ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ആഗസ്റ്റ് 3-9
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 1117
പ്രധാനപാത, വഴി
പുരാതനകാലം മുതലേ പലസ്തീൻ നാടുകളിലെ നഗരങ്ങളെയും രാജ്യങ്ങളെയും പ്രധാനപാതകളും വഴികളും ബന്ധിപ്പിച്ചിരുന്നു. അതിൽ വലിയ വാണിജ്യപാതകളും ഉൾപ്പെട്ടിരുന്നു. (സംഖ 20:17-19; 21:21, 22; 22:5, 21-23; യോശ 2:22; ന്യായ 21:19; 1ശമു 6:9, 12; 13:17, 18) അവയിൽ ഏറ്റവും പ്രധാനപാതയായി കരുതിയിരുന്നത്, ഈജിപ്തിൽനിന്ന് തുടങ്ങി ഫെലിസ്ത്യ നഗരങ്ങളായ ഗസ്സ, അസ്കലോൻ എന്നിവ കടന്ന് ക്രമേണ വടക്കുകിഴക്ക് ഭാഗത്തേക്കു തിരിഞ്ഞ് മെഗിദ്ദോയുടെ ദിശയിലേക്ക് പോയിരുന്ന പാതയാണ്. അത് ഗലീലക്കടലിന്റെ വടക്കുള്ള ഹാസോരിലെത്തി ദമസ്കൊസിലേക്ക് പോകും. ഈജിപ്തിൽനിന്ന് ഫെലിസ്ത്യ വഴി വാഗ്ദത്തദേശത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ വഴിയായിരുന്നു ഇത്. എങ്കിലും, ആ വഴി പോയാൽ ഇസ്രായേല്യരെ ഫെലിസ്ത്യർ ആക്രമിക്കാനും അവർ ഭയപ്പെട്ടുപോകാനും സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് യഹോവ വളരെ പരിഗണനയോടെ അവരെ മറ്റൊരു വഴിക്കാണു നയിച്ചത്.—പുറ 13:17.
it-1-E 782 ¶2-3
പുറപ്പാട്
ഇസ്രായേല്യർക്കു കടന്നുപോകാനായി ചെങ്കടലിന്റെ ഏതു ഭാഗമായിരിക്കാം വിഭജിച്ചത്?
ഇസ്രായേല്യർ ‘വിജനഭൂമിയുടെ ഓരംചേർന്നുള്ള’ ഏഥാമിൽ എത്തിയശേഷം ‘അവിടെനിന്ന് തിരിഞ്ഞ് പീഹഹിരോത്തിൽ കൂടാരം അടിക്കാൻ’ ദൈവം മോശയോടു കല്പിച്ചു. ‘കടലിനരികെയുള്ള’ ഒരു സ്ഥലമായിരുന്നു അത്. ഇസ്രായേല്യരുടെ ഈ നീക്കത്തെക്കുറിച്ച് അറിയുമ്പോൾ “എന്തു ചെയ്യണമെന്ന് അറിയാതെ അവർ ദേശത്ത് അലഞ്ഞുതിരിയുകയാണ്” എന്ന് ഫറവോൻ കരുതുമായിരുന്നു. (പുറ 13:20; 14:1-3) ഇസ്രായേല്യർ പോകാൻ സാധ്യതയുള്ള പാത ഏൽ-ഹജ് പാതയാണെന്ന അഭിപ്രായമുള്ള പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നത് “പിന്തിരിയുക” എന്നതിനുള്ള എബ്രായ പദത്തിന് കുറെക്കൂടി ഗൗരവമേറിയ അർഥമാണെന്നും വെറുതേ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞുപോകുന്നതിനെയല്ല മറിച്ച്, തിരിച്ചുപോകുന്നതിനെയും ഗതി മാറി സഞ്ചരിക്കുന്നതിനെയും ആണ് അർഥമാക്കുന്നത് എന്നാണ്. അവരുടെ അഭിപ്രായപ്രകാരം, ഇസ്രായേല്യർ ചെങ്കടലിന്റെ ഭാഗമായ സൂയസ് കടലിടുക്കിന്റെ വടക്കുവശത്തുള്ള ഒരു സ്ഥലത്ത് എത്തി. അവിടെനിന്ന് തിരിഞ്ഞ്, ആ കടലിടുക്കിന്റെ പടിഞ്ഞാറൻ തീരത്തിന് അടുത്തുള്ള ജെബെൽ അത്തഗാഹ് എന്ന പർവതനിരയുടെ കിഴക്കേ വശം ചേർന്ന് സഞ്ചരിച്ചു. അങ്ങനെയൊരു പ്രദേശത്ത്, വടക്കുനിന്ന് ഒരു ആക്രമണമുണ്ടായാൽ, ഒരു വലിയ കൂട്ടമായിരുന്ന ഇസ്രായേല്യർക്ക് അത്ര എളുപ്പം രക്ഷപ്പെടാൻ കഴിയില്ലായിരുന്നു, അവർ കടലിനും പർവതത്തിനും ഇടയിൽ കുടുങ്ങിപ്പോകുമായിരുന്നു.
ഒന്നാം നൂറ്റാണ്ടിലെ ജൂതപാരമ്പര്യവും പറയുന്നത് ഇതുതന്നെയാണ്. ഏറ്റവും പ്രധാനമായി, ഈ വിവരണം ബൈബിൾ തരുന്ന ചിത്രവുമായി ചേരുന്നുണ്ട്, പല പണ്ഡിതന്മാരും ഇതിനോടു യോജിക്കുന്നില്ലെങ്കിൽപ്പോലും. (പുറ 14:9-16) എന്തായാലും സൂയസ് കടലിടുക്കിന്റെ അഗ്രഭാഗത്തുനിന്ന് അൽപ്പം ദൂരെ മാറിയുള്ള ഒരു സ്ഥലത്തുനിന്നാണ് ഇസ്രായേല്യർ ചെങ്കടൽ കുറുകെ കടന്നതെന്നു മനസ്സിലാക്കാം. അടുത്തായിരുന്നെങ്കിൽ, ഫറവോന്റെ സൈന്യത്തിന് ഇസ്രായേല്യരുടെ പുറകെ കടൽ കുറുകെ കടക്കുന്നതിനു പകരം, കരയിലൂടെ ചുറ്റിവന്നാൽ മതിയായിരുന്നല്ലോ.—പുറ 14:22, 23.
ആഗസ്റ്റ് 10-16
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 15–16
“പാട്ടുകൾ പാടി യഹോവയെ സ്തുതിക്കുക”
it-2-E 454 ¶1
സംഗീതം
ഇസ്രായേലിൽ ഗായകർ സംഘം ചേർന്ന് പാടുമ്പോൾ, ഗായകസംഘം രണ്ടു കൂട്ടമായി തിരിഞ്ഞ് ഈരടികൾ മാറിമാറി പാടുകയോ അല്ലെങ്കിൽ ഒരു ഗായകനും സംഘവും മാറിമാറി ഈരടികൾ പാടുകയോ ചെയ്യുമായിരുന്നു. തിരുവെഴുത്തുകളിൽ ‘പ്രതിഗാനം’ എന്നു പറഞ്ഞിരിക്കുന്നത് ഇതിനെയായിരിക്കാം. (പുറ 15:21; 1ശമു 18:6, 7) ഈ രീതിയിലുള്ള ഗാനാലാപനമാണ് 136-ാം സങ്കീർത്തനം പോലുള്ളവയിൽ കാണുന്നത്. നെഹമ്യയുടെ കാലത്ത് യരുശലേംമതിലിന്റെ ഉദ്ഘാടനവേളയിൽ നന്ദി അർപ്പിച്ചുകൊണ്ട് ഗായകർ രണ്ടു സംഘമായി പാടിയത് ഈ രീതിയിലായിരുന്നു.—നെഹ 12:31, 38, 40-42.
it-2-E 698
പ്രവാചിക
മിര്യാമാണ് ഒരു പ്രവാചിക എന്ന നിലയിൽ ബൈബിൾ പരാമർശിക്കുന്ന ആദ്യസ്ത്രീ. ദൈവം മിര്യാമിനെ ഉപയോഗിച്ച് ഏതെങ്കിലും സന്ദേശമോ ചില സന്ദേശങ്ങളോ കൊടുത്തിട്ടുണ്ട്. ഒരുപക്ഷേ, ദൈവത്താൽ പ്രചോദിതമായി മിര്യാം പാടിയപ്പോഴായിരിക്കാം അത്. (പുറ 15:20, 21) അതുകൊണ്ട് മിര്യാമും അഹരോനും ചേർന്ന് മോശയോട് ഇങ്ങനെ ചോദിച്ചതായി ബൈബിളിൽ കാണാം: “ഞങ്ങളിലൂടെയും (യഹോവ) സംസാരിച്ചിട്ടില്ലേ?” (സംഖ 12:2) ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് കൊണ്ടുപോകാനായി “മോശയെയും അഹരോനെയും മിര്യാമിനെയും” അയച്ചെന്ന് മീഖയിലൂടെ ഒരിക്കൽ യഹോവ പറഞ്ഞിട്ടുണ്ട്. (മീഖ 6:4) ദൈവം ചില സന്ദേശങ്ങൾ ഇസ്രായേല്യരെ അറിയിക്കാൻ മിര്യാമിനെ ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും, മോശയ്ക്കു ദൈവവുമായുണ്ടായിരുന്നതു പോലുള്ള ഒരു പ്രത്യേകബന്ധം മിര്യാമിനില്ലായിരുന്നു. മിര്യാം സ്വന്തം നില മറന്ന് പ്രവർത്തിച്ചപ്പോൾ മിര്യാമിന് ദൈവത്തിൽനിന്ന് കടുത്ത ശിക്ഷ കിട്ടി.—സംഖ 12:1-15.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w11-E 9/1 14
നിങ്ങൾക്ക് അറിയാമോ?
ഇസ്രായേല്യർക്ക് ആഹാരമായി യഹോവ കാടപ്പക്ഷികളെ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കാം?
ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോന്നതിനു ശേഷം ദൈവം അവർക്കു രണ്ടു തവണ ധാരാളം കാടപ്പക്ഷികളെ കൊടുത്തു. അങ്ങനെ അവർക്ക് ഇഷ്ടംപോലെ മാംസം കഴിക്കാൻ കഴിഞ്ഞു.—പുറ 16:13; സംഖ 11:31.
ഏകദേശം 18 സെ.മീ. നീളവും 100 ഗ്രാം ഭാരവും ഉള്ള ചെറിയ പക്ഷികളാണ് കാടപ്പക്ഷികൾ. പശ്ചിമ ഏഷ്യയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്. ദേശാടനപ്പക്ഷികളായ ഇവ ആഫ്രിക്കയുടെ വടക്ക് ഭാഗങ്ങളിലും അറേബ്യയിലും ആയി തണുപ്പുകാലം കഴിച്ചുകൂട്ടുന്നു. ദേശാടനത്തിനിടെ മധ്യധരണ്യാഴിയുടെ കിഴക്കൻ തീരം ചേർന്ന് വലിയ കൂട്ടങ്ങളായി സഞ്ചരിക്കുന്ന ഇവ സീനായ് ഉപദ്വീപിന്റെ മുകളിലൂടെ പറന്നുപോകുന്നു.
ഒരു പുസ്തകം (The New Westminster Dictionary of the Bible) പറയുന്നതനുസരിച്ച് കാടപ്പക്ഷികൾ “കാറ്റിന്റെ ഗതി പ്രയോജനപ്പെടുത്തി വേഗത്തിൽ പറക്കുന്നവയാണ്. എന്നാൽ കാറ്റിന്റെ ഗതി മാറുകയോ നീണ്ട യാത്രയുടെ ഫലമായി പക്ഷികൾ ക്ഷീണിക്കുകയോ ചെയ്താൽ പക്ഷിക്കൂട്ടം നിലത്തിറങ്ങും. തറയിലേക്ക് വീഴുന്ന അവ അവിടെ അനങ്ങാതെ ചത്തപോലെ കിടക്കും.” വീണ്ടും യാത്ര തുടങ്ങുന്നതിനു മുമ്പ് പക്ഷിക്കൂട്ടം ഒന്നോ രണ്ടോ ദിവസം ഇങ്ങനെ തറയിൽത്തന്നെ വിശ്രമിക്കും. വേട്ടക്കാർ ഈ അവസരം മുതലാക്കും. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈജിപ്ത് വർഷംതോറും ഏതാണ്ട് 30 ലക്ഷം കാടപ്പക്ഷികളെ ഭക്ഷണാവശ്യത്തിന് കയറ്റുമതി ചെയ്തിരുന്നു.
ഇസ്രായേല്യർക്ക് രണ്ടു പ്രാവശ്യം കാടപ്പക്ഷികളെ ലഭിച്ചതും വസന്തകാലത്തായിരുന്നു. ഈ കാലത്ത് കാടപ്പക്ഷികൾ സീനായ് ഭാഗത്തുകൂടി പറന്നുപോകുന്നത് പതിവായിരുന്നു. എങ്കിലും, യഹോവയാണ് ‘ഒരു കാറ്റ് പുറപ്പെടുവിച്ച്’ കാടപ്പക്ഷികൾ ഇസ്രായേല്യ പാളയത്തിൽ വീഴാൻ ഇടയാക്കിയത്.—സംഖ 11:31.
ആഗസ്റ്റ് 17-23
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 17–18
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 406
കാനോൻ
ബൈബിളിൽത്തന്നെ കാണുന്ന തെളിവുകൾ സൂചിപ്പിക്കുന്നതനുസരിച്ച്, മോശയുടെ ഈ പുസ്തകങ്ങൾ ദൈവത്തിൽനിന്നുള്ളതാണ്, അതായത് ദൈവപ്രചോദിതമായി എഴുതിയതാണ്. സത്യാരാധനയ്ക്കുള്ള ആശ്രയയോഗ്യമായ ഈ മാർഗരേഖ തിരുവെഴുത്തുകളുടെ പട്ടികയിൽപ്പെടുന്നതാണ് എന്നതിൽ ഒരു സംശയവും ഇല്ല. മോശ സ്വയം ഇസ്രായേല്യരുടെ നേതാവോ അധികാരിയോ ആയതല്ല. ഇങ്ങനെയൊരു നിർദേശം വന്നപ്പോഴേ മോശ പിന്മാറിയതാണ്. (പുറ 3:10, 11; 4:10-14) എന്നാൽ ദൈവം മോശയെ ഉയർത്തി അത്ഭുതകരമായ കഴിവുകൾ നൽകി. അതുകൊണ്ട്, മോശ ചെയ്ത കാര്യങ്ങൾ ദൈവത്തിൽനിന്നുള്ള ശക്തിയാലാണെന്ന് ഫറവോന്റെ മന്ത്രവാദികളായ പുരോഹിതന്മാർക്കുപോലും സമ്മതിക്കേണ്ടിവന്നു. (പുറ 4:1-9; 8:16-19) ഇതെല്ലാം കാണിക്കുന്നത് ഒരു പ്രസംഗകനും എഴുത്തുകാരനും ആകുക എന്നത് മോശയുടെ വ്യക്തിപരമായ അഭിലാഷമായിരുന്നില്ല എന്നാണ്. മറിച്ച്, ദൈവത്തോടുള്ള അനുസരണവും പരിശുദ്ധാത്മാവിലൂടെ ലഭിച്ച യോഗ്യതകളും ആണ് ബൈബിൾകാനോനിൽ പെടുന്ന അനേകം തിരുവെഴുത്തുഭാഗങ്ങൾ ആദ്യം വാമൊഴിയായി അറിയിക്കാനും പിന്നെ അവ എഴുതാനും മോശയെ പ്രചോദിപ്പിച്ചത്.—പുറ 17:14.
ആഗസ്റ്റ് 24-30
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 19–20
“പത്തു കല്പനകൾക്കു നിങ്ങളുടെ ജീവിതത്തിലുള്ള പ്രസക്തി”
w89 11/15-E 6 ¶1
പത്തു കല്പനകൾ നിങ്ങൾക്ക് എന്താണ് അർഥമാക്കുന്നത്?
ആദ്യത്തെ നാലു കല്പനകൾ ദൈവത്തോട് നമുക്കുള്ള ചുമതലകളെക്കുറിച്ചാണ് പറയുന്നത്. (ഒന്ന്) യഹോവ എപ്പോഴും സമ്പൂർണഭക്തി ആവശ്യപ്പെടുന്നു. (മത്തായി 4:10) (രണ്ട്) ദൈവത്തിന്റെ ആരാധകർ വിഗ്രഹങ്ങൾ ഉപയോഗിക്കരുത്. (1 യോഹന്നാൻ 5:21) (മൂന്ന്) ദൈവത്തിന്റെ പേര് എപ്പോഴും ഉചിതമായും ബഹുമാനത്തോടെയും ഉപയോഗിക്കണം, ഒരിക്കലും അനാദരവോടെ ഉപയോഗിക്കരുത്. (യോഹന്നാൻ 17:26; റോമർ 10:13) (നാല്) നമ്മുടെ ജീവിതം മുഴുവൻ വിശുദ്ധകാര്യങ്ങളെ ചുറ്റിപ്പറ്റിയായിരിക്കണം. അതാണു ‘ശബത്തിൽ’ ഉൾപ്പെട്ടിരിക്കുന്നത്, അങ്ങനെ സ്വന്തം പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽനിന്ന് നമുക്കു സ്വസ്ഥമാകാം.—എബ്രായർ 4:9, 10.
w89 11/15-E 6 ¶2-3
പത്തു കല്പനകൾ നിങ്ങൾക്ക് എന്താണ് അർഥമാക്കുന്നത്?
(അഞ്ച്) കുട്ടികൾ മാതാപിതാക്കളെ അനുസരിക്കേണ്ടത് കുടുംബത്തിലെ ഐക്യത്തിനു വളരെ പ്രധാനമാണ്. അത് യഹോവയുടെ അനുഗ്രഹങ്ങൾ കൈവരുത്തും. ‘വാഗ്ദാനം സഹിതമുള്ള ഈ ആദ്യകല്പന’ കാത്തുവെച്ചിരിക്കുന്നത് എത്ര മഹത്തായ ഒരു ഭാവിയാണ്! അത് അനുസരിച്ചാൽ, കുട്ടികൾക്ക് “നന്മ വരുകയും” അവർ “ഭൂമിയിൽ ദീർഘായുസ്സോടിരിക്കുകയും ചെയ്യും.” (എഫെസ്യർ 6:1-3) ഈ ദുഷ്ടവ്യവസ്ഥിതിയുടെ “അവസാനകാലത്ത്” ജീവിക്കുന്ന ഇന്നത്തെ യുവജനങ്ങൾക്ക് അത്തരം അനുസരണത്തിലൂടെ ഒരിക്കലും മരിക്കാതിരിക്കാനുള്ള അവസരമുണ്ട്.—2 തിമൊഥെയൊസ് 3:1; യോഹന്നാൻ 11:26.
അയൽക്കാരോട് സ്നേഹമുണ്ടെങ്കിൽ നമ്മൾ അവരെ ദ്രോഹിക്കുന്ന പ്രവൃത്തികൾ ചെയ്യില്ല. അത്തരം ദുഷ്ടകാര്യങ്ങളിൽ ഉൾപ്പെടുന്നവയാണ് (ആറ്) കൊലപാതകം, (ഏഴ്) വ്യഭിചാരം, (എട്ട്) മോഷണം, (ഒൻപത്) കള്ളസാക്ഷി പറയൽ എന്നിവ. (1 യോഹന്നാൻ 3:10-12; എബ്രായർ 13:4; എഫെസ്യർ 4:28; മത്തായി 5:37; സുഭാഷിതങ്ങൾ 6:16-19) എന്നാൽ നമ്മുടെ ഉള്ളിലെ ചിന്തകളുടെ കാര്യമോ? (പത്ത്) മോഹിക്കുന്നതിന് എതിരെയുള്ള കല്പന അതിനെക്കുറിച്ചാണ്. നമ്മുടെ ചിന്തകൾ എല്ലായ്പോഴും ദൈവത്തിനു മുമ്പിൽ നേരുള്ളതായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു എന്ന് അത് നമ്മെ ഓർമിപ്പിക്കുന്നു.—സുഭാഷിതങ്ങൾ 21:2.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 687 ¶1-2
പുരോഹിതൻ
ക്രിസ്തീയപൗരോഹിത്യം. ഇസ്രായേല്യർ തന്റെ ഉടമ്പടി പാലിച്ചാൽ അവർ “രാജ-പുരോഹിതന്മാരും വിശുദ്ധജനതയും” ആയിത്തീരുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു. (പുറ 19:6) എന്നാൽ, അഹരോന്യപൗരോഹിത്യം എന്തിനെയാണോ മുൻനിഴലാക്കിയത്, അത് വരുന്നതുവരെയേ അഹരോന്യപൗരോഹിത്യം കാണുമായിരുന്നുള്ളൂ. (എബ്ര 8:4, 5) നിയമയുടമ്പടി അവസാനിക്കുകയും പുതിയ ഉടമ്പടി നിലവിൽവരുകയും ചെയ്യുന്നതോടെ അഹരോന്യപൗരോഹിത്യം ഇല്ലാതാകുമായിരുന്നു. (എബ്ര 7:11-14; 8:6, 7, 13) ദൈവം വാഗ്ദാനം ചെയ്ത രാജ്യത്തിൽ യഹോവയുടെ പുരോഹിതന്മാരായി സേവിക്കാനുള്ള അവസരം ഇസ്രായേല്യർക്കു മാത്രമാണ് ആദ്യം നൽകപ്പെട്ടിരുന്നത്. പക്ഷേ അതിനുള്ള പദവി പിന്നീട് ജനതകളിൽപ്പെട്ടവർക്കും ലഭിച്ചു.—പ്രവൃ 10:34, 35; 15:14; റോമ 10:21.
ജൂതന്മാരിൽ കുറച്ച് പേർ മാത്രമേ യേശുവിനെ അംഗീകരിച്ചുള്ളൂ. അതുകൊണ്ട് വാഗ്ദാനം ചെയ്തിരുന്ന പുരോഹിതരാജ്യത്തിന്റെയും വിശുദ്ധജനതയുടെയും മുഴുവൻ അംഗങ്ങളെയും തികയ്ക്കാൻ ജൂതന്മാർക്കു കഴിഞ്ഞില്ല. (റോമ 11:7, 20) ഇസ്രായേല്യരുടെ അവിശ്വസ്തത കാരണം നൂറ്റാണ്ടുകൾക്കു മുമ്പേ ഹോശേയ പ്രവാചകനിലൂടെ യഹോവ ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “നിങ്ങൾ അറിവ് നേടാൻ കൂട്ടാക്കാത്തതുകൊണ്ട് എന്റെ പുരോഹിതന്മാരായിരിക്കുന്നതിൽനിന്ന് ഞാൻ നിങ്ങളെയും തള്ളിക്കളയും. നിങ്ങളുടെ ദൈവത്തിന്റെ നിയമം നിങ്ങൾ മറന്നുകളഞ്ഞതുകൊണ്ട് ഞാൻ നിങ്ങളുടെ പുത്രന്മാരെയും മറന്നുകളയും.” (ഹോശ 4:6) അതിനോടുള്ള ബന്ധത്തിൽ യേശു ജൂതനേതാക്കന്മാരോടു പറഞ്ഞു: ‘ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് ഫലം കായ്ക്കുന്ന ഒരു ജനതയ്ക്കു കൊടുക്കും.’ (മത്ത 21:43) എന്നിട്ടും ഭൂമിയിലായിരുന്നപ്പോൾ നിയമത്തിനു കീഴിലായിരുന്ന യേശു, അഹരോന്യപൗരോഹിത്യം അപ്പോഴും പ്രാബല്യത്തിലുണ്ടെന്നു മനസ്സിലാക്കിക്കൊണ്ട് താൻ കുഷ്ഠരോഗം സുഖപ്പെടുത്തിയ വ്യക്തിയെ യാഗം അർപ്പിക്കാൻ പുരോഹിതന്റെ അടുത്തേക്കു പറഞ്ഞുവിട്ടു.—മത്ത 8:4; മർ 1:44; ലൂക്ക 17:14.
ആഗസ്റ്റ് 31–സെപ്റ്റംബർ 6
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 21–22
“ജീവനെക്കുറിച്ച് യഹോവയുടെ വീക്ഷണമുണ്ടായിരിക്കുക”
it-1-E 271
അടി
അടിമപ്പണി ചെയ്യുന്ന പുരുഷനോ സ്ത്രീയോ അനുസരണക്കേടോ ധിക്കാരമോ കാണിച്ചാൽ ആ അടിമയെ വടികൊണ്ട് അടിക്കാൻ യജമാനന് അനുവാദമുണ്ടായിരുന്നു. കാരണം, അടിമയെ ‘പണം കൊടുത്ത് വാങ്ങിയതാണല്ലോ.’ പക്ഷേ, അടികൊണ്ട് അടിമ മരിച്ചാൽ യജമാനനെ ശിക്ഷിക്കണമായിരുന്നു. എന്നാൽ, അടികിട്ടി ഒന്നുരണ്ടു ദിവസം കഴിഞ്ഞാണ് ആ അടിമ മരിക്കുന്നതെങ്കിൽ യജമാനന് കൊല്ലാനുള്ള ഉദ്ദേശ്യമില്ലെന്ന് കണക്കാക്കുമായിരുന്നു. സ്വാഭാവികമായും, തന്റെ ‘സ്വത്ത്’ സ്വയം നശിപ്പിച്ച് നഷ്ടം വരുത്തിവെക്കാൻ ആരും ആഗ്രഹിക്കില്ലല്ലോ. അതു മാത്രമല്ല, അടികിട്ടി ഒന്നുരണ്ടു ദിവസം കഴിഞ്ഞാണ് അടിമ മരിക്കുന്നതെങ്കിൽ അടികിട്ടിയിട്ടാണോ അതോ മറ്റെന്തെങ്കിലും കാരണംകൊണ്ടാണോ മരിച്ചത് എന്നു തീർത്തു പറയാനും കഴിയില്ല. അതുകൊണ്ട് അത്തരം ഒരു സാഹചര്യത്തിൽ യജമാനനെ ശിക്ഷിക്കില്ലായിരുന്നു.—പുറ 21:20, 21.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 1143
കൊമ്പ്
കൊലക്കുറ്റം ചെയ്യുന്നത് ഒരു പുരോഹിതൻ ആയാൽപോലും അദ്ദേഹത്തെ കൊന്നുകളയണമെന്നായിരിക്കാം പുറപ്പാട് 21:14-ലെ വാക്കുകളുടെ അർഥം. അല്ലെങ്കിൽ മനപൂർവം ആരെയെങ്കിലും കൊന്നിട്ട് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചുനിന്നെന്നു കരുതി ശിക്ഷയിൽനിന്ന് ഒഴിവാക്കില്ല എന്നായിരിക്കാം.—1രാജ 2:28-34 താരതമ്യം ചെയ്യുക.