ദൈവവചനത്തിലെ നിധികൾ | 1 തെസ്സലോനിക്യർ 1-5
“പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക”
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ എല്ലാ ക്രിസ്ത്യാനികൾക്കും കഴിയും. ഉദാഹരണത്തിന്, മുടക്കംകൂടാതെ മീറ്റിങ്ങുകൾക്കു പോകുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾ നമ്മൾ സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുകയാണ്. ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ പോലുള്ള “കഷ്ടപ്പാടുകൾക്ക്” നടുവിലായിരിക്കും നമ്മൾ അതു ചെയ്യുന്നത്. (1തെസ്സ 2:2, അടിക്കുറിപ്പ്) കൂടാതെ, മുൻകൂട്ടി ചിന്തിക്കുകയും അൽപ്പം ഗവേഷണം നടത്തുകയും ചെയ്താൽ പ്രോത്സാഹനം ആവശ്യമുള്ള സഹാരാധകർക്ക് ആശ്വാസമേകുന്ന രീതിയിൽ സംസാരിക്കാൻ നമുക്കു കഴിയും.
ഒരു പ്രത്യേകപ്രശ്നവുമായി മല്ലിടുന്ന ഒരാളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നമുക്ക് എവിടെ കണ്ടെത്താൻ കഴിയും?
സഭയിലെ ആരെ പ്രോത്സാഹിപ്പിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?