ഇന്നത്തെ തലമുറയ്ക്കു ഒരു സുനിശ്ചിത പ്രത്യാശ
“നിങ്ങൾക്ക് ലോകത്തെ മാറ്റാൻ കഴിയുമായിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു?” “കാര്യങ്ങൾ വ്യത്യാസപ്പെടുത്തുന്നതിന് പൂർണ്ണമായ ശക്തി ഉണ്ടായിരിക്കുമെന്നു സങ്കൽപ്പിക്കുന്നത് വെറും ഭാവനയാണ്” എന്നു ചിന്തിക്കുന്ന സ്വെൻ എന്ന ജർമ്മൻ യുവതിയെപ്പോലെ ചില ചെറുപ്പക്കാർ മറുപടി പറയും.
മറ്റുള്ളവർ മെച്ചപ്പെട്ട അവസ്ഥയ്ക്കുവേണ്ടി വ്യതിയാനങ്ങൾ വരുത്താൻ തങ്ങൾക്കു പ്രാപ്തിയുണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നു പറയുന്നു. മനുഷ്യവർഗ്ഗത്തിന്റെ ചില പ്രശ്നങ്ങൾക്കുള്ള അവരുടെ പരിഹാരമാർഗ്ഗങ്ങൾ ബൈബിളിൽ മുന്നോട്ടു വെച്ചിട്ടുള്ളവയോട് വളരെ അടുത്തു വരുന്നു.
യുവാക്കൾ ചെയ്യുന്നത് ദൈവത്തിന്റെ വാഗ്ദത്തം
എല്ലാവർക്കും രസകരമായ ജോലി
ഉത്തര ഫ്രാൻസിൽ നിന്നുള്ള പതിനേഴു എല്ലാവർക്കും തൃപ്തികരമായ തൊഴിൽ
വയസ്സുള്ള ജാക്കി, “മനുഷ്യർക്കു ജോലി ഉണ്ടായിരിക്കും, മനുഷ്യർ തങ്ങളുടെ
പ്രദാനം ചെയ്യുന്നതിന് യന്ത്രമനുഷ്യരെ പ്രവൃത്തിയുടെ ഫലങ്ങൾ ആസ്വദിക്കയും
ചുരുക്കിക്കൊണ്ട് സാങ്കേതിക വിദ്യയെ” ചെയ്യും. “അവർ നിശ്ചയമായും
പരിമിതപ്പെടുത്തും. ജർമ്മൻ ഫെഡറൽ വീടുകളെ പണിയുകയും പാർക്കുകയും
റിപ്പബ്ലിക്കിലെ ഹാംബർഗിൽനിന്നുള്ള ചെയ്യും . . . അവർ പണികയും
ഒരു കൗമാരപ്രായക്കാരിയായ സൂസന്നെ, മറ്റൊരുത്തൻ പാർക്കയുമില്ല; അവർ
ചെരുപ്പുകുത്തികൾ, കെട്ടിടം പണിക്കാർ, നടുകയും മറ്റൊരുത്തൻ തിന്നുകയുമില്ല.
പൊടിക്കുന്നവർ, മരപ്പണിക്കാർ മുതലായ . . . എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ
കൈത്തൊഴിൽ മാത്രമുള്ള ഒരു ലോകം തന്നെ തങ്ങളുടെ കൈകളുടെ
കാണാൻ ഇഷ്ടപ്പെടുന്നു. സ്വന്തം പ്രവർത്തനഫലം പൂർണ്ണമായി
അനുഭവിക്കും. അവർ വൃഥാ
കഠിനാദ്ധ്വാനം ചെയ്കയില്ല;
ആകുലതയ്ക്കായി പ്രസവിക്കയുമില്ല.”
ഭൂമിയിൽ സമാധാനം
അനേകം ചെറുപ്പക്കാരെയും പോലെ “ജനങ്ങളേ വരുവിൻ, യഹോവയുടെ
ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിൽ നിന്നുള്ള പ്രവൃത്തികളെ നോക്കുവിൻ,
14 വയസ്സുകാരിയായ കാർലാ എന്ന പെൺ അവൻ ഭൂമിയിൽ എത്ര
കുട്ടി,“ബോംബുകളും യുദ്ധങ്ങളും ഇല്ലാതാ അത്ഭുതകരമായ കാര്യങ്ങൾ
ക്കുമായിരുന്നു.” ജപ്പാനിൽ നിന്നു ള്ള ഒരു നിർവഹിച്ചിരിക്കുന്നു. അവൻ
ചെറുപ്പക്കാരൻ, “എല്ലാവർക്കും സമാധാനം ഭൂമിയുടെ അറ്റങ്ങൾ വരെയും
വരുത്തുമായിരുന്നു.” ഫാൻസിൽനിന്നുള്ള യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു.”
ഡ്രെൽഫിനും, “മുഴുലോകത്തും യുദ്ധ—സങ്കീർത്തനം 46:8, 9.
ങ്ങളെ നിർത്തൽ ചെയ്യുമായിരുന്നു.”
ഒരു ഏകീകൃത ലോകം
കാനഡയിലെ ഒരു ചെറുപ്പക്കാരനായ ജോൺ, “സകല ജനതകളും ദേശീയ
“ലോകത്തെ ഒരു ഏക സമുദായമായി കൂട്ടങ്ങളും ഭാഷക്കാരും അവനെ
ഒരുമിച്ചുകൊണ്ടു വരുമായിരുന്നു.” സേവിക്കേണ്ടതിന് അവനു [യേശു]
ജപ്പാനിലെ ഒരു ചെറുപ്പക്കാരിയായ ആധിപത്യവും മഹത്വവും രാജത്വവും
മിക്കിക്കൊ എങ്ങനെ ഐക്യമുണ്ടാകുമെന്നു നൽകപ്പെട്ടു.” “അനേകം ജനതകളും
താൻ വിചാരിക്കുന്നു എന്നു വിശദീ നിശ്ചയമായും പോകയും ഇപ്രകാരം
കരിക്കുന്നു: “ഞാൻ നല്ല ആളുകൾ പറയുകയും ചെയ്യും: ‘ജനങ്ങളേ
മാത്രം ജീവിക്കുന്ന ഒരു ദേശം വരുവിൻ, നമുക്ക് യഹോവയുടെ
ഉണ്ടാക്കും.” ബ്രസീലിലെ മിൽട്ടൻ പർവ്വതത്തിലേക്കു പോകാം . . .
കൂടുതൽ ആശയങ്ങൾ നൽകുന്നു: അവൻ നമുക്കു തന്റെ വഴികളെ
“ഒറ്റ ഗവൺമെൻറും ഒറ്റമതവും ഉപദേശിച്ചു തരികയും നാം അവന്റെ
ഉള്ള ഒരു ഏകീകൃത ലോകം കാണാൻ പാതകളിൽ നടക്കുകയും ചെയ്യും.’”
ഞാൻ ഇഷ്ടപ്പെടുന്നു.”—ദാനിയേൽ 7:14;മീഖാ4:2.
മുൻ സാദൃശ്യങ്ങൾ കാണിച്ചതുപോലെ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ഭാവി അനേകം ചെറുപ്പക്കാർ ആഗ്രഹിക്കുന്നതുതന്നെയാണ്. ഈ ഭാവി ഒരു യാഥാർത്ഥ്യമായിത്തീരും, എന്തുകൊണ്ടെന്നാൽ യഹോവയോടു സംസാരിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ ഈ ഉറപ്പു നൽകുന്നു: “നീ നിന്റെ കൈ തുറക്കുകയും ജീവനുള്ള എല്ലാറ്റിന്റെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.” (സങ്കീർത്തനം 145:16) എന്നാൽ ഈ വാഗ്ദാനങ്ങൾ എന്നു നിവൃത്തിയേറും? മറ്റു ചില ചെറുപ്പക്കാർ ഉത്തരം പറയുന്നതെങ്ങനെയെന്നു നമുക്കു കാണാം.
മാറ്റത്തിനുള്ള സമയം സമീപിച്ചിരിക്കുന്നു!
ഫ്രാൻസിലെ കരോളിനു ഒരു “അത്ഭുതകരമായ പ്രത്യാശയുണ്ട്,” “യാതൊരു വിധത്തിലും നാം ജീവിക്കുന്ന ലോകത്തോടു സമാനമല്ലാത്ത—അത്ഭുതകരമായ ചിലത്, ആസന്നഭാവിയിലേക്ക് മുൻകൂട്ടി കാണുകയും ചെയ്യുന്നു.” അതേ രാജ്യത്തുനിന്നുള്ള 15 വയസ്സുള്ള ശമുവേൽ എന്ന ചെറുപ്പക്കാരനും ഒരു പൂർണ്ണമായ മാറ്റത്തിൽ വിശ്വസിക്കുന്നു: “2000-മാണ്ടേക്ക് ഞാൻ മനോഹരമായ ഒരു പരദീസയായി രൂപാന്തരപ്പെടുന്ന ഒരു ലോകത്തെ ഭാവനയിൽ കാണുന്നു! എന്നാൽ ഇന്നത്തെ ലോകമോ അതിന്റെ ഭരണകർത്താക്കളോ ആ ദിവസം കാണാൻ ജീവിച്ചിരിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ല. . . . നാം ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണ് ജീവിക്കുന്നത്.” 16 വയസ്സുള്ള രൂത്ത് എന്ന ജർമ്മൻ പെൺകുട്ടിയും ഈ വ്യതിയാനങ്ങളിലുള്ള തന്റെ വിശ്വാസം പ്രകടമാക്കുന്നു: “ലോകത്തെ മാറ്റുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും തക്കവണ്ണം ഞാൻ ബുദ്ധിവൈഭവമുള്ളവളല്ല എന്ന് എനിക്കറിയാം. നമ്മുടെ സ്രഷ്ടാവായ യഹോവയ്ക്കു മാത്രമേ കഴിയുകയുള്ളു, അവൻ അതു പെട്ടെന്നു ചെയ്യുകയും ചെയ്യും.”
എന്നാൽ, ഒടുവിൽ അഭിമുഖം നടത്തിയ ചെറുപ്പക്കാർക്ക് ആസന്നമായിരിക്കുന്ന പ്രയോജനകരമായ മാറ്റങ്ങളെക്കുറിച്ച് അത്രയധികം ഉറപ്പുള്ളതെന്തുകൊണ്ടാണ്? ലളിതമായി, അവർ ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് അവന്റെ വചനമായ ബൈബിളിൽകൂടി അറിഞ്ഞതുകൊണ്ടാണ്. യഹോവയുടെ സാക്ഷികൾ എന്നനിലയിൽ അവർക്ക് മെച്ചപ്പെട്ട ചിലതിനെക്കുറിച്ച്—ദൈവത്തിന്റെ വാഗ്ദാനപ്രകാരം രോഗവും മരണവും പോലും ഇല്ലാതാകുന്ന നീതിയുടെയും സമാധാനത്തിന്റെയും ഒരു ലോകത്തിൽ—ഉത്തമവിശ്വാസമുണ്ട്.—2 പത്രോസ് 3:13; വെളിപ്പാട് 21:3, 4.
ബൈബിൾ പ്രവചനങ്ങളുടെ ഒരു അടുത്ത പരിശോധന ഈ യുവ സാക്ഷികളെ, നാം ചരിത്രത്തിലെ ഒരു ആനുകൂല്യത്തിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നു കാണിച്ചു, എന്തുകൊണ്ടെന്നാൽ ദൈവം മാനുഷ കാര്യങ്ങളിൽ ഇടപെടുന്നതിനും മുഴുഭൂമിയിൽ നിന്നും അനീതിയെ തുടച്ചുനീക്കുന്നതിനും ഉള്ള കാലം സമാഗതമായി. തിരുവെഴുത്തുകൾ, ദൈവത്തിന്റെ ഇടപെടലിനു മുമ്പുള്ള ഈ ചുരുങ്ങിയ കാലഘട്ടത്തെ “അന്ത്യകാലം” എന്നു വിളിക്കുകയും അത് ഒരു “തലമുറയിൽ” അധികം നീളുകയില്ല എന്നു വ്യക്തമാക്കുകയും ചെയ്യുന്നു. അത് യുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, പകർച്ചവ്യാധികൾ, ഭയം, വർദ്ധിച്ചുവരുന്ന അരക്ഷിതത്വം—1914 മുതൽ ഇവയെല്ലാം ലോകത്തെ അടയാളപ്പെടുത്തി—എന്നിവയാലും തിരിച്ചറിയപ്പെട്ടു. 1914-ലെ “തലമുറ” ഇപ്പോൾ വർഷങ്ങൾ പിന്നിട്ടിരിക്കുന്നതിനാൽ ഇന്നത്തെ യുവജനങ്ങൾക്ക് ദൈവത്തിന്റെ വാഗ്ദാനം യഥാർത്ഥത്തിൽ ചൂടാറാത്ത വാർത്ത ആണ്.—ദാനിയേൽ 12:4; മത്തായി 24:3, 7-14, 34.
നിങ്ങളുടെ ഭാവി തയ്യാറാക്കുക
അപ്പോൾ ഭാവിയെ സംബന്ധിച്ച നമ്മുടെ മനോഭാവം എന്തായിരിക്കണം? ഓരോരുത്തർക്കും ഒരു തിരഞ്ഞെടുപ്പു നൽകപ്പെട്ടിരിക്കുന്നു. ഒരു ഫ്രഞ്ചു പത്രപ്രവർത്തകൻ അതിനെ ഇപ്രകാരം വർണ്ണിക്കുന്നു: “ഭാവിയെ സംബന്ധിച്ച് ഒരു താല്പര്യം കാണിക്കുന്നതിന് രണ്ടു വിധങ്ങൾ ഉണ്ട്: ഒന്ന്, ആരെങ്കിലും ഗ്രാമപ്രദേശം വീക്ഷിച്ചുകൊണ്ട് ഒരു ട്രെയിനിൽ പോകുന്നതുപോലെ ഭാവനയിൽ കാണുന്നതിനു പരിശ്രമിക്കയാണ്; മറ്റേത്, അതിനുവേണ്ടി തയ്യാർ ചെയ്തുകൊണ്ടുള്ളതാണ്.” നിങ്ങൾ ഏത് ഇഷ്ടപ്പെടുന്നു?
ഒരു ഇരുണ്ട ഭാവിയെ സംബന്ധിച്ചുള്ള ഭയത്തിൽ ജീവിക്കുന്നതിനുപകരം, ആ യുവ സാക്ഷികളുടെ പ്രത്യാശക്ക് ഒരു ഉറപ്പായ അടിസ്ഥാനമുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന് അവരുടെ വിശ്വാസങ്ങൾ പരിശോധിക്കുന്നതിനു നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. യഹോവയുടെ സാക്ഷികളിൽ ഒരുവനോടൊരുമിച്ച് എന്തുകൊണ്ട് ദൈവവചനത്തിന്റെ ഒരു പഠനം ആരംഭിച്ചുകൂടാ? ഭാവിക്കുവേണ്ടി നിഷ്ക്രിയമായി കാത്തിരിക്കുന്നതിനുപകരം, അതിനുവേണ്ടി തയ്യാറാകാൻ നിങ്ങൾ പഠിക്കും. അത്ഭുതകരമായ ഭാവിക്കുവേണ്ടിയുള്ള പ്രത്യാശ നിങ്ങളുടേതാക്കാൻ കഴിയും. (g86 11/8)
[27-ാം പേജിലെ ചതുരം]
നാളെ ഇന്നത്തേപ്പോലെയായിരിക്കുമോ?
ഭാവിയെക്കുറിച്ചു സങ്കൽപ്പിക്കുമ്പോൾ ആളുകൾ മിക്കപ്പോഴും തങ്ങളുടെ ഇപ്പോഴത്തെ ജീവിതരീതിയുടെ ഒരു ദീർഘിപ്പിക്കലായി ചിന്തിക്കാൻ ചായ്വു കാണിക്കുന്നു. ആറ്റം ബോംബിന്റെ പിതാക്കൻമാരിൽ ഒരുവനായ പ്രസിദ്ധ അമേരിക്കൻ ഊർജ്ജതന്ത്രജ്ഞനായ റോബർട്ട് ഓപ്പെൻ ഹിമെൻ ഭാവിയെ അപ്രകാരം മുൻകൂട്ടികാണാൻ കഴിയുകയില്ലെന്ന് താൻ വിചാരിക്കുന്നതെന്തുകൊണ്ടെന്ന് വിശദീകരിച്ചു: “ഭാവിയെ മുൻകൂട്ടി കാണുകയും അതു പ്രവചിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ ഒരു പരിപൂരക അപകടമുണ്ട്. ഇന്നലത്തെ അവിചാരിത സംഭവങ്ങൾ നാളെ എന്തു സംഭവിക്കുമെന്നു തീരുമാനിക്കുമെന്നു നമുക്കു മിക്കപ്പോഴും ബോധ്യമാകുന്നു. . . . എന്നാൽ നൻമയ്ക്കോ തിൻമക്കോ ആയാലും, നാളെ പുതുമയുള്ളതാണ്. അത് യാദൃച്ഛികതയുടെ പുതുമയാണ്, ഒരുവന് പ്രവചിക്കാൻ സാദ്ധ്യമല്ലാത്ത ഒരു വിധത്തിൽ ഒരുമിച്ചു വരുന്ന കാര്യങ്ങളാണ്. . . . നാളെ എന്തു കൈവരുത്തുമെന്ന് ഇന്നു പ്രവചിക്കാൻ സാദ്ധ്യമല്ല; ഇതിനാൽ അത് സൂചിപ്പിക്കപ്പെടുന്നില്ല.”
മനുഷ്യന് തന്റെ സ്വന്തം പ്രാപ്തിയാൽ ഭാവിയിലേക്ക് ഒളിഞ്ഞുനോക്കാൻ കഴിയുകയില്ലാത്തതിനാൽ അവന് ഉയർന്ന ബുദ്ധിശക്തിയുള്ള ഒരു വ്യക്തിയോട് ആരായേണ്ട ആവശ്യമുണ്ട്. ദൈവത്തിന് ആവശ്യമായ പ്രാപ്തിയുണ്ടെന്ന് ബൈബിൾ ഈ വാക്കുകളിൽ വിവരിക്കുന്നു: “ഞാനാകുന്നു . . . ആരംഭം മുതൽ അവസാനവും ദീർഘനാൾ മുമ്പു മുതൽ ചെയ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളും പ്രസ്താവിക്കുന്ന ഒരുവൻ.” അതുകൊണ്ട് മനുഷ്യന് ഭാവി എന്തുകൈവരുത്തുമെന്നു കണ്ടുപിടിക്കുന്നതിനു തിരിയാൻ കഴിയുന്നത് അവനിലേക്കു മാത്രമാണ്.—യെശയ്യാവ് 46:9, 10.