വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbv ലേഖനം 9
  • യശയ്യ 42:8—“ഞാനാണു കർത്താവ്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യശയ്യ 42:8—“ഞാനാണു കർത്താവ്‌”
  • ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യശയ്യ 42:8-ന്റെ അർഥം
  • യശയ്യ 42:8-ന്റെ സന്ദർഭം
  • യശയ്യ 42:8 മറ്റ്‌ ബൈബിൾ പരിഭാ​ഷ​ക​ളിൽ
  • ദൈവത്തിന്റെ പേര്‌
    ഉണരുക!—2017
  • യഹോവ
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • ദൈവ​ത്തിന്‌ എത്ര പേരു​ക​ളുണ്ട്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • റോമർ 10:13—‘കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുക’
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
കൂടുതൽ കാണുക
ബൈബിൾവാക്യങ്ങളുടെ വിശദീകരണം
ijwbv ലേഖനം 9

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

യശയ്യ 42:8—“ഞാനാണു കർത്താവ്‌”

“യഹോവ! അതാണ്‌ എന്റെ പേര്‌; എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടു​ക്കില്ല; എനിക്കു ലഭിക്കേണ്ട സ്‌തുതി കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.”—യശയ്യ 42:8, പുതിയ ലോക ഭാഷാ​ന്തരം.

“ഞാനാണു കർത്താവ്‌; അതാണ്‌ എന്റെ നാമം. എന്റെ മഹത്വം ഞാൻ മറ്റാർക്കും നൽകു​ക​യില്ല; എന്റെ സ്‌തുതി കൊത്തു​വി​ഗ്ര​ഹ​ങ്ങൾക്കു കൊടു​ക്കു​ക​യു​മില്ല.”—യശയ്യ 42:8, പി.ഒ.സി.

യശയ്യ 42:8-ന്റെ അർഥം

ദൈവം തന്റെ പേര്‌ നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നു. കൂടാതെ വിഗ്ര​ഹങ്ങൾ ഉപയോ​ഗി​ച്ചുള്ള ആരാധന താൻ സ്വീക​രി​ക്കി​ല്ലെ​ന്നും ദൈവം പറയുന്നു.

ദൈവം വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സ്വന്തം പേര്‌ മലയാ​ള​ത്തിൽ സാധാരണ “യഹോവ” എന്നാണ്‌ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നത്‌.a (പുറപ്പാട്‌ 3:14, 15) പഴയ നിയമ​ത്തിൽ (എബ്രായ-അരമായ തിരുവെഴുത്തുകൾ) 7,000-ത്തോളം പ്രാവ​ശ്യം ആ ദൈവ​നാ​മം ഉണ്ടെങ്കി​ലും, മിക്ക ഇംഗ്ലീഷ്‌ പരിഭാ​ഷ​ക​ളി​ലും അതിനു പകരം കർത്താവ്‌ (“LORD”) എന്ന്‌ വലിയ അക്ഷരത്തിൽ കൊടു​ത്തി​രി​ക്കു​ന്നു. അതിന്റെ ഒരു ഉദാഹ​രണം സങ്കീർത്തനം 110:1-ൽ നമുക്ക്‌ കാണാൻ കഴിയും. അവിടെ യഹോ​വ​യെ​യും യേശു​വി​നെ​യും കുറി​ച്ചുള്ള ഒരു പ്രവച​ന​മാണ്‌ പറയു​ന്നത്‌. പി.ഒ.സി. ബൈബി​ളിൽ ഇങ്ങനെ വായി​ക്കു​ന്നു: “കർത്താവ്‌ (LORD) [അതായത്‌ യഹോവ] എന്റെ കർത്താ​വി​നോട്‌ (Lord) [അതായത്‌ യേശു​വി​നോട്‌] അരുളി​ച്ചെ​യ്‌തു.” (പ്രവൃ​ത്തി​കൾ 2:34-36) പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ദൈവ​നാ​മം ആദ്യം ഉണ്ടായി​രു​ന്നി​ട​ങ്ങ​ളി​ലെ​ല്ലാം പുനഃ​സ്ഥാ​പി​ച്ചി​ട്ടുണ്ട്‌. അങ്ങനെ “കർത്താവ്‌” എന്ന്‌ സംബോ​ധന ചെയ്‌തി​രി​ക്കുന്ന രണ്ടു​പേ​രെ​യും തിരി​ച്ച​റി​യാൻ എളുപ്പ​മാണ്‌. അത്‌ ഇങ്ങനെ വായി​ക്കു​ന്നു: “യഹോവ എന്റെ കർത്താ​വി​നോ​ടു പറഞ്ഞു: “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​ന്ന​തു​വരെ എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.””

ദൈവ​നാ​മ​ത്തി​ന്റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാ​ണെന്ന്‌ പല പണ്ഡിത​ന്മാ​രും വിശ്വ​സി​ക്കു​ന്നു. ഈ പേര്‌ സത്യ​ദൈ​വ​ത്തി​നു മാത്രമേ ചേരു​ക​യു​ള്ളൂ. കാരണം, സ്വയം എന്താക​ണ​മോ അത്‌ ആയിത്തീർന്നു​കൊ​ണ്ടോ, അല്ലെങ്കിൽ തന്റെ സൃഷ്ടി​കളെ എന്ത്‌ ആക്കിത്തീർക്ക​ണ​മോ അത്‌ ആക്കിത്തീർത്തു​കൊ​ണ്ടോ തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാൻ ആ ദൈവ​ത്തി​നു മാത്രമേ കഴിയു​ക​യു​ള്ളൂ.

യഹോവ നമ്മുടെ സ്രഷ്ടാ​വും ഏകസത്യ​ദൈ​വ​വും ആയതു​കൊണ്ട്‌ നമ്മുടെ സമ്പൂർണ​ഭക്തി അർഹി​ക്കു​ന്നു. മറ്റാരും, അല്ലെങ്കിൽ മറ്റൊ​ന്നും നമ്മുടെ ആരാധന അർഹി​ക്കു​ന്നില്ല. അതിൽ വിഗ്ര​ഹ​ങ്ങ​ളും രൂപങ്ങ​ളും ഉൾപ്പെ​ടു​ന്നു.—പുറപ്പാട്‌ 20:2-6; 34:14; 1 യോഹ​ന്നാൻ 5:21.

യശയ്യ 42:8-ന്റെ സന്ദർഭം

യശയ്യ 42-ാം അധ്യാ​യ​ത്തി​ന്റെ ആദ്യ വാക്യ​ങ്ങ​ളിൽ ഭാവി​യിൽ സംഭവി​ക്കാൻ പോകുന്ന കാര്യങ്ങൾ യഹോവ മുൻകൂ​ട്ടി പറയുന്നു. അവിടെ, താൻ “തിര​ഞ്ഞെ​ടുത്ത” ഒരാൾ ചെയ്യാൻ പോകുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ യഹോവ പറയു​ന്നത്‌. തന്റെ അംഗീ​കാ​ര​മുള്ള ഈ ദാസൻ, “ജനതകൾക്കു ന്യായം നടത്തി​ക്കൊ​ടു​ക്കും” എന്നു ദൈവം പറഞ്ഞു. (യശയ്യ 42:1) ആ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ സൂചി​പ്പി​ച്ചു: “ഞാൻ ഇനി പുതിയവ പ്രസ്‌താ​വി​ക്കും. അവ ആരംഭി​ക്കും​മു​മ്പു​തന്നെ ഞാൻ അവയെ​ക്കു​റിച്ച്‌ നിങ്ങ​ളോ​ടു പറയുന്നു.” (യശയ്യ 42:9) നൂറ്റാ​ണ്ടു​കൾക്കു ശേഷം മിശിഹ, അഥവാ ക്രിസ്‌തു ഭൂമി​യിൽ എത്തുക​യും ശുശ്രൂഷ നിർവ​ഹി​ക്കു​ക​യും ചെയ്‌ത​പ്പോ​ഴാണ്‌ “തിര​ഞ്ഞെ​ടുത്ത” ആ വ്യക്തി​യെ​ക്കു​റി​ച്ചുള്ള പ്രവചനം നിവൃത്തിയേറിയത്‌.—മത്തായി 3:16, 17; 12:15-21.

യശയ്യ 42:8 മറ്റ്‌ ബൈബിൾ പരിഭാ​ഷ​ക​ളിൽ

“ഞാൻ യഹോവ, അതുതന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊ​രു​ത്ത​നും എന്റെ സ്‌തുതി വിഗ്ര​ഹ​ങ്ങൾക്കും വിട്ടു​കൊ​ടു​ക്ക​യില്ല.”—യശയ്യ 42:8. സത്യ​വേ​ദ​പു​സ്‌തകം.

“ഞാൻ യഹോവ, അതുതന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊ​രു​ത്ത​നും എന്റെ സ്‌തുതി വിഗ്ര​ഹ​ങ്ങൾക്കും വിട്ടു​കൊ​ടു​ക്കു​ക​യില്ല.”—യശയ്യ 42:8, ദാനീ​യേൽ റഫറൻസ്‌ ബൈബിൾ.

a എബ്രായ ഭാഷയിൽ നാലു വ്യഞ്‌ജ​നാ​ക്ഷ​ര​ങ്ങൾകൊണ്ട്‌ പ്രതി​നി​ധീ​ക​രി​ക്കുന്ന ദൈവ​നാ​മത്തെ മലയാ​ള​ത്തിൽ യ്‌, ഹ്‌, വ്‌, ഹ്‌ എന്നീ വ്യഞ്‌ജ​ന​ങ്ങൾകൊ​ണ്ടാ​ണു സൂചി​പ്പി​ക്കു​ന്നത്‌. ചില ഇംഗ്ലീഷ്‌ പരിഭാ​ഷകൾ ഇതിനെ വിവർത്തനം ചെയ്‌തി​രി​ക്കു​ന്നത്‌ “യാഹ്‌വെ” എന്നാണ്‌. കൂടുതൽ വിവര​ങ്ങൾക്കാ​യി, പുതിയ ലോക ഭാഷാ​ന്തരം പഠനപ്പ​തി​പ്പി​ന്റെ അനുബന്ധം എ4-ലുള്ള “ദൈവ​നാ​മം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ” എന്ന ഭാഗം കാണുക.

യശയ്യ 42-ാം അധ്യായം വായി​ക്കുക. അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും നോക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക