“ആരെങ്കിലും കള്ളം പറയുന്നതായി ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല”
ഒരു പാർക്കിംഗ് ലംഘനം നിമിത്തം പ്രാദേശിക ബ്രൂക്ക്ളിൻ കോടതിയിൽ ഹാജരാകാൻ മൈക്കിന് സമൻസ് കിട്ടി. സമൻസിൽ മൈക്കിന്റെ ലൈസൻസ്-പ്ലേററ് നമ്പർ ഉണ്ടായിരുന്നെങ്കിലും കുററംചെയ്തതായി പറയുന്ന നാഴികയിൽ താൻ വാച്ച് ററവർ ഹെഡ്ക്വാട്ടേഴ്സിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് മൈക്കിനറിയാമായിരുന്നുവെന്നതു വാസ്തവം. കൂടാതെ, അയാളുടെ കാർ പാർക്കുചെയ്തിരുന്നതായി സങ്കൽപ്പിക്കപ്പെടുന്ന തെരുവിലെ സ്ഥാനം അയാൾക്ക് അറിയാൻപോലുംപാടില്ലായിരുന്നു. അതുകൊണ്ട് പിഴയൊടുക്കുന്നതുസംബന്ധിച്ച് അപ്പീൽകൊടുക്കാൻ അയാൾ തീരുമാനിച്ചു.
അയാൾ വൃത്തിയായി വസ്ത്രധാരണംചെയ്ത് കോടതിയിൽ ഹാജരായപ്പോൾ അയാൾ പ്രായമുള്ള നരച്ച ഒരു മനുഷ്യനായിരുന്ന ക്ലർക്കിന്റെ കൈയിൽ തന്റെ സമൻസ് കൊടുത്തു. അനന്തരം മൈക്ക് ജഡ്ജിയുടെ മുമ്പാകെ വിളിക്കപ്പെടുകയും ഇരിക്കാൻ ആവശ്യപ്പെടുകയുംചെയ്തു. ആ സമയത്ത് ക്ലർക്ക് സംസാരിക്കുകയും ജഡ്ജിയോട് ഇങ്ങനെ ചോദിക്കുകയും ചെയ്തു: “യുവർ ഓണർ, ഇയാളെ നോക്കുമ്പോൾത്തന്നെ ഇയാൾ ഏതു മതക്കാരനാണെന്ന് അങ്ങേക്ക് അറിയാമോ?” ജഡ്ജി ഇങ്ങനെ മറുപടി പറഞ്ഞു: “എനിക്കറിഞ്ഞുകൂടാ . . . അയാൾ ഒരു കത്തോലിക്കനാണ്.” മൈക്കിന്റെ പോർച്ചുഗീസ് മറുപേരിനാൽ അദ്ദേഹം വഴിതെററിക്കപ്പെട്ടിരിക്കാം. ക്ലർക്ക് പ്രതിവചിച്ചു: “അല്ല. അയാളെ നോക്കിത്തന്നെ അയാൾ യഹോവയുടെ സാക്ഷികളിലൊരാളാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയും. യഥാർത്ഥത്തിൽ, അയാൾ വാതിൽക്കലേക്കു നടന്നുവന്നപ്പോൾത്തന്നെ അയാൾ ഒരു സാക്ഷിയാണെന്ന് എനിക്കറിയാമായിരുന്നു, അയാളുടെ മേൽവിലാസം അതിനെ സ്ഥിരീകരിച്ചു!”
അപ്പോൾ സൗഹാർദ്ദതയുള്ള ജഡ്ജി സമൻസിലെ വസ്തുതകൾ സംബന്ധിച്ച് അയാളെ ചോദ്യംചെയ്തുതുടങ്ങി. വിവരങ്ങൾ ഒരു വിശദാംശമൊഴിച്ച് മൈക്കിന്റെ കാറിന് യോജിക്കുമായിരുന്നു—കാർ മോഡൽ പറഞ്ഞിട്ടില്ലായിരുന്നു. “അയാൾക്ക് ഏതു തരം കാറാണുള്ളതെന്ന് അയാളോടു ചോദിക്കുക” എന്ന് ക്ലർക്ക് ജഡ്ജിയോടു പറഞ്ഞു. തന്റെ രജിസ്ട്രേഷൻരസീത് കൈയിൽ പിടിച്ചുകൊണ്ട് മൈക്ക് മര്യാദാപൂർവം ഉത്തരംപറഞ്ഞു. അപര്യാപ്തമായ തെളിവ് നിമിത്തം കേസ് തള്ളിക്കളഞ്ഞപ്പോൾ കോടതിയിലെ ഗുമസ്തൻ വീണ്ടും സംസാരിക്കാൻ തുനിഞ്ഞു.
അദ്ദേഹം പറഞ്ഞു: “യുവർ ഓണർ, അങ്ങയുടെ മുമ്പാകെയും ഇവിടെയുള്ള എല്ലാവരുടെയും മുമ്പാകെയും ഞാൻ പറയാനാഗ്രഹിക്കുകയാണ്—എനിക്ക് 30 വർഷമായി യഹോവയുടെ സാക്ഷികളെ അറിയാം, ആരെങ്കിലും കള്ളം പറയുന്നതായി ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല. കേസിനാസ്പദമായ ററിക്കററ് തന്റേതല്ലെന്ന് അയാൾ പറഞ്ഞപ്പോൾ ഞാൻ അതു വിശ്വസിച്ചു, അത് അയാളുടെ കാറല്ലെന്ന് അത് തെളിയിക്കുന്നു. ഞാൻ യഥാർത്ഥത്തിൽ ഈ ആളുകളെ ബഹുമാനിക്കുന്നു. അവർ നല്ല ആളുകളാണ്, സത്യം പറയുന്ന ആളുകളെ എനിക്കിഷ്ടമാണ്.”
അനന്തരം അയാൾ തുടർന്നു: “എനിക്ക് യോജിപ്പില്ലാത്ത ഒരു കാര്യമേയുള്ളു—അതിൽ ഞാൻ ശരിയാണെന്നല്ല,” മൈക്കിലേക്കു തിരിഞ്ഞ് അയാൾ കൂട്ടിച്ചേർത്തു: “ഒരുപക്ഷേ നിങ്ങൾ ശരിയും ഞാൻ തെററുമായിരിക്കാം. രക്തപ്പകർച്ചയെ സംബന്ധിച്ച നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്.”
മൈക്ക് ഉത്തരംപറഞ്ഞു: “നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ രക്തപ്പകർച്ചകൾ സംബന്ധിച്ച ഞങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള കുറെ വിവരങ്ങൾ ഞാൻ കൊണ്ടുവരാം.” ദയാപൂർവകമായ രീതിയിൽ ക്ലർക്ക് വിസമ്മതിച്ചു. എന്നാൽ സദസ്സിലുണ്ടായിരുന്ന ഒരു സ്ത്രീ സംസാരിച്ചു: “രക്തപ്പകർച്ചകൾ സ്വീകരിക്കുന്നതു മൂല്യവത്തല്ല. ഈ നാളുകളിൽ നിങ്ങൾക്ക് അവയിൽനിന്ന് എയിഡ്സ് പിടിച്ചേക്കാം.” കോടതിയിലുണ്ടായിരുന്ന എല്ലാവരും തലകുലുക്കി അല്ലെങ്കിൽ സമ്മതിച്ചു സംസാരിച്ചു—മൈക്ക് സന്തുഷ്ടനും വിമോചിതനുമായി ഇറങ്ങിപ്പോന്നു. (g88 8/8)