യുദ്ധമോ സമാധാനമോ—നിങ്ങളും
എന്താണ് യുദ്ധം?
“യുദ്ധം ദൈവം സ്ഥാപിച്ച ലോക വ്യവസ്ഥിതിയുടെ ഒരു ഘടകം ആണ്. യുദ്ധമില്ലെങ്കിൽ ലോകം നിശ്ചലമാവുകയും ഭൗതീകത്വത്തിൽ ആണ്ടുപോവുകയും ചെയ്യും.”—ജർമ്മൻ ഫീൽഡ് മാർഷലായ ഹെൽമത് വോൺ മോൾക്കെ.
“യുദ്ധത്തെ അടിച്ചമർത്തുക, അത് പ്രകൃതിയുടെ പ്രക്രിയയെ അടിച്ചിരുത്താൻ ശ്രമിക്കുന്നതിന് സമായിരിക്കും”—ജോസഫ് പി. ഗോബെൽസ്, പ്രചരണത്തിനും ദേശീയ ഉദ്ബോധനത്തിനുമുള്ള നാസി മന്ത്രി.
“രാഷ്ട്രീയത്തിന്റെ ഒരു ഭാഗം:—റഷ്യൻ നേതാവായ ലെനിൻ.
“ഒരു രാജകുമാരന്റെ ഏക പഠനം. അവൻ സമാധാനത്തെ ശ്വാസോച്ഛ്വാസത്തിനുള്ള ഇടവേളയായിമാത്രമേ കാണാവൂ, അത് പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള ഇടവേളയും സൈനീക പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കഴിവും നൽകുന്നു.”—ഇറ്റാലിയൻ രാഷ്ട്രീയ തത്വചിന്തകനായ നിക്കോളൊ മാക്യവെല്ലി.
എന്താണ് സമാധാനം?
“ഏറ്റുമുട്ടലിന്റെ രണ്ടുഘട്ടങ്ങൾക്കുശേഷം വഞ്ചനയുടെ ഒരു ഘട്ടം.”—ആംബ്രോസ് ബിയേഴ്സ്, അമേരിക്കൻ പത്രപ്രവർത്തകൻ.
“പൗരജനങ്ങളുടെ ആധിക്യം ഉളവാക്കുന്ന ഒരു ദൂഷിതാവസ്ഥ, യുദ്ധം അതിന് പരിഹാരമാകുന്നു.”—ഇംഗ്ലീഷ് നിരൂപകനും ലേഖകനും ആയ സിറിൽ കോണലി.
“ഒട്ടും മനോഹരമല്ലാത്ത ഒരു സ്വപ്നം.”—ഹെൽമത് വോൺ മോൾക്കെ.
മുകളിൽ ഉദ്ധരിച്ച അഭിപ്രായങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കുന്നു? നിങ്ങൾ യുദ്ധത്തോടും സമാധാനത്തോടും ഒരു സർവ്വനിന്ദക സമീപനം മനസ്സിലാക്കുന്നുവോ? അവ പല ആളുകളുടെ കാര്യത്തിലും വിശേഷിച്ച് ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും കാര്യത്തിൽ തങ്ങളുടെ ജീവൻ അപകടത്തിലല്ലാത്തിടത്തോളം കാലം ജീവന് വിലയില്ലെന്നുള്ള ധാരണ നിങ്ങൾക്കു നൽകുന്നുവോ? എങ്കിലും നിങ്ങൾ ഏതു ദേശത്ത് ജീവിക്കുന്ന ആളാണെങ്കിലും സമാധാനവും യോജിപ്പുമുള്ള ഒരു ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
മനുഷ്യവർഗ്ഗത്തിന്റെ 6000 വർഷത്തെ ചരിത്രത്തിൽ യുദ്ധം കോടിക്കണക്കിന് മരണം കൊയ്തിരിക്കുന്നു. രണ്ടു ലോകയുദ്ധങ്ങൾ അനുഭവിച്ചതിനുശേഷം പോലും സമാധാനവും യോജിപ്പും ഒരു സ്വപ്നംപോലെ തോന്നുന്നു. യുദ്ധം എന്ന തന്റെ പുസ്തകത്തിൽ ഗ്വിൻ ഡയർ എഴുതിയതുപോലെ: “രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തെ രണ്ടു വർഷങ്ങളിൽ ഓരോ മാസവും പത്തു ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. വൻ ശക്തികൾ അവർക്ക് ഇപ്പോഴുള്ള ആയുധങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ട് ഒരിക്കൽകൂടെ യുദ്ധത്തിൽ പ്രവേശിക്കുന്നെങ്കിൽ ഓരോ മിനിട്ടിലും പത്തുലക്ഷം ആളുകൾ കൊല്ലപ്പെടും.” ന്യൂക്ലിയർ ശക്തികൾ യുദ്ധത്തിൽ പ്രവേശിക്കുന്നെങ്കിൽ ആദ്യം ആളുകളോട് ആലോചിച്ച് അവരുടെ അഭിപ്രായം തേടുമോ? ചരിത്രം ഇല്ല എന്ന് ഉത്തരം നൽകുന്നു.
കഴിഞ്ഞകാല യുദ്ധങ്ങളും ഇപ്പോഴുള്ള സംഹാരശേഷിയും ഇങ്ങനെ ചോദിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു, യുദ്ധത്തിന്റെ കാരണങ്ങൾ ഏവ? യുദ്ധങ്ങൾക്കിടയിൽ വെറുതെ ശ്വാസം വിടാനുള്ള ഇടവേളയല്ല, നമ്മുടെ കാലത്ത് യഥാർത്ഥവും നിലനിൽക്കുന്നതുമായ സമാധാനത്തിനുള്ള പ്രതീക്ഷകൾ ഏവ? ഈ ന്യൂക്ലിയർ യുഗത്തിൽ നിലനിൽക്കുന്ന സമാധാനം കബളിപ്പിക്കുന്ന ഒരു സ്വപ്നമോ? (g86 2/8)