“രക്തപ്പകർച്ചയെന്നാൽ ജീവനാണ് മരണമല്ല എന്ന് ഞാൻ കരുതി”
ഒരു കരൾവീക്കരോഗിയുടെ പിതാവായ സാൽ സിറെല്ലാ 1986 ഡിസംബർ 11-ന് 20⁄20 എന്ന പേരിലുള്ള യു. എസ്. ടെലിവിഷൻ പരിപാടിയിൽ വച്ച് ഉച്ചരിച്ചതാണ് ആ വാക്കുകൾ. മാതാപിതാക്കളുടെ അഭീഷ്ടങ്ങൾക്ക് വിരുദ്ധമായി “ആശുപത്രിനയ”ത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ പുത്രിയായ ട്രേസിക്ക് രക്തപ്പകർച്ച നൽകപ്പെട്ടു. (സാന്ദർഭികമായി, അവർ മതപരമായ കാരണങ്ങളാൽ രക്തപ്പകർച്ചക്ക് വിസമ്മതിക്കുന്ന യഹോവയുടെ സാക്ഷികളായിരുന്നില്ല എന്ന് കുറിക്കൊള്ളുക.) അവൾക്ക് കരൾവീക്കം ബാധിച്ചു, അവളുടെ ജീവൻ രക്ഷിച്ചത് ഒരു കരൾമാറ്റ ശസ്ത്രക്രിയയിലൂടെയാണ്.
Non-A/non-B hepatitis എന്നു പേർ വിളിക്കുന്ന ഒരു പ്രത്യേകതരം കരൾവീക്കമാണ് ട്രേസിയെ ബാധിച്ചത്. ഇതേ ടിവി പരിപാടി തന്നെ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “പ്രതിവർഷം 1,90,000 അമേരിക്കക്കാർക്ക് രക്തപ്പകർച്ചയിലൂടെ ഈ രോഗം പിടിപെടുന്നു. ഇത് നിലനിൽക്കുന്ന കരൾതകരാറുണ്ടാക്കുകയോ വർഷം തോറും 10,000-ത്തോടടുത്ത് ആളുകളുടെ മരണത്തിന് ഇടവരുത്തുകയോ ചെയ്യുന്നു. അത് ട്രേസിയെ മരണവക്കിൽ വരെ എത്തിച്ചു.”
രക്തം കൂടാതെ 14,000 കേസുകളിൽ ശസ്ത്രക്രിയ നടത്തിയ ഒരു സർജൻ ഇങ്ങനെ അഭിപ്രായപ്പെടുകയും ചെയ്തു: “രക്തത്തിന്റെ ആവശ്യമേ ഇല്ലാത്ത ആളുകൾക്ക് അനാവശ്യമായി രക്തപ്പകർച്ച നൽകുന്നതും രക്തപ്പകർച്ചയുടെ മറവിൽ അവരുടെ അശ്രദ്ധയിൽനിന്നുള്ള അബദ്ധങ്ങൾ മൂടിവെക്കാൻ ശ്രമിക്കുന്നതും ഞ്ഞാൻ കാണുന്നു. അത് തികച്ചും അനുവദനീയമല്ല എന്നു ഞാൻ കരുതുന്നു.” ഐക്യനാടുകളിലെ ഭക്ത്യ ഔഷധ ഭരണവകുപ്പിലെ ഒരു മുൻ ഉദ്യോഗസ്ഥനായ മറ്റൊരു ഡോക്ടർ ഇങ്ങനെ പ്രസ്താവിച്ചു: “സകല രക്തോൽപ്പന്നങ്ങളുടെയും അമിതോപയോഗം നടക്കുന്നതായി എനിക്ക് തോന്നുന്നു. ഈ വസ്തുത സാധൂകരിക്കാൻ പര്യാപ്തമായ എല്ലാ തെളിവുകളും ഉണ്ടെന്ന് ഞാൻ കരുതുന്നു. ചികിത്സകന്റെ സ്വഭാവം ആണ് മാറ്റേണ്ടത്, അയാൾ രോഗിക്കുവേണ്ടി ആജ്ഞാപിക്കുന്നതെന്തോ അതും മാറണം. അവർ വേണ്ടതിലധികം രക്തം വേണമെന്ന് ആജ്ഞ നൽകുന്നു.” (g87 8/8)