യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്കെങ്ങനെ ശപിക്കുന്നതിനുള്ള പ്രേരണയെ ചെറുക്കാൻ കഴിയും?
“ഒരു അനിയന്ത്രിതമായ വിഫലതയുടെ സാഹചര്യത്തിൽ, ധിക്കാരപരമായ അസഭ്യഭാഷയുടെ ഉപയോഗത്തിന് ആരോഗ്യാവഹമായ കുറെ ഫലമുണ്ടെ”ന്ന് സുപ്രസിദ്ധ മനഃശാസ്ത്രജ്ഞനായ ജോയിസി ബ്രദേഴ്സ് പറയുന്നു.
ഇന്ന് വിപുലമായിരിക്കുന്ന അസഭ്യഭാഷണം അനേകർ ഈ വികാരങ്ങളെ അനുകൂലിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും അസഭ്യസംസാരം അശേഷം ആരോഗ്യാവഹമായിരിക്കാതെ ദ്രോഹകരവും വിനാശകരവും അധമവുമാണ്.a ബൈബിൾ എഴുത്തുകാരനായ യാക്കോബ് ഇപ്രകാരം പ്രസ്താവിച്ചു: “ഉറവ ഒരേ ദ്വാരത്തിൽനിന്ന് മധുരവും കയ്പ്പും പുറപ്പെടാനിടയാക്കുന്നില്ല, ഉവ്വോ?” അപ്പോൾ, “പിതാവുതന്നെയായിരിക്കുന്ന യഹോവയെ വാഴ്ത്തുകയും എന്നാൽ അതേ നാവിനാൽ ‘ദൈവത്തിന്റെ സാദൃശ്യത്തിൽ’ ആസ്തിക്യത്തിലേക്കു വന്ന മനുഷ്യനെ ശപിക്കുകയും ചെയ്യുന്നത്” എത്ര പരസ്പരവിരുദ്ധമാണ്. യാക്കോബ് ഇപ്രകാരം ഉപസംഹരിപ്പിക്കുന്നു: “സഹോദരൻമാരേ, ഈ കാര്യങ്ങൾ ഈ വിധത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഉചിതമല്ല.”—യാക്കോബ് 3:9-11.
അശുദ്ധ ഭാഷയുടെ ഉപയോഗം മിക്കപ്പോഴും അടിയുറച്ച ശീലമായിത്തീരുന്നു എന്നതാണ് പ്രശ്നം. ഒരു യുവാവ് എന്ന നിലയിൽ റോൺ ഇപ്രകാരം പറയുന്നു: “ഈ ശാപവാക്കുകൾ [പ്രകോപ്പിക്കപ്പെടുമ്പോൾ] നിങ്ങൾ ഒന്ന് പറയാൻ തോന്നത്തക്കവണ്ണം നിങ്ങളുടെ മനസ്സിൽ അത്ര ദൃഢമായി പതിയുന്നു.” അപ്പോൾ എങ്ങനെ ഒരു വ്യക്തിക്ക്, പ്രത്യേകിച്ച് സമ്മർദ്ദത്തിൻകീഴിൽ, അയാളുടെ സംസാരത്തിൻമേൽ നിയന്ത്രണം നേടാൻ കഴിയും?
നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക
ഒന്നാമത്, അശുദ്ധസംസാരത്തെ അതിന്റെ ഉറവിങ്കൽതന്നെ ഛേദിക്കുന്നതിന് ശ്രമിക്കുക. “ഹൃദയത്തിന്റെ സമൃദ്ധിയിൽനിന്ന് വായ് സംസാരിക്കുന്നു” എന്ന് യേശു പറഞ്ഞു. (മത്തായി 12:34) അതുകൊണ്ട് നിങ്ങളുടെ വായിൽനിന്ന് പുറത്തേക്കു വരുന്നത് നിങ്ങൾ നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും എന്തുകൊണ്ട് പോഷിപ്പിച്ചിരിക്കുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നു.
ദൃഷ്ടാന്തത്തിന്, നിങ്ങൾ വായിക്കുന്ന പുസ്തകങ്ങളും മാസികകളും മുഖ്യമായി അശുദ്ധമായ ഭാഷയെ വിശേഷവൽക്കരിക്കുന്നുവോ? എങ്കിൽ വായനാശീലങ്ങളിൽ ചില മാററങ്ങൾ ആവശ്യമാണ്. (ഫിലിപ്പിയർ 4:8) നിങ്ങൾക്ക് താണതരത്തിലുള്ളതൊ അസഭ്യംപോലുമൊ ആയ മുദ്രാവാക്യങ്ങൾ ഉള്ള പരസ്യങ്ങളൊ ബട്ടണുകളൊ T-ഷെർട്ടുകളൊ ഉണ്ടോ? അത്തരം മുദ്രാവാക്യങ്ങൾ തമാശയുള്ളതായി തോന്നിയേക്കാം, എന്നാൽ ദൈവം കുററം വിധിക്കുന്ന കാര്യങ്ങളിൽ ചിരിച്ചു രസിക്കുന്നത് അവന്റെ ദൃഷ്ടിയിൽ ശുദ്ധമായി നിലകൊള്ളാനുള്ള നിങ്ങളുടെ യത്നങ്ങൾക്കു തുരങ്കം വെക്കുകയില്ലേ?—അവ ധരിച്ചുകൊണ്ട് പരസ്യംചെയ്യുന്നത് പറകയുംവേണ്ടല്ലോ. ഏതു വിധത്തിലുമുള്ള “അശ്ലീല തമാശയെ”യും ക്രിസ്ത്യാനിക്ക് “അയോഗ്യ”മെന്ന നിലയിൽ കുററം വിധിക്കുന്നു.—എഫേസ്യർ 5:4.
സംഗീതത്തിന്റെ ഫലങ്ങൾ
നിങ്ങൾ ഏതുതരം സംഗീതങ്ങൾ ശ്രദ്ധിക്കുന്നു? “ഗാനങ്ങൾ ശ്രദ്ധിക്കുന്നതിനാൽ നിങ്ങൾക്ക് എന്തും പഠിക്കാൻ കഴിയും” എന്നതായിരുന്നു ജിം എന്നു പേരുള്ള ഒരു യുവാവിന്റെ തുറന്ന നിരീക്ഷണം. പച്ചയായി അധാർമ്മികമായ അല്ലെങ്കിൽ അശ്ലീലമായ ജനപ്രീതിയുള്ള അനേകം ഗാനങ്ങളെയാണ് അവൻ പരാമർശിച്ചത്. എഴുത്തുകാരനായ ററിപ്പർ ഗോർ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: ‘യുവാക്കളുടെ സംഗീതവിഗ്രഹങ്ങളായ ജനപ്രീതിയുള്ള അനേകരും ഇപ്പോൾ ബലാൽസംഗം, മുഷ്ടിമൈഥുനം, അഗമ്യഗമനം, അക്രമം, സംഭോഗം എന്നിവയെക്കുറിച്ച് പാടുന്നു.’
യുവജനങ്ങൾ മിക്കപ്പോഴും ആശയങ്ങളെ അഗണ്യമാക്കുന്നതായി തോന്നത്തക്കവണ്ണം സ്വരമാധുര്യത്തിലും താളത്തിലും ആകൃഷ്ടരാകുന്നതായിതോന്നുന്നു. എന്നിരുന്നാലും യാദൃച്ഛികമായി മാത്രം നിങ്ങൾ കേട്ട ഒരു ഗാനത്തെ നിങ്ങളുടെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ പ്രയാസം തോന്നിയ സമയം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? നിങ്ങൾ അവ വീണ്ടും വീണ്ടും കേൾക്കുന്നെങ്കിൽ ആ വാക്കുകൾക്ക് എത്രമാത്രം ആഴത്തിൽ പതിയാൻകഴിയുമെന്ന് സങ്കൽപ്പിക്കുക! അശ്ലീലമൊ അശുദ്ധമൊ ആയ പദങ്ങളോടുകൂടിയ സംഗീതത്തിന്റെ ക്രമമായ ആഹാരത്തിന് നിങ്ങളുടെ മനസ്സിനെ ദുഷിച്ച ചിന്തകളാൽ നിറക്കുന്നതിനു മാത്രമെ കഴിയുകയുള്ളു—അതിന് എളുപ്പത്തിൽ നിങ്ങളുടെ സംസാരത്തിലേക്കു തുളുമ്പാൻ കഴിയും.
എന്താണ് പാഠം? നിങ്ങൾ ശ്രദ്ധിക്കേണ്ടവയെ തെരഞ്ഞെടുക്കുക. “അണ്ണാക്ക് ഭക്ഷണം രുചിച്ചുനോക്കുന്നതുപോലെ ചെവിതന്നെ വാക്കുകളെ പരിശോധിക്കുന്നില്ലേ?”യെന്ന് ബൈബിളിൽ ഇയ്യോബ് ചോദിച്ചു. (ഇയ്യോബ് 12:11) നിങ്ങളുടെ നാവ് ചിലതരം ഭക്ഷണങ്ങളോട് ഒരു ഇഷ്ടം വളർത്തുന്നതുപോലെ, നിങ്ങൾ ശ്രദ്ധിക്കേണ്ടവയുടെ കാര്യത്തിൽ തുല്യമായി വിവേചനകാട്ടാൻ നിങ്ങളുടെ കാതിനെ പരിശീലിപ്പിക്കാൻ കഴിയും.
പരിചിന്തിക്കേണ്ട മറെറാരു ഘടകം നിങ്ങൾ കാണുന്ന ചലച്ചിത്രങ്ങളുടെയും ററിവിപ്രദർശനങ്ങളുടെയും തരമാണ്. ഇവ അശ്ലീലഭാഷ ഉപയോഗിക്കുന്നതിലും അധാർമ്മികനടത്തയെ ചിത്രീകരിക്കുന്നതിലും വളരെയധികം ധൈര്യം കാട്ടുകയാണ്. വീഡിയോ കാസററുകൾ യുവാക്കൾക്ക് മ്ലേച്ഛമായ ഫിലിമുകളെ അനായാസം ലഭ്യമാക്കിയിരിക്കുകയാണ്. റൈറം മാസിക പറയുന്നതനുസരിച്ച് “ഓരോ ദിവസവും രാജ്യത്തുടനീളം [ഐക്യനാടുകളിൽ] 17 വയസ്സിൽ താണ കുട്ടികൾ തങ്ങളുടെ അയലത്തെ വീഡിയോ സ്റേറാറുകളിലേക്കു നടന്നുചെന്ന് തങ്ങൾക്ക് ഒരു തിയേറററിൽ കാണാൻകഴിയാത്ത ചലച്ചിത്രങ്ങൾ വാടകക്കെടുക്കുന്നു.”
താക്കോൽ സ്ഥിതിചെയ്യുന്നത് തെരഞ്ഞെടുപ്പിലാണ്. നിങ്ങളുടെ സമപ്രായക്കാർക്ക് വളരെ ഇഷ്ടപ്പെടുന്ന ചലച്ചിത്രങ്ങളിൽനിന്നും പ്രദർശനങ്ങളിൽനിന്നും അകന്നുമാറുന്നതിനെ അതർത്ഥമാക്കിയേക്കാം. യേശു ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ, നിന്റെ വലതുകണ്ണ് നിനക്ക് ഇടർച്ച വരുത്തുന്നുവെങ്കിൽ അത് പിഴുതെടുത്ത് എറിഞ്ഞുകളയുക. നിന്റെ മുഴുശരീരത്തെയും [നാശത്തിലേക്കു] തള്ളിയിടുന്നതിനെക്കാൾ നിനക്കു പ്രയോജനകരമാണ് നിന്റെ അവയവങ്ങളിലൊന്ന് നിനക്ക് നഷ്ടമാകുന്നത്.”—മത്തായി 5:29.
ഈ ശ്രദ്ധേയമായ വാക്കുകളുടെ അർത്ഥമെന്താണ്? തങ്ങൾക്ക് ആത്മീയമായി വിലങ്ങുതടിയായിരിക്കുന്ന എന്തിനെയും—“വലതുകൈ”പോലെ വിലപ്പെട്ടവപോലും—നീക്കംചെയ്യാൻ ക്രിസ്ത്യാനികൾ മനസ്സുള്ളവരായിരിക്കണമെന്നുതന്നെ. തീർച്ചയായും, ശുദ്ധമായ സംസാരത്തെ കാത്തുസൂക്ഷിക്കാൻ അല്പം വിനോദത്തെ ‘പറിച്ചുമാററുന്നത്’ ഒരു ചെറിയ ത്യാഗംമാത്രമാണ്, അല്ലേ?
നിങ്ങളുടെ സഹവാസങ്ങളെ സൂക്ഷിക്കുക!
അശുദ്ധഭാഷയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിൽ ബർജസ് ജോൺസൺ അതിനെ “സാംക്രമികം” എന്നു വിളിച്ചു. അപകടകരവും അത്യന്തം സാംക്രമികവുമായ ഒരു രോഗമുള്ള ഒരാളോട് എത്രത്തോളം അടുക്കാൻ നിങ്ങൾ ആഗ്രഹിക്കും? എന്നിരുന്നാലും, യഥേഷ്ടം അശ്ലീലഭാഷ ഉപയോഗിക്കുന്ന സഹപാഠികളോട് നിങ്ങൾ എത്ര അടുത്തുചെന്നിട്ടുണ്ട്?
അശുദ്ധഭാഷ യുവാക്കളുടെ (മുതിർന്നവരുടെയും) ഇടയിൽ ഭയാനകമായി സാധാരണമായിരിക്കുകയാണ്. അതുപയോഗിക്കുന്നത് തങ്ങളെ കൂടുതൽ മുതിർന്നവരാക്കുന്നുവെന്ന് ചിലർ വിചാരിക്കുന്നുവെന്ന് പ്രത്യക്ഷമാണ്. ചില പ്രദേശങ്ങളിൽ യുവജനങ്ങൾ അശ്ലീലഭാഷസംസാരിക്കുന്നതിൽ മത്സരം പോലും ഏർപ്പെടുത്തുന്നുണ്ട്. സമപ്രായക്കാരുടെ ഒരു സദസ്സിനാൽ ഉത്തേജിതരായി അവർ ദുഷിച്ച ഒരു അവഹേളനത്തിന്റെയും തെറിവിളിയുടെയും കളിയിൽ മററുള്ളവരെക്കാൾ മികച്ചുനിൽക്കാൻ ശ്രമിക്കുന്നു. മ്ലേച്ഛഭാഷയുടെ ഈ യുദ്ധത്തിൽ മാതാപിതാക്കളും കുടുംബവുമെല്ലാം—ദൈവം പോലും—ഇരയാകുകയാണ്.
സദൃശവാക്യങ്ങൾ 13:20 ഇങ്ങനെ പറയുന്നു: “മൂഢൻമാരോട് ഇടപാടുകളുള്ളവന് ദോഷം ഭവിക്കും.” മററുവാക്കുകളിൽ പറഞ്ഞാൽ, അസഭ്യംപറയുന്നവരോടു പററിനിന്നാൽ നിങ്ങളുടെ വായിൽനിന്നും മ്ലേച്ഛഭാഷ വരുന്നുവെങ്കിൽ അതിശയിക്കരുത്. അതുകൊണ്ട്, യഹോവയുടെ സാക്ഷികളിലൊരാളായ മോനിക് താൻ ചീത്ത സംസാരം കേൾക്കാനാഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചു. ഒരു സമപ്രായക്കാരി ആക്ഷേപാർഹമായ എന്തെങ്കിലും പറഞ്ഞാൽ ‘നിന്റെ വായ് സൂക്ഷിച്ചുകൊൾക’ എന്നു പറയാൻപോലും അവൾ മുതിരുമായിരുന്നു. അത്തരമൊരു നിലപാടു സ്വീകരിക്കുക എളുപ്പമല്ല. എന്നാൽ സ്ററീവ് എന്നു പേരുള്ള മറെറാരു യുവാവ് ഇങ്ങനെപ്രസ്താവിക്കുന്നു: “നിങ്ങൾ എന്തെങ്കിലും പറയുന്നില്ലെങ്കിൽ, നിങ്ങളുടെ അടുത്ത് അങ്ങനെസംസാരിക്കുന്നതിൽ കുഴപ്പമില്ലെന്ന് അവർ വിചാരിക്കും.”
എന്നിരുന്നാലും, ഒരു സഹക്രിസ്ത്യാനി തന്റെ സംസാരത്തിൽ തെററുവരുത്തുന്നുവെങ്കിലെന്ത്? ഒരു സുഹൃത്തു നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ പറഞ്ഞകാര്യത്തെ നിസ്സാരമായി തള്ളിക്കളയാൻ ചിലർ ചായ്വു കാണിച്ചേക്കാം. എന്നിരുന്നാലും, യഥാർത്ഥസുഹൃത്തുക്കൾ, സത്യംപറഞ്ഞുകൊണ്ട് ഒരു സുഹൃത്തിന്റെ വികാരങ്ങളെ ‘മുറിപ്പെടുത്തിയാൽ’പോലും അവർ അന്യോന്യം കരുതലുള്ളവരാണ്. (സദൃശവാക്യങ്ങൾ 27:6) കാര്യങ്ങൾ നേരെയാക്കുന്നതിന് ഒരു പ്രസംഗത്തിനു പകരം ദയാപൂർവകമായ ഒരു ഓർമ്മിപ്പിക്കൽ മാത്രം മതിയായിരിക്കാം. തീർച്ചയായും, ഒരു സുഹൃത്തിന് തന്റെ സംസാരത്തിൽ ഗുരുതരമായ പ്രശ്നമുണ്ടെങ്കിൽ, അവൻ അല്ലെങ്കിൽ അവൾ ആത്മീയമായി യോഗ്യതയുള്ള ഒരു മുതിർന്നയാളിന്റെ സഹായം സ്വീകരിക്കാൻ സഹായിക്കുന്നത് ഏററം നല്ലതായിരിക്കാം.b—ഗലാത്യർ 6:1 താരതമ്യം ചെയ്യുക.
സൂക്ഷിക്കുക
“ഒരു യുവാവ് തന്റെ പാത എങ്ങനെ വെടിപ്പാക്കും?” എന്ന ചോദ്യം ചോദിച്ചപ്പോൾ സങ്കീർത്തനക്കാരൻ ഒരുവന്റെ സംസാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മറെറാരു തത്വം എടുത്തുപറഞ്ഞു. ഉത്തരമെന്തായിരുന്നു? “നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ.” (സങ്കീർത്തനം 119:9) ഇതു ചെയ്യാനുള്ള ഒരു മാർഗ്ഗം നിരന്തരമായി നല്ല ആരോഗ്യാവഹമായ സംസാരം ഉപയോഗിക്കുന്ന ശീലം വളർത്തുന്നതാണ്. നിങ്ങൾ പറയുന്നതുകേൾക്കാൻ ആരും ഇല്ലാത്തപ്പോൾപോലും അശുദ്ധഭാഷയെ ആശ്രയിക്കുന്നത് ഒഴിവാക്കുക. സമ്മർദ്ദമുണ്ടാകുമ്പോൾ അങ്ങനെ ചെയ്യുന്നതിന് നിങ്ങൾക്ക് അതിലും വളരെ കുറഞ്ഞ പ്രവണതയേ ഉണ്ടായിരിക്കയുള്ളു.
സൂക്ഷിക്കുന്നത് “സംസാരിക്കാൻ താമസം, കോപത്തിനു താമസം” ഉണ്ടായിരിക്കുന്നതിനെയും അർത്ഥമാക്കുന്നു. (യാക്കോബ് 1:19) വൈകാരികമായി പ്രതികരിക്കുകയും നിങ്ങൾ ഖേദിക്കേണ്ടിവരുന്ന എന്തെങ്കിലും പറയുകയുംചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ വികാരങ്ങളെ കീഴടക്കാൻ ശ്രമിക്കുക. (ഉല്പത്തി 4:7 താരതമ്യപ്പെടുത്തുക.) നിങ്ങൾ പറയാനാഗ്രഹിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക. അത് കൂടുതലായ ദ്രോഹവും വേദനയും വരുത്തിക്കൂട്ടുമോ? അത് നിങ്ങളെക്കുറിച്ച് മററുള്ളവരിൽ തെററായ ധാരണയുളവാക്കുമോ? അത് ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തെയും മററുള്ളവരോടുള്ള നിങ്ങളുടെ താത്പര്യത്തെയും പ്രകടമാക്കുന്നുവോ? (മത്തായി 22:37-39) ചീത്ത വാക്കുകൾ ഉപയോഗിക്കാനുള്ള പ്രലോഭനം അപ്പോഴും ശക്തമാണെങ്കിൽ, “യഹോവേ, എന്റെ വായിക്ക് ഒരു കാവൽനിർത്തേണമേ; എന്റെ അധരങ്ങളുടെ വാതിലിന് കാവൽ ഏർപ്പെടുത്തേണമേ” എന്നു പ്രാർത്ഥിച്ച സങ്കീർത്തനക്കാരനെപ്പോലെ സഹായത്തിനായി ദൈവത്തോടു പ്രാർത്ഥിക്കുക.—സങ്കീർത്തനം 141:3.
ചിലപ്പോൾ നിങ്ങൾക്കു പിന്നെയും പ്രമാദംപററുകയും തെററായ കാര്യം പറയുകയുംചെയ്തേക്കാം. (യാക്കോബ് 3:2) എന്നാൽ ചീത്തഭാഷ ഉപയോഗിക്കുന്നതിനെ ചെറുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളെ സ്ക്കൂളിലെ ഏററം പ്രസിദ്ധനാക്കുകയില്ല. കിന്നി എന്നു പേരുള്ള ഒരു യുവാവ് ഇങ്ങനെ സമ്മതിച്ചുപറയുന്നു: “പലപ്പോഴും ഞാൻ സ്ക്കൂളിൽ ഒററക്കാണ് നടക്കുന്നത്—അക്ഷരീയമായിത്തന്നെ.” എന്നാൽ തന്റെ സഹവാസങ്ങളെ സൂക്ഷിക്കാനുള്ള അവന്റെ ദൃഢനിശ്ചയം ഒരു സംരക്ഷണമാണെന്ന് തെളിഞ്ഞിരിക്കുന്നു. കൂടാതെ, കിന്നി പറയുന്നതുപോലെ, “ആളുകൾ നിങ്ങളെ ആദരിക്കുന്നു. അത് ധൈര്യമാണെന്ന് അവർ വിചാരിക്കുന്നു.” യഹോവയാം ദൈവവും അങ്ങനെ ചെയ്യുന്നു. (സദൃശവാക്യങ്ങൾ 27:11) ശപിക്കുന്നതിനുള്ള പ്രേരണയെ ചെറുത്തുനിൽക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ അവൻ ശ്രദ്ധിക്കും. (g89 9⁄8)
[അടിക്കുറിപ്പുകൾ]
a ജനുവരി 8, 1991ലെ ഉണരുക! ലക്കത്തിൽ പ്രത്യക്ഷപ്പെടുന്ന “വല്ലപ്പോഴും ശപിക്കുന്നതിൽ എന്താണ് തെററ്?” എന്ന വിഷയം കാണുക.
b ഒക്ടോബർ 8,1989ലെ ഉണരുക! ലക്കത്തിൽ പ്രത്യക്ഷപ്പെടുന്ന “ഞാൻ എന്റെ സുഹൃത്തിന്റെ കുററം പറയാമോ?” എന്ന വിഷയം കാണുക.
[16-ാം പേജിലെ ചിത്രം]
ചീത്ത പറയുന്ന ആളുകളോടുള്ള സഹാവാസം ഒഴിവാക്കുക