ആമുഖം
നിങ്ങളുടെ പ്രാർഥനകൾ ദൈവം കേൾക്കുന്നില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. പലരും സഹായത്തിനായി ദൈവത്തോടു പ്രാർഥിച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രശ്നങ്ങൾ മാറിയിട്ടില്ല. എന്നാൽ, ദൈവം നമ്മുടെ പ്രാർഥന കേൾക്കുമെന്ന് ഉറപ്പുള്ളത് എന്തുകൊണ്ടാണ്? ചില പ്രാർഥനകൾക്ക് ദൈവം ഉത്തരം തരാത്തതിന്റെ കാരണം എന്താണ്? ദൈവം കേൾക്കണമെങ്കിൽ എങ്ങനെയാണ് പ്രാർഥിക്കേണ്ടത്? ഇവയ്ക്കുള്ള ഉത്തരം ഈ മാസികയിലെ ലേഖനങ്ങളിൽ കാണാം.