മേയ് 12-18
സുഭാഷിതങ്ങൾ 13
ഗീതം 34, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “ദുഷ്ടന്റെ വിളക്ക്” കണ്ട് വഞ്ചിക്കപ്പെടരുത്
(10 മിനി.)
ദുഷ്ടനു മുന്നിൽ ഒരു നല്ല ഭാവിയില്ല (സുഭ 13:9; it-2 196 ¶2-3)
മോശമായതിനെ നല്ലതായി കാണിക്കുന്നവരോടൊപ്പം സഹവസിക്കരുത് (സുഭ 13:20; w12 7/15 12 ¶3)
നീതിമാനെ യഹോവ അനുഗ്രഹിക്കുന്നു (സുഭ 13:25; w04 7/15 31 ¶6)
ലോകത്തിലെ സന്തോഷങ്ങൾക്കു പുറകേ പോകുന്നവരുടെ ജീവിതം വിചാരിക്കുന്നത്ര പകിട്ടുള്ളതല്ല. എന്നാൽ യഹോവയുടെ ഇഷ്ടം ചെയ്യുന്നവർക്കു ശരിക്കും സംതൃപ്‌തിയുണ്ട്
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 13:24—സ്നേഹത്തെയും ശിക്ഷണത്തെയും കുറിച്ച് ഈ വാക്യം നമ്മളെ എന്താണ് പഠിപ്പിക്കുന്നത്? (w08 7/1 14 ¶3-5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 13:1-17 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. അടുത്തിടെ നടന്ന ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങുന്നെങ്കിലും, ആ വ്യക്തിക്കു കൂടുതൽ പ്രയോജനം ചെയ്യുമെന്നു തോന്നുന്ന ബൈബിളിലെ മറ്റൊരു ആശയം കാണിക്കുന്നു. (lmd പാഠം 2 പോയിന്റ് 5)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. വ്യക്തിയെ മീറ്റിങ്ങിനു ക്ഷണിക്കുക. (lmd പാഠം 2 പോയിന്റ് 3)
6. പ്രസംഗം
(5 മിനി.) lmd അനുബന്ധം എ പോയിന്റ് 9—വിഷയം: മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മക്കൾ ജീവിതത്തിൽ വിജയിക്കും. (th പാഠം 16)
ഗീതം 77
7. “നീതിമാന്റെ വെളിച്ചം ഉജ്ജ്വലമായി പ്രകാശിക്കുന്നു”
(8 മിനി.) ചർച്ച.
ദൈവവചനത്തിൽ അമൂല്യമായ അറിവും ജ്ഞാനവും ഉണ്ട്. നമ്മൾ അതിൽനിന്ന് പഠിച്ച കാര്യങ്ങൾക്കനുസരിച്ച് ജീവിക്കുന്നെങ്കിൽ നിലനിൽക്കുന്ന വിജയവും സന്തോഷവും കിട്ടും. ഈ ലോകത്തിന് ഒരിക്കലും തരാൻ കഴിയാത്ത ഒന്നാണ് അത്.
ലോകത്തിൽനിന്ന് കിട്ടാത്തത് എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
“നീതിമാന്റെ വെളിച്ചം” ‘ദുഷ്ടന്റെ വിളക്കിനെക്കാൾ’ വളരെ മികച്ചതാണെന്നു ഗൈനാൻഷിന സഹോദരിയുടെ അനുഭവം കാണിക്കുന്നത് എങ്ങനെ?—സുഭ 13:9
ഈ ലോകത്തിലെ കാര്യങ്ങളെക്കുറിച്ച് സ്വപ്‌നം കാണുകയോ യഹോവയെ സേവിക്കുന്നതിനുവേണ്ടി നിങ്ങൾ നടത്തിയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഓർത്ത് വിഷമിക്കുകയോ ചെയ്തുകൊണ്ട് ഒരിക്കലും സമയം കളയരുത്. (1യോഹ 2:15-17) പകരം, നിങ്ങൾ നേടിയ ‘അറിവിന്റെ അതിവിശിഷ്ട മൂല്യത്തിൽ’ ശ്രദ്ധവെക്കുക.—ഫിലി 3:8.
8. പ്രാദേശികാവശ്യങ്ങൾ
(7 മിനി.)
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 26 ¶9-17