ലോകത്തെ വീക്ഷിക്കൽ
പുതിയ ബൈബിൾഭാഷാന്തരങ്ങൾ
ബൈബിൾ മുഴുവനായോ ഭാഗികമായോ ഇപ്പോൾ ലോകജനസംഖ്യയുടെ ഏതാണ്ട് 98 ശതമാനത്തിന് ലഭ്യമാണ്, ഭാഗികമായോ മുഴുവനായോ ഏതാണ്ട് 1,928 വ്യത്യസ്ത ഭാഷകളിൽ വിവർത്തനംചെയ്യപ്പെട്ടിരിക്കുന്നതിനാൽത്തന്നെ. 1989-ൽ ബൈബിളിന്റെ 21 പുതിയ ഭാഷാന്തരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടുവെന്ന് ഫ്രഞ്ച് പത്രമായ ലാ ക്രോയിക്സ് റിപ്പോർട്ടുചെയ്യുന്നു. അങ്ങനെയുള്ള പുതിയ ഭാഷാന്തരങ്ങളിൽ പാപ്പുവാ ന്യൂഗിനിയയുടെ ഭാഗങ്ങളിൽ സംസാരിക്കപ്പെടുന്ന പിജിൻ ഇംഗ്ലീഷിന്റെ ഒരു രൂപമായ റേറാക്ക് പിസിൻ, സൗത്ത് പസഫിക്കിലെ ട്രക്ക് ദ്വീപിലും മററു ദ്വീപുകളിലും സംസാരിക്കപ്പെടുന്ന ട്രക്കീസ്, ദക്ഷിണപൂർവേഷ്യയിലെ ചൈനീസല്ലാത്ത ഒരു സീനോ-ടിബററൻ ഭാഷയായ ലാഹു, ബംഗ്ലാദേശിൽ സംസാരിക്കപ്പെടുന്ന ബോം എന്നിവ ഉൾപ്പെടുന്നു. സോവ്യററ് യൂണിയന്റെയും സ്കാൻഡിനേവ്യയുടെയും ഭാഗങ്ങളിൽ സംസാരിക്കപ്പെടുന്ന ഒരു ഭാഷയായ ലാപ്പിഷിലേക്കും ജിപ്സികളുടെ ഭാഷയായ റോമനിയിലേക്കുമുള്ള ഭാഷാന്തരവും ഇപ്പോൾ നടക്കുന്നുണ്ട്. (g90 7⁄8)
ഭൂകമ്പത്താൽ കാഴ്ച
ഏതാനും മാസം മുമ്പ് വിപത്ക്കരമായ ഒരു ഭൂകമ്പത്തിന്റെ ഫലമായി ആസ്ത്രലിയാ, ന്യൂകാസിലിലെ 84 വയസ്സുള്ള ഒരു നിവാസിക്ക് പെട്ടെന്ന് അവരുടെ കാഴ്ച തിരിച്ചുകിട്ടി. മൂന്നു വർഷമായി അവർക്ക് ഇരുണ്ട രൂപങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളു. എന്നാൽ ഭൂകമ്പത്തിനുശേഷം അവർക്ക് പത്രം വായിക്കാൻ പോലും കഴിയും. ഭൂകമ്പത്തിന്റെ ഷോക്ക് അവരുടെ കാഴ്ച പുനഃസ്ഥിതീകരിക്കാൻ സഹായിച്ചുകൊണ്ട് അവരുടെ കണ്ണുകളിലേക്ക് അഡ്രീനലിൻ പ്രവഹിക്കാൻ ഇടയാക്കിയിരിക്കാമെന്ന് അവരുടെ ഡോക്ടർ സൂചിപ്പിക്കുന്നു. അവർ ഇങ്ങനെ പറയുന്നതായി ദി വെസ്ററ് ആസ്ത്രേലിയൻ പത്രം ഉദ്ധരിക്കുന്നു: “ഞാൻ വ്യക്തമായി കണ്ടു. ഏതാനും ചില സെക്കണ്ടുകൾകൊണ്ട് അതു സംഭവിച്ചു. എന്റെ കണ്ണുകൾ അതുപോലെ വിസ്തൃതമായി തുറന്നതുപോലെ എനിക്കു തോന്നി. തീർച്ചയായും അവ തുറന്നില്ലായിരുന്നു, എന്നാൽ ഞാൻ കണ്ടു, അതിനുശേഷം അവ അങ്ങനെ സ്ഥിതിചെയ്തു. (g90 6⁄22)
മൂലയൂട്ടൽ സംരക്ഷിക്കുന്നു
തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന തള്ളമാർ അവർക്ക് ഗണ്യമായ ഒരു പ്രയോജനംചെയ്യുന്നുവെന്ന് ഡൺഡീ, സ്കോട്ട്ലണ്ടിലെ നൈൻവെൽസ് ഹോസ്പിററലിലെയും മെഡിക്കൽ സ്കൂളിലെയും പ്രൊഫസ്സറായ പീററർ ഹോവി നയിക്കുന്ന ഒരു കൂട്ടം ഡോക്ടർമാർ നിഗമനംചെയ്യുന്നു—രോഗാണുബാധക്കുള്ള സാദ്ധ്യതയിൽ ഒരു കുറവുതന്നെ. ഒന്നാമത്തെ വർഷത്തിലായിരിക്കുന്ന കുട്ടികളിൽ നടത്തിയ ഒരു പഠനം ആദ്യത്തെ 13 വാരങ്ങളിൽ മുലയൂട്ടിയ കുഞ്ഞുങ്ങൾ കുപ്പിപ്പാൽ കൊടുത്തവരെ ബാധിക്കുന്ന ആമാശയത്തിലെയും കുടലിലെയും രോഗങ്ങളുടെ മൂന്നിലൊന്നിൽ കുറവേ അനുഭവിച്ചുള്ളുവെന്ന് റിപ്പോർട്ടുചെയ്തു, ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ ഈ റിപ്പോർട്ടു പ്രസിദ്ധീകരിച്ചിരുന്നു. മുലയൂട്ടൽ ശ്വസനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിൽ സമാനവും എന്നാൽ ചെറുതുമായ ഒരു ഫലവും ഉളവാക്കുന്നു. കുട്ടികൾക്ക് ഈ പ്രയോജനങ്ങൾ കിട്ടണമെങ്കിൽ തള്ളമാർ “കുറഞ്ഞപക്ഷം മൂന്നു മാസം മുലയൂട്ടൽ തുടരണ”മെന്ന് ഡോക്ടർമാർ നിഗമനംചെയ്യുന്നു. (g90 7⁄8)
ഒരു ഒഴിവനുവദിക്കുന്നു
കുറുബാനയുടെ സമയത്ത് മദ്യം കലരാത്ത വീഞ്ഞ് കുടിക്കാൻ വ്യക്തികളായ പുരോഹിതൻമാരെ അനുവദിക്കുന്ന ഒരു സ്ഥിരം നയം വത്തിക്കാനുണ്ട്, അവർ അതിന് അപേക്ഷിക്കുന്നുവെങ്കിൽ. എന്നാൽ അടുത്ത കാലത്ത് ഇററലിയിലെ ഫ്ര്യൂളി പ്രദേശത്തു മുഴുവനുള്ള പുരോഹിതൻമാർക്ക് കുറുബാനയുടെ സമയത്ത് വീഞ്ഞിനു പകരം പുളിക്കാത്ത മുന്തിരിനീർ കുടിക്കാൻ അനുവാദം കൊടുത്തിരിക്കുന്നു. എന്തുകൊണ്ട്? കാത്തലിക്ക് ഹെറൾഡ് പറയുന്നതനുസരിച്ച്, അവരുടെ അണികളിലെ മദ്യാസക്തർ കുറുബാനസമയത്തെ ഒരു കവിൾ വീഞ്ഞു കുടിച്ചുകൊണ്ട് “കനത്ത കുടിയിലേക്ക് മടങ്ങിയേക്കാം” എന്നുള്ള ഭയപ്പാടിനാൽ പുരോഹിതൻമാർ അതിനപേക്ഷിച്ചു. കത്തോലിക്കാ വർത്തമാനപ്പത്രം ഇങ്ങനെയും കുറിക്കൊണ്ടു: “ജനതതിയുടെ 15 ശതമാനത്തിന് കുടിയുടെ പ്രശ്നമുണ്ടെന്നും ആ പ്രദേശത്തെ 400 പുരോഹിതൻമാരിൽ അനേകരും ഉയർന്ന അപകടത്തിൽപ്പെട്ടിരിക്കുന്ന വർഗ്ഗത്തിൽപെടുന്നുവെന്നും ഫ്ര്യൂളി പ്രദേശത്തെ സർവേ പ്രകടമാക്കുന്നു.” (g90 4⁄22)
ശിശുക്കളുടെ അതിജീവനം
ഡച്ച് ഡമോഗ്രാഫിക്ക് ഇൻസ്ററിററ്യൂട്ട് പ്രസിദ്ധപ്പെടുത്തുന്ന ഒരു ബുള്ളററിൻ ആയ ഡമോസ് പറയുന്നതനുസരിച്ച് ഒരോ ദിവസവും ശരാശരി 3,81,000 ശിശുക്കൾ ലോകവ്യാപകമായി ജനിക്കുന്നുണ്ട്. എന്നിരുന്നാലും അവരുടെ ജീവിതപ്രതീക്ഷകൾ അവർ എവിടെ ജനിക്കുന്നു എന്നതിനെയാണ് ഏറെയും ആശ്രയിച്ചിരിക്കുന്നത്. ആദ്യവർഷത്തിനുള്ളിൽ 1,000 ശിശുക്കളിൽ 5 എണ്ണം മാത്രമേ ജപ്പാനിൽ മരിക്കുന്നുള്ളുവെന്നതുകൊണ്ട് ലോകത്തിലെ ഏററവും കുറഞ്ഞ ശിശു മരണം സംബന്ധിച്ച് ജപ്പാൻ സ്വയം ശ്ലാഘിക്കുന്നു. ബ്രസീൽപോലെയുള്ള മററു രാജ്യങ്ങളിൽ ശിശുമരണ നിരക്ക് ഗണ്യമായി ഉയർന്നതാണ്. ബ്രസീലിൽ 1,000-ൽ 71 എണ്ണം അവയുടെ ആദ്യവർഷത്തിൽ മരിക്കുന്നു. ഈസ്ററ് ആഫ്രിക്കയിലും വെസ്ററാഫ്രിക്കയിലും 1,000-ൽ 110 എണ്ണം മരിക്കുന്നുണ്ട്. അഫ്ഗാനിസ്ററാനിൽ ശിശുക്കളുടെ അതിജീവന സാദ്ധ്യത ഇതിലും മോശമാണ്, 1,000 ശിശുക്കളിൽ 194 എണ്ണമാണ് അവിടെ മരിക്കുന്നത്. ലോകവ്യാപകമായി ഏതാണ്ട് 31,000 ശിശുക്കൾ ഓരോ ദിവസവും മരിക്കുന്നു. (g90 6⁄22)
ദയവായി പണം തരരുത്!
സൗത്താഫ്രിക്കയിലെ ജോഹാന്നസ്ബർഗ്ഗിലുള്ള ഒരു ഫർണിച്ചർ ഫാക്റററിയുടെ ഷോറൂമുകളിൽ പ്രവേശിക്കുന്ന പതിവുകാർ “ഞങ്ങൾ പണം സ്വീകരിക്കുന്നില്ല. ചെക്കുകളോ ക്രെഡിററ് കാർഡുകളോ മാത്രം” എന്ന ഒരു ബോർഡ് കാണുന്നു. ജോഹാന്നസ്ബർഗ്ഗിലെ ഒരു പത്രമായ ദി സ്ററാർ പറയുന്നതനുസരിച്ച് പണത്തിന്റെ കൈകാര്യംചെയ്യൽ പിടിച്ചുപറിക്കാരെയും കവർച്ചക്കാരെയും ആകർഷിക്കുന്നുവെന്ന് ഉടമ വിശ്വസിക്കുന്നു. സേഫിൽ പണം വെക്കാതിരിക്കാനും ബാങ്കിലേക്ക് പണം കൊണ്ടുപോകാതിരിക്കാനും അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. അങ്ങനെ സകല ബിസിനസും ചെക്കോ ക്രെഡിററ്കാർഡോ മുഖേന മാത്രം നടത്തുന്നു. ജീവനക്കാർക്കും അവരുടെ പ്രതിവാര ശമ്പളം കിട്ടുന്നത് ചെക്കായിട്ടാണ്. തന്റെ ജോലിക്കാരെ സംബന്ധിച്ച്, “ഒരു അപരിചിതൻ കയറിവരുമ്പോഴൊക്കെ അവർക്ക് അസ്വസ്ഥതയായിരുന്നു”വെന്ന് ഉടമ പറയുന്നു, “എന്നാൽ പണം സ്വീകരിക്കാത്ത നയം ഏർപ്പെടുത്തിയതു മുതൽ അവർ കൂടുതൽ സ്വസ്ഥരാണ്.” (g90 6⁄22)