 83, പ്രാർഥന