ഈ ലോകാവസ്ഥകൾ കാരണം നമ്മുടെ മനസ്സ് വലയുമ്പോൾ, മറ്റുള്ളവരുമായുള്ള സ്നേഹബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയേക്കാം.
ആളുകൾ കൂട്ടുകാരിൽനിന്ന് അകലുന്നു.
ഭാര്യാഭർത്താക്കന്മാർ തമ്മിൽ കൂടുതൽ വഴക്കടിക്കുന്നു.
മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കാതെവരുന്നു.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
പ്രശ്നങ്ങളുടെ സമയത്ത് കൂട്ടുകാർ നമ്മളെ സഹായിക്കും, അവർ നമ്മുടെ മനസ്സിനും ധൈര്യം പകരും.
ഈ ലോകത്തിലെ കലങ്ങിമറിഞ്ഞ അവസ്ഥകൾ കാരണം കുടുംബജീവിതത്തിൽ പ്രതീക്ഷിക്കാതെയുള്ള പലപല പ്രശ്നങ്ങളുണ്ടാകുന്നു.
ഞെട്ടിപ്പിക്കുന്ന വാർത്തകൾ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ കൂടുതൽ, കുട്ടികളെ അസ്വസ്ഥരാക്കിയേക്കാം.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ബൈബിൾ പറയുന്നത്: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
നമ്മുടെ കൂടെനിൽക്കുന്ന, നമുക്കു വേണ്ട ഉപദേശങ്ങളൊക്കെ തരുന്ന ഒരാളെക്കുറിച്ച് ഒന്ന് ചിന്തിക്കുക. നമ്മളെക്കുറിച്ച് ചിന്തയുള്ള ഒരാൾ ഉണ്ടെന്ന് അറിയുന്നതുതന്നെ പ്രശ്നങ്ങളുടെ സമയത്ത് നമുക്ക് ഒരു ആശ്വാസമായിരിക്കും.