കൂടുതൽ പഠിക്കാനായി. . .
പഠിക്കാം, പങ്കുവെക്കാം
പഠനം രസകരമാണ്. എന്നാൽ നമ്മൾ പഠിച്ച, പ്രോത്സാഹനം പകരുന്ന ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ നമുക്കു കൂടുതൽ ആവേശം തോന്നും. സുഭാഷിതങ്ങൾ 11:25 പറയുന്നു: “ഉന്മേഷം പകരുന്നവന് ഉന്മേഷം ലഭിക്കും.”
പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയുമ്പോൾ നമ്മൾ അതു കൂടുതൽ ഓർത്തിരിക്കും, ആ വിഷയത്തിലുള്ള നമ്മുടെ അറിവും കൂടും. അതുപോലെ നമ്മൾ പറയുന്ന കാര്യങ്ങൾ അവർക്കു പ്രയോജനം ചെയ്യുന്നതായതുകൊണ്ട് അതു പറഞ്ഞുകൊടുക്കുമ്പോൾ നമുക്കു സന്തോഷവും കിട്ടും.—പ്രവൃ. 20:35.
ചെയ്തുനോക്കൂ: വരുന്ന ആഴ്ചയിൽ, പഠിച്ച ഒരു കാര്യം മറ്റൊരാളോടു പറയാനുള്ള അവസരം കണ്ടെത്താൻ ശ്രമിക്കുക. ഒരു കുടുംബാംഗത്തോടോ സഭയിലെ ആരോടെങ്കിലുമോ കൂടെ ജോലി ചെയ്യുന്ന ഒരാളോടോ സഹപാഠിയോടോ ഒരു അയൽവാസിയോടോ ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ഒരാളോടോ പറയാൻ നോക്കാം. നിങ്ങളുടെതന്നെ വാക്കുകളിൽ ലളിതവും വ്യക്തവും ആയി ആ കാര്യം പറയാൻ ശ്രമിക്കുക.
ഓർക്കുക: പഠിച്ച ഒരു കാര്യം മറ്റുള്ളവരോടു പറയുന്നത് അവരെ പ്രോത്സാഹിപ്പിക്കാനായിരിക്കണം; അല്ലാതെ നിങ്ങൾക്ക് ആളാകാൻവേണ്ടി ആയിരിക്കരുത്.—1 കൊരി. 8:1.