ലോകത്തെ വീക്ഷിക്കൽ
ഗംഗാമലിനീകരണം
ഹിന്ദുക്കൾക്ക് 1,500 മൈൽ നീളമുള്ള ഗംഗാനദി ഇൻഡ്യയിലെ ഏററവും വലിയ പുണ്യനദിയാണ്. ഓരോ വർഷവും ആയിരക്കണക്കിന് മൃതദേഹങ്ങൾ അതിന്റെ തീരങ്ങളിൽ തടികൊണ്ടുള്ള ചിതകളിൽ ദഹിപ്പിക്കപ്പെടുന്നു. ചിതാഭസ്മം കർമ്മാനുഷ്ഠാനപരമായി നദിയിൽ ഒഴുക്കുന്നു. എന്നാൽ തടിയുടെയും പണത്തിന്റെയും കുറവുനിമിത്തം പകുതിദഹിപ്പിച്ച പതിനായിരക്കണക്കിന് മൃതദേഹങ്ങൾ ഇപ്പോൾ വെള്ളത്തിലേക്ക് വലിച്ചെറിയപ്പെടുകയാണ്. ആ ശവശരീരങ്ങളും അസംഖ്യം മൃഗങ്ങളുടെ ഉടലുകളും ഗുരുതരമായ ആരോഗ്യാപകടം വരുത്തിക്കൂട്ടുകയാണ്. ദി റൈറംസ് ഓഫ് ലണ്ടന്റെ ഡൽഹിയിലെ ഒരു റിപ്പോർട്ടർ എഴുതുന്നതുപോലെ: “ഹൈന്ദവതീർത്ഥാടകർ മലിനവും പവിത്രവുമായ വെള്ളത്തിൽ തുടിച്ചു മറിയുമ്പോൾ കഴുകൻമാർ കയറിയിരിക്കുന്ന വീർത്ത മൃതദേഹങ്ങൾ അരികിൽ പൊങ്ങിക്കിടക്കുകയാണ്.” പ്രതിസന്ധിയെ നേരിടാനുള്ള ഒരു ശ്രമത്തിൽ നദിയിൽ വളരുന്ന ശവംതീനികളായ ആമകളെ ഉത്തർപ്രദേശ് ഗവൺമെൻറ് സംരക്ഷിക്കുകയും വംശവർദ്ധനവരുത്തുകയുമാണ്. “ആമക്കുഞ്ഞുങ്ങൾ ചീഞ്ഞ ചെറിയ ശവങ്ങളും മീനും തിന്നുകൊണ്ട് തുടക്കമിടുന്നു. ക്രമേണ അവ മൃതദേഹങ്ങളിലേക്കു നീങ്ങു”മെന്ന് മുഖ്യ വന്യമൃഗവാർഡൻ പറയുന്നു. എന്നാൽ അവ നീന്തുന്നവരെ ഭീഷണിപ്പെടുത്തുകയില്ലെന്ന് അദ്ദേഹം പറയുന്നു. (g90 8⁄22)
മാരകമായ പക്ഷിവ്യാപാരം
കാട്ടുപക്ഷിവ്യാപാരം ദശലക്ഷക്കണക്കിന് പക്ഷികളുടെ മരണത്തിന് ഇടയാക്കുന്നതായി പഴിക്കപ്പെടുന്നു—പത്തുകോടിയോളം മരണമായി ഉയരുന്നതായിട്ടാണ് കണക്കുകൾ. “ജീവനോടെ വിൽക്കപ്പെടുന്ന ഓരോ പക്ഷിക്കും കാട്ടിൽനിന്നു പിടിക്കപ്പെടുന്ന കുറഞ്ഞത് അഞ്ച് പക്ഷിയെങ്കിലും ചാകുന്നുണ്ട്” എന്ന് സൗത്താഫ്രിക്കൻ പത്രികയായ പേഴ്സാണിലിററി അവകാശപ്പെടുന്നു. വിശിഷ്ട പക്ഷികളെ പിടിക്കുന്നതിന് ചില വ്യാപാരികൾ കൂടുകളുള്ള മരങ്ങൾ വെട്ടിയിടുകയും വീഴ്ചയെ അതിജീവിക്കാൻകഴിയുന്ന കുഞ്ഞുങ്ങളെ പിടിക്കുകയും ചെയ്യുന്നു. മറെറാരു രീതി ചെറിയ ഉണ്ടകൾ കൊണ്ട് ഒരു പക്ഷിക്കൂട്ടത്തെ വെടിവെക്കുകയും ചിറകുകളിൽ അല്പം മുറിവുമാത്രമുണ്ടായവയെ പിടിക്കുകയുമാണ്. പിന്നീട് പക്ഷികളെ ജീവനോടെ സൂക്ഷിച്ച് വിദൂരരാജ്യങ്ങളിലേക്ക് വിമാനത്തിലയക്കുന്ന ജോലി പിന്തുടരുന്നു. അവിടെ അവ മിക്കപ്പോഴും ചത്തുകഴിഞ്ഞാണ് എത്തുന്നത്. അതിൽ എന്തു ലാഭമാണുണ്ടായിരിക്കാൻ കഴിയുക? പേഴ്സണാലിററി വിശദീകരിക്കുന്നു: “വ്യാപാരം ചെയ്യപ്പെടുന്ന പക്ഷികളുടെ എണ്ണം ഒട്ടുംകുറയാതെ പ്രതിവർഷം 50 ലക്ഷമെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇതിൽ കള്ളക്കടത്തുനടത്തുന്ന പക്ഷികളുടെ വലിയ സംഖ്യ ഉൾപ്പെടുന്നില്ല. . . അത്യധികം വാഞ്ഛിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതുമായ പക്ഷിജാതിക്ക് അലങ്കാരപ്രിയരും ശേഖരണതത്പരരും 2,50,000 ഡോളർവരെ കൊടുക്കാൻ ഒരുക്കമാണ്.” (g90 5⁄22)
കുട്ടികളുടെ സംഘർഷം
കുട്ടികൾ അമിതസംഘർഷത്തിൽനിന്ന് ഒഴിവുള്ളവരല്ല. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച് “പാശ്ചാത്യലോകത്തിൽ ഓരോ അഞ്ചു കുട്ടികളിലും ഒരു കുട്ടിക്കു വീതം സംഘർഷമുണ്ട്” എന്ന് ബ്രസീലിയൻ മാസികയായ സൂപ്പറിന്റെറെസെന്റെ റിപ്പോർട്ടുചെയ്യുന്നു. കുട്ടികളിലെ സംഘർഷത്തിന്റെ അതിസാധാരണ കാരണങ്ങളായി പട്ടികപ്പെടുത്തുന്നത് “മാതാപിതാക്കളുടെ വേർപാടും അത്യധികമായ സ്കൂൾജോലിയുമാണ്.” സാവങ്പോളോ യൂണിവേഴ്സിററിയിലെ ശിശുരോഗശാസ്ത്രപ്രൊഫസ്സറായ ഫ്രാൻസിസ്ക്കോ ഡി ഫ്ളോറിനെ ഈ മാസിക ഉദ്ധരിക്കുന്നു. “ഹൃദ്ധമനീപ്രശ്നങ്ങൾ കുട്ടികളിൽ പ്രകടമാകുന്നില്ല, കാരണം വളർന്നുകൊണ്ടേയിരിക്കുന്ന ഹൃദയത്തിന് അമിതസംഘർഷം കൈകാര്യംചെയ്യാൻ കഴിയും. എന്നിരുന്നാലും, കുട്ടികളിലെ സംഘർഷം സാധാരണഗതിയിൽ മോശമായ ദഹനത്തിന്റെയും കൂടെക്കൂടെയുള്ള ജലദോഷത്തിന്റെയും സകലതരം അലേർജികളുടെയും പര്യായംതന്നെയാണ്” എന്ന് അദ്ദേഹം വിശദീകരിക്കുന്നു. (g90 9⁄8)
കത്തോലിക്കരും ബൈബിളും
സിഡ്നി ഡെയ്ലി മിറർ പറയുന്നതനുസരിച്ച് കത്തോലിക്കർക്ക് പരമ്പരാഗതമായി ബൈബിൾപരിജ്ഞാനമില്ല എന്ന് ആസ്ത്രലിയായിലെ സിഡ്നിയിലുള്ള ഒരു ഇടവകപുരോഹിതൻ പരസ്യമായി സമ്മതിച്ചിരിക്കുന്നു. ഈ ബൈബിൾപരിജ്ഞാനക്കുറവ് പരിഹരിക്കാൻ സഹായിക്കുന്നതിന് സിഡ്നി നഗരത്തിലുടനീളം പത്ത് ഉപനഗരകേന്ദ്രങ്ങളിൽ ബൈബിൾകോഴ്സുകൾ പ്രദാനംചെയ്യാൻ കത്തോലിക്കാസഭ തീരുമാനിച്ചിരിക്കുന്നു. ഈ ആസൂത്രിത പദ്ധതിയിൽ നാല് പഞ്ചവാരഘട്ടങ്ങൾ ഉൾപ്പെടുത്തും. ഏതാണ്ട് 2,000 പേർ ചേരുമെന്നാണ് പ്രത്യാശ. കത്തോലിക്കാസഭയും ബൈബിളും “അനേകം ആരാധകരെ സംബന്ധിച്ചടത്തോളം ഒത്തുപോകുന്നില്ല” എന്നും തന്നിമിത്തം അതിന്റെ ലേഖനത്തിന് “വിശ്വസ്തർക്കുവേണ്ടി അടിസ്ഥാനതത്വങ്ങളിലേക്ക്” എന്ന തലക്കെട്ടു കൊടുത്തുവെന്നും ദി ഡെയിലി മിറർ പ്രസ്താവിച്ചു. (g90 9⁄8)
സമർത്ഥരായ ശിശുക്കൾ
നവജാതശിശുക്കളുടെ പ്രാപ്തികൾ നിർണ്ണയിക്കുന്നതിൽ ശാസ്ത്രജ്ഞൻമാർ കൂടുതൽ നിപുണരായിത്തീരുകയാണെന്നും അത് “നവജാതശിശുവിനെ ഒരു ‘യോഗ്യതയുള്ള ശിശു’ ആയി അംഗീകരിക്കുന്നതിലേക്കു നയിക്കുന്നു”വെന്നും ഒരു ലണ്ടൻ പത്രമായ ദി റൈറംസ് റിപ്പോർട്ടുചെയ്യുന്നു. “വിശ്വാസത്തിനു വിരുദ്ധമായി ഉയർന്ന തോതിലുള്ള ബുദ്ധിശക്തിയോടെയാണ് ശിശുക്കൾ ജനിക്കുന്നത്.” നവജാതർ പെട്ടെന്നുതന്നെ അവർ കാണുന്നതിന്റെ പൊരുൾ മനസ്സിലാക്കാൻ തുടങ്ങുന്നു. എക്സെററർ യൂണിവേഴ്സിററിയിലെ ഗവേഷകരിലൊരാളായ ഡോ. അലൻ സേറ്ളറർ പറയുന്നു: “ശിശുക്കൾക്ക് അവർ ജനിക്കുന്ന നിമിഷംമുതൽ ലോകത്തെക്കുറിച്ച് പഠിക്കാൻ കഴിയും. പുതിയ ശിശു അതിന്റെ തള്ളയേയും മററുള്ളവരെയും കാഴ്ചയാലും സ്വരത്താലും ഗന്ധത്താലും തിരിച്ചറിയുന്നു. ഗർഭാശയത്തിൽവെച്ചും ധാരാളമായ പഠനം നടക്കുന്നുണ്ടെന്നും തെളിവു ചൂണ്ടിക്കാണിക്കുന്നു. ശിശുക്കൾ “പോഷിപ്പിക്കപ്പെടാൻ കാത്തിരിക്കുന്ന നിരവധി പ്രതിവർത്തങ്ങളുടെ ഒരു ഭാണ്ഡമല്ല” എന്നും വളരെ ഇളപ്പമായ പ്രായത്തിൽത്തന്നെ പരീക്ഷിച്ചും തെററുവരുത്തിയുമല്ല പിന്നെയോ ആസൂത്രണത്താൽ ശിശുക്കൾക്ക് ഒരു ജോലി നിർവഹിക്കാൻ കഴിയുമെന്നും നിരവധി അന്താരാഷ്ട്ര ഗവേഷണങ്ങൾ പ്രകടമാക്കുന്നുവെന്ന് ദി റൈറംസ് കുറിക്കൊള്ളുന്നു. (g90 5⁄22)