“മറിയയുടെ നിത്യകന്യകാത്വം” അതിന്റെ സ്വാധീനം
“കത്തോലിക്കാസഭ—ലൈംഗികതയോടുള്ള അതിന്റെ വീക്ഷണം” എന്ന പൊതു വിഷയത്തിൻകീഴിൽ “മറിയയുടെ നിത്യകന്യകാത്വം” എന്ന വിഷയം പരിചിന്തിക്കുന്നതു് കാണുകയിൽ ചില വായനക്കാർ ആശ്ചര്യപ്പെട്ടേക്കാം, ഞെട്ടിപ്പോയേക്കാം. ഞങ്ങളുടെ ലക്ഷ്യം ഒരിക്കലും കത്തോലിക്കരെ വ്രണപ്പെടുത്തുകയോ മറിയയെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക എന്നല്ല. ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യൻമാരിൽ ഒരാളെന്ന നിലയിൽ ഞങ്ങൾക്കു് വാസ്തവത്തിൽ അവളോടു് വലിയ ബഹുമാനം ഉണ്ടു്.
അതിലുപരി, മറിയ യേശുവിനെ പ്രസവിച്ചപ്പോൾ അവൾ ഒരു കന്യകയായിരുന്നു എന്നതിനോടു് ഞങ്ങൾ പൂർണ്ണമായി യോജിക്കുന്നു. (മത്തായി 1:18-23) മറിയ തന്റെ ഭൗമികജീവിതകാലത്തുടനീളം ഒരു കന്യകയായി തുടർന്നുവോ എന്നതാണു് ചോദ്യം?
പല കത്തോലിക്കരും സംശയത്തിലാണു്
മറിയ അവളുടെ ജീവിത കാലം മുഴുവൻ ഒരു കന്യകയായി തുടർന്നുവോ എന്നതു സംബംന്ധിച്ചു് കത്തോലിക്കരായ പണ്ഡിതൻമാർക്കു് സംശയങ്ങളുണ്ടെന്നു കത്തോലിക്കാ പരാമർശ ഗ്രൻഥങ്ങൾ വെളിപ്പെടുത്തുന്നു. ബൈബിൾ തന്നെയും അനേകം പ്രാവിശ്യം യേശുവിന്റെ “സഹോദരൻമാരെയും” “സഹോദരിമാരെയും” പരാമർശിക്കുന്നു. (മത്തായി 12:46, 47; 13:55, 56; മർക്കോസ് 6:3; ലൂക്കൊസ് 8:19, 20; യോഹന്നാൻ 2:12; 7:3, 5) എന്നിരുന്നാലും ഈ വാക്കുകൾ മച്ചുനൻമാരേപ്പോലുള്ള “ബന്ധുക്കളെ” അർത്ഥമാക്കുന്നവെന്നു് ചില കത്തോലിക്കർ അവകാശപ്പെടുന്നു. ഇതു് സത്യമാണോ?
ദ ന്യൂ കത്തലിക് എൻസൈക്ലോപ്പീഡിക ഇപ്രകാരം പറയുന്നു. “യേശുവും അവന്റെ ഈ ചാർച്ചക്കാരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന . . . ഗ്രീക്കുവാക്കുകൾക്കു് സുവിശേഷകന്റെ കാലത്തെ ഗീക്കു് സംസാരിക്കുന്ന ലോകത്തിൽ രക്തബന്ധമുള്ള സഹോദരൻ എന്നും സഹോദരി എന്നും ആണു അർത്ഥമുള്ളതു്, ഗ്രീക്കു വായനക്കാർ സ്വാഭാവികമായും ആ അർത്ഥത്തിലേ എടുക്കുമായിരുന്നുള്ളു. “കൂടാതെ, യേശുവിന്റെ സഹോദരൻമാരെയും സഹോദരിമാരെയും പരാമർശിച്ചിട്ടുള്ള മർക്കോസ് 6:1-6ന്റെ ഒരു അടിക്കുറിപ്പിൽ ഒരു കത്തോലിക്കാ പരിഭാഷയായ ദ ന്യൂ അമേരിക്കൻ ബൈബിൾ ഇപ്രകാരം സമ്മതിക്കുന്നു: “മയിയയുടെ നിത്യകന്യകാത്വം എന്ന സഭയുടെ വിശ്വാസം ഇല്ലായിരുന്നെങ്കിൽ ഇവിടെ അർത്ഥം സംബന്ധിച്ചു് പ്രശ്നം പൊന്തിവരുകയില്ലായിരുന്നു.”
മറിയക്കു് യേശുവിനുപുറമേ മറ്റ് മക്കൾ ഉണ്ടായിരുന്നുവെന്നു് ബൈബിൾ വ്യക്തമായി തെളിയിക്കുന്നു. ഇല്ലായിരുന്ന എന്ന കത്തോലിക്കാ സഭയുടെ പഠിപ്പിക്കലാണു് ഒരു വിവാദം സൃഷ്ടിച്ചിരിക്കുന്നതു്. ഈ വിഷയത്തിൽ തിരുവെഴുത്തുപരമായ എല്ലാ തെളിവുകളും പൂർണ്ണമായി പരിശോധിച്ചശേഷം കത്തോലിക്കാ എഴുത്തുകാരനായ ജെ. ഗിൽസ് ഇപ്രകാരം നിഗമനത്തിലെത്തി: “കത്തോലിക്കാ സഭയിൽ വിശ്വസിച്ചുകൊണ്ടു തന്നെ, ചുരുക്കി അളന്നുകുറിച്ച ഭാഷയിൽ എനിക്കു് എന്റെ സൂക്ഷ്മപരിശോധന ഇപ്രകാരം ഉപസംഗ്രഹിക്കാമെന്നു് ഞാൻ വിശ്വസിക്കുന്നു . . . കാനോനിക നാലു സുവിശേഷങ്ങളും . . . യേശുവിനു് അവന്റെ കുടുംബത്തിൽ യഥാർഥ സഹോദരൻമാരും സഹോദരിമാരും ഉണ്ടായിരുന്നു എന്നുള്ളതിനു് പരസ്പരം പൊരുത്തമുള്ള തെളിവു നൽകുന്നു . . . പരസ്പരം പൊരുത്തമുള്ള തെളിവുകളുടെ ആ നിരയെ അവഗണിച്ചുള്ള (കത്തോലിക്കാ സഭയുടെ) പരമ്പരാഗതമായ നിലപാടു് ആക്രമണവിധേയവും ദുർബലവും ആണെന്നു് തോന്നുന്നു.”
അതുകൊണ്ടു് ബൈബിൾ “മറിയയുടെ നിത്യകാന്യാകാത്വ”ത്തിനു് ഒരു തെളിവും നൽകുന്നില്ലെങ്കിൽ എവിടെ ഉത്ഭവിച്ചു?
വിശ്വാസത്തിന്റെ ഉത്ഭവം
“നിരവധി പുരാതന മതങ്ങളിൽ കന്യകാത്വത്തിനു് ഒരു വിശുദ്ധ മൂല്യം ഉണ്ടായിരുന്നു. ചില ദോവതമാർ (അനാഥ്, അർഥമിസ്, അഥീന) കന്യകമാർ എന്നു വിളിക്കപ്പെട്ടിരുന്നു.” എന്നു് ജെസൂട്ട് പുരോഹിതനായ ഇഗ്നേസ് ഡി ലാ പോറേറ്റി പ്രസ്താവിക്കുന്നു. എങ്കിലും അതിനു് മറിയയുമായി എന്തു ബന്ധമാണുള്ളതു്? കത്തോലിക്കാ പുരോഹിതനായ ആൻഡ്രൂ ഗ്രീലെ ഇപ്രകാരം പ്രസ്താവിക്കുന്നു: “മറിയയുടെ ചിഹ്നം ക്രിസ്ത്യാനിത്വത്തെ ദേവതമാരുടെ പുരാതനമതങ്ങളോടു് നേരിട്ടു് ബന്ധിപ്പിക്കുന്നു.”
സഭാചരിത്ര പ്രൊഫസറായ ഏണസ്റ്റ് ഡബ്ൾയൂ ബെൻസ് പുരാതന പുറജാതി മതങ്ങളോടുള്ള ഈ ബന്ധത്തേക്കുറിച്ചു് വിമർശിച്ചു പറയുന്നു. അദ്ദേഹം പുതിയ ബ്രിട്ടാനിക്കാ സർവ്വവിജ്ഞാനകോശത്തിൽ ഇപ്രകാരം എഴുതി: “ക്രിസ്തീയ സഭ കോൺസ്റ്റൻറന്റെ കീഴിൽ സംസ്ഥാനമതമായിത്തീരുകയും പുറജാതികൾ കൂട്ടത്തോടു് സഭയിലേക്കു് ഒഴുകുകയും ചെയ്തപ്പോൾ ദൈവ മാതാവിനെ വണങ്ങുന്നതിനു് പ്രചോദനം ലഭിച്ചു . . . ആയിരക്കണക്കിനു് വർഷങ്ങൾകൊണ്ടു് “അമ്മയാം ദേവതയുടെയും ‘ദിവ്യകന്യകയുടെയും മതനിഷ്ഠകളിലൂടെ (ആളുകളുടെ) ദൈവഭക്തിയും മതബോധവും രൂപീകരിക്കപ്പെട്ടിരിന്നു, പണ്ടു് ബാബിലോണിയായിലേയും അസ്സീറിയായീലേയും പ്രശസ്തമതങ്ങളിൽ തുടങ്ങി ഇന്നോളം എത്തിയ ഒരു വികസനം തന്നെ . . . സുവിശേഷങ്ങളുടെ പാരമ്പര്യത്തിൽ പ്രതികൂലമായ മുൻഭാവനകൾ ഗണ്യമാക്കാതെ, ദിവ്യകന്യകയുടെയും മാതാവിന്റെയും വണക്കത്തിനു് ക്രിസ്തീയ സഭക്കുള്ളിൽ മറിയാരാധനയിൽ ഒരു പുതിയ സാദ്ധ്യത കണ്ടെത്തി.”
എന്നാൽ “അമ്മയാം” ദേവതയുടെയും “ദിവ്യകന്യക”യുടെയും മതനിഷ്ഠ സ്വീകരിക്കുന്നതിനും അനുരൂപപ്പെടുത്തുന്നതിനും കത്തോലിക്കാ സഭയെ പ്രേരിപ്പിച്ചതെന്താണു്? ഒരു സംഗതി, സഭയിലേക്കു് വന്നുകൊണ്ടിരുന്ന “പുറജാതിജനങ്ങൾ” അതു് ആഗ്രഹിച്ചു, ഒരു ‘വലിയ കന്യകാമതാവിനെ’ വണങ്ങുന്ന ഒരു സഭയിൽ അവർക്കു് ഒരു വീട്ടിലെ പ്രതീതി അനുഭവപ്പെട്ടു. “ഈജിപ്തിൽ ആദിമ ഘട്ടത്തിൽ ദൈവമതാവു് (ത്രിയോറ്റോക്കോസ്) എന്ന പേരിൽ മറിയയെ ആരാധിച്ചിരുന്ന”തായി പ്രൊഫസ്സർ ബെൻസ് കുറിക്കള്ളുന്നു. അതുകൊണ്ടു് “ദിവ്യകന്യക” യുടെ മതാനുഷ്ഠാനം സഭയിലേക്കു് ഒഴുകിവന്നുകൊണ്ടിരുന്ന “പുറജാതിജനങ്ങളെ” സഹായിക്കുന്നതിനായി സ്വീകരിക്കപ്പെട്ടു.
മറിയയെ വണങ്ങുന്നതിനുള്ള പ്രചോദനം പൊ.യു. 325-ലെ ഒന്നാമതു് നിഖ്യാ സുന്നഹദോസിൽ പ്രദാനം ചെയ്യപ്പെട്ടു. എങ്ങനെ? കൊള്ളാം, നിഖ്യാവിശ്വവാസപ്രമാണം യേശു ദൈവമാണെന്നു് പ്രഖ്യപിച്ചുകൊണ്ടു് ത്രിത്വോപദേശം അവിടെവെച്ചു് ഒരു കത്തോലിക്കാ ഉപദേശമായി അംഗീകരിക്കപ്പെട്ടു. ഇതു് മറിയയെ “ദൈവമാതാവ്”ആക്കി. പ്രോഫസ്സർ ബെൻസ് പറഞ്ഞ പ്രകാരം: “എഫേസോസ് സുന്നഹദോസ് (431) ഈ പദവിയെ വിശ്വാസപ്രമാണത്തിന്റെ ഒരു നിലവാരത്തിലേക്കു് ഉയർത്തി.” അടുത്ത പടി മറിയയെ ഒരു “നിത്യകന്യക”യാക്കുക എന്നതായിരുന്നു. കോൺസ്റ്റാൻറിനോപ്പിളിൽ പൊ.യു. 553-ൽ നടന്ന രണ്ടാം സുന്നഹദോസിൽവെച്ചു് മറിയക്കു് “നിത്യകന്യക” എന്ന സ്ഥാനപ്പേർ നൽകപ്പെട്ടപ്പോൾ ഇതു സംഭവിച്ചു.
ഉപദേശങ്ങളുടെ പരിണിതഫലങ്ങൾ
എയ്ൽ പ്രൊഫസ്സറായ ജെ. ജെ. പെലികൻ ഇപ്രകാരം എഴുതുന്നു: “സഭയിൽ സന്യാസ-ആദർശത്തിന്റെ വളർച്ച മറിയ ആജീവനന്ത കന്യകാത്വത്തിന്റെ മാതൃകയാണെന്നുള്ള ഈ വീക്ഷണത്തെ പിന്താങ്ങാൻ സഹായിച്ചു.” നിഖ്യയെ തടർന്നു വന്ന നൂറ്റാണ്ടുകളിൽ ആശ്രമജീവിതവും ബ്രഹ്മചര്യവും വികാസം പ്രാപിക്കുന്നതിൽ ഈ സന്യാസ-ആദർശം വ്യക്തമായിരുന്നു. ലക്ഷക്കണക്കിനു് കത്തോലിക്കാ പുരോഹിതൻമാരും സന്യാസിമാരും കന്യാസ്ത്രീകളും ജിതേന്ദ്രീയജീവിതം നയിക്കാൻ കഠിന ശ്രമം ചെയ്യുകയുണ്ടായി—ചിലർ വിജയിച്ചിട്ടുണ്ടു്. അനേകരും പരാജയപ്പെട്ടു—കാരണം സഭ ലൈംഗികതയും വിശുദ്ധിയും പൊരുത്തമില്ലാത്തവയാണെന്നു് പഠിപ്പിച്ചിരുന്നു.
സഭയുടെ പ്രമുഖ പ്രമാണികനായ “വിശുദ്ധ” അഗസ്തീൻ “ആദിമ പാപം ലൈംഗിക ഭോഗേച്ഛയായി തിരിച്ചറിയിച്ചു” എന്നതു് പ്രാധാന്യമർഹിക്കുന്നു. ആധുനികനാളിലെ മിക്ക കത്തോലിക്കാ വേദശാസ്ത്ര പണ്ഡിതരും ഈ വ്യാഖ്യാനം സമ്മതിച്ചുകൊടുക്കുന്നില്ലെന്നുള്ളതു് സത്യം തന്നെ. എങ്കിലും മറിയയുടെ നിത്യകന്യകാത്വം എന്ന ഉപദേശവും പുരോഹിതൻമാർക്കുള്ള നിർബിന്ധിത ബ്രഹ്മചര്യത്തിന്റെ നിയമവും ലൈംഗികത അശുദ്ധമാണെന്ന ധാരണ സൃഷ്ടിക്കുന്നില്ലേ? വിവാഹമോചനവും ജനന നിയന്ത്രണവും സംബന്ധിച്ച വത്തിക്കാന്റെ ആവർത്തിച്ചുള്ള നയവും ദശലക്ഷക്കണക്കിനു് കത്തോലിക്കർക്കു് പ്രശ്നം വർദ്ധിപ്പിച്ചിട്ടില്ലേ?
അധികം പ്രധാനമായി, ലൈംഗികവിഷയങ്ങൾ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം എന്താണു്?
[8-ാം പേജിലെ ആകർഷകവാക്യം]
“കാനോനികമായ നാലു സുവിശേഷങ്ങളും . . . യേശുവിനു് യഥാർത്ഥ സഹോദരൻമാരും സഹോദരിമാരും ഉണ്ടായിരുന്നു എന്നുള്ളതിനു് തെളിവു നൽകുന്നു.”—കത്തോലിക്കാ എഴുത്തുകാരൻ