ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2024 Watch Tower Bible and Tract Society of Pennsylvania
ജനുവരി 6-12
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 127–134
മാതാപിതാക്കളേ, നിങ്ങളുടെ സ്വത്തായ മക്കൾക്കുവേണ്ടി കരുതുക
യഹോവയുടെ കുടുംബത്തിൽ നിങ്ങൾക്കുള്ള സ്ഥാനം വിലപ്പെട്ടതായി കാണുക
9 മക്കളെ ജനിപ്പിക്കാനുള്ള കഴിവ് നൽകിക്കൊണ്ടും അതുപോലെ യഹോവയെ സ്നേഹിക്കാനും സേവിക്കാനും മക്കളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം നൽകിക്കൊണ്ടും യഹോവ മനുഷ്യനെ ആദരിച്ചിരിക്കുന്നു. യഹോവ ദൂതന്മാർക്ക് അത്ഭുതകരമായ പല കഴിവുകളും നൽകിയിട്ടുണ്ടെങ്കിലും മക്കളെ ജനിപ്പിക്കാനുള്ള പ്രാപ്തി കൊടുത്തിട്ടില്ല. എന്നാൽ ആ കഴിവ് മനുഷ്യർക്കു നൽകിയിട്ടുണ്ട്. അതുകൊണ്ട് “യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും” മക്കളെ വളർത്തിക്കൊണ്ടുവരാനുള്ള വലിയൊരു ഉത്തരവാദിത്വമാണു ദൈവം മനുഷ്യനു നൽകിയിരിക്കുന്നത്. (എഫെ. 6:4; ആവ. 6:5-7; സങ്കീ. 127:3) നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ അങ്ങനെയൊരു വലിയ അനുഗ്രഹം കിട്ടിയിരിക്കുന്നതിൽ നിങ്ങൾ നന്ദിയുള്ളവരല്ലേ? ഇക്കാര്യത്തിൽ മാതാപിതാക്കളെ സഹായിക്കാൻ യഹോവയുടെ സംഘടന ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന പ്രസിദ്ധീകരണങ്ങളും വീഡിയോകളും പാട്ടുകളും മറ്റു ലേഖനങ്ങളും എല്ലാം അതിനുള്ള ഉദാഹരണങ്ങളാണ്. ഇതു കാണിക്കുന്നത് യഹോവയും യേശുവും നമ്മുടെ കുട്ടികളെ ഒരുപാടു സ്നേഹിക്കുന്നുണ്ട് എന്നാണ്. (ലൂക്കോ. 18:15-17) യഹോവയിൽ ആശ്രയിച്ചുകൊണ്ട് തങ്ങളുടെ പ്രിയ മക്കൾക്ക് ഏറ്റവും നല്ലതു നൽകാൻ മാതാപിതാക്കൾ ശ്രമിക്കുന്നതു കാണുമ്പോൾ യഹോവ സന്തോഷിക്കുന്നു. അതിലൂടെ അവർ എന്നെന്നും യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാനുള്ള അവസരവും മക്കൾക്കു നൽകുകയാണ്.
മാതാപിതാക്കളേ, യഹോവയെ സ്നേഹിക്കാൻ മക്കളെ പഠിപ്പിക്കുക
20 ഓരോ കുട്ടിയെയും മനസ്സിലാക്കുക. മക്കളെ അസ്ത്രങ്ങളോടാണു 127-ാം സങ്കീർത്തനം താരതമ്യം ചെയ്യുന്നത്. (സങ്കീർത്തനം 127:4 വായിക്കുക.) അസ്ത്രങ്ങൾ പലപല വസ്തുക്കൾകൊണ്ട് ഉണ്ടാക്കാം, വലുപ്പത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടായിരിക്കും. സമാനമായി, രണ്ടു കുട്ടികൾ എല്ലാ കാര്യത്തിലും ഒരുപോലെയായിരിക്കില്ല. അതുകൊണ്ട് ഓരോ കുട്ടിയെയും എങ്ങനെ പരിശീലിപ്പിക്കണമെന്നു മാതാപിതാക്കൾ തീരുമാനിക്കണം. രണ്ടു കുട്ടികളെ യഹോവയെ സേവിക്കുന്നവരായി വളർത്തിക്കൊണ്ടുവന്ന ആധുനിക ഇസ്രായേലിലെ ഒരു ദമ്പതികൾ തങ്ങളെ എന്താണു സഹായിച്ചതെന്നു പറയുന്നു: “ഞങ്ങൾ ഓരോ കുട്ടിക്കും വെവ്വേറെ ബൈബിൾപഠനങ്ങൾ നടത്തി.” ഇങ്ങനെ ഓരോ കുട്ടിക്കും വേറെവേറെ ബൈബിൾപഠനങ്ങൾ നടത്തേണ്ട ആവശ്യമുണ്ടോ, അതു സാധിക്കുമോ എന്നൊക്കെ തീരുമാനിക്കേണ്ടതു കുടുംബനാഥനാണ്.
ആത്മീയരത്നങ്ങൾ
ദൈവ ഭവനത്തിലെ തഴച്ചുവളരുന്ന ഒലിവു വൃക്ഷം
ഉപയോഗപ്രദമായ ഒലിവു വൃക്ഷം ഉചിതമായും ദിവ്യാനുഗ്രഹത്തെ ചിത്രീകരിക്കുന്നു. ദൈവഭയമുള്ള ഒരു വ്യക്തിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? “നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുററും ഒലിവുതൈകൾപോലെയും ഇരിക്കും” എന്ന് സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 128:3) ഈ “ഒലിവുതൈകൾ” എന്താണ്, സങ്കീർത്തനക്കാരൻ അവരെ പുത്രന്മാരോടു ഉപമിച്ചത് എന്തുകൊണ്ട്?
തായ്ത്തടിയുടെ ചുവട്ടിൽനിന്ന് എപ്പോഴും പുതിയ മുളകൾ പൊട്ടിവളരുന്നത് ഒലിവു വൃക്ഷത്തിന്റെ അസാധാരണമായ ഒരു പ്രത്യേകതയാണ്. വളരെ പ്രായം ചെന്നിട്ട് തായ്വൃക്ഷം പഴയതുപോലെ ഫലം പുറപ്പെടുവിക്കാതാകുമ്പോൾ, പുതുതായി കിളിർത്തു വരുന്ന മുളകൾ മരത്തിന്റെ അവിഭാജ്യ ഭാഗമായിത്തീരുന്നതുവരെ വളരാൻ കർഷകർ അനുവദിച്ചേക്കാം. കുറച്ചു കാലം കഴിയുമ്പോൾ ആദ്യത്തെ മരത്തിനു ചുവട്ടിൽ കരുത്തുറ്റ മൂന്നോ നാലോ കൊച്ചു മരങ്ങൾ ഉണ്ടായിരിക്കും—ഒരു മേശയ്ക്കു ചുറ്റും പുത്രന്മാർ ഇരിക്കുന്നതുപോലെ. ഇവയ്ക്ക് ഒരേ വേരുപടലംതന്നെയാണ് ഉള്ളത്. അവ ഒന്നിച്ച് നല്ല വിളവ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
മാതാപിതാക്കളുടെ ശക്തമായ ആത്മീയ വേരുകളെ ആശ്രയിച്ച് പുത്രീപുത്രന്മാർക്കു വിശ്വാസത്തിൽ ശക്തരായി വളരാൻ കഴിയുന്നത് എങ്ങനെയെന്ന് ഒലിവു വൃക്ഷത്തിന്റെ ഈ പ്രത്യേകത നന്നായി ചിത്രീകരിക്കുന്നു. വളർന്നു വലുതാകുന്നതോടെ മക്കൾ ഫലം പുറപ്പെടുവിക്കുകയും മാതാപിതാക്കളെ പിന്താങ്ങുകയും ചെയ്യുന്നു. തങ്ങളോടൊപ്പം മക്കളും യഹോവയെ സേവിക്കുന്നത് കണ്ട് മാതാപിതാക്കൾ സന്തോഷിക്കുന്നു.—സദൃശവാക്യങ്ങൾ 15:20.
ജനുവരി 13-19
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 135–137
“നമ്മുടെ കർത്താവ് മറ്റെല്ലാ ദൈവങ്ങളെക്കാളും വലിയവൻ”
it-2-E 661 ¶4-5
ശക്തി, ശക്തിയുടെ പ്രകടനങ്ങൾ
പ്രകൃതിശക്തികളുടെ മേൽ ദൈവത്തിനു നിയന്ത്രണമുണ്ട്. യഹോവ സത്യദൈവമാണെങ്കിൽ യഹോവയ്ക്കു പ്രകൃതിശക്തികളെ അസാധാരണമായ വിധത്തിൽ ഉപയോഗിക്കാൻ കഴിയണമല്ലോ എന്നു നമ്മൾ ചിന്തിക്കും. (സങ്ക 135:5, 6) സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ കൃത്യമായ പാതയിലൂടെ സഞ്ചരിക്കുന്നതു കാണുമ്പോഴോ അല്ലെങ്കിൽ മറ്റു സൃഷ്ടികൾ സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോഴോ ഒക്കെ അതെല്ലാം ചുറ്റും നടക്കുന്ന സാധാരണ കാര്യങ്ങളായിട്ടേ നമുക്കു തോന്നാൻ ഇടയുള്ളൂ. പക്ഷേ ചിലപ്പോഴൊക്കെ യഹോവ, തന്റെ പ്രത്യേക ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനായി സൃഷ്ടികളെയും അവയുടെ ചില ഘടകങ്ങളെയും ഉപയോഗിച്ചിട്ടുണ്ട്; അങ്ങനെ തന്റെ ദിവ്യത്വം തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വരൾച്ചയും പേമാരിയും അതുപോലുള്ള മറ്റ് അവസ്ഥകളും സാധാരണമാണെങ്കിലും അത് യഹോവ പ്രവചിച്ച സമയത്ത് സംഭവിക്കുമ്പോൾ വ്യത്യസ്തമായ ഒന്നായിത്തീരുന്നു. (1രാജ 17:1; 18:1, 2, 41-45 താരതമ്യം ചെയ്യുക.) ചിലപ്പോൾ ഇത്തരം സംഭവങ്ങളുടെ തീവ്രതയും അളവും ആണ് അതിനെ പ്രത്യേകതയുള്ളതാക്കുന്നത്. (പുറ 9:24) മറ്റു ചിലപ്പോൾ അവ സംഭവിച്ചിട്ടുള്ളത്, അസാധാരണമായ രീതിയിലോ പ്രതീക്ഷിക്കാത്ത സമയത്തോ ആണ്. (പുറ 34:10; 1ശമു 12:16-18) ഈ വിധങ്ങളിലെല്ലാം തന്റെ എല്ലാ സൃഷ്ടികളുടെയും മേൽ തനിക്കു നിയന്ത്രണമുണ്ടെന്നും താൻ സത്യദൈവമാണെന്നും യഹോവ തെളിയിച്ചിരിക്കുന്നു.
യഹോവയുടെ അചഞ്ചലസ്നേഹം
16 യഹോവ നമ്മുടെ സുരക്ഷിതസങ്കേതമായിരിക്കുമെന്ന് അറിയുന്നതു നമുക്ക് ഒരു ആശ്വാസമാണ്. എങ്കിലും നമ്മൾ ആകെ തളർന്നുപോകുന്ന ചില സമയങ്ങൾ ഉണ്ടായിരുന്നേക്കാം. അത്തരം സമയങ്ങളിൽ യഹോവ നമുക്കുവേണ്ടി എന്തു ചെയ്യും? (സങ്കീർത്തനം 136:23 വായിക്കുക.) യഹോവ മെല്ലെ തന്റെ കൈകൾകൊണ്ട് നമ്മളെ താങ്ങി എഴുന്നേൽപ്പിക്കും. അതെ, ഏതു സമയത്തും നമുക്ക് യഹോവയിൽ ആശ്രയിക്കാനാകും. (സങ്കീ. 28:9; 94:18) നമുക്കുള്ള പ്രയോജനം: ഒന്നാമതായി, നമ്മൾ ലോകത്ത് എവിടെയായിരുന്നാലും ഒരു സുരക്ഷിതസങ്കേതംപോലെ യഹോവ നമ്മളെ സംരക്ഷിക്കുമെന്നു നമുക്ക് ഉറപ്പുണ്ട്. രണ്ടാമതായി, സ്നേഹമുള്ള ഒരു അപ്പനെപ്പോലെ യഹോവ നമുക്കുവേണ്ടി കരുതുമെന്നും നമുക്ക് അറിയാം. എത്ര വലിയ അനുഗ്രഹമാണ് അത്!
ആത്മീയരത്നങ്ങൾ
it-1-E 1248
യാഹ്
രണ്ട് അക്ഷരം മാത്രമുള്ള ഈ പദം സാധാരണയായി പാട്ടിലും പ്രാർഥനകളിലും ആണ് കാണുന്നത്. യഹോവയ്ക്കുള്ള സ്തുതി ഹൃദയംഗമമായി പ്രകടിപ്പിക്കാനാണ് അത് ഉപയോഗിച്ചിരിക്കുന്നത്. യഹോവ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കുകയും വലിയ വിജയം നേടിക്കൊടുക്കുകയും ചെയ്ത സാഹചര്യങ്ങളിൽ ആളുകൾ ഈ പദം ഉപയോഗിച്ചതായി കാണുന്നുണ്ട്. യഹോവയുടെ ശക്തിയോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. സങ്കീർത്തനം 104:35-ലാണ് “യാഹിനെ വാഴ്ത്തുവിൻ” (ഹല്ലേലൂയ) എന്നതു ദൈവത്തെ സ്തുതിക്കുന്ന ഒരു പദപ്രയോഗമായി ആദ്യമായി ഉപയോഗിച്ച് കാണുന്നത്. മറ്റു ബൈബിൾഭാഗങ്ങളിൽ, “യാഹ്” എന്ന പദം കാണുന്നത് യഹോവയ്ക്കുള്ള പാട്ടുകളിലും പ്രാർഥനകളിലും ആണ്. (പുറ 15:2) കൂടുതൽ ഊന്നൽ കൊടുക്കുന്നതിനുവേണ്ടി യശയ്യ, “യഹോവയാം യാഹ്” എന്ന് രണ്ടു പേരുകളും കൂടെ ചേർത്ത് പറഞ്ഞു. (യശ 12:2; 26:4) രോഗം അത്ഭുതകരമായി സുഖപ്പെട്ടപ്പോൾ തന്റെ അതിരറ്റ സന്തോഷം പ്രകടിപ്പിച്ച സമയത്ത് ഹിസ്കിയ “യാഹ്” എന്ന വാക്ക് വീണ്ടുംവീണ്ടും ഉപയോഗിച്ചിട്ടുണ്ട്. (യശ 38:9, 11) മറ്റു ചില സങ്കീർത്തനങ്ങളിൽ, വിടുതലും സംരക്ഷണവും തിരുത്തലും ലഭിച്ചപ്പോൾ അതിനെ വിലമതിച്ചുകൊണ്ടുള്ള പ്രാർഥനകളിൽ “യാഹ്” എന്ന പദം ഉപയോഗിച്ചതായി കാണാം.—സങ്ക 94:12; 118:5, 14.
ജനുവരി 20-26
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 138-139
പേടി നിങ്ങളെ പിന്നോട്ടു വലിക്കരുത്
സഭാമധ്യേ യഹോവയെ സ്തുതിക്കുക
10 ഉത്തരം പറയാൻ കൈ പൊക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ ഉള്ളിൽ തീ കത്തുന്നതുപോലെയാണോ നിങ്ങൾക്കു തോന്നുന്നത്? എങ്കിൽ ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഓർക്കുക. സത്യത്തിൽ, ഉത്തരം പറയാൻ എല്ലാവർക്കുംതന്നെ അൽപ്പം പേടിയുണ്ട്. ഉത്തരം പറയാൻ തടസ്സമായി നിൽക്കുന്ന ഭയത്തെ മറികടക്കണമെങ്കിൽ ആദ്യം അതിന്റെ കാരണം എന്താണെന്നു കണ്ടെത്തണം. പറയാൻ വന്നതു മറന്നുപോകുമെന്നോ പറയുന്ന ഉത്തരം തെറ്റിപ്പോകുമെന്നോ ആണോ നിങ്ങളുടെ ഭയം? മറ്റുള്ളവർ പറയുന്നതു നല്ല ഉത്തരമാണെന്നും അതുപോലെ നിങ്ങളെക്കൊണ്ട് കഴിയില്ലെന്നും ആണോ നിങ്ങൾ ചിന്തിക്കുന്നത്? വാസ്തവത്തിൽ, അങ്ങനെ ചിന്തിക്കുന്നതു താഴ്മയുടെ ലക്ഷണമായിരിക്കാം. നിങ്ങൾക്കു താഴ്മയുണ്ടെന്നും മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുന്നുണ്ടെന്നും ആണ് അതു കാണിക്കുന്നത്. യഹോവ താഴ്മ എന്ന ഗുണം ഇഷ്ടപ്പെടുന്നു. (സങ്കീ. 138:6; ഫിലി. 2:3) എന്നാൽ നിങ്ങൾ യഹോവയെ സ്തുതിക്കാനും മീറ്റിങ്ങുകളിൽ ഉത്തരം പറഞ്ഞുകൊണ്ട് സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും യഹോവ ആഗ്രഹിക്കുന്നുണ്ട്. (1 തെസ്സ. 5:11) യഹോവ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്ക് ആവശ്യമായ ധൈര്യം യഹോവ തരും.
സഭായോഗങ്ങളിൽ പരസ്പരം പ്രോത്സാഹിപ്പിക്കുക
7 വീക്ഷാഗോപുരത്തിന്റെ മുൻ ലക്കങ്ങളിൽ വന്ന ചില നിർദേശങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്തേക്കും. അതിൽ ഒന്നാണു നന്നായി തയ്യാറാകുക എന്നത്. (സുഭാ. 21:5) ശരിക്കു പഠിച്ചിട്ടുണ്ടെങ്കിൽ അഭിപ്രായം പറയാൻ നിങ്ങൾക്ക് അധികം പേടി തോന്നില്ല. ഇനി, ചെറിയചെറിയ അഭിപ്രായങ്ങൾ പറയുക. (സുഭാ. 15:23; 17:27) ചെറിയ ഉത്തരമാകുമ്പോൾ പറയാൻ കുറെക്കൂടി ധൈര്യം തോന്നും. മാത്രമല്ല, കുറെയധികം ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നീണ്ട അഭിപ്രായങ്ങളെക്കാൾ എളുപ്പം മനസ്സിലാകുന്നത് ഒന്നോ രണ്ടോ വാചകങ്ങളിൽ പറയുന്ന ചെറിയ അഭിപ്രായങ്ങളായിരിക്കും. സ്വന്തവാചകത്തിൽ ചെറിയ ഉത്തരങ്ങൾ പറയുമ്പോൾ, നിങ്ങൾ ആ ഭാഗം നന്നായി തയ്യാറായിട്ടുണ്ടെന്നും ആശയങ്ങൾ നിങ്ങൾക്കുതന്നെ വളരെ വ്യക്തമാണെന്നും മറ്റുള്ളവർക്കു മനസ്സിലാകും.
ആത്മീയരത്നങ്ങൾ
it-1-E 862 ¶4
ക്ഷമ
ഇല്ല. മറ്റുള്ളവർ വേദനിപ്പിക്കുമ്പോൾ അവരോടു ക്ഷമിക്കാൻ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നു എന്നതു ശരിയാണ്. വീണ്ടുവീണ്ടും അവർ അങ്ങനെ ചെയ്താലും നമ്മൾ ക്ഷമിക്കേണ്ടതാണ്. (ലൂക്ക 17:3, 4; എഫ 4:32; കൊലോ 3:13) നമ്മൾ മറ്റുള്ളവരോടു ക്ഷമിച്ചില്ലെങ്കിൽ ദൈവം നമ്മളോടും ക്ഷമിക്കില്ല. (മത്ത 6:14, 15) ഗുരുതരമായ പാപം ചെയ്തിട്ട് ഒരു വ്യക്തിയെ സഭയിൽനിന്ന് പുറത്താക്കിയാലും, യഥാർഥ പശ്ചാത്താപം കാണിക്കുന്നെങ്കിൽ അയാൾക്കു ക്ഷമ കിട്ടും. അപ്പോൾ സഭയിലുള്ള എല്ലാവർക്കും തങ്ങൾ ആ വ്യക്തിയെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുകൊടുക്കാനാകും. (1കൊ 5:13; 2കൊ 2:6-11) പക്ഷേ മനഃപൂർവം, പശ്ചാത്താപമില്ലാതെ ഗുരുതരമായ പാപം ചെയ്തുകൊണ്ടിരിക്കുന്നവരോടു ക്രിസ്ത്യാനികൾ ക്ഷമിക്കേണ്ടതില്ല. കാരണം അവർ ദൈവത്തിന്റെ ശത്രുക്കളാണ്.—എബ്ര 10:26-31; സങ്ക 139:21, 22.
ജനുവരി 27–ഫെബ്രുവരി 2
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 140–143
പ്രാർഥിച്ചതിനു ശേഷം ചെയ്യാനാകുന്നതെല്ലാം ചെയ്യുക
“ജ്ഞാനികളുടെ വാക്കുകൾ . . . കേൾക്കുക”
13 ഉപദേശത്തെ ദൈവസ്നേഹത്തിന്റെ തെളിവായി കാണുക. നമുക്ക് ഏറ്റവും നല്ലതു വരാനാണ് യഹോവ ആഗ്രഹിക്കുന്നത്. (സുഭാ. 4:20-22) ബൈബിളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും അനുഭവപരിചയമുള്ള സഹോദരങ്ങളിലൂടെയും നമുക്ക് ഉപദേശങ്ങൾ തരുമ്പോൾ യഹോവ നമ്മളെ സ്നേഹിക്കുന്നെന്നു കാണിക്കുകയാണ്. ‘നമുക്കു നല്ലതു വരാനാണ്’ ദൈവം അങ്ങനെ ചെയ്യുന്നതെന്ന് എബ്രായർ 12:9, 10 പറയുന്നു.
14 പറയുന്ന കാര്യത്തിൽ ശ്രദ്ധിക്കുക, പറഞ്ഞ വിധത്തിലല്ല. ആരെങ്കിലും നമുക്ക് ഒരു ഉപദേശം തരുമ്പോൾ അതു തന്ന രീതി ശരിയായില്ല എന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. ഒരു ഉപദേശം കൊടുക്കുമ്പോൾ ആ വ്യക്തിക്ക് അതു സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ അതു കൊടുക്കണമെന്നതു ശരിയാണ്. (ഗലാ. 6:1) എന്നാൽ നമുക്ക് ഒരു ഉപദേശം കിട്ടുമ്പോൾ പറയുന്ന കാര്യത്തിലാണു നമ്മൾ ശ്രദ്ധിക്കേണ്ടത്, അതു പറഞ്ഞ രീതി അത്ര ശരിയായില്ലെന്നു തോന്നിയാൽപ്പോലും. നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാൻ കഴിയും: ‘ഉപദേശം തന്ന വിധം എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ആ പറഞ്ഞതിൽ അല്പം കാര്യമില്ലേ? ഉപദേശം തന്ന വ്യക്തിയുടെ കുറവുകളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ആ ഉപദേശത്തിൽനിന്ന് എനിക്ക് എന്തു പഠിക്കാം എന്നു ചിന്തിച്ചുകൂടേ?’ നമുക്കു കിട്ടുന്ന ഓരോ ഉപദേശത്തിൽനിന്നും എങ്ങനെ പ്രയോജനം നേടാമെന്നു ചിന്തിക്കുന്നതു ജ്ഞാനമായിരിക്കും.—സുഭാ. 15:31.
ഈ ദുഷ്കര നാളുകളിൽ “ഹൃദയശുദ്ധി” കാത്തുസൂക്ഷിക്കുക
എതിരാളികളിൽനിന്നുള്ള പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, ഗുരുതരമായ രോഗങ്ങൾ എന്നിവ ദൈവദാസരിൽ ചിലരെ വല്ലാതെ ഭാരപ്പെടുത്തുന്നു. അത്തരം സാഹചര്യങ്ങളിൽ അവരുടെ മനസ്സിടിഞ്ഞുപോയേക്കാം. ദാവീദ് രാജാവിനും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. “എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു” എന്ന് അവൻ എഴുതി. (സങ്കീ. 143:4) അത്തരമൊരു അവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ എന്താണ് അവനെ സഹായിച്ചത്? യഹോവ തന്റെ ദാസന്മാരോട് ഇടപ്പെട്ടിരിക്കുന്ന വിധവും അവൻ മുമ്പ് തന്നെ വിടുവിച്ചതുമെല്ലാം ദാവീദ് ഓർത്തു. യഹോവ തന്റെ മഹനീയ നാമത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും ദാവീദ് ധ്യാനിച്ചു. യഹോവയുടെ പ്രവൃത്തികളെക്കുറിച്ചായിരുന്നു ദാവീദ് സദാ ചിന്തിച്ചിരുന്നത്. (സങ്കീ. 143:5) സമാനമായി, നമ്മുടെ സ്രഷ്ടാവിനെക്കുറിച്ചും അവൻ നമുക്കായി ചെയ്തിരിക്കുന്നതും ഇപ്പോൾ ചെയ്യുന്നതുമായ കാര്യങ്ങളെക്കുറിച്ചും ധ്യാനിക്കുന്നത്, പരിശോധനകൾ നേരിടാൻ നമ്മെ സഹായിക്കും.
“കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” അത് പ്രായോഗികമോ?
ചില സാഹചര്യങ്ങളിൽ സങ്കീർത്തനക്കാരനായ ദാവീദിന്റേതുപോലെ നിങ്ങളുടെ ഹൃദയം വിതുമ്പിയേക്കാം: “യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.” (സങ്കീ. 143:5-7, 10) അത്തരം സമയങ്ങളിൽ, നിങ്ങളെക്കുറിച്ചുള്ള തന്റെ ഇഷ്ടം എന്തെന്ന് കാണിച്ചുതരാൻ നിങ്ങളുടെ സ്വർഗീയപിതാവിന് സമയം അനുവദിക്കുക. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാനാകും? ദൈവവചനം വായിക്കാനും വായിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കാനും സമയമെടുക്കുക. ദൈവത്തിന്റെ കല്പനകൾ എന്താണെന്ന് നിങ്ങൾ മനസ്സിലാക്കും. തന്റെ ജനത്തിനുവേണ്ടി മുൻകാലങ്ങളിൽ ദൈവം പ്രവർത്തിച്ച വിധം നിങ്ങൾ കാണുകയും ചെയ്യും. അങ്ങനെ യഹോവയെ ശ്രദ്ധിക്കുന്നതുവഴി, ദൈവത്തെ അനുസരിക്കുന്നതിലെ ജ്ഞാനത്തെക്കുറിച്ചുള്ള നിങ്ങളുടെ ബോധ്യം വർധിച്ചുവരും.
ആത്മീയരത്നങ്ങൾ
it-2-E 1151
വിഷം
ആലങ്കാരികപ്രയോഗം. ദുഷ്ടന്മാരുടെ നാവിനെ സർപ്പത്തിന്റെ നാവിനോട് ഉപമിച്ചിരിക്കുന്നു. കാരണം അവർ പറയുന്ന നുണകളും പരദൂഷണവും അണലിയുടെ വിഷംപോലെ മറ്റുള്ളവർക്കു ദോഷം ചെയ്യുന്നതാണ്. അത്തരം ഹാനികരമായ സംസാരത്തിന് മറ്റൊരാളുടെ സത്പേരിനെ നശിപ്പിക്കാനാകും.—സങ്ക 58:3, 4; 140:3; റോമ 3:13; യാക്ക 3:8.
ഫെബ്രുവരി 3-9
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 144-146
“യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ”
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
2. 144-ാം സങ്കീർത്തനത്തിലെ മറ്റു വാക്യങ്ങളുമായി ഈ മാറ്റം യോജിക്കുന്നു. 11-ാം വാക്യത്തിൽ ദുഷ്ടന്മാരുടെ കൈയിൽനിന്ന് “വിടുവിച്ച് രക്ഷിക്കേണമേ” എന്ന് അപേക്ഷിക്കുന്ന നീതിമാന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അവർക്കുള്ള അനുഗ്രഹങ്ങളാണ് “അപ്പോൾ” എന്നു തുടങ്ങുന്ന 12 മുതൽ 14 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത്. പദഘടനയിൽ വരുത്തിയിരിക്കുന്ന മാറ്റം 15-ാം വാക്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ആ വാക്യത്തിൽ രണ്ടു പ്രാവശ്യം കാണുന്ന “സന്തുഷ്ടർ” എന്ന പദം ഇപ്പോൾ ഒരേ കൂട്ടർക്കുതന്നെയാണു ബാധകമാകുന്നത്, അതായത് ‘യഹോവ ദൈവമായ ജനത്തിന്.’ മൂല എബ്രായപാഠത്തിൽ ഉദ്ധരണിചിഹ്നങ്ങൾപോലുള്ള ചിഹ്നങ്ങളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് എബ്രായ കാവ്യശൈലിയും സന്ദർഭവും ഇതിനോടു ബന്ധപ്പെട്ട മറ്റു ബൈബിൾഭാഗങ്ങളും കണക്കിലെടുത്ത് പരിഭാഷകർ ശരിയായ അർഥം മനസ്സിലാക്കണം.
3. ദൈവത്തിന്റെ വിശ്വസ്തരായ ജനതയ്ക്ക് അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്ന മറ്റു ബൈബിൾഭാഗങ്ങളുമായി പരിഭാഷയിലെ ഈ മാറ്റം യോജിപ്പിലാണ്. ദൈവം ഇസ്രായേൽ ജനതയെ ശത്രുക്കളിൽനിന്ന് വിടുവിച്ചശേഷം അവർക്കു സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കുമെന്നു ദാവീദിന് ഉറപ്പുണ്ടായിരുന്നു. 144-ാം സങ്കീർത്തനം ഇപ്പോൾ ദാവീദിന്റെ ഈ പ്രത്യാശയ്ക്കു തെളിവ് തരുന്നു. (ലേവ്യ 26:9, 10; ആവ. 7:13; സങ്കീ. 128:1-6) അത്തരമൊരു പ്രത്യാശയ്ക്കു ദാവീദിന് അടിസ്ഥാനമുണ്ടായിരുന്നു. ഉദാഹരണത്തിന്, ആവർത്തനം 28:4 ഇങ്ങനെ പറയുന്നു: “നിങ്ങളുടെ മക്കൾ അനുഗൃഹീതരായിരിക്കും; നിങ്ങളുടെ നിലത്തെ വിളവും നിങ്ങളുടെ മൃഗങ്ങളുടെ കുഞ്ഞുങ്ങളും—നിങ്ങളുടെ കന്നുകാലിക്കിടാങ്ങളും നിങ്ങളുടെ ആട്ടിൻകുട്ടികളും—അനുഗൃഹീതമായിരിക്കും.” വാസ്തവത്തിൽ ദാവീദിന്റെ മകനായ ശലോമോന്റെ ഭരണകാലത്ത് ഇസ്രായേല്യർ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സമാധാനവും സമൃദ്ധിയും ആസ്വദിച്ചു. അതിലുപരി, ശലോമോന്റെ ഭരണത്തിലെ നന്മകൾ മിശിഹയുടെ ഭരണത്തിൻകീഴിൽ ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളിലേക്കു വിരൽചൂണ്ടി.—1 രാജാ. 4:20, 21; സങ്കീ. 72:1-20.
നിങ്ങളുടെ പ്രത്യാശ ശക്തമാക്കിനിറുത്തുക
16 നമുക്കുള്ള നിത്യജീവന്റെ പ്രത്യാശ ദൈവത്തിൽനിന്നുള്ള വിലയേറിയ ഒരു സമ്മാനമാണ്. ആ നല്ല ഭാവിക്കായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതു വരുമെന്ന് ഉറപ്പാണ്. ഈ പ്രത്യാശ നമുക്ക് ഒരു നങ്കൂരമാണ്. പരീക്ഷണങ്ങളും ഉപദ്രവങ്ങളും ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും മരണത്തെപ്പോലും നേരിടാനും അതു നമ്മളെ സഹായിക്കുന്നു. കൂടാതെ ഈ പ്രത്യാശ ഒരു പടത്തൊപ്പിയുമാണ്. അതു നമ്മുടെ ചിന്തകളെ സംരക്ഷിക്കുന്നു. അതുകൊണ്ട് തെറ്റായ കാര്യങ്ങളെ തള്ളിക്കളഞ്ഞ് ശരിയായ കാര്യങ്ങൾ ചെയ്യാൻ നമുക്കു കഴിയുന്നു. ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ഈ പ്രത്യാശ യഹോവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. ദൈവം നമ്മളെ എത്രമാത്രം സ്നേഹിക്കുന്നെന്ന് അതു കാണിച്ചുതരുന്നു. പ്രത്യാശ ശക്തമാക്കി നിറുത്തുകയാണെങ്കിൽ നമുക്ക് അത് ഒരുപാടു പ്രയോജനം ചെയ്യും.
17 പൗലോസ് അപ്പോസ്തലൻ റോമർക്ക് എഴുതിയ കത്തിൽ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “പ്രത്യാശ ഓർത്ത് സന്തോഷിക്കുക.” (റോമ. 12:12) പൗലോസിനു തന്റെ പ്രത്യാശയിൽ സന്തോഷിക്കാൻ കഴിഞ്ഞു. കാരണം താൻ വിശ്വസ്തനായി തുടരുകയാണെങ്കിൽ സ്വർഗത്തിൽ നിത്യം ജീവിക്കാനുള്ള അനുഗ്രഹം തനിക്കു കിട്ടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. നമ്മുടെ പ്രത്യാശ ഓർത്ത് നമുക്കും സന്തോഷിക്കാം. കാരണം യഹോവ തന്റെ വാക്കു പാലിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. സങ്കീർത്തനക്കാരൻ എഴുതിയതുപോലെ ‘തന്റെ ദൈവമായ യഹോവയിൽ പ്രത്യാശ വെക്കുന്നവൻ സന്തുഷ്ടൻ. ദൈവം എപ്പോഴും വിശ്വസ്തനാണ്’ എന്നു നമുക്ക് അറിയാം.—സങ്കീ. 146:5, 6.
യഥാർഥസന്തോഷം കൈവരുത്തുന്ന സ്നേഹം
19 മനുഷ്യൻ കഴിഞ്ഞ 6,000-ത്തോളം വർഷമായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് സാത്താന്റെ ലോകം അവസാനിക്കാറായി. തങ്ങളെത്തന്നെയും പണത്തെയും ജീവിതസുഖങ്ങളെയും അമിതമായി സ്നേഹിക്കുന്ന ആളുകളെക്കൊണ്ട് ഈ ഭൂമി നിറഞ്ഞിരിക്കുകയാണ്. തങ്ങൾക്ക് എന്തു കിട്ടും എന്നാണ് അവർ എപ്പോഴും നോക്കുന്നത്. അവരുടെ അഭിലാഷങ്ങളാണ് അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. ഇങ്ങനെയുള്ള ആളുകൾക്ക് ഒരിക്കലും യഥാർഥസന്തോഷം ലഭിക്കില്ല. സങ്കീർത്തനക്കാരൻ എഴുതിയതാണു വാസ്തവം: “യാക്കോബിന്റെ ദൈവം സഹായിയായുള്ളവൻ സന്തുഷ്ടൻ; തന്റെ ദൈവമായ യഹോവയിലല്ലോ അവൻ പ്രത്യാശ വെക്കുന്നത്.”—സങ്കീ. 146:5.
20 യഹോവയുടെ ജനത്തിന്റെ ഇടയിൽ ദൈവസ്നേഹം തഴച്ചുവളരുകയാണ്. ഓരോ വർഷവും അവരുടെ എണ്ണം കൂടിക്കൂടിവരുന്നു. ദൈവരാജ്യം ഭരണം നടത്തുന്നു എന്നതിന്റെയും പെട്ടെന്നുതന്നെ അതു ഭൂമിയിൽ നമുക്കു സ്വപ്നംപോലും കാണാൻ പറ്റാത്ത അനുഗ്രഹങ്ങൾ കൊണ്ടുവരും എന്നതിന്റെയും തെളിവല്ലേ ഇത്? ഓർക്കുക: നമുക്ക് യഥാർഥവും നിലനിൽക്കുന്നതും ആയ സന്തോഷം ലഭിക്കുന്നതു ദൈവേഷ്ടം ചെയ്യുന്നതിലൂടെയും ഏറ്റവും ഉന്നതനായവനെ നമ്മൾ പ്രസാദിപ്പിക്കുന്നു എന്ന് അറിയുന്നതിലൂടെയും ആണ്. യഹോവയെ സ്നേഹിക്കുന്നവർ സന്തുഷ്ടരായി എന്നുമെന്നും ജീവിക്കും! അടുത്ത ലേഖനത്തിൽ സ്വാർഥത നിറഞ്ഞ സ്നേഹത്തിൽനിന്നുണ്ടാകുന്ന മോശമായ ചില ഗുണങ്ങളെക്കുറിച്ച് നമ്മൾ പഠിക്കും. യഹോവയുടെ ദാസരുടെ ഇടയിൽ കാണുന്ന ഗുണങ്ങൾ അതിൽനിന്ന് എങ്ങനെയാണു വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും പഠിക്കും.
ആത്മീയരത്നങ്ങൾ
it-1-E 111 ¶9
മൃഗങ്ങൾ
മൃഗങ്ങളോടു ദയയോടെ ഇടപെടാനും അതിനെ പരിപാലിക്കാനും ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു. ജീവിക്കാനും നന്നായിരിക്കാനും വേണ്ടതെല്ലാം അവയ്ക്ക് യഹോവയാണ് സ്നേഹത്തോടെ കൊടുക്കുന്നത്. (സുഭ 12:10; സങ്ക 145:15, 16) ഇസ്രായേല്യർക്കു മോശയിലൂടെ നിയമം നൽകിയപ്പോൾ വളർത്തുമൃഗങ്ങൾക്കു വേണ്ട പരിപാലനം കിട്ടുന്നുണ്ടെന്ന് ദൈവം ഉറപ്പുവരുത്തി. (പുറ 23:4, 5; ആവ 22:10; 25:4) ശബത്തുദിവസം വിശ്രമിക്കാനുള്ള ക്രമീകരണത്തിൽനിന്ന് മൃഗങ്ങൾക്കും പ്രയോജനം കിട്ടാൻ ദൈവം പ്രതീക്ഷിച്ചു.—പുറ 20:10; 23:12; ആവ 5:14.
ഫെബ്രുവരി 10-16
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 147-150
യഹോവയെ സ്തുതിക്കാൻ ധാരാളം കാരണങ്ങളുണ്ട്
“യാഹിനെ സ്തുതിപ്പിൻ!”—എന്തുകൊണ്ട്?
5 ഇസ്രായേല്യരെ ഒരു ജനതയെന്ന നിലയിൽ മാത്രമല്ല യഹോവ ആശ്വസിപ്പിച്ചത്. ആ ജനതയിലെ ഓരോ വ്യക്തിക്കും യഹോവ ആശ്വാസം പകർന്നു. ഇന്നും അത് അങ്ങനെതന്നെയാണ്. “ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു; അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു” എന്നാണു സങ്കീർത്തനക്കാരൻ ദൈവത്തെക്കുറിച്ച് എഴുതിയത്. (സങ്കീ. 147:3) അതെ, ശാരീരികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ നേരിടുന്നവരെക്കുറിച്ച് യഹോവയ്ക്കു ചിന്തയുണ്ട്. നമ്മളെ ആശ്വസിപ്പിക്കാനും നമ്മുടെ മനസ്സിനേറ്റ മുറിവുകൾ സുഖപ്പെടുത്താനും അതിയായി ആഗ്രഹിക്കുന്നവനാണ് യഹോവ. (സങ്കീ. 34:18; യശ. 57:15) നമ്മൾ നേരിടുന്ന ഏതൊരു പ്രശ്നവും തരണം ചെയ്യാൻ ആവശ്യമായ ജ്ഞാനവും ശക്തിയും യഹോവ നമുക്കു തരും.—യാക്കോ. 1:5.
6 യഹോവ “നക്ഷത്രങ്ങളെ എണ്ണുന്നു” എന്നും “അവയെയെല്ലാം പേരെടുത്ത് വിളിക്കുന്നു” എന്നും പറഞ്ഞുകൊണ്ട് സങ്കീർത്തനക്കാരൻ തുടർന്ന് ആകാശത്തേക്കു ശ്രദ്ധ തിരിക്കുന്നു. (സങ്കീ. 147:4) പറഞ്ഞുവന്ന കാര്യത്തിൽനിന്ന് അദ്ദേഹത്തിനു വിഷയം മാറിപ്പോയോ? സങ്കീർത്തനക്കാരൻ എന്തുകൊണ്ടാണു പെട്ടെന്ന് ആകാശഗോളങ്ങളെക്കുറിച്ച് പറഞ്ഞത്? ഒന്നു ചിന്തിക്കുക: അദ്ദേഹത്തിനു നക്ഷത്രങ്ങൾ കാണാമായിരുന്നെങ്കിലും അവ എത്രയെണ്ണമുണ്ടെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഇന്നത്തെ കാര്യമോ? മനുഷ്യർ ഇന്ന് എത്രയേറെ നക്ഷത്രങ്ങളെ കണ്ടെത്തിയിരിക്കുന്നു! ക്ഷീരപഥം എന്ന നമ്മുടെ താരാപംക്തിയിൽ മാത്രം ശതകോടിക്കണക്കിനു നക്ഷത്രങ്ങളുണ്ടെന്നാണു ചിലരുടെ കണക്കുകൂട്ടൽ. അത്തരത്തിലുള്ള സഹസ്രകോടിക്കണക്കിനു താരാപംക്തികളാണു പ്രപഞ്ചത്തിലുള്ളത്. അതെ, നമ്മൾ എണ്ണിയാൽ തീരാത്തത്ര നക്ഷത്രങ്ങൾ! എന്നാൽ സ്രഷ്ടാവ് അതിനെല്ലാം ഓരോ പേര് ഇട്ടിട്ടുണ്ട്. അതിന്റെ അർഥം യഹോവയ്ക്ക് ഓരോ നക്ഷത്രത്തെയും പ്രത്യേകംപ്രത്യേകം അറിയാം എന്നാണ്. (1 കൊരി. 15:41) അങ്ങനെയെങ്കിൽ ഭൂമിയിലുള്ള മനുഷ്യസൃഷ്ടിയെക്കുറിച്ചോ? ഓരോ നക്ഷത്രവും എപ്പോൾ, എവിടെയാണെന്ന് അറിയാവുന്ന യഹോവയ്ക്കു നിങ്ങളെ ഓരോരുത്തരെയും വ്യക്തികളെന്ന നിലയിലും അറിയാം—നിങ്ങൾ ഇപ്പോൾ എവിടെയാണ്, നിങ്ങളുടെ മാനസികാവസ്ഥ എന്താണ്, ഇപ്പോൾ നിങ്ങൾക്ക് എന്താണു വേണ്ടത് എന്നെല്ലാം യഹോവ മനസ്സിലാക്കുന്നു.
“യാഹിനെ സ്തുതിപ്പിൻ!”—എന്തുകൊണ്ട്?
7 യഹോവ നമ്മളെ ഓരോരുത്തരെയും വ്യക്തികളെന്ന നിലയിൽ ശ്രദ്ധിക്കുന്നു എന്നു നമ്മൾ കണ്ടു. എന്നാൽ അതു മാത്രമല്ല, നമ്മുടെ പ്രശ്നങ്ങൾ സഹാനുഭൂതിയോടെ മനസ്സിലാക്കാനുള്ള പ്രാപ്തിയും നമ്മളെ സഹായിക്കാൻ വേണ്ട ശക്തിയും ദൈവത്തിനുണ്ട്. (സങ്കീർത്തനം 147:5 വായിക്കുക.) ഇപ്പോൾ നേരിടുന്ന പ്രശ്നത്തിൽനിന്ന് ഒരിക്കലും കരകയറാനാകില്ലെന്നോ അത് ഒറ്റയ്ക്കു താങ്ങാനാകില്ലെന്നോ നമുക്കു തോന്നിയേക്കാം. എന്നാൽ ‘നാം പൊടിയെന്ന് ഓർക്കുന്ന’ ദൈവത്തിനു നമ്മുടെ പരിമിതികൾ മനസ്സിലാകും. (സങ്കീ. 103:14) അപൂർണരായതുകൊണ്ട് നമ്മൾ വീണ്ടുംവീണ്ടും ഒരേ തെറ്റുതന്നെ ചെയ്തേക്കാം. അറിയാതെ നമ്മുടെ നാവിൽനിന്ന് വീണുപോയ വാക്കുകൾ, ഇടയ്ക്കിടെ പൊന്തിവരുന്ന മോശമായ ആഗ്രഹങ്ങൾ, ചില കാര്യങ്ങളുടെ പേരിൽ മറ്റുള്ളവരോടു തോന്നുന്ന അസൂയ ഇവയെല്ലാം പലപ്പോഴും നമ്മളെ നിരാശയിലാഴ്ത്തുന്നുണ്ടാകും. എന്നാൽ അത്തരം ബലഹീനതകളൊന്നുമില്ലാത്ത വ്യക്തിയാണ് യഹോവ. എങ്കിൽപ്പോലും യഹോവയ്ക്കു നമ്മുടെ മാനസികാവസ്ഥ നന്നായി മനസ്സിലാക്കാൻ കഴിയും. കാരണം യഹോവയുടെ ഗ്രാഹ്യം അളവറ്റതാണ്.—യശ. 40:28.
“യാഹിനെ സ്തുതിപ്പിൻ!”—എന്തുകൊണ്ട്?
18 പുരാതനകാലത്തെ ഇസ്രായേല്യർ എത്ര അനുഗൃഹീതരാണെന്നു സങ്കീർത്തനക്കാരന് അറിയാമായിരുന്നു. ദൈവത്തിന്റെ “മൊഴികളും” “ചട്ടങ്ങളും വിധികളും” ലഭിച്ച ഒരേ ഒരു ജനത അവർ മാത്രമായിരുന്നു. (സങ്കീർത്തനം 147:19, 20 വായിക്കുക.) ഇന്നോ? ദൈവത്തിന്റെ പേരിൽ അറിയപ്പെടാൻ അനുഗ്രഹം കിട്ടിയിട്ടുള്ളതു നമുക്കു മാത്രമാണ്. യഹോവയെ അറിയാൻ കഴിഞ്ഞതുകൊണ്ടും നമ്മുടെ ജീവിതത്തെ വഴിനയിക്കാൻ ദൈവവചനമുള്ളതുകൊണ്ടും ഇന്നു നമുക്ക് യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ട്. 147-ാം സങ്കീർത്തനത്തിന്റെ രചയിതാവിനെപ്പോലെ “യാഹിനെ സ്തുതിപ്പിൻ!” എന്നു ഘോഷിക്കാനും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കാനും എത്രയെത്ര കാരണങ്ങളാണു നമുക്കുള്ളത്?
ആത്മീയരത്നങ്ങൾ
it-1-E 316
പക്ഷികൾ
പക്ഷികളുടെ സങ്കീർണമായ രൂപകൽപനയും ഘടനയും യഹോവയ്ക്കു സ്തുതിയേകുന്നു. (സങ്ക 148:1, 10) അവയുടെ തൂവലുകൾ വളരെ സങ്കീർണമായ ഘടകങ്ങൾകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി, എല്ലുകളുടെ അകം പൊള്ളയായതുകൊണ്ട് പക്ഷികൾക്കു തൂക്കം കുറവാണ്. അത് എളുപ്പം പറന്നുപൊങ്ങാൻ അവയെ സഹായിക്കുന്നു. അതുപോലെ വായുവിനെ എളുപ്പം കീറിമുറിച്ച് പോകാൻ കഴിയുന്ന ഒരു ശരീരഘടനയാണ് അവയ്ക്കുള്ളത്. പക്ഷികളുടെ ഈ പ്രത്യേകതകൾ അവയെ ആധുനിക വിമാനങ്ങളെക്കാൾ സങ്കീർണവും കാര്യക്ഷമതയുള്ളതും ആക്കുന്നു. സൃഷ്ടിയിലെ ഈ അത്ഭുതം സ്രഷ്ടാവായ യഹോവയുടെ മഹത്ത്വം വെളിപ്പെടുത്തുന്നു; അതു ദൈവത്തിനു സ്തുതി കരേറ്റുന്നു.
ഫെബ്രുവരി 17-23
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 1
യുവജനങ്ങളേ—നിങ്ങൾ ആരെ ശ്രദ്ധിക്കും?
നിങ്ങളുടെ സമ്മാനം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുക
16 ചെറുപ്പക്കാരേ, മാതാപിതാക്കൾ നിങ്ങളെ മനസ്സിലാക്കുന്നില്ലെന്നും നിങ്ങൾക്ക് ആവശ്യത്തിനു സ്വാതന്ത്ര്യം തരുന്നില്ലെന്നും നിങ്ങൾക്കു തോന്നുന്നുണ്ടോ? അതെപ്രതി നിങ്ങൾക്ക് അസ്വസ്ഥത തോന്നിയാൽ യഹോവയെ സേവിക്കണോ എന്നുപോലും നിങ്ങൾ ചിന്തിച്ചുപോയേക്കാം. അങ്ങനെ നിങ്ങൾ യഹോവയെ സേവിക്കുന്നതു നിറുത്തിയാൽ ഒരു കാര്യം നിങ്ങൾ തിരിച്ചറിയേണ്ടിവരും: ദൈവഭയമുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും പോലെ നിങ്ങളുടെ കാര്യത്തിൽ താത്പര്യമുള്ള മറ്റാരുമില്ല എന്ന സത്യം.
17 മാതാപിതാക്കൾ നിങ്ങളെ ഒരിക്കലും തിരുത്തിയിട്ടില്ലെങ്കിൽ അവർക്ക് യഥാർഥത്തിൽ നിങ്ങളോടു സ്നേഹമുണ്ടെന്നു പറയാൻ കഴിയുമോ? (എബ്രാ. 12:8) ഒരുപക്ഷേ മാതാപിതാക്കൾ ശിക്ഷണം തരുന്ന രീതിയായിരിക്കാം നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത്. ശിക്ഷണം തരുന്ന വിധത്തെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് അവർ ശിക്ഷണം തന്നതെന്നു ചിന്തിക്കുക. അതുകൊണ്ട്, മാതാപിതാക്കൾ കുറ്റപ്പെടുത്തുമ്പോൾ പ്രകോപിതരാകുന്നതിനു പകരം ശാന്തരായിരിക്കുക. ദൈവവചനം പറയുന്നു: “അറിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു; വകതിരിവുള്ളവൻ ശാന്തത പാലിക്കും.” (സുഭാ. 17:27) ഏതു രീതിയിലാണ് ഉപദേശം തന്നതെന്ന് ഓർത്ത് വിഷമിക്കുന്നതിനു പകരം ആ ബുദ്ധിയുപദേശത്തിൽനിന്ന് പ്രയോജനം നേടുക. ശാന്തതയോടെ ശിക്ഷണം സ്വീകരിക്കാൻ കഴിയുന്ന പക്വതയുള്ള ഒരാളായിത്തീരുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. (സുഭാ. 1:8) യഹോവയെ യഥാർഥത്തിൽ സ്നേഹിക്കുന്ന മാതാപിതാക്കളുണ്ടായിരിക്കുന്നത് ഒരു അനുഗ്രഹമാണ്. ജീവന്റെ സമ്മാനം നേടാൻ അവർ നിങ്ങളെ തീർച്ചയായും സഹായിക്കും.
ക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടുന്നതിനുള്ള നമ്മുടെ പദവി കാത്തുസൂക്ഷിക്കുക
11 മനുഷ്യനെയല്ല, ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുക. ഒരു കൂട്ടത്തിന്റെ ഭാഗമായി ഒരളവുവരെ നമ്മെ തിരിച്ചറിയിക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. എല്ലാവർക്കും സുഹൃത്തുക്കളെ ആവശ്യമാണ്, ഒരു സുഹൃദ്വലയത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. കൗമാരപ്രായത്തിലും പിൽക്കാലത്തും സമപ്രായക്കാരിൽനിന്നുള്ള സമ്മർദം വളരെ ശക്തമായിരിക്കും, അത് ഏതുവിധേനയും മറ്റുള്ളവരെ അനുകരിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും ഉള്ള വാഞ്ഛ ഉളവാക്കുകയും ചെയ്യും. എന്നാൽ സുഹൃത്തുക്കൾക്കും സമപ്രായക്കാർക്കും എല്ലായ്പോഴും നമ്മുടെ ക്ഷേമത്തിൽ താത്പര്യം ഉണ്ടായിരിക്കണമെന്നില്ല. ചിലപ്പോൾ ദുഷ്പ്രവൃത്തികൾക്ക് ഒരു കൂട്ടാളിയെ കിട്ടാൻ മാത്രമായിരിക്കും അവർ ഒരാളോടു ചങ്ങാത്തം കൂടുന്നത്. (സദൃശവാക്യങ്ങൾ 1:11-19) കൂട്ടുകാരിൽനിന്നുള്ള അനഭികാമ്യമായ സമ്മർദത്തിനു വശംവദനാകുമ്പോൾ ഒരു ക്രിസ്ത്യാനി, മിക്കപ്പോഴും താൻ ആരാണെന്നതു മറച്ചുവെക്കാൻ ശ്രമിക്കും. (സങ്കീർത്തനം 26:4) ‘ഈ ലോകത്തിന് അനുരൂപരാകരുത്’ എന്ന് അപ്പൊസ്തലനായ പൗലൊസ് മുന്നറിയിപ്പു നൽകി. (റോമർ 12:2) ലോകത്തിന് അനുരൂപപ്പെടാനുള്ള ഏതു ബാഹ്യസമ്മർദത്തോടും പോരാടുന്നതിന് ആവശ്യമായ ആന്തരിക ശക്തി യഹോവ നമുക്കു പ്രദാനം ചെയ്യുന്നു.—എബ്രായർ 13:6.
12 ക്രിസ്ത്യാനിയായി തിരിച്ചറിയിക്കാനുള്ള നമ്മുടെ പദവി സംബന്ധിച്ച ബോധ്യത്തെ നശിപ്പിക്കുമാറ് ബാഹ്യസമ്മർദം ഭീഷണിയുയർത്തുമ്പോൾ ഒരു കാര്യം നാം ഒരിക്കലും വിസ്മരിക്കരുത്—പൊതുജന അഭിപ്രായത്തെക്കാളും ഭൂരിപക്ഷ പ്രവണതകളെക്കാളുമൊക്കെ പ്രധാനം ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തതയാണ്. പുറപ്പാടു 23:2-ലെ വാക്കുകൾ ഒരു സംരക്ഷണ തത്ത്വമായി ഉതകുന്നു: “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്.” തന്റെ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള യഹോവയുടെ പ്രാപ്തിയിൽ ഭൂരിപക്ഷം ഇസ്രായേല്യരും സംശയം പ്രകടിപ്പിച്ചപ്പോൾ കാലേബ്, ഭൂരിപക്ഷത്തിനൊപ്പം ചേരാൻ വിസമ്മതിച്ചുകൊണ്ട് അചഞ്ചലനായി നിലകൊണ്ടു. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ആശ്രയയോഗ്യമാണെന്ന് അവന് ഉറപ്പുണ്ടായിരുന്നു, ആ നിലപാടു സ്വീകരിച്ചതിനാൽ അവൻ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്തു. (സംഖ്യാപുസ്തകം 13:30; യോശുവ 14:6-11) സമാനമായി, പൊതുജനാഭിപ്രായം ചെലുത്തുന്ന സമ്മർദത്തെ പ്രതിരോധിച്ചുകൊണ്ട് ദൈവവുമായുള്ള നിങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കുന്നതിന് നിങ്ങൾ മനസ്സൊരുക്കമുള്ളവരാണോ?
ആത്മീയരത്നങ്ങൾ
it-1-E 846
വിഡ്ഢി
ബൈബിളിൽ “വിഡ്ഢി” എന്ന പദം എല്ലായ്പ്പോഴും ബുദ്ധി കുറവുള്ള ഒരാളെ കുറിക്കാനല്ല ഉപയോഗിച്ചിരിക്കുന്നത്. പകരം, വേണ്ട വിധത്തിൽ ചിന്തിക്കാതെ ദൈവത്തിന്റെ നിലവാരങ്ങൾക്ക് എതിരായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയെക്കുറിച്ച് പറയാനാണ് മിക്കപ്പോഴും ആ പദം ഉപയോഗിച്ചിട്ടുള്ളത്. അത്തരം ആളുകളെക്കുറിച്ച് പറയാൻ ബൈബിളിൽ വ്യത്യസ്ത എബ്രായ, ഗ്രീക്ക് പദങ്ങൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം.—സുഭ 1:22; 12:15; 17:7; 13:1; മത്ത 23:17; 25:2; ലൂക്ക 12:20; ഗല 3:1.
ഫെബ്രുവരി 24–മാർച്ച് 2
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 2
വ്യക്തിപരമായ പഠനത്തിൽ നിങ്ങളുടെ ഹൃദയം അർപ്പിക്കേണ്ടത് എന്തുകൊണ്ട്?
‘സത്യത്തിൽ നടക്കുന്നതു’ തുടരുക
16 വായിക്കാനും പഠിക്കാനും എല്ലാവർക്കും അത്ര ഇഷ്ടമൊന്നും കാണില്ല. പക്ഷേ ബൈബിൾസത്യങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ “അന്വേഷിച്ചുകൊണ്ടിരിക്കുകയും” “തേടിക്കൊണ്ടിരിക്കുകയും” ചെയ്യാനാണ് യഹോവ നമ്മളോട് ആവശ്യപ്പെടുന്നത്. (സുഭാഷിതങ്ങൾ 2:4-6 വായിക്കുക.) അങ്ങനെ ചെയ്താൽ അതു നമുക്കു ഗുണം ചെയ്യും. താൻ ബൈബിൾ വായിക്കുന്ന രീതിയെക്കുറിച്ച് കോറി സഹോദരൻ പറഞ്ഞത്, “ഓരോ വാക്യവും നന്നായി പഠിച്ചതിനു ശേഷം മാത്രമേ അടുത്തതിലേക്കു പോകൂ” എന്നാണ്. “എല്ലാ അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും ഞാൻ എടുത്തുനോക്കും. ആ വാക്യത്തെക്കുറിച്ച് കൂടുതലായി ഗവേഷണം നടത്തുകയും ചെയ്യും. ഈ രീതി പിൻപറ്റുന്നതു വളരെ പ്രയോജനം ചെയ്തിട്ടുണ്ട്” എന്നും സഹോദരൻ പറയുന്നു. നമ്മൾ ബൈബിൾ പഠിക്കുന്നത് ഈ രീതിയിലോ ചിലപ്പോൾ മറ്റേതെങ്കിലും രീതിയിലോ ആയിരിക്കും. എന്തുതന്നെയായാലും സമയമെടുത്ത്, ശ്രമം ചെയ്ത് പഠിക്കുമ്പോൾ ബൈബിൾസത്യത്തെ വിലമതിക്കുന്നെന്നു നമ്മൾ തെളിയിക്കുകയാണ്.—സങ്കീ. 1:1-3.
യഥാർഥജ്ഞാനം വിളിച്ചുപറയുന്നു
3 നമുക്ക് അറിയാവുന്ന കാര്യങ്ങൾ ഉപയോഗിച്ച് നല്ല തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെയാണു ജ്ഞാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ യഥാർഥജ്ഞാനത്തിൽ അതു മാത്രമല്ല ഉൾപ്പെടുന്നത്. ബൈബിൾ പറയുന്നു: “യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു വിവേകം.” (സുഭാ. 9:10) അതുകൊണ്ട് പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കുമ്പോൾ അതെക്കുറിച്ച് യഹോവ എന്താണു ചിന്തിക്കുന്നതെന്ന് ആലോചിക്കുക. ‘അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവായിരിക്കണം’ നമ്മുടെ തീരുമാനത്തിന്റെ അടിസ്ഥാനം. അതിനുവേണ്ടി ബൈബിളും ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസിദ്ധീകരണങ്ങളും നമുക്കു പഠിക്കാൻ കഴിയും. എന്നിട്ട് അതിനു ചേർച്ചയിൽ നമ്മൾ പ്രവർത്തിക്കുകയാണെങ്കിൽ യഥാർഥജ്ഞാനികളാണെന്നു നമ്മൾ തെളിയിക്കുകയാണ്.—സുഭാ. 2:5-7.
4 നമുക്ക് യഥാർഥജ്ഞാനം നൽകാൻ യഹോവയ്ക്കു മാത്രമേ കഴിയൂ. (റോമ. 16:27) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഒന്നാമത്തെ കാരണം, യഹോവ നമ്മുടെ സ്രഷ്ടാവാണ്. സൃഷ്ടികളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും യഹോവയ്ക്ക് അറിയാം. (സങ്കീ. 104:24) രണ്ടാമത്തെ കാരണം, യഹോവയുടെ പ്രവർത്തനങ്ങൾ യഹോവയാണ് ഏറ്റവും വലിയ ജ്ഞാനിയെന്നു തെളിയിക്കുന്നു. (റോമ. 11:33) മൂന്നാമത്തെ കാരണം, യഹോവ തരുന്ന ഉപദേശങ്ങൾ അനുസരിച്ചാൽ നമുക്ക് എപ്പോഴും പ്രയോജനം മാത്രമേ ഉണ്ടാകൂ. (സുഭാ. 2:10-12) നമ്മൾ ശരിക്കും ജ്ഞാനികളാകണമെങ്കിൽ പ്രധാനപ്പെട്ട ഈ മൂന്നു കാര്യങ്ങൾ അംഗീകരിക്കുകയും അവ മനസ്സിൽപ്പിടിച്ചുകൊണ്ട് തീരുമാനങ്ങളെടുക്കുകയും പ്രവർത്തിക്കുകയും വേണം.
യുവജനങ്ങളേ, നിങ്ങളുടെ വിശ്വാസം ശക്തമാക്കുക
2 യഹോവയെ ആരാധിക്കുന്ന അല്ലെങ്കിൽ യഹോവയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു യുവവ്യക്തിയാണു നിങ്ങളെങ്കിൽ ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നതിനു പകരം പരിണാമത്തിൽ വിശ്വസിക്കാൻ നിങ്ങൾക്കു സമ്മർദമുണ്ടാകും. എങ്കിൽ നിങ്ങളുടെ വിശ്വാസം ശക്തമാക്കാനും അങ്ങനെതന്നെ നിലനിറുത്താനും നിങ്ങൾക്കു ചെയ്യാനാകുന്ന ചിലതുണ്ട്. ദൈവം നിങ്ങൾക്കു തന്നിരിക്കുന്ന വകതിരിവ് അഥവാ ചിന്താശേഷി നന്നായി ഉപയോഗിക്കുക. “വകതിരിവു നിന്നെ കാക്കും” എന്നു ബൈബിൾ പറയുന്നു. നിങ്ങളുടെ വിശ്വാസം തകർത്തുകളഞ്ഞേക്കാവുന്ന തത്ത്വചിന്തകളിൽനിന്ന് അതു നിങ്ങളെ സംരക്ഷിക്കും.—സദൃശവാക്യങ്ങൾ 2:10-12 വായിക്കുക.
3 യഥാർഥവിശ്വാസത്തിന്റെ അടിസ്ഥാനം ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനമാണ്. (1 തിമൊ. 2:4) അതുകൊണ്ട് ബൈബിളും ക്രിസ്തീയപ്രസിദ്ധീകരണങ്ങളും വെറുതേ വായിക്കുന്നതിനു പകരം വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അവ ‘ഗ്രഹിക്കാൻ’ ശ്രമിക്കുക. (മത്താ. 13:23) അങ്ങനെ ചെയ്യുന്നത്, യഹോവ സ്രഷ്ടാവാണെന്നും ബൈബിൾ ദൈവത്തിൽനിന്നാണെന്നും ഉള്ള നമ്മുടെ ബോധ്യം ശക്തമാക്കും. അതിനെക്കുറിച്ചാണ് ഇനി നമ്മൾ പഠിക്കാൻപോകുന്നത്.—എബ്രാ. 11:1.
ആത്മീയരത്നങ്ങൾ
it-1-E 1211 ¶4
നിഷ്കളങ്കത
നിഷ്കളങ്കനായി നടക്കാൻ, അല്ലെങ്കിൽ യഹോവയെ മുഴുഹൃദയത്തോടെ സ്നേഹിച്ചുകൊണ്ട് യഹോവയ്ക്ക് അചഞ്ചലമായ ഭക്തികൊടുക്കാൻ ഒരാൾക്കു കഴിയുന്നത്, യഹോവയിലും യഹോവയുടെ രക്ഷാശക്തിയിലും ശക്തമായ വിശ്വാസവും ആശ്രയവും ഉള്ളപ്പോൾ മാത്രമാണ്. (സങ്ക 25:21) നിഷ്കളങ്കതയോടെ നടക്കുന്നവർക്കു താൻ ഒരു ‘പരിചയും’ ‘സുരക്ഷിതസ്ഥാനവും’ ആയിരിക്കുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. (സുഭ 2:6-8; 10:29; സങ്ക 41:12) യഹോവയുടെ അംഗീകാരം നേടണമെന്ന ആഗ്രഹം എപ്പോഴുമുള്ളതുകൊണ്ട് അവർ ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കും. അത് ഒരു പരിധിവരെ സമാധാനമുള്ള ജീവിതം അവർക്കു കൊടുക്കും. (സങ്ക 26:1-3; സുഭ 11:5; 28:18) ഇനി, അവർ പ്രശ്നങ്ങളോ മരണമോ നേരിട്ടാൽത്തന്നെ അവർ കടന്നുപോകുന്ന സാഹചര്യങ്ങൾ യഹോവ അറിയുന്നുണ്ട്. അവരെ അനുഗ്രഹിക്കുമെന്നത് യഹോവയുടെ വാക്കാണ്.—ഇയ്യ 9:20-22; സങ്ക 37:18, 19, 37; 84:11; സുഭ 28:10.