ഗീതം 90
പരസ്പരം പ്രോത്സാഹിപ്പിക്കുക
1. നാം ദൈവസ്നേഹം വളർത്താനായ്
തമ്മിൽ ഉത്സാഹിപ്പിക്കുകിൽ,
ബന്ധങ്ങൾ ശക്തമായ് എന്നെന്നും
ഏറും ഇഴയടുപ്പവും.
സ്നേഹം ദൈവജനത്തിന്നേകും
എല്ലാം സഹിക്കാൻ ശക്തിയും.
നാം സ്നേഹിക്കും സഭ എപ്പോഴും
കാക്കും നമ്മെ രക്ഷിതരായ്.
2. ദുഃഖാർത്തരായ് നാം വലയുമ്പോൾ,
ആത്മാർഥ സ്നേഹിതരുടെ
ആശ്വാസമൊഴികൾ എപ്പോഴും
സൗഖ്യം പകരുന്നു നമ്മിൽ.
സോൽസാഹം നമ്മൾ എല്ലാനാളും
ഒന്നായ് അധ്വാനിച്ചീടുമ്പോൾ,
ഭാരം വഹിപ്പാൻ നാം അന്യോന്യം
താങ്ങാം, ബലം പകർന്നിടാം.
3. യാഹിൻ മഹാനാൾ മുന്നിൽ കാൺകെ,
സ്നേഹം നമ്മിൽ വളർന്നിടാൻ
യോഗങ്ങളിൽ നാം ഒത്തുചേരാം;
പോകാം എന്നും നൽവഴിയേ.
വിശ്വസ്തരായ് നിൽക്കാൻ അന്യോന്യം,
താങ്ങും തണലുമായിടാം.
യാഹിൻ ജനമാം നമ്മളൊന്നായ്
ഏക കുടുംബമായ് നിൽക്കാം.
(ലൂക്കോ. 22:32; പ്രവൃ. 14:21, 22; ഗലാ. 6:2; 1 തെസ്സ. 5:14 കൂടെ കാണുക.)