മേയ് 5-11
സുഭാഷിതങ്ങൾ 12
ഗീതം 101, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. കഠിനാധ്വാനത്തിനു പ്രതിഫലമുണ്ട്
(10 മിനി.)
പ്രയോജനമില്ലാത്ത കാര്യങ്ങൾക്കു പിന്നാലെ പോയി സമയം കളയരുത് (സുഭ 12:11)
കഠിനാധ്വാനം ചെയ്യുക, അധ്വാനശീലമുള്ളവരായിരിക്കുക (സുഭ 12:24; w16.06 30 ¶6)
നിങ്ങളുടെ കഠിനാധ്വാനത്തിനു തീർച്ചയായും പ്രതിഫലം ലഭിക്കും (സുഭ 12:14)
ചെയ്യാനാകുന്നത്: നമ്മുടെ കഠിനാധ്വാനംകൊണ്ട് മറ്റുള്ളവർക്ക് എന്തു പ്രയോജനമാണ് കിട്ടുന്നതെന്നു ചിന്തിച്ചാൽ നമുക്കു സംതൃപ്തിയുണ്ടാകും.—പ്രവൃ 20:35; w15 2/1 5 ¶4-6.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 12:16—ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിനെ മനക്കട്ടിയോടെ നേരിടാൻ ഈ വാക്യത്തിലെ തത്ത്വം ഒരാളെ എങ്ങനെ സഹായിക്കും? (ijwyp ലേഖനം 95 ¶10-11)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 12:1-20 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) വീടുതോറും. (lmd പാഠം 1 പോയിന്റ് 4)
5. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 5 പോയിന്റ് 4)
6. മടങ്ങിച്ചെല്ലുമ്പോൾ
(3 മിനി.) അനൗപചാരിക സാക്ഷീകരണം. കുട്ടികളുള്ള ഒരു വ്യക്തിക്കു നമ്മുടെ വെബ്സൈറ്റ് കാണിച്ചുകൊടുക്കുക. (lmd പാഠം 9 പോയിന്റ് 3)
7. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(3 മിനി.) അവതരണം. ijwfq ലേഖനം 3—വിഷയം: നിങ്ങളുടേത് മാത്രമാണ് ശരിയായ മതം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? (lmd പാഠം 4 പോയിന്റ് 3)
ഗീതം 21
8. സാമ്പത്തികപ്രശ്നങ്ങൾ ഉള്ളപ്പോഴും യഹോവ സഹായിക്കും
(15 മിനി.) ചർച്ച.
‘ഒരു ജോലി കിട്ടുന്നില്ലല്ലോ!’ ‘ഉള്ള ജോലി പോകുമോ?’ ‘രണ്ടറ്റവും എങ്ങനെ കൂട്ടിമുട്ടിക്കും?’ ‘പ്രായമായാൽ കാര്യങ്ങൾ എങ്ങനെ നടത്തും?’ ഇങ്ങനെ എന്തെങ്കിലും ടെൻഷൻ നിങ്ങൾക്കു തോന്നാറുണ്ടോ? ഈ ലോകത്തിന്റെ സാമ്പത്തികവ്യവസ്ഥ എപ്പോൾ വേണമെങ്കിലും മാറാം. എന്നാൽ ദൈവത്തെ ഒന്നാമതു വെച്ചാൽ നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്—പെട്ടെന്ന് ഒരു സാമ്പത്തികപ്രശ്നം നേരിട്ടാൽപ്പോലും!—സങ്ക 46:1-3; 127:2; മത്ത 6:31-33.
യഹോവ ഞങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
അൽവെരാഡോ സഹോദരന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?
1 തിമൊഥെയൊസ് 5:8 വായിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
തന്റെ ആരാധകർക്കുവേണ്ടി പിതാവായ യഹോവ എപ്പോഴും കരുതുമെന്ന നിങ്ങളുടെ വിശ്വാസം ഈ വാക്യം ശക്തമാക്കുന്നത് എങ്ങനെയാണ്?
സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളെ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നോക്കാം:
ജീവിതം ലളിതമാക്കുക. അനാവശ്യകടങ്ങളും ചെലവുകളും കുറയ്ക്കുക.—മത്ത 6:22
ജോലിയുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ, ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ പറ്റുമെന്ന് ഉറപ്പുവരുത്തുക.—ഫിലി 1:9-11
താഴ്മ കാണിക്കുക, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക. നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാൽ, മറ്റു വ്യത്യസ്ത ജോലിസാധ്യതകളെക്കുറിച്ച് ചിന്തിക്കുക. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന എളിയ ജോലികൾപോലും ചെയ്യാൻ തയ്യാറാകുക.—സുഭ 14:23
നിങ്ങൾക്ക് അധികമൊന്നും ഇല്ലെങ്കിലും ഉള്ളതു മറ്റുള്ളവരുമായി പങ്കുവെക്കുക.—എബ്ര 13:16
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 26 ¶1-8; 204, 208 പേജുകളിലെ ചതുരങ്ങൾ