കൂടുതൽ പഠിക്കാനായി. . .
മുടങ്ങാതെ ബൈബിൾ വായിക്കാൻ. . .
ജീവിതത്തിലെ തിരക്കുകൾ കാരണം നിങ്ങൾക്കു ദിവസവും ബൈബിൾ വായിക്കാൻ പറ്റാതെ വരുന്നുണ്ടോ? (യോശു. 1:8) ഉണ്ടെങ്കിൽ താഴെ പറയുന്ന നിർദേശങ്ങളിൽ ഏതെങ്കിലും പരീക്ഷിച്ചുനോക്കൂ:
റിമൈൻഡർ വെക്കുക. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണത്തിൽ ബൈബിൾ വായിക്കാൻ ഓർമിപ്പിക്കുന്ന ഒരു അലാറം വെക്കാം.
കാണാവുന്ന ഒരു സ്ഥലത്ത് ബൈബിൾ വെക്കുക. അച്ചടിച്ച ബൈബിളിൽനിന്നാണ് നിങ്ങൾ വായിക്കുന്നതെങ്കിൽ, എല്ലാ ദിവസവും കാണാൻപറ്റുന്ന ഒരു സ്ഥലത്ത് അതു വെക്കാം.—ആവ. 11:18.
ഓഡിയോ റെക്കോർഡിങ്ങുകൾ കേൾക്കുക. ഓരോ ദിവസത്തെയും കാര്യങ്ങൾ ചെയ്യുന്നതോടൊപ്പം ഇവ കേൾക്കാനാകും. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഒരു മുൻനിരസേവികയും അമ്മയും ആയ താര ഇങ്ങനെ പറയുന്നു: “വീട്ടുജോലികൾ ചെയ്യുന്നതോടൊപ്പം ബൈബിളിന്റെ ഓഡിയോ കേൾക്കുന്നത് എന്റെ ബൈബിൾവായന മുടങ്ങാതിരിക്കാൻ സഹായിക്കുന്നു.”
മടുത്ത് പിന്മാറരുത്. അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം നിങ്ങൾക്ക് വിചാരിച്ച സമയത്ത് ബൈബിൾ വായിക്കാൻ പറ്റിയില്ലെങ്കിലും കിടക്കുന്നതിനു മുമ്പ് കുറച്ച് വാക്യങ്ങളെങ്കിലും വായിക്കുക. കുറച്ച് വായിക്കുന്നതുതന്നെ നിങ്ങൾക്കു വളരെ പ്രയോജനം ചെയ്യും.—1 പത്രോ. 2:2.