ഏതു ദൈവത്തെ ആരാധിക്കണം?
മൃഗങ്ങളിൽനിന്ന് വ്യത്യസ്‌തമായി മനുഷ്യരായ നമുക്ക് ആരാധിക്കുന്നതിനുള്ള പ്രാപ്‌തിയുണ്ട്. ഇത് ജൻമനായുള്ള നമ്മുടെ ഘടനയുടെ ഭാഗമാണ്. നമുക്ക് ഒരു ധാർമ്മിക ബോധം, ശരിയെന്താണ്, തെറെറന്താണ് എന്നതു സംബന്ധിച്ച് നമ്മെ വഴികാട്ടുന്നതിനുള്ള ഒരു മനഃസാക്ഷി, ഉണ്ട്. നമ്മളെല്ലാം വിവിധ വിധങ്ങളിൽ ആ മനഃസാക്ഷിയെ അനുസരിക്കുന്നു. അങ്ങനെ ചെയ്യവേ, അനേകർ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി ദൈവത്തിലേക്കോ ദൈവങ്ങളിലേക്കോ നോക്കുന്നു.
കഴിഞ്ഞ ഒന്നോ രണ്ടോ നൂററാണ്ടുകളിൽ ചില ലൗകിക ബുദ്ധിജീവികൾ സർവശക്തനും സ്രഷ്ടാവുമായ ഒരു ദൈവത്തിന്റെ അസ്‌തിത്വത്തെ ചോദ്യംചെയ്‌തിട്ടുണ്ട്. 1844-ൽ കാറൽ മാക്‌സ് മതം “മനുഷ്യനെ മയക്കുന്ന കറുപ്പ്” ആയിരിക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീട് ചാൾസ് ഡാർവിൻ പരിണാമസിദ്ധാന്തം ആനയിച്ചു. അനന്തരം ബോൾഷെവിക്ക് വിപ്ലവം നടന്നു. പൂർവ യൂറോപ്പിൽ നിരീശ്വരത്വം ഔദ്യോഗിക സംസ്ഥാന നയമായിത്തീർന്നു. 1917-ലെ തലമുറയോടൊപ്പം മതം ചരമം പ്രാപിക്കുമെന്ന് അവകാശപ്പെട്ടു. എന്നാൽ ആ നിരീശ്വരർക്ക് മനുഷ്യർ നിർമ്മിക്കപ്പെട്ടിരിക്കുന്ന വിധത്തെ മാററാൻ കഴിഞ്ഞില്ല. ഈ കാലത്ത് പൂർവ യൂറോപ്പിൽ നടക്കുന്ന മതത്തിന്റെ പുനരുജ്ജീവനത്തിൽനിന്ന് അത് വ്യക്തമാണ്.
എന്നിരുന്നാലും, ബൈബിൾ പറയുന്നതുപോലെ, “അനേകം ‘ദൈവങ്ങളും’ അനേകം ‘കർത്താക്കൻമാരും’ ഉള്ളതുപോലെ, സ്വർഗ്ഗത്തിലായാലും ഭൂമിയിലായാലും ‘ദൈവങ്ങൾ’ എന്നു വിളിക്കപ്പെടുന്ന” അനേകർ ഉണ്ട്. (1 കൊരിന്ത്യർ 8:5, NW) യുഗങ്ങളിലെല്ലാം മനുഷ്യവർഗ്ഗം ബഹുദൈവങ്ങളെ ആരാധിച്ചിട്ടുണ്ട്. ഫലപുഷ്ടിയുടെയും കാമത്തിന്റെയും യുദ്ധത്തിന്റെയും വീഞ്ഞിന്റെയും ആഹ്ലാദവിഹാരത്തിന്റെയും ദൈവങ്ങളുണ്ട്. ഹിന്ദുമതത്തിൽത്തന്നെ ദൈവങ്ങളുടെ എണ്ണം ദശലക്ഷങ്ങളാണ്.
ബാബിലോണിലും അശ്ശൂരിലും ഈജിപ്‌ററിലും ബുദ്ധമതദേശങ്ങളിലും ത്രിത്വദൈവങ്ങൾ തഴച്ചുനിന്നിരുന്നു. ക്രൈസ്‌തവലോകത്തിനും അതിന്റെ “വിശുദ്ധ” ത്രിത്വമുണ്ട്. ത്രിത്വത്തെ തള്ളിക്കളയുന്ന ഇസ്ലാമിന് “അള്ളായല്ലാതെ ദൈവമില്ല.” തന്നെയുമല്ല, അദൃശ്യനും സർവശക്തനുമായ ഒരു ദൈവത്തിന്റെ സങ്കല്‌പനത്തെ പരിഹസിക്കുന്നവർക്കുപോലും തങ്ങളുടെ സ്വന്തം ദൈവങ്ങളുണ്ട്. ദൃഷ്ടാന്തത്തിന്, ഫിലിപ്പിയർ 3:19 ഭൗതികത്വ യത്‌നങ്ങളാൽ കെണിയിൽപെട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് പറയുന്നു: “അവരുടെ ദൈവം വയറ്.”
മിക്കയാളുകളും അവർ ജനിച്ച ദേശത്തെ അല്ലെങ്കിൽ ജനസമുദായത്തിലെ ദൈവത്തെ അല്ലെങ്കിൽ ദൈവങ്ങളെ ആരാധിക്കുന്നു. ഇത് ചോദ്യങ്ങൾ ഉദിപ്പിക്കുന്നു. എല്ലാ രൂപങ്ങളിലുമുള്ള ആരാധന ഒരു പർവ്വതശിഖരത്തിലേക്കുള്ള പാതകൾ പോലെ ഒരേ സ്ഥലത്തേക്കു നയിക്കുന്നുവോ? അതോ മതത്തിന്റെ നിഗൂഢ പാതകൾ വിപത്തിലേക്കു നയിക്കുന്നുവോ—ഒരു കിഴുക്കാംതൂക്കിലേക്കുള്ള പാതകൾ പോലെ? ആരാധിക്കാൻ ഉചിതമായ അനേകം വഴികളുണ്ടോ, അതോ ഒന്നു മാത്രമേയുള്ളോ? സ്‌തുത്യർഹരായ അനേകം ദൈവങ്ങളുണ്ടോ അതോ നമ്മുടെ സമ്പൂർണ്ണമായ ഭക്ഷിക്കും ആരാധനക്കും അർഹനായ ഒരൊററ സർവശക്തനാം ദൈവമേയുള്ളോ?
വ്യാജദൈവങ്ങളുടെ ഉദയം
മേൽപ്പറഞ്ഞ ചോദ്യങ്ങൾ നമ്മുടെ സൂക്ഷ്‌മപരിശോധന അർഹിക്കുന്നു. എന്തുകൊണ്ട്? മതത്തെ സംബന്ധിച്ച ഏററവും പഴക്കമുള്ള പ്രമാണമായ ബൈബിൾ ഒരു വ്യാജദൈവം ഒരു സർപ്പത്തിലൂടെ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ആദ്യ പൂർവപിതാക്കളെ ഒരു വിപൽക്കരമായ ഗതിയിലേക്ക് വശീകരിച്ചതെങ്ങനെയെന്ന് വർണ്ണിക്കുന്നു. നാം ഇന്നുവരെയും അവന്റെ നയതന്ത്രത്തിന്റെ ക്ലേശകരമായ ഫലങ്ങൾ അനുഭവിക്കുന്നുണ്ട്. (ഉല്‌പത്തി 3:1-13, 16-19; സങ്കീർത്തനം 51:5) “ദൈവപുത്ര”നായ യേശു ആ വിമത ദൈവത്തെക്കുറിച്ച് “ഈ ലോകത്തിന്റെ ഭരണാധികാരി”യെന്ന് പ്രസ്‌താവിച്ചു. യേശുവിന്റെ അപ്പോസ്‌തലൻമാരിലൊരാൾ അവനെ “ഈ വ്യവസ്ഥിതിയുടെ ദൈവം” എന്നു വിളിച്ചു. (യോഹന്നാൻ 1:34; 12:31; 16:11; 2 കൊരിന്ത്യർ 4:4, NW) വെളിപ്പാട് 12-ാം അദ്ധ്യായത്തിന്റെ 9-ാം വാക്യത്തിൽ അവൻ “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ്” എന്ന് വർണ്ണിക്കപ്പെടുന്നു. വ്യാജമതത്തിന്റെ ഒരു ലോകസാമ്രാജ്യം സാത്താന്റെ നിയന്ത്രണത്തിൽ സ്ഥിതിചെയ്യുന്നുണ്ട്.
സാത്താനാണ് മുഖ്യ വഞ്ചകൻ. (1 തിമൊഥെയോസ് 2:14) അവൻ അനേകതരം ദൈവങ്ങളെ—പൂർവികൻമാരുടെ ആത്മാക്കളെയും വിഗ്രഹങ്ങളെയും രൂപങ്ങളെയും മഡോണാകളെയും—പ്രോൽസാഹിപ്പിച്ചുകൊണ്ട് ആരാധിക്കാനുള്ള മനുഷ്യവർഗ്ഗത്തിന്റെ സഹജമായ ആഗ്രഹത്തെ വഞ്ചനാത്മകമായി മുതലെടുക്കുകയാണ്. അവൻ ശക്തരായ ഭരണാധിപൻമാരെയും ജയശാലികളായ സൈന്യാധിപൻമാരെയും ചലച്ചിത്ര താരങ്ങളെയും സ്‌പോർട്ട്‌സ് താരങ്ങളെയും പോലെയുള്ള മനുഷ്യദൈവങ്ങളുടെ ആരാധനയെപ്പോലും പരിരക്ഷിക്കുകയാണ്. (പ്രവൃത്തികൾ 12:21-23) നാം “നമ്മിൽ ഓരോരുത്തരിൽനിന്നും അകലയല്ലാ”ത്ത ഏക സത്യദൈവത്തെ അന്വേഷിച്ചുകണ്ടെത്തി ആരാധിക്കാൻ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.—പ്രവൃത്തികൾ 17:27, NW.
അപ്പോൾ നാം ആരാധിക്കേണ്ട ഈ അനുപമനായ ദൈവം ആരാണ്? ഏതാണ്ട് 3,000 വർഷം മുമ്പ് ബൈബിൾസങ്കീർത്തനക്കാരൻ അവനെ ‘അത്യുന്നതനും . . .സർവശക്തനും . . . ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും’ എന്നു വർണ്ണിക്കുകയും “യഹോവ”യെന്ന അവന്റെ വിശ്രുതമായ നാമത്തിൽ അവനെ വിളിക്കുകയും ചെയ്‌തു. (സങ്കീർത്തനം 91:1, 2, NW) നേരത്തെ മോശ അവനെക്കുറിച്ച് “നമ്മുടെ ദൈവമായ യഹോവ ഏക യഹോവ”എന്നു പറഞ്ഞിരുന്നു. (ആവർത്തനം 6:4, NW) ദൈവംതന്നെ “ഞാൻ യഹോവ. അതുതന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറെറാരുത്തനും എന്റെ സ്‌തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല” എന്ന് പറയുന്നതായി പ്രവാചകനായ യെശയ്യാവ് ഉദ്ധരിച്ചു.—യെശയ്യാവ് 42:8.
വ്യാജദൈവമായ സാത്താൻ തന്റെ നാമത്തിൻമേൽ വരുത്തിയിരിക്കുന്ന നിന്ദയെല്ലാം നീക്കാൻ യഹോവയാം ദൈവം ഉദ്ദേശിക്കുന്നു. അവൻ ഇത് എങ്ങനെ ചെയ്യുമെന്ന് ക്രി.മു. 1513-ൽ ദൃഷ്ടാന്തീകരിച്ചു. അന്ന് അവൻ ഇസ്രായേൽ ജനത്തെ ഈജിപ്‌ററിലെ പീഡനത്തിൽനിന്ന് വിടുവിക്കുന്നതിന് തന്റെ പ്രവാചകനായിരുന്ന മോശയെ ഉപയോഗിച്ചു. ആ സന്ദർഭത്തിൽ ദൈവം യഹോവയെന്ന തന്റെ നാമത്തെ ഈ വാക്കുകളോടു ബന്ധിപ്പിച്ചു: “ഞാൻ എന്താണെന്ന് തെളിയുമോ അതാണെന്ന് തെളിയും.” (പുറപ്പാട് 3:14, 15, NW) അവൻ ഈജിപ്‌ററിലെ ഫറവോനെതിരെ തന്നേത്തന്നെ നീതിമത്‌ക്കരിക്കും, എന്നാൽ അവൻ ആദ്യം ആ ദുഷ്ട ഭരണാധികാരിയോട് ഇങ്ങനെ പറഞ്ഞു: “എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവ ഭൂമിയിലും പ്രസ്‌താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.”—പുറപ്പാട് 9:16.
ഇന്ന് സാഹചര്യം സമാനമാണ്. പുരാതനകാലത്തെ ഫറവോനെപ്പോലെ, ഈ ലോകത്തിന്റെ ദൈവമായ സാത്താൻ യഹോവയാം ദൈവത്തെ ധിക്കരിക്കുകയും നീതിയെയും സത്യത്തെയും സ്‌നേഹിക്കുന്ന മനുഷ്യർക്കെതിരെ കൗശലപൂർവം ആത്മീയയുദ്ധം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. (എഫേസ്യർ 6:11, 12, 18) ഒരിക്കൽകൂടെ ദൈവം സാത്താന്റെ എതിർപ്പിനെ തൃണവൽഗണിച്ചുകൊണ്ട് തന്റെ നാമത്തെ മഹിമപ്പെടുത്താൻ ഉദ്ദേശിച്ചിരിക്കുകയാണ്. എന്നിരുന്നാലും, സാത്താനെയും അവന്റെ സകല പ്രവൃത്തികളെയും നശിപ്പിച്ചുകൊണ്ട് തന്റെ ശക്തി പ്രകടമാക്കുന്നതിനു മുമ്പ്, യഹോവ തന്റെ നാമം സർവ ഭൂമിയിലും ഘോഷിക്കേണ്ടതിന് തന്റെ ആരാധകരെ അയക്കുന്നു. അവന്റെ നാമത്തിനുവേണ്ടിയുള്ള ഈ സാക്ഷീകരണം സത്യാരാധനയുടെ ഒരു മർമ്മപ്രധാനമായ ഭാഗമാണ്.
ഉചിതമായി ഈ ആരാധകർ, തന്റെ സാക്ഷികൾ, യഹോവയുടെ സാക്ഷികൾ, “എന്റെ സ്‌തുതി വിവരിക്കേണ്ടതിന് ഞാൻ എനിക്കുവേണ്ടിത്തന്നെ നിർമ്മിച്ചിരിക്കുന്ന ജനം” ആയിരിക്കുമെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്. (യെശയ്യാവ് 43:10-12, 21, NW) അവർ യഹോവയുടെ സ്‌തുതി എങ്ങനെയാണ് വിവരിക്കുന്നത്? തന്റെ പുത്രനായ യേശുക്രിസ്‌തുവിനാൽ ഭരിക്കപ്പെടുന്ന യഹോവയുടെ രാജ്യം ഈ ഭൂമിയിൽ അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് നിത്യാനുഗ്രഹങ്ങൾ കൈവരുത്തുമെന്നുള്ള സുവാർത്ത ഘോഷിച്ചുകൊണ്ട് അവർ പരസ്യമായും വീടുതോറും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അവർ ഒന്നാം നൂററാണ്ടിലെ സത്യക്രിസ്‌ത്യാനികൾ ചെയ്‌തതുപോലെ, ദൈവത്തെ “അവിരാമം” ആരാധിക്കുന്നു. (പ്രവൃത്തികൾ 5:42; 20:20, 21) അവർ ഇതിൽ ദിവ്യാനുഗ്രഹം ആസ്വദിച്ചിട്ടുണ്ടോ? അടുത്ത പേജുകൾ ഉത്തരം നൽകും. (w92 1/1)