“രണ്ടാം ദാമ്പത്യകുടുംബത്തിലെ ജീവിതം”
—അമേരിക്കയിലെ സ്റ്റെപ് ഫാമിലി ഫൗണ്ടേഷൻ ഡയറക്ടറുമായുള്ള ഒരു അഭിമുഖ സംഭാഷണം
അമേരിക്കയിലെ സ്റ്റെപ് ഫാമിലി ഫൗണ്ടേഷൻ ഡയറക്ടറും ലിവിംഗ് ഇൻ സ്റ്റെപ്പിന്റെ സഹഗ്രന്ഥ കർത്രിയുമായ മിസ്സിസ് ജാനെറ്റ് ലോഫാസ് സ്റ്റെപ് ഫാമിലിയിലെ അസാധാരണ സമ്മർദ്ദങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഉണരുക! സ്റ്റാഫ് റൈട്ടർ അവരുമായി നടത്തിയ ഒരു അഭിമുഖ സംഭാഷണം ഇവയെ എങ്ങനെ വിജയകരമായി നേരിടാൻ കഴിയുമെന്ന് പറയുന്നു.
ചോ. മിസ്സിസ് ലോഫാസ്, ഒരു ചിറ്റപ്പനായിരിക്കുന്നത് വളരെ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
ഉ. മിക്കപ്പോഴും ഒരു ചിറ്റപ്പൻ ആദ്യം തെറ്റായ ദൃഷ്ടിയോടെ നോട്ടം തുടങ്ങുകയും ക്രമേണ ശരിയാകുകയും ചെയ്യുന്നു. മിക്ക ചിറ്റപ്പൻമാരും ഒരു യഥാർത്ഥ പിതാവിന്റെ അംഗീകാരം നേടാൻ ആശിക്കുന്നു. സാധാരണയായി അവർ അത് നേടുന്നില്ല. ബോധപൂർവ്വമോ അബോധപൂർവ്വമോ അവർ എല്ലായ്പ്പോഴും തന്നെ സ്വയം തെളിയിക്കാൻ ശ്രമിക്കുന്നു. തങ്ങളുടെ അന്തരിച്ച പിതാവിനോട് അവിശ്വസ്തത തോന്നുക നിമിത്തം മക്കൾ ഈ പിതൃത്വനാട്യത്തെയെല്ലാം നിരസിക്കുന്നു. യഥാർത്ഥ പിതാവിന് ഒരു പാവനസ്ഥാനമാണുള്ളത്. ആരംഭത്തിൽ ചിറ്റപ്പൻ കുറെ സഹിക്കും. ‘നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ മക്കളെ സ്നേഹിക്കും’ എന്നത് എപ്പോഴും പ്രായോഗികമാകുന്നില്ല.
ചോ. എന്തുകൊണ്ടാണ് സ്വന്തമല്ലാത്ത മക്കൾ മിക്കപ്പോഴും ശത്രുത പുലർത്തുന്നത്?
ഉ. ഒരു വിവാഹമോചനം അനുഭവപ്പെടുന്നത് കുട്ടിക്ക് യഥാർത്ഥത്തിൽ പ്രയാസമാണ്. മമ്മി വിട്ടുപോയതിൽ അല്ലെങ്കിൽ ഡാഡി വേണ്ടത്ര ശ്രദ്ധിക്കാത്തതിൽ കുട്ടിക്ക് പ്രയാസമുണ്ട്. മിക്കപ്പോഴും കുട്ടികൾ ഈ അസുഖകരമായ വിചാരങ്ങൾ ചിറ്റപ്പനിലേക്ക് അല്ലെങ്കിൽ ചിറ്റമ്മയിലേക്കു പകരും. ഇത് നിരസനം എന്നു വിളിക്കപ്പെടുന്നു. അതുകൊണ്ട് ഈ അസുഖകരമായ വിചാരങ്ങൾക്കെല്ലാം ചിറ്റപ്പനേയോ ചിറ്റമ്മയേയോ അനായസം ബലിയാടാക്കുന്നു. പെട്ടെന്നു കുട്ടി നിങ്ങൾക്കു ഭയങ്കരനായിത്തീരുന്നു.
ചോ. ഈ “അസുഖകരമായ” വിചാരങ്ങളെ തരണം ചെയ്യാൻ നിങ്ങൾക്ക് ഒരു കുട്ടിയെ എങ്ങനെ സഹായിക്കാൻ കഴിയും?
ഉ. ഒന്നാമതായി അത്തരം വിചാരങ്ങൾ ഒരു രണ്ടാം ദാമ്പത്യകുടുംബത്തിലെ പ്രവർത്തനത്തിന്റെ അഥവാ പെരുമാറ്റരീതിയുടെ സാധാരണ ഭാഗമാണെന്ന് പിതാവും കുട്ടികളും തിരിച്ചറിയേണ്ട ആവശ്യമുണ്ട്. നിങ്ങൾ പ്രവർത്തന രീതിക്കു പകരം കുട്ടിയേയോ ചിറ്റപ്പനേയോ കുറ്റപ്പെടുത്തുന്നുവെങ്കിൽ നിങ്ങൾ വലിയ കുഴപ്പത്തിലകപ്പെട്ടേക്കാം. ആരംഭത്തിൽ അസ്വസ്ഥനാകുന്നതും കോപിക്കുന്നതും മടുപ്പുതോന്നുന്നതും സാധാരണമാണെന്ന് കുട്ടി ഗ്രഹിക്കേണ്ടതുണ്ട്. മിക്കപ്പോഴും, കുട്ടികൾക്ക് ആ വിധത്തിൽ അനുഭവപ്പെടുന്നതെന്തുകൊണ്ടെന്ന് തിരിച്ചറിയുന്നത് അവനെ കേവലം സഹായിക്കുന്നതും അവനോട് സഹാനുഭാവം കാട്ടുന്നതും വലിയ സഹായമാണ്. കുട്ടിക്ക് എപ്പോഴും പ്രത്യേക സ്ഥാനമുണ്ടായിരിക്കുമെന്നും തന്നിമിത്തം ചിറ്റമ്മയെ അഥവാ ചിറ്റപ്പനെ ‘സ്ഥാനം അപഹരിക്കുന്നയാൾ’ എന്ന നിലയിൽ ഭയപ്പെടുന്നതിന് ന്യായമില്ലെന്നും യഥാർത്ഥ പിതാവ് അല്ലെങ്കിൽ മാതാവ് കുട്ടിക്ക് ഉറപ്പു കൊടുക്കേണ്ടതാണ്.
ചോ. ഒരു ചിറ്റമ്മക്ക് അല്ലെങ്കിൽ ചിറ്റപ്പന് യഥാർത്ഥത്തിൽ കുട്ടിക്ക് ശിക്ഷണം കൊടുക്കാൻ കഴിയുമോ?
ഉ. ഉവ്വ്, തുടക്കം മുതലേ ‘ഭവനചട്ടങ്ങൾ’ വെക്കുന്നതിനാൽ. സ്നേഹത്തിന്റെ അർത്ഥം നിങ്ങൾ കുട്ടികൾക്ക് അതിരുകൾ വെക്കുമെന്നും അവരെ അഴിച്ചു വിടുകയില്ലെന്നുമാണ്. രണ്ടാം വിവാഹത്തിലായാലും അല്ലെങ്കിലും ശിക്ഷണവും സ്നേഹവും സമനിലയിലായിരിക്കേണ്ടതുണ്ട്. എന്നാൽ രണ്ടാം വിവാഹത്തിൽ സ്നേഹം മിക്കപ്പോഴും അനുഭവവേദ്യമാകുക പ്രയാസമാണ്. രക്തവും ചരിത്രവും നഷ്ടപ്പെട്ടിരിക്കുന്നു തന്നിമിത്തം ഒരു ചിറ്റപ്പനോ ചിറ്റമ്മയോ അമിതമായി പ്രതികരിച്ചേക്കാം, അല്ലെങ്കിൽ കുട്ടി ഒരു “അപരിചിതനിൽ” നിന്നുള്ള ശിക്ഷണത്തോട് നീരസപ്പെട്ടേക്കാം. ആജ്ഞാപിക്കുന്നതിനാലല്ല, നയിക്കുന്നതിനാൽ ഒരു ചിറ്റപ്പൻ തന്റെ അധികാരം സ്ഥാപിക്കേണ്ടതാണ്.
ചോ. ശിക്ഷയിൽ ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്ത്?
ഉ. മക്കളുടെ മുമ്പിൽ അപ്പനും അമ്മയും വിയോജിക്കുമ്പോൾ. ഒരു കുട്ടിയെ സംബന്ധിച്ചടത്തോളം തന്റെ ജീവിതത്തിലെ മുതിർന്ന രണ്ടുപേർ വിയോജിക്കുന്നത് ഏറ്റവും മോശമായ സംഗതിയാണ്. അപ്പോൾ കുട്ടിക്ക് മറ്റൊരിടത്തേക്കും തിരിയാനില്ല. രണ്ടാം ദാമ്പത്യകുടുംബത്തിൽ ‘സംയുക്തനയം’ ഇല്ലെങ്കിൽ അതു വിനാശകരമാണ്. ഭവനത്തിലെ നിലവാരങ്ങൾ എന്തൊക്കെയായിരിക്കണമെന്നും അവ ലംഘിച്ചാലുള്ള ഭവിഷ്യത്തുകൾ എന്തായിരിക്കണമെന്നും മാതാപിതാക്കൾ സ്വകാര്യമായി ചർച്ച ചെയ്തു യോജിപ്പിലെത്തുന്നതു പ്രധാനമാണ്. അനന്തരം അവർ ഇതു കുട്ടിക്കു വ്യക്തമാക്കിക്കൊടുക്കണം. ഒരു ചിറ്റപ്പൻ ഇങ്ങനെ പ്രസ്താവിച്ചു: “ഇത് എന്റെ ഭർത്താവാണ്, നിന്റെ ചിറ്റപ്പൻ. ഞങ്ങൾ ഒത്തു ചേർന്നാണ് നിന്നെ വളർത്തുന്നത്, എന്ന് മാതാവു പറയുന്നത് വളരെ നല്ല കാര്യമാണ്.”
ചോ. ഇണകളുടെ ബന്ധം എത്ര പ്രധാനമാണ്?
ഉ. ഇതാണ് മുഖ്യബന്ധം, അതു ശക്തമായിരിക്കേണ്ടതുണ്ട്; അല്ലെങ്കിൽ ശേഷമുള്ളവ പ്രാവർത്തികമാകുകയില്ല. നിങ്ങൾ ഇണബലം എന്നു വിളിക്കപ്പെടുന്നത് കെട്ടുപണിചെയ്യേണ്ടിയിരിക്കുന്നു. ഇത് യോജിപ്പുള്ള ഒരു കുടുംബത്തെ സൃഷ്ടിക്കുന്നു. അതില്ലെങ്കിൽ നിങ്ങൾ കുട്ടികൾക്ക് സമ്മിശ്ര സന്ദേശമായിരിക്കും കൊടുക്കുക. എന്നു മാത്രമല്ല, അതു നിങ്ങളെ തമ്മിലും ഭിന്നിപ്പിക്കും. ഇണകളായി പുറത്തുപോകുക. മാതാപിതാക്കളിൽ ഒരാളെ മാത്രം ഭാരപ്പെടുത്താതെ, ഇണകളെന്ന നിലയിൽ കുട്ടികളെ ആസ്വദിക്കുക.
ചോ. മതപരമായ മൂല്യങ്ങൾ സഹായകമോ?
ഉ. ഉവ്വ്, വളരെയധികം. അവ പരസ്പരം ചെയ്ത നിസ്സാര തെറ്റുകൾക്കുപരിയായി ഉയരാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. ഉദാഹരണത്തിന്, ഒരു ഭർത്താവ് തന്റെ സ്വന്തം കുട്ടിയെ ചില അവസരങ്ങളിൽ തെറ്റായി അനുകൂലിച്ചേക്കാം. ഭാര്യ ചീറുന്നു. ഇപ്പോൾ അവൾ സംഭവിച്ചുപോയതിന്റെ ചെളിക്കുഴിയിൽതന്നെ കഴിയാതെ, നിസ്സാരവാദത്തിനുപരിയായി ഉയരുമോ? അയാൾക്കു തെറ്റുപറ്റിയെന്നതു സത്യംതന്നെ. ഇനിയെന്ത്? അതു സംഭവിച്ചു. ഇനി എങ്ങോട്ടാണു നാം പോകുക? അവളുടെ മതമൂല്യങ്ങൾ അവളെ സഹായിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൾ ഇങ്ങനെ ചിന്തിക്കുന്നു: ‘ദൈവത്തിന്റെ ഇഷ്ടം എന്തായിരിക്കും? നാം കുടുംബത്തെ പ്രവർത്തനക്ഷമമാക്കണമെന്നുതന്നെ. അത് നേടാൻ ഇപ്പോൾ നാം എന്താണു ചെയ്യേണ്ടത്? ദൈവത്തിന്റെ ഇഷ്ടം അനുസരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതിനാൽ നമുക്ക് കുടുംബവ്യവസ്ഥിതിയെ പ്രവർത്തനക്ഷമമാക്കാൻ കഴിയും.’ (g86 1/8)