വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g16 നമ്പർ 4 പേ. 16
  • “ഈ രീതി കൊള്ളാം!”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഈ രീതി കൊള്ളാം!”
  • ഉണരുക!—2016
  • സമാനമായ വിവരം
  • സാക്ഷ്യം നൽകുന്ന വീഡിയോകളുടെ പ്രഭാവം
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • മുൻകൈയെടുത്തു പ്രവർത്തിച്ചതിന്‌ പ്രതിഫലം
    ഉണരുക!—2002
  • യഹോവയുടെ സാക്ഷികൾ—ആ പേരിന്റെ പിമ്പിലെ സ്ഥാപനം
    വീക്ഷാഗോപുരം—1993
  • ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—പഠിപ്പിക്കാൻ വീഡിയോകൾ ഉപയോഗിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
ഉണരുക!—2016
g16 നമ്പർ 4 പേ. 16
ദക്ഷിണ കൊറിയയിലെ ഒരു അധ്യാപിക jw.org വെബ്‌സൈറ്റിലെ ഒരു വീഡിയോ ക്ലാസിൽ കാണിക്കുന്നു

“ഈ രീതി കൊള്ളാം!”

ദക്ഷിണ കൊറി​യ​യി​ലെ ഹൈസ്‌കൂൾ അധ്യാ​പി​ക​യായ സൂജുൻ തന്റെ ക്ലാസിൽ jw.org വെബ്‌​സൈ​റ്റി​ലെ വീഡി​യോ​കൾ കാണി​ച്ചി​ട്ടുണ്ട്‌. സൂജുൻ പറയുന്നു: “യഥാർഥ​സു​ഹൃത്ത്‌ എങ്ങനെ​യാ​യി​രി​ക്കും? (ഇംഗ്ലീഷ്‌) എന്ന വീഡി​യോ കാണി​ച്ച​പ്പോ​ഴുള്ള വിദ്യാർഥി​ക​ളു​ടെ പ്രതി​ക​രണം അതിശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ആ വീഡി​യോ കണ്ടതിനു ശേഷം അവർ പറഞ്ഞു: ‘സുഹൃ​ദ്‌ബ​ന്ധ​ത്തെ​ക്കു​റിച്ച്‌ ഈ വിധത്തിൽ ഞാൻ ഒരിക്കൽപ്പോ​ലും ചിന്തി​ച്ചി​ട്ടില്ല. ഈ രീതി കൊള്ളാം.’ ഉപദേശം ആവശ്യ​മു​ള്ള​പ്പോ​ഴൊ​ക്കെ ഇനി ആ വെബ്‌​സൈറ്റ്‌ നോക്കു​മെന്നു ചിലർ പറഞ്ഞു. എന്റെ മറ്റു സഹപ്ര​വർത്ത​ക​രെ​യും ഞാൻ ഈ വീഡി​യോ പരിച​യ​പ്പെ​ടു​ത്തി. ക്ലാസിൽ ഉപയോ​ഗി​ക്കാൻ കഴിയുന്ന നല്ലൊരു ഉപകരണം കിട്ടി​യ​തു​കൊണ്ട്‌ അവർക്കു വലിയ സന്തോ​ഷ​മാ​യി.”

ദക്ഷിണ കൊറി​യ​യി​ലെ പല വിദ്യാർഥി​കൾക്കും സഹായ​ക​ര​മായ മറ്റൊരു കാർട്ടൂൺ വീഡി​യോ​യാ​ണു ബലപ്ര​യോ​ഗം കൂടാതെ വഴക്കാ​ളി​യെ എങ്ങനെ നേരി​ടാം? എന്നത്‌. ബാലജ​ന​കു​റ്റ​കൃ​ത്യം തടയാ​നാ​യി രൂപീ​ക​രി​ച്ചി​രി​ക്കുന്ന സംഘട​ന​യിൽ ജോലി ചെയ്യുന്ന ഒരു അധ്യാ​പിക അത്‌ ഒരു ക്ലാസിലെ വിദ്യാർഥി​കളെ കാണിച്ചു. ആ അധ്യാ​പിക ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “വീഡി​യോ​യി​ലെ ആകർഷ​ക​മായ ചിത്രങ്ങൾ പല ചെറു​പ്പ​ക്കാ​രു​ടെ​യും ശ്രദ്ധ പിടി​ച്ചെ​ടു​ക്കു​ന്നു. അക്രമ​പ്ര​വർത്ത​നങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള പ്രാ​യോ​ഗി​ക​മായ വഴിക​ളെ​ക്കു​റിച്ച്‌ മാത്രമല്ല, അതു തടയാ​നുള്ള മാർഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഈ വീഡി​യോ​യിൽ വിശദീ​ക​രി​ക്കു​ന്നുണ്ട്‌”. തങ്ങളുടെ പഠനപ​രി​പാ​ടി​യു​ടെ ഭാഗമാ​യി ഈ വീഡി​യോ​കൾ സ്‌കൂ​ളു​ക​ളിൽ കാണി​ക്കാ​നുള്ള അനുവാ​ദം ആ സംഘടന ചോദി​ച്ച​പ്പോൾ അതിനുള്ള അനുമതി അവർക്കു നൽകു​ക​യു​ണ്ടാ​യി. jw.org വെബ്‌​സൈ​റ്റി​ലെ വീഡി​യോ​കൾ പോലീസ്‌ അധികാ​രി​കൾപോ​ലും ഉപയോ​ഗി​ക്കു​ന്നുണ്ട്‌.

ഇതുവ​രെ​യും നിങ്ങൾ ഈ വെബ്‌​സൈറ്റ്‌ സന്ദർശി​ച്ചി​ട്ടി​ല്ലെ​ങ്കിൽ, എന്തു​കൊണ്ട്‌ അതിനു ശ്രമി​ച്ചു​കൂ​ടാ? ഈ വെബ്‌​സൈറ്റ്‌ ഉപയോ​ഗി​ക്കാൻ എളുപ്പ​മാണ്‌. അതോ​ടൊ​പ്പം അതിൽനിന്ന്‌ ഓഡി​യോ, വീഡി​യോ, ബൈബിൾ, മറ്റു പ്രസി​ദ്ധീ​ക​ര​ണങ്ങൾ എന്നിവ സൗജന്യ​മാ​യി ഡൗൺലോ​ഡും ചെയ്യാം. ◼ (g16-E No. 5)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക