ജൂൺ 9-15
സുഭാഷിതങ്ങൾ 17
ഗീതം 157, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
ഒരു ഇസ്രായേല്യ ദമ്പതികൾ സമാധാനമുള്ള ഒരു ചുറ്റുപാടിൽ ലളിതമായ ഒരു ഭക്ഷണം കഴിക്കുന്നു
1. വിവാഹജീവിതം സമാധാനം നിറഞ്ഞതാകട്ടെ!
(10 മിനി.)
സമാധാനം നിലനിറുത്താൻ നല്ല ശ്രമം വേണം, പക്ഷേ അതു വിവാഹജീവിതത്തിൽ ഒരുപാടു ഗുണം ചെയ്യും (സുഭ 17:1; ചിത്രം കാണുക)
ചെറിയ കാര്യങ്ങൾ പ്രശ്നമാക്കാതെ വിട്ടുകളയുക (സുഭ 17:9; g 10/14 9 ¶2)
നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക (സുഭ 17:14; w08 7/1 10 ¶6–11 ¶1)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 17:24—‘വിഡ്ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നത്’ ഏതു വിധത്തിലാണ്? (it-1 790 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 17:1-17 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. (lmd പാഠം 3 പോയിന്റ് 5)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) പരസ്യസാക്ഷീകരണം. ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 6 പോയിന്റ് 4)
6. പ്രസംഗം
(5 മിനി.) ijwbv ലേഖനം 60—വിഷയം: സുഭാഷിതങ്ങൾ 17:17-ന്റെ അർഥം എന്താണ്? (th പാഠം 13)
ഗീതം 113
7. നല്ല ആശയവിനിമയത്തിനു വഴിതുറക്കുന്ന ശീലങ്ങൾ വളർത്തുക
(15 മിനി.) ചർച്ച.
സന്തോഷമുള്ള കുടുംബജീവിതത്തിനു തുറന്ന് ആശയവിനിമയം ചെയ്യേണ്ടത് അത്യാവശ്യമാണ്. കുടുംബാംഗങ്ങൾ തുറന്ന് സംസാരിക്കുകയാണെങ്കിൽ, പ്രശ്നങ്ങളുടെ സമയത്ത് അവർക്ക് ഒരു ടീം ആയി പ്രവർത്തിച്ചുകൊണ്ട് പരസ്പരം പിന്തുണയ്ക്കാനാകും. (സുഭ 15:22) എല്ലാ കുടുംബാംഗങ്ങൾക്കും ഉള്ളിലുള്ളതു തുറന്ന് പറയാൻ തോന്നണം. അതിന് എന്തു ചെയ്യാനാകും?
ഒരുമിച്ചായിരിക്കാൻ സമയം കണ്ടെത്തുക. (ആവ 6:6, 7) കുടുംബാംഗങ്ങൾ ഒരുമിച്ച് ജോലികളും ആത്മീയ പ്രവർത്തനങ്ങളും രസകരമായ കാര്യങ്ങളും ചെയ്യുന്നെങ്കിൽ അവർക്കിടയിലെ അടുപ്പം കൂടും. അത് തുറന്ന സംഭാഷണങ്ങൾക്കുള്ള അവസരം ഒരുക്കും; എല്ലാവരും അത് ആസ്വദിക്കുകയും ചെയ്യും. പക്ഷേ എപ്പോഴും അത് അത്ര എളുപ്പമല്ല. കാരണം നമുക്കു ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളായിരിക്കില്ല കുടുംബാംഗങ്ങൾക്കു ചെയ്യാൻ ഇഷ്ടം. എന്നാൽ നമ്മുടെ താത്പര്യങ്ങൾ ചിലപ്പോഴൊക്കെ മാറ്റിവെക്കുന്നെങ്കിൽ അതിന്റെ പ്രയോജനങ്ങൾ വലുതായിരിക്കും. (ഫിലി 2:3, 4) നിങ്ങൾ ഒരുമിച്ചായിരിക്കുമ്പോൾ സമയം എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാം?—എഫ 5:15, 16.
കുടുംബത്തിൽ സമാധാനം കണ്ടെത്താൻ—നന്നായി ആശയവിനിമയം ചെയ്യുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുടുംബാംഗങ്ങൾക്കിടയിലെ ആശയവിനിമയത്തെ എങ്ങനെ സ്വാധീനിക്കും?
നല്ല ആശയവിനിമയം ഉണ്ടായിരിക്കുന്നതിനെക്കുറിച്ച് ഈ വീഡിയോയിൽനിന്ന് മറ്റ് എന്തെല്ലാമാണ് നിങ്ങൾ പഠിച്ചത്?
നല്ലൊരു കേൾവിക്കാരനായിരിക്കുക. (യാക്ക 1:19) മാതാപിതാക്കൾ തങ്ങളെ തെറ്റിദ്ധരിക്കില്ല, തങ്ങളോടു ദേഷ്യപ്പെടില്ല എന്നൊക്കെ ഉറപ്പുള്ളപ്പോഴാണ് കുട്ടികൾ പൊതുവേ കാര്യങ്ങൾ തുറന്ന് പറയുന്നത്. അതുകൊണ്ട് നിങ്ങൾക്കു ടെൻഷനുണ്ടാക്കുന്ന കാര്യമാണ് കുട്ടി പറയുന്നതെങ്കിൽപ്പോലും പെട്ടെന്നു ദേഷ്യപ്പെടരുത്. (സുഭ 17:27) പകരം സഹാനുഭൂതിയോടെ അവർ പറയുന്നതു കേൾക്കുക. അവരുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചാൽ, അവരുടെ കൂടെ നിങ്ങളുണ്ടെന്ന് ഉറപ്പുകൊടുക്കാനും അവരെ സഹായിക്കാനും നിങ്ങൾക്കാകും.
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 27 ¶19-22, 212-ാം പേജിലെ ചതുരം