ക്രിസ്ത്യാനികളായി ജീവിക്കാം
മാസികകൾ തുടർന്നും ഉപയോഗിക്കുക
2018 മുതൽ പൊതുജനങ്ങൾക്കുവേണ്ടിയുള്ള നമ്മുടെ മാസികകളുടെ ഉള്ളടക്കത്തിൽ ഒരു മാറ്റം വന്നു. ഏതെങ്കിലും ഒരു പ്രധാനവിഷയത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഓരോ ലക്കവും തയ്യാറാക്കുന്നത്. ഈ മാസികകളെല്ലാം പഠിപ്പിക്കാനുള്ള ഉപകരണങ്ങളുടെ ഭാഗമാണ്. അതുകൊണ്ട് അവയെല്ലാം നമുക്കു ശുശ്രൂഷയിൽ ഉപയോഗിക്കാം. യാത്ര ചെയ്യുമ്പോഴോ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴോ ഏതാനും ലക്കങ്ങൾ നമുക്കു കൈയിൽ കരുതാം. ആളുകളുമൊത്ത് ബൈബിൾപഠനങ്ങൾ നടത്തുന്നതിനുവേണ്ടിയല്ല ഇവ തയ്യാറാക്കിയിരിക്കുന്നത്, പക്ഷേ ഇതു വായിക്കുന്ന ഒരാൾക്ക് ആത്മീയകാര്യങ്ങളോടു താത്പര്യം തോന്നാൻ ഇടയായേക്കാം.
സംഭാഷണം തുടങ്ങിയതിനു ശേഷം ആ വ്യക്തിയെ ഒരു തിരുവെഴുത്ത് കാണിക്കുക, നമ്മുടെ മാസികയിൽ വന്നിട്ടുള്ള അദ്ദേഹത്തിനു യോജിച്ച ഒരു വിഷയത്തെക്കുറിച്ച് പറയുക. ഉദാഹരണത്തിന്, അദ്ദേഹം കുടുംബവും കുട്ടികളും ഒക്കെയുള്ള ഒരാളാണോ? ദുഃഖമോ ടെൻഷനോ അനുഭവിക്കുന്ന വ്യക്തിയാണോ? എങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാനായേക്കും: ‘അതെക്കുറിച്ച് അടുത്തിടെ ഞാൻ ഒരു നല്ല ലേഖനം വായിച്ചു. ഒന്നു കാണിക്കട്ടെ?’ അദ്ദേഹത്തിനു താത്പര്യമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, മാസികയുടെ ഒരു അച്ചടിച്ച കോപ്പി കൊടുക്കാം, അല്ലെങ്കിൽ അതിന്റെ ഇലക്ട്രോണിക് കോപ്പി അയച്ചുകൊടുക്കാം. ആദ്യസന്ദർശനമാണെങ്കിൽപ്പോലും നിങ്ങൾക്ക് അതു ചെയ്യാം. മാസിക കൊടുക്കുക എന്നതല്ല നമ്മുടെ പ്രധാനലക്ഷ്യം, എങ്കിലും പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിന് മനസ്സുള്ളവരെ കണ്ടുപിടിക്കാൻ മാസികകൾ നമ്മളെ സഹായിച്ചേക്കും.—പ്രവൃ 13:48.
2018
2019
2020
നിങ്ങളുടെ പ്രദേശത്തെ ആളുകൾക്കു താത്പര്യമുള്ള വിഷയങ്ങൾ ഏതൊക്കെയാണ്?