വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 57 പേ. 138-പേ. 139 ഖ. 1
  • യഹോവ യിരെമ്യയെ പ്രസംഗിക്കാൻ അയയ്‌ക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ യിരെമ്യയെ പ്രസംഗിക്കാൻ അയയ്‌ക്കുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • യിരെമ്യാവ്‌ യഹോവയെക്കുറിച്ച്‌ സംസാരിക്കുന്നത്‌ നിറുത്തിക്കളഞ്ഞില്ല
    മക്കളെ പഠിപ്പിക്കുക
  • യിരെമ്യാവ്‌ ദൈവത്തിന്റെ ന്യായവിധികളറിയിക്കുന്ന ജനപ്രീതിയില്ലാത്ത പ്രവാചകൻ
    വീക്ഷാഗോപുരം—1988
  • ബൈബിൾ പുസ്‌തക നമ്പർ 24—യിരെമ്യാവ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • യിരെമ്യാവിനെ പോലെ ധീരരായിരിക്കുക
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 57 പേ. 138-പേ. 139 ഖ. 1
മൂപ്പന്മാരുടെ മുന്നിൽവെച്ച്‌ യിരെമ്യ ഒരു മൺകുടം ഉടയ്‌ക്കുന്നു

പാഠം 57

യഹോവ യിരെ​മ്യ​യെ പ്രസം​ഗി​ക്കാൻ അയയ്‌ക്കു​ന്നു

യഹൂദ​യി​ലെ ജനത്തിന്റെ ഒരു പ്രവാ​ച​ക​നാ​യി യഹോവ യിരെ​മ്യ​യെ തിര​ഞ്ഞെ​ടു​ത്തു. ആളുക​ളോ​ടു പ്രസം​ഗി​ക്കാ​നും അവർ മോശ​മായ കാര്യങ്ങൾ ചെയ്യു​ന്നതു നിറു​ത്ത​ണ​മെന്നു മുന്നറി​യി​പ്പു കൊടു​ക്കാ​നും യഹോവ യിരെ​മ്യ​യോ​ടു പറഞ്ഞു. അപ്പോൾ യിരെമ്യ പറഞ്ഞു: ‘പക്ഷേ യഹോവേ, ഞാൻ വെറു​മൊ​രു കുട്ടി​യല്ലേ? ആളുക​ളോട്‌ എങ്ങനെ സംസാ​രി​ക്ക​ണ​മെന്ന്‌ എനിക്ക്‌ അറിയില്ല.’ മറുപ​ടി​യാ​യി യഹോവ പറഞ്ഞു: ‘പേടി​ക്കേണ്ടാ. എന്താണു പറയേ​ണ്ട​തെന്നു ഞാൻ പറഞ്ഞു​ത​രാം. ഞാൻ നിന്നെ സഹായി​ക്കാം.’

യഹോവ യിരെ​മ്യ​യോ​ടു ജനത്തിന്റെ മൂപ്പന്മാ​രെ വിളി​ച്ചു​കൂ​ട്ടി അവരുടെ മുന്നിൽവെച്ച്‌ ഒരു മൺകുടം ഉടച്ചിട്ട്‌ ഇങ്ങനെ പറയാൻ ആവശ്യ​പ്പെട്ടു: ‘ഇതു​പോ​ലെ​തന്നെ യരുശ​ലേ​മും തകർക്ക​പ്പെ​ടും.’ യഹോവ പറഞ്ഞതു യിരെമ്യ ചെയ്‌ത​പ്പോൾ മൂപ്പന്മാർക്കു വല്ലാതെ ദേഷ്യം വന്നു. പശ്‌ഹൂർ എന്നു പേരുള്ള ഒരു പുരോ​ഹി​തൻ യിരെ​മ്യ​യെ അടിച്ചു. എന്നിട്ട്‌ തടിവി​ല​ങ്ങിൽ ഇട്ടു. യിരെ​മ്യക്ക്‌ രാത്രി മുഴുവൻ അനങ്ങാൻപോ​ലും പറ്റിയില്ല. പിറ്റേന്നു രാവിലെ പശ്‌ഹൂർ യിരെ​മ്യ​യെ വിട്ടയച്ചു. യിരെമ്യ പറഞ്ഞു: ‘എനിക്കു മതിയാ​യി. ഞാൻ ഇനി പ്രസം​ഗി​ക്കില്ല.’ എന്നാൽ യിരെമ്യ ശരിക്കും മടുത്ത്‌ പിന്മാ​റി​യോ? ഇല്ല. ഒന്നുകൂ​ടി ചിന്തി​ച്ചിട്ട്‌ യിരെമ്യ പറഞ്ഞു: ‘യഹോ​വ​യു​ടെ സന്ദേശം എന്റെ ഉള്ളിൽ തീ കത്തുന്ന​തു​പോ​ലെ​യാണ്‌. എനിക്കു പ്രസം​ഗി​ക്കാ​തി​രി​ക്കാൻ പറ്റില്ല.’ യിരെമ്യ തുടർന്നും ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ത്തു​കൊ​ണ്ടി​രു​ന്നു.

വർഷങ്ങൾ കടന്നു​പോ​യി. യഹൂദ​യിൽ ഇപ്പോൾ ഒരു പുതിയ രാജാ​വാ​ണു ഭരിക്കു​ന്നത്‌. യിരെ​മ്യ​യു​ടെ സന്ദേശം പുരോ​ഹി​ത​ന്മാർക്കും വ്യാജ പ്രവാ​ച​ക​ന്മാർക്കും വെറു​പ്പാ​യി​രു​ന്നു. അവർ പ്രഭു​ക്ക​ന്മാ​രോ​ടു പറഞ്ഞു: ‘ഇയാൾ മരിക്കണം.’ യിരെമ്യ പറഞ്ഞു: ‘എന്നെ കൊന്നാൽ ഒരു തെറ്റും ചെയ്യാത്ത ഒരാ​ളെ​യാ​യി​രി​ക്കും നിങ്ങൾ കൊല്ലു​ന്നത്‌. കാരണം ഞാൻ സംസാ​രി​ക്കു​ന്നത്‌ യഹോ​വ​യു​ടെ വാക്കു​ക​ളാണ്‌, എന്റേതല്ല.’ ഇതു കേട്ട​പ്പോൾ പ്രഭു​ക്ക​ന്മാർ പറഞ്ഞു: ‘ഇയാൾ മരണശിക്ഷ അർഹി​ക്കു​ന്നില്ല.’

യിരെമ്യ പ്രസം​ഗി​ക്കു​ന്നതു നിറു​ത്തി​യില്ല. പ്രഭു​ക്ക​ന്മാർക്കു ഭയങ്കര​ദേ​ഷ്യ​മാ​യി. യിരെ​മ്യ​യെ കൊന്നു​ക​ള​യ​ണ​മെന്ന്‌ അവർ രാജാ​വി​നോട്‌ അഭ്യർഥി​ച്ചു. യിരെ​മ്യ​യെ എന്തും ചെയ്യാൻ രാജാവ്‌ അനുവ​ദി​ച്ചു. മരിക്കട്ടെ എന്നു കരുതി യിരെ​മ്യ​യെ അവർ ചെളി നിറഞ്ഞ, ആഴമുള്ള ഒരു കിണറ്റി​ലി​ട്ടു. യിരെമ്യ ചെളി​യിൽ താഴാൻതു​ടങ്ങി.

ഏബെദ്‌-മേലെക്കും ആളുകളും യിരെമ്യയെ കിണറ്റിൽനിന്ന്‌ വലിച്ചെടുക്കുന്നു

ഇത്‌ അറിഞ്ഞ്‌ കൊട്ടാ​ര​ത്തി​ലെ ഒരു ഉദ്യോ​ഗ​സ്ഥ​നായ ഏബെദ്‌-മേലെക്ക്‌ രാജാ​വി​നോ​ടു പറഞ്ഞു: ‘പ്രഭു​ക്ക​ന്മാർ യിരെ​മ്യ​യെ ഒരു കിണറ്റി​ലി​ട്ടു. എന്തെങ്കി​ലും ചെയ്‌തി​ല്ലെ​ങ്കിൽ യിരെമ്യ അവിടെ കിടന്ന്‌ മരിക്കും.’ രാജാവ്‌ ഏബെദ്‌-മേലെ​ക്കി​നോട്‌ 30 പേരെ​യും കൂട്ടി​ക്കൊണ്ട്‌ ചെന്ന്‌ യിരെ​മ്യ​യെ കിണറ്റിൽനിന്ന്‌ വലിച്ചു​ക​യ​റ്റാൻ ആവശ്യ​പ്പെട്ടു. എന്തൊക്കെ സംഭവി​ച്ചി​ട്ടും പ്രസം​ഗി​ക്കു​ന്നതു നിറു​ത്താ​തി​രുന്ന യിരെ​മ്യ​യെ​പ്പോ​ലെ ആയിരി​ക്കേണ്ടേ നമ്മളും?

“എന്റെ പേര്‌ നിമിത്തം എല്ലാവ​രും നിങ്ങളെ വെറു​ക്കും. എന്നാൽ അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ രക്ഷ നേടും.”—മത്തായി 10:22

ചോദ്യ​ങ്ങൾ: ചെറു​പ്പ​മാ​യി​രു​ന്നെ​ങ്കി​ലും യഹോ​വയെ അനുസ​രി​ക്കാൻ യിരെ​മ്യ​ക്കു കഴിഞ്ഞത്‌ എങ്ങനെ? പ്രസം​ഗി​ക്കു​ന്ന​തിൽനിന്ന്‌ യിരെ​മ്യ​യെ തടയാൻ ശ്രമി​ച്ചത്‌ ആരാണ്‌?

യിരെമ്യ 1:1-19; 19:1-11; 20:1-13; 25:8-11; 26:7-16; 38:1-13

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക