വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 8/1 പേ. 9-14
  • യഹോവ ന്യായയുക്തനാണ്‌!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ ന്യായയുക്തനാണ്‌!
  • വീക്ഷാഗോപുരം—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോവ—അഖിലാ​ണ്ഡ​ത്തിൽ ഏററവും നന്നായി അനുരൂ​പ​പ്പെ​ടു​ന്നവൻ
  • ന്യായ​യു​ക്തത—ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ മുഖമു​ദ്ര
  • “ക്ഷമിക്കാൻ മനസ്സു​ള്ളവൻ”
  • സാഹച​ര്യ​ങ്ങൾ മാറു​മ്പോൾ പ്രവർത്ത​ന​ഗതി മാററൽ
  • അധികാ​രം പ്രയോ​ഗി​ക്കു​ന്ന​തിൽ ന്യായ​യു​ക്തത
  • “ഹൃദയത്തിൽ ജ്ഞാനി”—എങ്കിലും താഴ്‌മയുള്ളവൻ
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ന്യായയുക്തത നട്ടുവളർത്തുക
    വീക്ഷാഗോപുരം—1994
  • യഹോ​വയെ അനുക​രി​ക്കുക, വഴക്കം കാണി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • യഹോവയുടെ ഉദാരമനസ്‌കതയും ന്യായബോധവും വിലമതിക്കുക
    2013 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1994
w94 8/1 പേ. 9-14

യഹോവ ന്യായ​യു​ക്ത​നാണ്‌!

“ഉയരത്തിൽനി​ന്നുള്ള ജ്ഞാനം . . . ന്യായ​യു​ക്ത​മാണ്‌.”—യാക്കോബ്‌ 3:17, NW.

1. എങ്ങനെ​യാണ്‌ ചിലർ ദൈവത്തെ ന്യായ​യു​ക്ത​നാ​യി​ട്ട​ല്ലാ​തെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌, ദൈവ​ത്തെ​ക്കു​റി​ച്ചുള്ള അത്തരം കാഴ്‌ച​പ്പാ​ടു സംബന്ധി​ച്ചു നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

ഏതുതരം ദൈവ​ത്തെ​യാണ്‌ നിങ്ങൾ ആരാധി​ക്കു​ന്നത്‌? അവൻ വഴക്കമി​ല്ലാത്ത കർക്കശ നീതി​ക്കാ​ര​നും കഠിന​നി​ഷ്‌ഠ​യുള്ള കടും​പി​ടു​ത്ത​ക്കാ​ര​നു​മായ ഒരു ദൈവ​മാ​ണെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? ദൈവം അത്തരത്തി​ലുള്ള ഒരുവ​നാ​ണെന്ന്‌ പ്രൊ​ട്ട​സ്‌റ​റൻറ്‌ പരിഷ്‌കർത്താ​വായ ജോൺ കാൽവി​നു തോന്നി​യി​രി​ക്കണം. കാരണം ഒരുവൻ എന്നേക്കും സന്തുഷ്ടി​യിൽ വസിക്കു​മോ എന്നേക്കും തീനര​ക​ത്തിൽ ദണ്ഡിക്ക​പ്പെ​ടു​മോ എന്നെല്ലാം മുൻകൂ​ട്ടി​നി​ശ്ച​യി​ച്ചു​കൊ​ണ്ടുള്ള “ശാശ്വ​ത​മായ, മാററാ​നാ​വാത്ത” ഒരു “പദ്ധതി” ഓരോ വ്യക്തിയെ സംബന്ധി​ച്ചും ദൈവ​ത്തി​നുണ്ട്‌ എന്ന്‌ കാൽവിൻ അവകാ​ശ​പ്പെട്ടു. ഒന്ന്‌ ചിന്തിക്കൂ: ഇതു സത്യമാ​ണെ​ങ്കിൽ, നിങ്ങൾ എന്തു ചെയ്‌താ​ലും ശരി, എത്ര കഠിന​മാ​യി പരി​ശ്ര​മി​ച്ചാ​ലും ശരി, അതൊ​ന്നും നിങ്ങ​ളെ​യും നിങ്ങളു​ടെ ഭാവി​യെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ സ്ഥായി​യായ, അയവി​ല്ലാത്ത ഉദ്ദേശ്യ​ത്തി​നു മാററം​വ​രു​ത്തു​ക​യില്ല. ന്യായ​യു​ക്ത​ന​ല്ലാത്ത അത്തരം ദൈവ​ത്തിൽ നിങ്ങൾ ആകൃഷ്ട​നാ​കു​മോ?—താരത​മ്യം ചെയ്യുക: യാക്കോബ്‌ 4:8.

2, 3. (എ) മാനു​ഷിക സ്ഥാപന​ങ്ങ​ളു​ടെ​യും സംഘട​ന​ക​ളു​ടെ​യും ന്യായ​യു​ക്ത​താ​രാ​ഹി​ത്യ​ത്തെ നിങ്ങൾ എങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കും? (ബി) യഹോ​വ​യു​ടെ സ്വർഗീയ രഥത്തെ​ക്കു​റിച്ച്‌ എസെക്കി​യേ​ലി​നു ലഭിച്ച ദർശനം അവന്റെ അനുരൂ​പ​പ്പെടൽ സ്വഭാ​വത്തെ വെളി​പ്പെ​ടു​ത്തു​ന്ന​തെ​ങ്ങനെ?

2 ബൈബി​ളി​ലെ ദൈവം അത്യന്തം ന്യായ​യു​ക്ത​നാണ്‌ എന്ന്‌ അറിയു​ന്നത്‌ നമു​ക്കെ​ല്ലാം എന്തൊ​രാ​ശ്വാ​സ​മാണ്‌! അയവി​ല്ലാ​ത്ത​വ​രും വഴക്കമി​ല്ലാ​ത്ത​വ​രു​മാ​കാ​നുള്ള പ്രവണത കാട്ടു​ന്നത്‌ സ്വന്തം അപൂർണ​ത​ക​ളാൽ ബന്ധിത​രായ മനുഷ്യ​രാണ്‌, ദൈവമല്ല. മനുഷ്യ സ്ഥാപനങ്ങൾ ചരക്കു​തീ​വ​ണ്ടി​പോ​ലെ പിടി​ച്ചാൽകി​ട്ടാ​ത്ത​താ​കാം. ഓടി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു ഭീമൻ ചരക്കു​തീ​വ​ണ്ടി​യു​ടെ മുന്നിൽ എന്തെങ്കി​ലും വന്നു​പെ​ട്ടാൽ വണ്ടി വെട്ടി​ച്ചു​മാ​റ​റുന്ന പ്രശ്‌നമേ ഉദിക്കു​ന്നില്ല. നിർത്തു​ന്ന​തും അത്ര എളുപ്പമല്ല. ചില തീവണ്ടി​കൾക്കാ​ണെ​ങ്കിൽ നല്ലപോ​ലെ മുന്നോട്ട്‌ ആക്കം കാണും. നിർത്താൻ ബ്രേക്കു പിടി​ച്ചാ​ലും അവ ഒരു കിലോ​മീ​റ​റ​റി​ല​ധി​കം പിന്നെ​യും പോകും! അതു​പോ​ലെ​ത​ന്നെ​യാണ്‌ ഭീമൻ കപ്പലിന്റെ കാര്യ​വും. എൻജിൻ നിർത്തി​യാ​ലും എട്ടു കിലോ​മീ​റ​റ​റോ​ളം അതു പിന്നെ​യും പോകും. റിവേ​ഴ്‌സ്‌ ഗിയറി​ലി​ട്ടാ​ലും ശരി, അപ്പോ​ഴും അത്‌ ഒരു മൂന്നു കിലോമീറററോളം മുന്നോ​ട്ടു പോ​യെ​ന്നു​വ​രും! എന്നാൽ ഈ രണ്ടു വാഹന​ങ്ങ​ളെ​ക്കാ​ളും ഭയഗം​ഭീ​ര​മായ ഒരു വാഹന​ത്തെ​പ്പ​ററി ഇപ്പോൾ ചിന്തി​ക്കാം. ദൈവ​സ്ഥാ​പ​നത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​താണ്‌ ആ വാഹനം.

3 2,600 വർഷങ്ങൾക്കു മുമ്പ്‌, യഹോവ എസെക്കി​യേ​ലിന്‌ ഒരു ദർശനം കൊടു​ക്കു​ക​യു​ണ്ടാ​യി. ആത്മജീ​വി​ക​ളു​ടെ സ്വർഗീയ സ്ഥാപനത്തെ ചിത്രീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ആ ദർശനം. അത്‌ അമ്പരപ്പി​ക്കുന്ന വലിപ്പ​മുള്ള ഒരു രഥമാ​യി​രു​ന്നു. യഹോ​വ​യു​ടേ​തായ ആ “വാഹന”ത്തിന്റെ നിയ​ന്ത്രണം എപ്പോ​ഴും അവന്റെ കയ്യിലാ​യി​രു​ന്നു. അതു നീങ്ങുന്ന വിധമാ​യി​രു​ന്നു ഏററവും രസകരം. ഭീമാ​കാ​ര​മായ ചതുർദി​ശാ ചക്രങ്ങ​ളും നിറയെ കണ്ണുക​ളും ഉണ്ടായി​രു​ന്ന​തി​നാൽ അവയ്‌ക്ക്‌ നിർത്താ​തെ​യും തിരി​യാ​തെ​യും എല്ലായി​ട​വും കാണാ​നും തൽക്ഷണം ദിശമാ​റ​റാ​നും സാധി​ക്കു​മാ​യി​രു​ന്നു. ഭീമൻ കപ്പലി​നെ​യോ ചരക്കു​തീ​വ​ണ്ടി​യെ​യോ പോലെ ഈ ഭീമൻ വാഹന​ത്തി​നു പിടി​ച്ചാൽ കിട്ടാ​ത്ത​വി​ധം കുറെ മുന്നോ​ട്ടു പോ​കേ​ണ്ടി​വ​രു​ന്നില്ല. അതിന്‌ പ്രകാശ വേഗത​യിൽ സഞ്ചരി​ക്കാ​നും സമകോ​ണ​ത്തിൽ തിരി​യാ​നും കഴിയു​മാ​യി​രു​ന്നു! (യെഹെ​സ്‌കേൽ 1:1, 14-28) ഗുണമി​ല്ലാത്ത, മനുഷ്യ​നിർമിത യന്ത്രങ്ങ​ളിൽനിന്ന്‌ അവന്റെ രഥം എത്ര വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നു​വോ അതു​പോ​ലെ യഹോ​വ​യും കാൽവിൻ പ്രസം​ഗിച്ച ദൈവ​ത്തിൽനി​ന്നു വ്യത്യ​സ്‌ത​നാണ്‌. അവൻ പരിപൂർണ​മാ​യും അനുരൂ​പ​പ്പെ​ടു​ന്ന​വ​നാണ്‌. യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ ഈ സവി​ശേഷത മനസ്സി​ലാ​ക്കി​യാൽ അനുരൂ​പ​പ്പെ​ടു​ന്ന​വ​രാ​യി നില​കൊ​ള്ളാ​നും ന്യായ​യു​ക്ത​ത​യി​ല്ലായ്‌മ എന്ന കെണി ഒഴിവാ​ക്കാ​നും അതു നമ്മെ സഹായി​ക്കും.

യഹോവ—അഖിലാ​ണ്ഡ​ത്തിൽ ഏററവും നന്നായി അനുരൂ​പ​പ്പെ​ടു​ന്നവൻ

4. (എ) യഹോ​വ​യു​ടെ നാമം​തന്നെ അവനെ അനുരൂ​പ​പ്പെ​ടുന്ന ഒരു ദൈവ​മാ​യി വെളി​പ്പെ​ടു​ത്തു​ന്നത്‌ ഏതു വിധത്തി​ലാണ്‌? (ബി) യഹോ​വക്കു ബാധക​മാ​ക്കുന്ന ചില സ്ഥാന​പ്പേ​രു​കൾ ഏതെല്ലാം, അവ അനു​യോ​ജ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 യഹോവ എന്ന നാമം​തന്നെ അവന്റെ അനുരൂ​പ​പ്പെ​ട​ലി​നെ അർഥമാ​ക്കു​ന്ന​താണ്‌. “ആയിത്തീ​രു​വാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌ “യഹോവ” എന്ന നാമത്തി​ന്റെ അക്ഷരീ​യാർഥം. തന്റെ സകല വാഗ്‌ദ​ത്ത​ങ്ങ​ളും നിവർത്തി​ക്കു​ന്നവൻ ആയിത്തീ​രാൻ യഹോവ സ്വയം ഇടയാ​ക്കു​ന്നു എന്ന്‌ ഇതു വ്യക്തമാ​യും അർഥമാ​ക്കു​ന്നു. ദൈവ​ത്തോട്‌ അവന്റെ നാമം എന്താ​ണെന്ന്‌ മോശ ചോദി​ച്ച​പ്പോൾ യഹോവ അതിന്റെ അർഥം ഈ വിധം വിശദീ​ക​രി​ക്കു​ക​യു​ണ്ടാ​യി: “ഞാൻ എന്താ​ണെന്നു തെളി​യു​ന്നു​വോ അതാ​ണെന്നു തെളി​യി​ക്കു​ന്നവൻ”. (പുറപ്പാട്‌ 3:14, NW) റോത്തർഹാ​മി​ന്റെ പരിഭാ​ഷ​യിൽ ഇതിനെ സ്‌പഷ്ട​മാ​യി ഇങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “ഞാൻ എന്ത്‌ ഇച്ഛിക്കു​ന്നു​വോ ഞാൻ അത്‌ ആയിത്തീ​രും.” തന്റെ നീതി​നി​ഷ്‌ഠ​മായ ഉദ്ദേശ്യ​ങ്ങ​ളും വാഗ്‌ദ​ത്ത​ങ്ങ​ളും നിവർത്തി​ക്കാൻ ആവശ്യ​മാ​യത്‌ എന്തോ അത്‌ ആയിത്തീ​രു​ന്നു​വെന്ന്‌ യഹോവ തെളി​യി​ക്കു​ന്നു, അല്ലെങ്കിൽ ആയിത്തീ​രാൻ അവൻ തീരു​മാ​നി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌, സ്രഷ്ടാവ്‌, പിതാവ്‌, പരമാ​ധി​കാ​രി​യാം കർത്താവ്‌, ഇടയൻ, സൈന്യ​ങ്ങ​ളു​ടെ യഹോവ, പ്രാർഥന കേൾക്കു​ന്നവൻ, ന്യായാ​ധി​പൻ, മഹാ​പ്ര​ബോ​ധകൻ, വീണ്ടെ​ടു​പ്പു​കാ​രൻ എന്നിങ്ങ​നെ​യുള്ള ആകർഷ​ക​മായ സ്ഥാന​പ്പേ​രു​ക​ളു​ടെ ഒരു നിരതന്നെ അവനു​ള്ളത്‌. ഇവയെ​ല്ലാം ആയിത്തീ​രാൻ അവൻ സ്വയം ഇടയാ​ക്കി​യി​ട്ടുണ്ട്‌. തന്റെ സ്‌നേ​ഹ​നിർഭ​ര​മായ ഉദ്ദേശ്യ​ങ്ങൾക്കു നിവൃത്തി വരുത്താൻ അവൻ അതില​ധി​ക​വും ചെയ്‌തി​രി​ക്കു​ന്നു.—യെശയ്യാ​വു 8:13; 30:20; 40:28; 41:14; സങ്കീർത്തനം 23:1; 65:2; 73:28; 89:26; ന്യായാ​ധി​പൻമാർ 11:27; ഇതുകൂ​ടെ കാണുക: പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ അപ്പെൻഡി​ക്‌സ്‌ 1J.

5. യഹോ​വക്ക്‌ അനുരൂ​പ​പ്പെ​ടാ​നാ​വും എന്നതി​നാൽ അവന്റെ സ്വഭാ​വ​ത്തി​നോ നിലവാ​ര​ങ്ങൾക്കോ മാററം വരും എന്നു നാം നിഗമനം ചെയ്യരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

5 അപ്പോൾ, ഇതിന്റെ അർഥം ദൈവ​ത്തി​ന്റെ സ്വഭാ​വ​ത്തിന്‌ അഥവാ നിലവാ​ര​ങ്ങൾക്കു മാററം വരാറുണ്ട്‌ എന്നാണോ? അല്ല; യാക്കോബ്‌ 1:17 (പി.ഒ.സി. ബൈബിൾ) പറയു​ന്ന​തു​പോ​ലെ, അവനിൽ “മാററ​മോ മാററ​ത്തി​ന്റെ നിഴലോ ഇല്ല.” ഇതിൽ ഒരു വൈരു​ദ്ധ്യം ഉണ്ടോ? ഒരിക്ക​ലു​മില്ല. ഉദാഹ​ര​ണ​ത്തിന്‌, കുട്ടി​ക​ളു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി തങ്ങളുടെ റോളു​ക​ളിൽ മാററം​വ​രു​ത്താത്ത ഏതെങ്കി​ലും മാതാ​വോ പിതാ​വോ ഉണ്ടോ? ഒരൊററ ദിവസം​തന്നെ ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ എന്തെല്ലാം ആയിത്തീ​രു​ന്നു എന്നു നോക്കുക. ഉപദേ​ഷ്ടാവ്‌, പാചക​ക്കാ​രി, ഗൃഹപ​രി​ചാ​രിക, അധ്യാ​പകൻ, ശിക്ഷകൻ, സുഹൃത്ത്‌, മെക്കാ​നിക്ക്‌, നേഴ്‌സ്‌—പട്ടിക അങ്ങു നീണ്ടു പോകു​ന്നു. ഈവക റോളു​കൾ ഏറെറ​ടു​ക്കു​മ്പോൾ മാതാ​വി​ന്റെ​യോ പിതാ​വി​ന്റെ​യോ വ്യക്തി​ത്വ​ത്തി​നു മാററ​മൊ​ന്നും സംഭവി​ക്കു​ന്നില്ല. അതാതു സമയത്തെ ആവശ്യ​ങ്ങൾക്കു ചേർച്ച​യിൽ അയാളോ അവളോ കേവലം പൊരു​ത്ത​പ്പെ​ടു​ന്നു എന്നേയു​ള്ളൂ. അങ്ങനെ​ത​ന്നെ​യാണ്‌ യഹോ​വ​യു​ടെ കാര്യ​ത്തി​ലും, എന്നാൽ വലിയ അളവി​ലാ​ണെന്നു മാത്രം. തന്റെ സൃഷ്ടി​ക​ളു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി തനിക്ക്‌ സ്വയം എന്തെല്ലാം ആയിത്തീ​രാ​നാ​വും എന്നതിന്‌ ഒരു പരിധി​യു​മില്ല. അവന്റെ ജ്ഞാനത്തി​ന്റെ ആഴം തീർച്ച​യാ​യും അമ്പരപ്പി​ക്കു​ന്ന​തു​തന്നെ!—റോമർ 11:33.

ന്യായ​യു​ക്തത—ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ മുഖമു​ദ്ര

6. ദിവ്യ​ജ്ഞാ​നത്തെ വർണി​ക്കു​ന്ന​തി​നു യാക്കോബ്‌ ഉപയോ​ഗിച്ച ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥവും അതിന്റെ വിവക്ഷ​ക​ളും എന്തെല്ലാം?

6 അപാര​മായ അനുരൂ​പ​പ്പെടൽ സവി​ശേ​ഷ​ത​യുള്ള ഈ ദൈവ​ത്തി​ന്റെ ജ്ഞാനത്തെ വർണി​ക്കാൻ ശിഷ്യ​നായ യാക്കോബ്‌ രസാവ​ഹ​മായ ഒരു വാക്കാണ്‌ ഉപയോ​ഗി​ച്ചത്‌. അദ്ദേഹം എഴുതി: “ഉയരത്തിൽനി​ന്നുള്ള ജ്ഞാനം . . . ന്യായ​യു​ക്ത​മാണ്‌.” (യാക്കോബ്‌ 3:17, NW) ഇവിടെ അദ്ദേഹം ഉപയോ​ഗിച്ച ഗ്രീക്കു പദം (എപ്പീ​ക്കെസ്‌) പരിഭാ​ഷ​പ്പെ​ടു​ത്താൻ പ്രയാ​സ​മുള്ള ഒന്നാണ്‌. “കുലീ​ന​മായ,” “അപരു​ഷ​മായ,” “പൊറു​ക്കുന്ന,” “പരിഗ​ണ​ന​യുള്ള” എന്നീ വാക്കു​ക​ളാണ്‌ പരിഭാ​ഷകർ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. പുതി​യ​ലോക ഭാഷാ​ന്തരം ഇതിനെ “ന്യായ​യു​ക്ത​മായ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും, എന്നാൽ അടിക്കു​റി​പ്പിൽ അക്ഷരീയ അർഥമെന്ന നിലയിൽ “വഴങ്ങു​ന്നത്‌”a എന്ന പദം കൊടു​ക്കു​ക​യും ചെയ്യുന്നു. വേണ്ടാത്ത കാർക്ക​ശ്യ​മോ കഠിന​നി​ഷ്‌ഠ​ത​യോ കാണി​ക്കാ​ത്തത്‌, നിയമ​ത്തി​ന്റെ വാക്കു​ക​ളിൽ കടിച്ചു​തൂ​ങ്ങാ​ത്തത്‌ എന്ന അർഥവും ഈ പദം ദ്യോ​തി​പ്പി​ക്കു​ന്നു. ന്യൂ ടെസ്‌റ​റ്‌മെൻറ്‌ വേർഡ്‌സിൽ പണ്ഡിത​നായ വില്യം ബാർക്ലേ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “എപ്പീക്കീ​യയെ സംബന്ധി​ക്കുന്ന അടിസ്ഥാ​ന​പ​ര​വും മൗലി​ക​വു​മായ കാര്യം അതു ദൈവ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കു​ന്നു എന്നതാണ്‌. ദൈവം തന്റെ അവകാ​ശ​ങ്ങൾക്കു​വേണ്ടി നിർബന്ധം പിടി​ച്ചാൽ, തന്റെ അയവി​ല്ലാത്ത നിലവാ​രങ്ങൾ നമ്മുടെ കാര്യ​ത്തിൽ ബാധക​മാ​ക്കി​യാൽ, നമ്മുടെ ഗതി​യെ​ന്താ​കും? എപ്പീ​ക്കെസ്‌ ആയിരി​ക്കു​ന്ന​തി​ന്റെ, മററു​ള്ള​വ​രു​മാ​യി എപ്പീക്കീ​യ​യോ​ടെ ഇടപെ​ടു​ന്ന​തി​ന്റെ പരമോ​ന്നത മാതൃക ദൈവ​മാണ്‌.”

7. ഏദെൻ തോട്ട​ത്തിൽ യഹോവ എങ്ങനെ​യാണ്‌ ന്യായ​യു​ക്തത പ്രകടി​പ്പി​ച്ചത്‌?

7 യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​നെ​തി​രെ മനുഷ്യ​വർഗം മത്സരിച്ച സമയം പരിചി​ന്തി​ക്കുക. ആദാം, ഹവ്വാ, സാത്താൻ എന്നീ നന്ദിയി​ല്ലാത്ത മൂന്നു മത്സരി​ക​ളെ​യും നിഗ്ര​ഹി​ച്ചു​ക​ള​യുക എന്നത്‌ ദൈവത്തെ സംബന്ധിച്ച്‌ എത്ര എളുപ്പ​മാ​യി​രു​ന്നേനെ! അതുവഴി അവനു​തന്നെ എന്തുമാ​ത്രം ഹൃദയ​വേദന ഒഴിവാ​ക്കാ​മാ​യി​രു​ന്നു! അത്തരം കർക്കശ നീതി നടപ്പാ​ക്കാൻ അവന്‌ അവകാ​ശ​മി​ല്ലെന്ന്‌ ആരു വാദി​ക്കു​മാ​യി​രു​ന്നു? എന്നിരു​ന്നാ​ലും, അയവി​ല്ലാത്ത, അനുരൂ​പ​പ്പെ​ടാ​നാ​വാത്ത ഏതെങ്കി​ലും നീതി​നി​ല​വാ​ര​ത്തിൽ കെട്ടി​യു​റ​പ്പി​ച്ചതല്ല യഹോ​വ​യു​ടെ രഥസമാ​ന​മായ സ്വർഗീയ സ്ഥാപനം. അതു​കൊണ്ട്‌, മാനവ​കു​ടും​ബ​ത്തി​ന്റെ​യും മനുഷ്യ​വർഗ​ത്തി​ന്റെ സന്തുഷ്ട ഭാവി​പ്ര​തീ​ക്ഷ​യു​ടെ​യും മീതെ യാതൊ​രു പരിഗ​ണ​ന​യും കാട്ടാതെ രഥം ഉരുണ്ടില്ല. നേരേ​മ​റിച്ച്‌, യഹോവ തന്റെ രഥത്തെ പ്രകാശവേഗതയിൽ കൈകാ​ര്യം ചെയ്‌തു. മത്സരം നടന്നയു​ടൻതന്നെ യഹോ​വ​യാം ദൈവം ഒരു ദീർഘ​കാല ഉദ്ദേശ്യം മെന​ഞ്ഞെ​ടു​ത്തു. ആദാമി​ന്റെ പിൻഗാ​മി​ക​ളായ എല്ലാവർക്കും കരുണ​യും പ്രത്യാ​ശ​യും വെച്ചു​നീ​ട്ടു​ന്ന​താ​യി​രു​ന്നു ആ ഉദ്ദേശ്യം.—ഉല്‌പത്തി 3:15.

8. (എ) യഹോ​വ​യു​ടെ യഥാർഥ ന്യായ​യു​ക്ത​ത​യ്‌ക്കും ന്യായ​യു​ക്തത സംബന്ധിച്ച ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ തെററായ വീക്ഷണ​ത്തി​നും തമ്മിൽ എന്തുമാ​ത്രം വൈരു​ദ്ധ്യ​മുണ്ട്‌? (ബി) യഹോ​വ​യു​ടെ ന്യായ​യു​ക്ത​ത​യു​ടെ അർഥം അവൻ ദിവ്യ​ത​ത്ത്വ​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യുന്നു എന്നതല്ല എന്ന്‌ നമുക്കു പറയാ​നാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

8 എന്നു​വെച്ച്‌, യഹോ​വ​യു​ടെ ന്യായ​യു​ക്തത എന്നു പറയു​മ്പോൾ ദിവ്യ​ത​ത്ത്വ​ങ്ങ​ളിൽ അവൻ വിട്ടു​വീ​ഴ്‌ചകൾ വരുത്തി​യേ​ക്കും എന്നല്ല അതിന്റെ അർഥം. തങ്ങളുടെ വഴി​തെ​റ​റിയ ആട്ടിൻകൂ​ട്ട​ത്തി​ന്റെ പ്രീതി​നേ​ടാൻ അധാർമി​ക​ത​യ്‌ക്കു​നേരേ കണ്ണടയ്‌ക്കു​മ്പോൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകൾ ചില​പ്പോൾ ചിന്തി​ച്ചേ​ക്കാം, തങ്ങൾ ന്യായ​യു​ക്ത​മാ​യാണ്‌ ഇടപെ​ടു​ന്നത്‌ എന്ന്‌. (താരത​മ്യം ചെയ്യുക: 2 തിമൊ​ഥെ​യൊസ്‌ 4:3) ഒരിക്ക​ലും യഹോവ തന്റെ നിയമങ്ങൾ ലംഘി​ക്കു​ക​യോ തന്റെ തത്ത്വങ്ങ​ളിൽ വിട്ടു​വീ​ഴ്‌ചകൾ വരുത്തു​ക​യോ ചെയ്യു​ന്നില്ല. അതിനു​പ​കരം, ഇണങ്ങാൻ, സാഹച​ര്യ​ങ്ങ​ളു​മാ​യി അനുരൂ​പ​പ്പെ​ടാൻ അവൻ മനസ്സൊ​രു​ക്കം കാട്ടുന്നു. അങ്ങനെ ആ തത്ത്വങ്ങൾ നീതി​പൂർവ​വും കരുണാ​പൂർവ​വും ബാധക​മാ​ക്കാൻ കഴിയു​ന്നു. നീതി​യും ശക്തിയും പ്രയോ​ഗി​ക്കു​മ്പോൾ അവയെ തന്റെ സ്‌നേ​ഹ​വും ന്യായ​യു​ക്ത​മായ ജ്ഞാനവു​മാ​യി ഒരു സമനി​ല​യിൽ നിർത്താൻ അവൻ സദാ ശ്രദ്ധയു​ള്ള​വ​നാണ്‌. യഹോവ ന്യായ​യു​ക്തത പ്രകട​മാ​ക്കുന്ന മൂന്നു വിധങ്ങൾ നമുക്കു പരിചി​ന്തി​ക്കാം.

“ക്ഷമിക്കാൻ മനസ്സു​ള്ളവൻ”

9, 10. (എ) “ക്ഷമിക്കാൻ മനസ്സുള്ളവ”നായി​രി​ക്കു​ന്ന​തും ന്യായ​യു​ക്ത​ത​യും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌? (ബി) യഹോവ ക്ഷമിക്കാൻ തയ്യാറാ​യ​തു​കൊണ്ട്‌ ദാവീ​ദി​നു പ്രയോ​ജ​ന​മു​ണ്ടാ​യ​തെ​ങ്ങനെ, എന്തു​കൊണ്ട്‌?

9 ദാവീദ്‌ എഴുതി: “എന്തെന്നാൽ യഹോവേ, നീ നല്ലവനും ക്ഷമിക്കാൻ മനസ്സു​ള്ള​വ​നു​മാ​കു​ന്നു; നിന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രോ​ടു​മുള്ള സ്‌നേ​ഹദയ എത്രയ​ധി​ക​മാ​കു​ന്നു.” (സങ്കീർത്തനം 86:5, NW) എബ്രായ തിരു​വെ​ഴു​ത്തു​കൾ ഗ്രീക്കു പരിഭാ​ഷ​യി​ലാ​ക്കി​യ​പ്പോൾ “ക്ഷമിക്കാൻ മനസ്സു​ള്ളവൻ” എന്നതി​നുള്ള പദം പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌ എപ്പീ​ക്കെസ്‌ അഥവാ “ന്യായ​യു​ക്തൻ” എന്നായി​രു​ന്നു. തീർച്ച​യാ​യും, ക്ഷമിക്കാൻ മനസ്സു​ണ്ടാ​യി​രി​ക്കുക, കരുണ കാണി​ക്കുക എന്നിവ​യാ​യി​രി​ക്കാം ന്യായ​യു​ക്തത പ്രദർശി​പ്പി​ക്കാ​നുള്ള മുഖ്യ വിധം.

10 ഈ വിഷയ​ത്തിൽ യഹോവ എത്രമാ​ത്രം ന്യായ​യു​ക്ത​നാ​യി​രു​ന്നു എന്ന്‌ ദാവീ​ദി​നു നന്നായി അറിയാ​മാ​യി​രു​ന്നു. ദാവീദ്‌ ബത്‌-ശേബയു​മാ​യി വ്യഭി​ചാ​ര​ത്തിൽ ഏർപ്പെ​ടു​ക​യും അവളുടെ ഭർത്താ​വി​നെ വധിക്കാൻ പരിപാ​ടി ആസൂ​ത്രണം ചെയ്യു​ക​യും ചെയ്‌ത​പ്പോൾ അദ്ദേഹ​വും ബത്‌-ശേബയും വധശി​ക്ഷ​യ്‌ക്ക്‌ അർഹരാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 22:22; 2 ശമൂവേൽ 11:2-27) കർക്കശ​രായ മനുഷ്യ ന്യായാ​ധി​പൻമാ​രാണ്‌ ആ കേസ്‌ കൈകാ​ര്യം ചെയ്‌തി​രു​ന്ന​തെ​ങ്കിൽ രണ്ടു​പേർക്കും ജീവൻ നഷ്ടപ്പെ​ട്ടേനെ. എന്നാൽ യഹോവ ന്യായ​യു​ക്തത (എപ്പീ​ക്കെസ്‌) പ്രകട​മാ​ക്കി. വൈൻസ്‌ എക്‌സ്‌പോ​സി​റ​ററി ഡിക്‌ഷ്‌നറി ഓഫ്‌ ബിബ്ലിക്കൽ വേർഡ്‌സ്‌ പറയുന്ന പ്രകാരം “‘ഒരു കേസിന്റെ വസ്‌തു​ത​കളെ മാനു​ഷി​ക​മാ​യും ന്യായ​യു​ക്ത​മാ​യും’ വീക്ഷി​ക്കുന്ന പരിഗണന പ്രകടി​പ്പി​ക്കുന്ന”താണ്‌ അത്‌. യഹോ​വ​യു​ടെ കരുണാർദ്ര​മായ തീരു​മാ​നത്തെ സ്വാധീ​നിച്ച വസ്‌തു​ത​ക​ളിൽ ചില​പ്പോൾ കുററ​ക്കാ​രായ ഇവരുടെ ആത്മാർഥ​മായ മനസ്‌താ​പ​വും മററു​ള്ള​വ​രു​ടെ കാര്യ​ത്തിൽ ദാവീ​ദു​തന്നെ മുമ്പു പ്രകട​മാ​ക്കി​യി​രുന്ന കരുണ​യും ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം. (1 ശമൂവേൽ 24:4-6; 25:32-35; 26:7-11; മത്തായി 5:7; യാക്കോബ്‌ 2:13) എന്നിരു​ന്നാ​ലും, പുറപ്പാ​ടു 34:4-7-ലെ തന്നേപ്പ​റ​റി​യുള്ള യഹോ​വ​യു​ടെ വിവര​ണ​ത്തി​നു ചേർച്ച​യിൽ ദാവീ​ദി​നു യഹോവ തിരുത്തൽ പ്രദാനം ചെയ്യു​മെ​ന്നത്‌ ന്യായ​യു​ക്ത​മാ​യി​രു​ന്നു. യഹോ​വ​യു​ടെ വചനത്തെ ദാവീദ്‌ തുച്ഛീ​ക​രി​ച്ചി​രി​ക്കു​ന്നു എന്ന വസ്‌തുത ബോധ്യ​പ്പെ​ടു​ത്തുന്ന ഘനമേ​റിയ ഒരു സന്ദേശ​വു​മാ​യി അവൻ പ്രവാ​ച​ക​നായ നാഥാനെ ദാവീ​ദി​ന്റെ​യ​ടു​ക്ക​ലേക്ക്‌ അയച്ചു. ദാവീദ്‌ മനസ്‌ത​പി​ച്ചു. അതു​കൊണ്ട്‌, തന്റെ പാപം​ഹേ​തു​വാ​യി ലഭിക്കു​മാ​യി​രുന്ന വധശി​ക്ഷ​യിൽനിന്ന്‌ അവൻ ഒഴിവാ​യി.—2 ശമൂവേൽ 12:1-14.

11. മനശ്ശെ​യു​ടെ കാര്യ​ത്തിൽ യഹോവ എങ്ങനെ​യാണ്‌ ക്ഷമിക്കാ​നുള്ള മനസ്സൊ​രു​ക്കം പ്രകട​മാ​ക്കി​യത്‌?

11 ഈ വിഷയ​ത്തിൽ യഹൂദാ​യി​ലെ മനശ്ശെ രാജാ​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​നു കൂടുതൽ സവി​ശേ​ഷ​ത​യുണ്ട്‌. കാരണം, ദാവീ​ദിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി മനശ്ശെ ദീർഘ​കാ​ല​ത്തോ​ളം ശരിക്കും ദുഷ്ടനാ​യി​രു​ന്നു. രാജ്യത്ത്‌ അദ്ദേഹം നരബലി ഉൾപ്പെ​ടെ​യുള്ള മതപര​മായ മ്ലേച്ഛ നടപടി​കൾക്കു പ്രോ​ത്സാ​ഹനം കൊടു​ത്തു. വിശ്വസ്‌ത പ്രവാ​ച​ക​നായ യെശയ്യാവ്‌ “ഈർച്ച​വാ​ളാൽ അറുക്ക​പ്പെട്ട”തിനും അദ്ദേഹ​മാ​യി​രി​ക്കാം ഉത്തരവാ​ദി. (എബ്രായർ 11:37) മനശ്ശെയെ ശിക്ഷി​ക്കു​ന്ന​തി​നു​വേണ്ടി അവനെ ബാബി​ലോ​നി​ലേക്ക്‌ ഒരു തടവു​കാ​ര​നാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കാൻത​ക്ക​വണ്ണം യഹോവ ഇടവരു​ത്തി. എന്നുവ​രി​കി​ലും, മനശ്ശെ തടവിൽവെച്ചു മനസ്‌ത​പി​ക്കു​ക​യും കരുണ​യ്‌ക്കാ​യി യാചി​ക്കു​ക​യും ചെയ്‌തു. ഈ ആത്മാർഥ​മായ മനസ്‌താ​പം ഹേതു​വാ​യി ഇത്ര അസാധാ​രണ കേസ്‌ ആയിരു​ന്നി​ട്ടും, യഹോവ “ക്ഷമിക്കാൻ മനസ്സുള്ളവ”നായി​രു​ന്നു.—2 ദിനവൃ​ത്താ​ന്തം 33:9-13.

സാഹച​ര്യ​ങ്ങൾ മാറു​മ്പോൾ പ്രവർത്ത​ന​ഗതി മാററൽ

12, 13. (എ) നിനെ​വേ​യു​ടെ കാര്യ​ത്തിൽ ഏതു സാഹച​ര്യ​മാ​റ​റ​മാണ്‌ പ്രവർത്ത​ന​ഗതി മാററാൻ യഹോ​വയെ പ്രേരി​പ്പി​ച്ചത്‌? (ബി) യഹോ​വ​യാം ദൈവ​ത്തെ​ക്കാ​ളും കുറഞ്ഞ ന്യായ​യു​ക്ത​നാ​യി​രു​ന്നു യോനാ എന്ന്‌ തെളി​ഞ്ഞ​തെ​ങ്ങനെ?

12 നടപ്പി​ലാ​ക്കാൻ ഉദ്ദേശിച്ച നടപടി​ക്കു​പോ​ലും, പുതിയ സാഹച​ര്യ​ങ്ങൾ ഉടലെ​ടു​ത്ത​തി​ന്റെ പേരിൽ, മാററം വരുത്താ​നുള്ള യഹോ​വ​യു​ടെ മനസ്സൊരുക്കത്തിലും അവന്റെ ന്യായ​യു​ക്തത പ്രകട​മാ​കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യോനാ പ്രവാ​ചകൻ പുരാതന നിനെ​വേ​യു​ടെ തെരു​വു​ക​ളി​ലൂ​ടെ സഞ്ചരി​ച്ച​പ്പോൾ അവന്റെ നിശ്വസ്‌ത സന്ദേശം വളരെ ലളിത​മാ​യി​രു​ന്നു: 40 ദിവസ​ങ്ങൾക്കു​ള്ളിൽ ആ പടുകൂ​ററൻ നഗരം നശിപ്പി​ക്ക​പ്പെ​ടും. പക്ഷേ, സാഹച​ര്യ​ങ്ങൾക്കു നാടകീ​യ​മാ​യി​ത്തന്നെ മാററം​വന്നു! നിനെ​വേ​ക്കാർ മനസ്‌ത​പി​ച്ചു.—യോനാ, അധ്യായം 3.

13 സാഹച​ര്യ​ങ്ങൾ മാറി​മ​റി​ഞ്ഞ​പ്പോൾ യഹോ​വ​യും യോനാ​യും അതി​നോ​ടു പ്രതി​ക​രിച്ച വിധത്തി​ലെ വൈരു​ദ്ധ്യ​ത്തിൽനി​ന്നു നമുക്കു പഠിക്കാ​നുണ്ട്‌. യഹോവ ഫലത്തിൽ തന്റെ സ്വർഗീയ രഥത്തിന്റെ ഗതി മാററി. ഈ സംഭവ​ത്തിൽ അവൻ അനുരൂ​പ​പ്പെട്ടു. “യുദ്ധവീര”നാകു​ന്ന​തി​നു പകരം പാപങ്ങൾ ക്ഷമിക്കു​ന്ന​വ​നാ​യി​ത്തീ​രാൻ അവൻ സ്വയം ഇടയാക്കി. (പുറപ്പാ​ടു 15:3) നേരേ​മ​റിച്ച്‌, യോനാ ഒട്ടും വഴക്കം പ്രകട​മാ​ക്കി​യില്ല. യഹോ​വ​യു​ടെ രഥത്തി​നൊ​പ്പം പോകു​ന്ന​തി​നു പകരം, അദ്ദേഹം ഏതാണ്ടു മുമ്പു സൂചി​പ്പിച്ച ചരക്കു​തീ​വ​ണ്ടി​യെ​യോ ഭീമൻ കപ്പലി​നെ​യോ പോലെ പ്രവർത്തി​ച്ചു. അവൻ വിനാശം വരു​മെന്നു പ്രസം​ഗി​ച്ചു. അതു​കൊണ്ട്‌ വിനാ​ശം​തന്നെ വരണം! സംഭവ​ഗ​തി​യിൽ വരുന്ന ഏതൊരു മാററ​വും നിനെ​വേ​ക്കാ​രു​ടെ ദൃഷ്ടി​യിൽ തനിക്ക്‌ അപമാ​ന​ക​ര​മാ​ണെന്ന്‌ ഒരുപക്ഷേ അദ്ദേഹ​ത്തി​നു തോന്നി​യി​രി​ക്കാം. എങ്കിലും, ക്ഷമാപൂർവം യഹോവ തന്റെ ശാഠ്യ​ക്കാ​ര​നായ പ്രവാ​ച​കനെ ന്യായ​യു​ക്ത​ത​യി​ലും കരുണ​യി​ലും അവിസ്‌മ​ര​ണീ​യ​മായ ഒരു പാഠം പഠിപ്പി​ച്ചു.—യോനാ, അധ്യായം 4.

14. തന്റെ പ്രവാ​ച​ക​നായ എസെക്കി​യേ​ലി​ന്റെ കാര്യ​ത്തിൽ യഹോവ തന്റെ പ്രവർത്ത​ന​ഗ​തി​ക്കു മാററം വരുത്തി​യ​തെ​ന്തു​കൊണ്ട്‌?

14 മററു സന്ദർഭ​ങ്ങ​ളിൽ, താരത​മ്യേന നിസ്സാര കാര്യ​ങ്ങ​ളിൽപ്പോ​ലും, യഹോവ പ്രവർത്ത​ന​ഗ​തി​ക്കു മാററം വരുത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരിക്കൽ അവൻ എസെക്കി​യേൽ പ്രവാ​ച​കനെ ഒരു പ്രാവ​ച​നിക നാടകാ​വ​ത​ര​ണ​ത്തി​നാ​യി നിയോ​ഗി​ച്ച​പ്പോൾ യഹോ​വ​യു​ടെ നിർദേ​ശ​ങ്ങ​ളിൽ ഒന്ന്‌ എസെക്കി​യേൽ മനുഷ്യ​മലം കത്തിച്ച്‌ ഭക്ഷണം പാകം ചെയ്യണം എന്നതാ​യി​രു​ന്നു. ഇതു പ്രവാ​ച​കനു വളരെ ബുദ്ധി​മു​ട്ടാ​യി തോന്നി. “അയ്യോ, യഹോ​വ​യായ കർത്താവേ,” എന്ന്‌ ഉറക്കെ വിളി​ച്ചു​കൊണ്ട്‌ അറപ്പു​ള​വാ​ക്കുന്ന അത്തരം സംഗതി തന്നെ​ക്കൊ​ണ്ടു ചെയ്യി​ക്കല്ലേ എന്ന്‌ അദ്ദേഹം കേണ​പേ​ക്ഷി​ച്ചു. പ്രവാ​ച​കന്റെ വികാ​രങ്ങൾ യുക്തി​സ​ഹമല്ല എന്നു പറഞ്ഞു​കൊണ്ട്‌ യഹോവ അതു വിട്ടു​ക​ള​ഞ്ഞില്ല. പ്രത്യു​താ, ഇന്നുവ​രെ​യും പല രാജ്യ​ങ്ങ​ളി​ലും സർവസാ​ധാ​ര​ണ​മാ​യി കത്തിക്കാൻ ഉപയോ​ഗി​ക്കുന്ന പശുവിൻചാ​ണകം ഉപയോ​ഗി​ക്കാൻ അവൻ എസെക്കി​യേ​ലി​നെ അനുവ​ദി​ച്ചു.—യെഹെ​സ്‌കേൽ 4:12-15.

15. (എ) മനുഷ്യ​രെ ശ്രദ്ധി​ക്കാ​നും അവരോ​ടു പ്രതി​ക​രി​ക്കാ​നും യഹോവ മനസ്സു​ള്ള​വ​നാ​കു​ന്നു എന്നു പ്രകട​മാ​ക്കുന്ന ദൃഷ്ടാ​ന്തങ്ങൾ ഏതെല്ലാം? (ബി) ഇതിൽ നമു​ക്കെന്തു പാഠമാ​ണു​ള്ളത്‌?

15 നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ താഴ്‌മ​യെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കു​ന്നത്‌ ഹൃദ​യോ​ഷ്‌മളത കൈവ​രു​ത്തു​ന്ന​തല്ലേ? (സങ്കീർത്തനം 18:35) നമ്മെക്കാൾ അവൻ എത്രയോ ഉയർന്ന​വ​നാണ്‌; എന്നിട്ടും അവൻ ക്ഷമാപൂർവം അപൂർണ മനുഷ്യ​രെ ശ്രദ്ധി​ക്കു​ക​യും അതനു​സ​രിച്ച്‌, ചില​പ്പോ​ഴെ​ല്ലാം തന്റെ പ്രവർത്ത​ന​ഗ​തി​ക്കു​പോ​ലും മാററം വരുത്തു​ക​യും ചെയ്യുന്നു. സോ​ദോം, ഗൊ​മോറ എന്നിവ​യു​ടെ നാശ​ത്തെ​ക്കു​റി​ച്ചു വിസ്‌ത​രി​ച്ചു പ്രതി​വാ​ദം ചെയ്യാൻ അവൻ അബ്രഹാ​മി​നെ അനുവ​ദി​ച്ചു. (ഉല്‌പത്തി 18:23-33) മത്സരി​ക​ളായ ഇസ്രാ​യേൽ ജനത്തെ നശിപ്പിച്ച്‌ പകരം മോശ​യിൽനിന്ന്‌ ഒരു വലിയ ജാതിയെ ഉളവാ​ക്കാ​നുള്ള തന്റെ നിർദേ​ശ​ത്തി​നെ​തി​രെ മോശ തടസ്സങ്ങൾ ഉന്നയി​ച്ച​പ്പോൾ അവൻ മോശയെ തടഞ്ഞില്ല. (പുറപ്പാ​ടു 32:7-14; ആവർത്ത​ന​പു​സ്‌തകം 9:14, 19; താരത​മ്യം ചെയ്യുക: ആമോസ്‌ 7:1-6.) മനുഷ്യ​രായ തന്റെ ദാസൻമാർക്ക്‌ അവൻ അങ്ങനെ പൂർണ​ത​യുള്ള ഒരു മാതൃക വെച്ചു. ന്യായ​യു​ക്ത​മാ​യി​രി​ക്കു​മ്പോൾ, സാധ്യ​മാ​യി​രി​ക്കു​മ്പോൾ മററു​ള്ള​വരെ ശ്രദ്ധി​ക്കാ​നുള്ള സമാന​മായ മനസ്സൊ​രു​ക്കം അവർ പ്രകട​മാ​ക്കണം.—താരത​മ്യം ചെയ്യുക: യാക്കോബ്‌ 1:19.

അധികാ​രം പ്രയോ​ഗി​ക്കു​ന്ന​തിൽ ന്യായ​യു​ക്തത

16. തന്റെ അധികാ​രം പ്രയോ​ഗി​ക്കു​ന്ന​തിൽ യഹോവ പല മനുഷ്യ​രിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

16 അധികാ​രം കൂടു​ന്തോ​റും ആളുകൾക്കു ന്യായ​യു​ക്തത കുറയു​ന്ന​താ​യി നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? യഹോ​വ​യു​ടെ കാര്യം നേരേ​മ​റി​ച്ചാണ്‌. അഖിലാ​ണ്ഡ​ത്തിൽ ഏററവും ഉയർന്ന അധികാ​ര​സ്ഥാ​ന​മു​ള്ളത്‌ അവനാണ്‌. എന്നിട്ടും അവൻത​ന്നെ​യാണ്‌ ന്യായ​യു​ക്ത​ത​യു​ടെ പരമോ​ന്നത മാതൃ​ക​യും. അവൻ തന്റെ അധികാ​രം പ്രയോ​ഗി​ക്കു​ന്നത്‌ ന്യായ​യു​ക്ത​മായ വിധത്തി​ലാണ്‌. പല മനുഷ്യ​രു​ടെ​യും കാര്യം​പോ​ലെയല്ല യഹോ​വ​യു​ടേത്‌. യഹോ​വക്കു തന്റെ അധികാ​രത്തെ സംബന്ധിച്ച്‌ അരക്ഷി​താ​വ​സ്ഥ​യൊ​ന്നു​മില്ല. അതു​കൊ​ണ്ടു​തന്നെ, ശങ്കാശീ​ല​ത​യോ​ടെ അതു മുറു​കെ​പ്പി​ടി​ക്ക​ണ​മെന്ന അടക്കാ​നാ​വാത്ത ഒരു തോന്നൽ, മററു​ള്ള​വ​രു​മാ​യി കുറ​ച്ചൊ​ക്കെ അധികാ​രം പങ്കു​വെ​ച്ചാൽ അത്‌ ഏതെങ്കി​ലും തരത്തിൽ തന്റെ അധികാ​ര​ത്തിന്‌ ഭീഷണി​യാ​യേ​ക്കു​മോ എന്നപോ​ലുള്ള തോന്നൽ അവന്‌ ഇല്ല. വാസ്‌ത​വ​ത്തിൽ, അഖിലാ​ണ്ഡ​ത്തിൽ മറെറാ​രു​വ​നാ​യി ഒരേ ഒരു വ്യക്തി മാത്ര​മു​ണ്ടാ​യി​രു​ന്ന​പ്പോൾ യഹോവ ആ ഒരുവനു വിപു​ല​മായ അധികാ​രം നൽകി. അവൻ വചനത്തെ തന്റെ “ശില്‌പി”യാക്കി. അതിനു​ശേഷം അവൻ ആ പ്രിയ​പ്പെട്ട പുത്ര​നി​ലൂ​ടെ സർവതും ആസ്‌തി​ക്യ​ത്തിൽ കൊണ്ടു​വന്നു. (സദൃശ​വാ​ക്യ​ങ്ങൾ 8:22, 29-31; യോഹ​ന്നാൻ 1:1-3, 14; കൊ​ലൊ​സ്സ്യർ 1:15-17) പിന്നീട്‌, ദൈവം അവന്‌ “സ്വർഗ്ഗത്തിലും ഭൂമി​യി​ലും സകല അധികാ​ര​വും” കൊടു​ത്തു.—മത്തായി 28:18; യോഹ​ന്നാൻ 5:22.

17, 18. (എ) സോ​ദോ​മി​ലേ​ക്കും ഗൊ​മോ​റ​യി​ലേ​ക്കും യഹോവ ദൂതൻമാ​രെ അയച്ച​തെ​ന്തു​കൊണ്ട്‌? (ബി) ആഹാബി​നെ വശീക​രി​ക്കേ​ണ്ടതു സംബന്ധിച്ച്‌ യഹോവ നിർദേ​ശ​ങ്ങൾക്കാ​യി ദൂതൻമാ​രോട്‌ ആരാഞ്ഞ​തെ​ന്തു​കൊണ്ട്‌?

17 അതു​പോ​ലെ, തനിക്കു​തന്നെ മെച്ചമായ രീതി​യിൽ നിർവ​ഹി​ക്കാ​വുന്ന കാര്യങ്ങൾ യഹോവ തന്റെ സൃഷ്ടി​ക​ളായ പലരെ​യും ഏൽപ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, “ഞാൻ [സോ​ദോ​മി​ലേ​ക്കും ഗൊ​മോ​റ​യി​ലേ​ക്കും] ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവി​ളി​പോ​ലെ അവർ കേവലം പ്രവർത്തി​ച്ചി​ട്ടു​ണ്ടോ ഇല്ലയോ എന്നു നോക്കി അറിയും” എന്ന്‌ അവൻ അബ്രഹാ​മി​നോ​ടു പറഞ്ഞ​പ്പോൾ താൻ അങ്ങോട്ടു വ്യക്തി​പ​ര​മാ​യി പോകും എന്നല്ല അർഥമാ​ക്കി​യത്‌. പ്രത്യുത, തനിക്കു​വേണ്ടി അത്തരം വിവരങ്ങൾ ശേഖരി​ക്കാൻ ദൂതൻമാ​രെ നിയമി​ച്ചു​കൊണ്ട്‌ യഹോവ അവർക്ക്‌ അധികാ​രം കൊടു​ക്കാ​നാണ്‌ തീരു​മാ​നി​ച്ചത്‌. വസ്‌തുത മനസ്സി​ലാ​ക്കി തിരി​ച്ചു​വന്നു വിവരം ധരിപ്പി​ക്കാ​നുള്ള ദൗത്യ​ത്തിന്‌ അവൻ അവർക്ക്‌ അധികാ​രം കൊടു​ത്തു.—ഉല്‌പത്തി 18:1-3, 20-22.

18 ഇനി, വേറൊ​രു സന്ദർഭ​മെ​ടു​ക്കാം. യഹോവ ദുഷ്ടനായ ആഹാബ്‌ രാജാ​വി​ന്റെ വധശിക്ഷ നടപ്പാ​ക്കാൻ തീരു​മാ​നിച്ച സമയം. ജീവനഷ്ടം സംഭവി​ക്കാ​നി​രി​ക്കുന്ന ഒരു യുദ്ധത്തിൽ ചെന്നു​പെ​ടാൻത​ക്ക​വണ്ണം വിശ്വാ​സ​ത്യാ​ഗി​യായ രാജാ​വി​നെ “വശീകരി”ക്കേണ്ട​തെ​ങ്ങനെ എന്നതു സംബന്ധിച്ച്‌ അവൻ ഒരു സ്വർഗീയ സദസ്സിൽവെച്ച്‌ ദൂതൻമാ​രോ​ടു നിർദേ​ശങ്ങൾ നൽകാൻ ആവശ്യ​പ്പെട്ടു. നിശ്ചയ​മാ​യും, എല്ലാ ജ്ഞാനത്തി​ന്റെ​യും ഉറവായ യഹോ​വക്ക്‌ ഏററവും നല്ല പ്രവർത്ത​ന​ഗതി സംബന്ധി​ച്ചു സഹായം ലഭിക്കേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു! എന്നിട്ടും, പരിഹാ​രങ്ങൾ നിർദേ​ശി​ക്കു​ന്ന​തി​ന്റെ​യും താൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വനെ കൈകാ​ര്യം​ചെ​യ്യാ​നുള്ള അധികാ​ര​ത്തി​ന്റെ​യും പദവി നൽകി​ക്കൊണ്ട്‌ അവൻ ദൂതൻമാ​രെ മാനിച്ചു.—1 രാജാ​ക്കൻമാർ 22:19-22.

19. (എ) താൻ ഉണ്ടാക്കുന്ന നിയമങ്ങൾ യഹോവ പരിമി​ത​പ്പെ​ടു​ത്തു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) യഹോവ നമ്മിൽനി​ന്നു പ്രതീ​ക്ഷി​ക്കുന്ന സംഗതി​ക​ളു​ടെ കാര്യ​ത്തിൽ അവൻ ന്യായ​യു​ക്ത​നാ​ണെന്നു സ്വയം പ്രകടി​പ്പി​ക്കു​ന്ന​തെ​ങ്ങനെ?

19 മററു​ള്ള​വ​രു​ടെ​മേൽ അനാവശ്യ നിയ​ന്ത്രണം പ്രയോ​ഗി​ക്കാ​നാ​യി യഹോവ തന്റെ അധികാ​രത്തെ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നില്ല. ഇതിലും യഹോവ കാണി​ക്കു​ന്നത്‌ അനുപ​മ​മായ ന്യായ​യു​ക്ത​ത​യാണ്‌. താൻ ഉണ്ടാക്കുന്ന നിയമ​ങ്ങ​ളു​ടെ എണ്ണം ശ്രദ്ധാ​പൂർവം അവൻ പരിമി​ത​പ്പെ​ടു​ത്തു​ന്നു. കൂടാതെ, ഭാര​മേ​റിയ നിയമങ്ങൾ സ്വയം ഉണ്ടാക്കി​ച്ചേർത്ത്‌ ‘എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോകുന്ന’തിൽനിന്ന്‌ അവൻ തന്റെ ദാസൻമാ​രെ വിലക്കു​ക​യും ചെയ്യുന്നു. (1 കൊരി​ന്ത്യർ 4:6, NW; പ്രവൃ​ത്തി​കൾ 15:28; വിപരീ​ത​താ​ര​ത​മ്യം ചെയ്യുക: മത്തായി 23:4.) തന്റെ സൃഷ്ടി​ക​ളിൽനിന്ന്‌ അവൻ ഒരിക്ക​ലും അന്ധമായ അനുസ​രണം ആവശ്യ​പ്പെ​ടു​ന്നില്ല. എന്നാൽ അവരെ നയിക്കാൻ മതിയായ വിവരങ്ങൾ പ്രദാ​നം​ചെ​യ്യു​ക​യും അനുസ​രി​ച്ചാ​ലുള്ള പ്രയോ​ജ​ന​ങ്ങ​ളെ​യും ധിക്കരി​ച്ചാ​ലുള്ള ഭവിഷ്യ​ത്തു​ക​ളെ​യും സംബന്ധിച്ച്‌ അവരെ അറിയി​ച്ചു​കൊണ്ട്‌ തിര​ഞ്ഞെ​ടു​ക്കാ​നുള്ള അവസരം അവർക്കു നൽകു​ക​യു​മാണ്‌ അവൻ സാധാരണ ചെയ്യാറ്‌. (ആവർത്ത​ന​പു​സ്‌തകം 30:19, 20) ആളുകൾക്ക്‌ കുററ​ബോ​ധം, ലജ്ജ, അഥവാ ഭയം എന്നിവ തോന്നി​പ്പി​ക്കു​ന്ന​തി​നു​പ​കരം അവൻ ജനങ്ങളു​ടെ ഹൃദയ​ത്തി​ലേക്ക്‌ എത്താൻ ശ്രമി​ക്കു​ന്നു. നിർബ​ന്ധ​ത്താ​ലല്ല, ആത്മാർഥ​മായ സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി ജനങ്ങൾ തന്നെ സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ അവൻ ആഗ്രഹി​ക്കു​ന്നു. (2 കൊരി​ന്ത്യർ 9:7) മുഴു​ദേ​ഹി​യോ​ടു​കൂ​ടി​യുള്ള അത്തരം സേവന​ങ്ങ​ളെ​ല്ലാം ദൈവ​ത്തി​ന്റെ ഹൃദയത്തെ ആഹ്ലാദി​പ്പി​ക്കു​ന്നു. അവനെ “പ്രസാ​ദി​പ്പി​ക്കുക പ്രയാ​സ​ക​ര​മായ” കാര്യമല്ല. കാരണം അവൻ ന്യായ​ര​ഹി​തനല്ല.—1 പത്രോസ്‌ 2:18, NW; സദൃശ​വാ​ക്യ​ങ്ങൾ 27:11; താരത​മ്യം ചെയ്യുക: മീഖാ 6:8.

20. യഹോ​വ​യു​ടെ ന്യായ​യു​ക്തത നിങ്ങളെ ബാധി​ക്കു​ന്ന​തെ​ങ്ങനെ?

20 സൃഷ്ടി​ക​ളിൽ ആരെക്കാ​ളും കൂടുതൽ അധികാ​ര​മുള്ള യഹോ​വ​യാം ദൈവം ആ അധികാ​രം ന്യായ​യു​ക്ത​മ​ല്ലാ​ത്ത​വി​ധം, അല്ലെങ്കിൽ മററു​ള്ള​വരെ ഭയപ്പെ​ടു​ത്താൻ, ഉപയോ​ഗി​ക്കു​ന്നില്ല എന്നത്‌ ശ്രദ്ധേ​യ​മല്ലേ? എന്നിരു​ന്നാ​ലും, താരത​മ്യം ചെയ്യു​മ്പോൾ മനുഷ്യൻ അങ്ങേയ​ററം ബലഹീനൻ, എന്നാൽ അവന്റെ ചരി​ത്ര​മോ, പരസ്‌പരം ആധിപ​ത്യം നടത്തി​യ​തി​ന്റേ​യും. (സഭാ​പ്ര​സം​ഗി 8:9) വ്യക്തമാ​യും, ന്യായ​യു​ക്തത ഒരു അമൂല്യ ഗുണമാണ്‌. എല്ലാറ​റി​ലു​മു​പ​രി​യാ​യി യഹോ​വയെ സ്‌നേ​ഹി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നത്‌ ഈ ഗുണമാണ്‌. മറെറാ​രു ഫലവും ഇതിനുണ്ട്‌, നാംതന്നെ ഈ ഗുണം നട്ടുവ​ളർത്താൻ അതു നമ്മെ പ്രേരി​പ്പി​ക്കു​ന്നു. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാ​നാ​വും? ഇക്കാര്യ​മാണ്‌ അടുത്ത ലേഖന​ത്തിൽ വിശദീ​ക​രി​ക്കു​ന്നത്‌.

[അടിക്കു​റിപ്പ്‌]

a മുമ്പ്‌, 1769-ൽ ശബ്ദശാ​സ്‌ത്ര​ജ്ഞ​നായ ജോൺ പാർക്ക​ഴ്‌സ്‌ററ്‌ പ്രസ്‌തുത പദത്തെ “വഴങ്ങുന്ന, വഴങ്ങുന്ന മനോ​ഭാ​വ​മുള്ള, കുലീ​ന​മായ, മൃദു​വായ, ക്ഷമയുള്ള” എന്നിങ്ങനെ നിർവ​ചി​ക്കു​ക​യു​ണ്ടാ​യി. “വഴങ്ങുന്ന” എന്ന നിർവ​ചനം നൽകി​യി​ട്ടുള്ള മററു പണ്ഡിതൻമാ​രു​മുണ്ട്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

◻ യഹോ​വ​യു​ടെ നാമവും അവന്റെ സ്വർഗീയ രഥത്തിന്റെ ദർശന​വും അവന്റെ അനുരൂ​പ​പ്പെടൽ സ്വഭാ​വത്തെ എടുത്തു​കാ​ണി​ക്കു​ന്ന​തെ​ങ്ങനെ?

◻ ന്യായ​യു​ക്തത എന്നാ​ലെന്ത്‌, അതു ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ മുഖമു​ദ്ര​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ “ക്ഷമിക്കാൻ മനസ്സുള്ള”വനാണ്‌ താൻ എന്ന്‌ യഹോവ ഏതെല്ലാം വിധങ്ങ​ളിൽ പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌?

◻ നടപ്പാ​ക്കാൻ ഉദ്ദേശിച്ച ഒരു പ്രവർത്ത​ന​ഗ​തി​ക്കു യഹോവ ചില സന്ദർഭ​ങ്ങ​ളിൽ മാററം വരുത്താൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊണ്ട്‌?

◻ താൻ അധികാ​രം പ്രയോ​ഗി​ക്കുന്ന വിധത്തിൽ യഹോവ ന്യായ​യു​ക്തത പ്രകടി​പ്പി​ക്കു​ന്ന​തെ​ങ്ങനെ?

[10-ാം പേജിലെ ചിത്രം]

ദുഷ്ടനായ മനശ്ശെ രാജാ​വി​നോ​ടു യഹോവ ക്ഷമിച്ച​തെ​ന്തു​കൊണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക