നവംബർ 16-22
ലേവ്യ 4–5
ഗീതം 84, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുക:” (10 മിനി.)
ലേവ 5:5, 6—ചില പാപങ്ങൾ ചെയ്തിരുന്നവർ ഒരു ചെമ്മരിയാടിനെയോ കോലാടിനെയോ അപരാധയാഗമായി അർപ്പിക്കണമായിരുന്നു (it-2-E 527 ¶9)
ലേവ 5:7—ഒരു ചെമ്മരിയാടിനെയോ കോലാടിനെയോ അർപ്പിക്കാൻ വകയില്ലാത്തവർക്കു രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കാൻ കഴിയുമായിരുന്നു (w09 10/1 32 ¶3)
ലേവ 5:11—രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കാൻ വകയില്ലാത്തവർക്ക് ഒരു ഏഫായുടെ പത്തിലൊന്ന് അളവ് നേർത്ത ധാന്യപ്പൊടി അർപ്പിക്കാൻ കഴിയുമായിരുന്നു (w09 10/1 32 ¶4)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ലേവ 5:1—ഈ വാക്യത്തിലെ തത്ത്വം ക്രിസ്ത്യാനികൾക്ക് എങ്ങനെ പിൻപറ്റാം? (w16.02 29 ¶14)
ലേവ 5:15, 16—‘യഹോവയുടെ വിശുദ്ധവസ്തുക്കൾക്കെതിരെ അറിയാതെ പാപം ചെയ്ത് ഒരാൾ അവിശ്വസ്തത കാണിച്ചേക്കാമായിരുന്നത്’ എങ്ങനെ? (it-1-E 1130 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ലേവ 4:27–5:4 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക, യശയ്യ 9:6, 7 ഉപയോഗിക്കുക. (th പാഠം 12)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക, സങ്കീർത്തനം 72:16 ഉപയോഗിക്കുക. (th പാഠം 4)
ബൈബിൾപഠനം: (5 മിനി. വരെ) lvs 209 ¶22-23 (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ സഹായത്താൽ ഒരുമിച്ച് 60 വർഷങ്ങൾ: (15 മിനി.) വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: എന്തെല്ലാം പദവികളും സന്തോഷങ്ങളും ആണ് ടകാകോ, ഹിസാകോ സഹോദരിമാർക്ക് ആസ്വദിക്കാൻ കഴിഞ്ഞത്? ടകാകോ സഹോദരിക്ക് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നു, മുന്നോട്ടുപോകാൻ സഹോദരിയെ എന്താണു സഹായിച്ചത്? എന്താണ് അവർക്ക് യഥാർഥ സന്തോഷവും സംതൃപ്തിയും നേടിക്കൊടുക്കുന്നത്? സുഭാഷിതങ്ങൾ 25:11; സഭാപ്രസംഗകൻ 12:1; എബ്രായർ 6:10 എന്നീ തിരുവെഴുത്തുകൾ ഈ സഹോദരിമാരുടെ കാര്യത്തിൽ എങ്ങനെ സത്യമായി?
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 89, 90, 91
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 58, പ്രാർഥന