നന്ദിയുള്ളവർ ആയിരിക്കേണ്ടതെന്തുകൊണ്ട്?
ഈ മാസികയുടെ മുൻ കവർപേജ് കാണുക. തീർച്ചയായും, എല്ലായിടത്തും കാണുന്ന വൈരൂപ്യത്തിനും വൃത്തികേടിനും പരിഹാരമായി മനോഹരമായ അനേകം വസ്തുക്കളുണ്ടെന്ന് ഇത് നമ്മെ അനുസ്മരിപ്പിക്കുന്നു.
നിങ്ങൾ മനോഹരവസ്തുക്കളെ വിലമതിക്കുന്നുവോ? ഒരു കൊടുങ്കാററിന്റെ ഇരുട്ടിനുശേഷമുള്ള പ്രശാന്തവും ലോലവുമായ നിറച്ചാർത്തോടുകൂടിയ ഒരു മഴവില്ലിനെക്കുറിച്ചു ചിന്തിക്കുക. ഇരമ്പിച്ചാടുന്ന ഒരു ജലപാതത്തെക്കുറിച്ച് സങ്കൽപ്പിക്കുക. അല്ലെങ്കിൽ കുഞ്ഞുങ്ങളുമായി വിഹരിക്കുന്ന മൃഗങ്ങളെ വിഭാവനചെയ്യാൻ ശ്രമിക്കുക. ഒരു ഉല്ലാസപ്രദമായ പൂന്തോട്ടത്തെ അല്ലെങ്കിൽ ഒരു സമൃദ്ധമായ ഗോതമ്പുവിളയെ ഭാവനയിൽ ചിത്രീകരിക്കുക. ഉവ്വ്, ഇവ അനേകർക്കും സാധാരണ കാഴ്ചകളാണ്. എന്നാൽ അവയ്ക്ക് നിങ്ങളുടെമേൽ എന്തു ഫലമുണ്ട്?
സാധാരണമെന്നു കരുതപ്പെടുന്നു
സാധാരണയായി, എത്ര കൂടെക്കൂടെ എന്തെങ്കിലും അനുഭവപ്പെടുന്നുവോ അത്രക്ക് അത് സാധാരണമായിത്തീരുന്നു—അങ്ങനെ കരുതുന്നത് ഏറെ എളുപ്പവുമാണ്. ശീഘ്രഗതിവേഗമുള്ള ഈ 20-ാം നൂററാണ്ടിൽ ഈ പരാജയം കൂടുതൽ മുന്തിനിൽക്കുന്നതായി തോന്നിയേക്കാം. എന്നാൽ വിചിന്തനംചെയ്യുന്നതിനു സമയമെടുക്കാത്തത് അല്ലെങ്കിൽ അനുഗ്രഹങ്ങളും നന്ദിക്കുള്ള കാരണങ്ങളും കണക്കിലെടുക്കാത്തത് എല്ലായ്പ്പോഴും അപൂർണ്ണമനുഷ്യവർഗ്ഗത്തിന്റെ ദൗർബല്യങ്ങളിലൊന്നായിരുന്നിട്ടുണ്ട്.
മറിച്ച്, സങ്കീർത്തനക്കാരനായ ദാവീദ് നിശ്വസ്തതയിൽ ഗാനരൂപത്തിൽ എപ്പോഴും നന്ദി പ്രകടിപ്പിച്ചു. ദാവീദിന്റെ കീർത്തനങ്ങളിലൊന്നിൽ ദൈവത്തെ സംബോധനചെയ്തു പാടിയ ഈ വാക്കുകൾ നന്ദിയുടെ ഒരു മുഖ്യ ദൃഷ്ടാന്തമാണ്:
“നിന്റെ വിരലുകളുടെ പ്രവൃത്തികളായ നിന്റെ ആകാശങ്ങളെയും,
നീ ഒരുക്കിയിരിക്കുന്ന ചന്ദ്രനെയും നക്ഷത്രങ്ങളെയും ഞാൻ കാണുമ്പോൾ,
നീ മർത്യനായ മനുഷ്യനെ ഓർക്കേണ്ടതിന്,
ഭൗമിക മമനുഷ്യന്റെ പുത്രനെ നീ പരിപാലിക്കേണ്ടതിന്
അവൻ എന്ത്?
നീ നിന്റെ കൈകളുടെ പ്രവൃത്തികളെ അവൻ
ഭരിക്കാനിടയാക്കുന്നു;
സകലത്തെയും നീ അവന്റെ പാദങ്ങളിൻകീഴിലാക്കിയിരിക്കുന്നു:
ചെറിയ കന്നുകാലികളെയും കാളകളെയുമെല്ലാം,
തുറസ്സായ വയലിലെ മുഗങ്ങളെയും,
ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യത്തെയും,
സമുദ്രങ്ങളിലെ വഴികളിലൂടെ കടന്നുപോകുന്ന എന്തിനെയുംതന്നെ.
ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം സർവഭൂമിയിലും എത്ര മഹനീയമാകുന്നു”—സങ്കീർത്തനം 8:3, 4, 6-9.
നന്ദിക്ക് മ്ലാനതയെ ശമിപ്പിക്കാൻ കഴിയും
മനോഹരവസ്തുക്കൾക്കുവേണ്ടിയുള്ള സങ്കീർത്തനക്കാരന്റെ നന്ദി അഹിതകരമായ കാഴ്ചകളാലോ പ്രയാസമേറിയ സാഹചര്യങ്ങളാലോ വരുത്തപ്പെട്ട ഏതു മ്ലാനതക്കും പരിഹാരം വരുത്താൻ സഹായിച്ചു. നിങ്ങൾക്കും അതേ അനുഭവം ഉണ്ടായിരിക്കാൻ കഴിയും. എങ്ങനെ? നിങ്ങളുടെ ചുററുമുള്ള ഉല്ലാസദായകമായ അനേകം വസ്തുക്കളെ കൂടുതൽ പൂർണ്ണമായി വിലമതിക്കാൻ കഠിനശ്രമം ചെയ്യുന്നതിനാൽ. ഈ വിധത്തിൽ നിങ്ങൾക്ക് നിങ്ങളുടെ സന്തോഷത്തെയും നിങ്ങളുടെ ചുററുപാടുമുള്ളവരുടെ സന്തോഷത്തെയും വർദ്ധിപ്പിക്കാൻ കഴിയും.
അതുകൊണ്ട് മനോഹാരിതയും അതിശയവും കലർന്ന അനുദിന കാഴ്ചകൾ നമ്മുടെ നല്ലവനായ സ്രഷ്ടാവിനോടുള്ള ഹൃദയംഗമമായ നന്ദിക്ക് പ്രേരിപ്പിക്കാൻ അനുവദിച്ചുകൂടേ? നന്ദിയുള്ളവരായിരിക്കാൻ കൂടുതലായുള്ള ചില കാരണങ്ങൾ ഇപ്പോൾ പരിചിന്തിക്കുക. (w88 7/1)