നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ സമീപകാല ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിച്ചുവോ? അങ്ങനെയെങ്കിൽ, പിൻവരുന്നവ അനുസ്മരിക്കുന്നത് നിങ്ങൾ ആസ്വദിക്കും.
□ എല്ലാം മുൻകൂട്ടി നിർണയിച്ചിരിക്കുന്നു എന്ന പഠിപ്പിക്കൽ യുക്തിസഹമല്ലാത്തത് എന്തുകൊണ്ട്?
ആദാം പാപം ചെയ്യുമെന്നു ദൈവം മുൻകൂട്ടി അറിയുകയും കൽപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ, യഹോവ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവൻ പാപത്തിന്റെ അവതാരകനും മുഴു മാനുഷ ദുഷ്ടതയുടെയും ദുരിതത്തിന്റെയും ഉത്തരവാദിയും ആയിത്തീരുമായിരുന്നു. ഇത് യഹോവ ദുഷ്ടതയെ വെറുക്കുന്ന സ്നേഹത്തിന്റെ ദൈവം ആണ് എന്ന വസ്തുതയുമായി പൊരുത്തപ്പെടുന്നില്ല. (സങ്കീർത്തനം 33:5; സദൃശവാക്യങ്ങൾ 15:9; 1 യോഹന്നാൻ 4:8)—4/15, പേജുകൾ 7, 8.
□ യെശയ്യാവു 2:2-4-ന്റെ നിവൃത്തിയായി, അനേകം ജാതികളിൽനിന്നുള്ള ആളുകൾ എന്തു ചെയ്തുകൊണ്ടിരിക്കുന്നു?
അവർ യഹോവയുടെ ആരാധനാലയത്തിലേക്ക് ഒഴുകിയെത്തവേ, സമാധാനത്തിന്റെ ശത്രുക്കളെയെല്ലാം നശിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന, ദൈവത്തിന്റെ സ്വർഗീയ സൈന്യങ്ങളുടെ സംരക്ഷണത്തിൽ ദൃഢവിശ്വാസം അർപ്പിച്ചുകൊണ്ട് അവർ ‘യുദ്ധം അഭ്യസിക്കു’ന്നതിൽനിന്ന് ഒഴിഞ്ഞിരിക്കുന്നു.—4/15, പേജ് 30.
□ യോവേൽ 3:10, 11-ൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ വീരന്മാർ ആരാണ്?
ബൈബിളിൽ, ഏതാണ്ട് 280 പ്രാവശ്യം സത്യദൈവത്തെ “സൈന്യങ്ങളുടെ യഹോവ” എന്നു വിളിച്ചിരിക്കുന്നു. (2 രാജാക്കന്മാർ 3:14) ഈ സൈന്യങ്ങൾ യഹോവയുടെ കൽപ്പന അനുസരിക്കാൻ സജ്ജരായി നിൽക്കുന്ന ശക്തരായ സ്വർഗീയ ദൂതവൃന്ദമാണ്.—5/1, പേജ് 23.
□ ഇയ്യോബിനെതിരെ പാപം ചെയ്തവർക്കുവേണ്ടി അവൻ പ്രാർഥിക്കണമെന്ന് യഹോവ ആവശ്യപ്പെട്ടതിൽനിന്നു നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും?
(ഇയ്യോബ് 42:8) ഇയ്യോബ് ആരോഗ്യാവസ്ഥയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്നതിനു മുമ്പ്, അവനോടു കുറ്റം ചെയ്തവർക്കുവേണ്ടി പ്രാർഥിക്കാൻ യഹോവ ആവശ്യപ്പെട്ടു. ഇത് നമ്മുടെ സ്വന്തം പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിനു മുമ്പ് നമുക്കെതിരെ പാപം ചെയ്തവരോടു നാം ക്ഷമിക്കണമെന്നു യഹോവ ആവശ്യപ്പെടുന്നു എന്നു പ്രകടമാക്കുന്നു. (മത്തായി 6:12; എഫെസ്യർ 4:32)—5/1, പേജ് 31.
□ “സഹിഷ്ണുത അതിന്റെ പ്രവൃത്തി പൂർത്തിയാക്കട്ടെ” എന്നു പറഞ്ഞപ്പോൾ യാക്കോബ് എന്താണ് അർഥമാക്കിയത്?
(യാക്കോബ് 1:4, NW) സഹിഷ്ണുതയ്ക്കു ചെയ്യാൻ ഒരു ജോലി, ഒരു “പ്രവൃത്തി” ഉണ്ട്. നമ്മെ എല്ലാ അർഥത്തിലും തികഞ്ഞവരാക്കുകയാണ് അതിന്റെ നിയമിത ജോലി. അതുകൊണ്ട് തിരുവെഴുത്തുപരമല്ലാത്ത മാർഗങ്ങൾ ഉപയോഗിച്ച് പരിശോധനകൾ പെട്ടെന്ന് അവസാനിപ്പിക്കാതെ, അതിന്റെ ഗതി സ്വാഭാവികമായിത്തന്നെ പൂർത്തിയാക്കാൻ അനുവദിക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പരിശോധിക്കപ്പെടുന്നതും ശോധന ചെയ്യപ്പെടുന്നതും.—5/15, പേജ് 16.
□ മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ദൈവം ഇത്രയും കാലം കാത്തിരിക്കാൻ കാരണം എന്ത്?
സമയത്തെ കുറിച്ചുള്ള യഹോവയുടെ വീക്ഷണം നമ്മുടേതിൽ നിന്നു വ്യത്യസ്തമാണ്. നിത്യനായ ദൈവത്തെ സംബന്ധിച്ചിടത്തോളം ആദാമിന്റെ സൃഷ്ടി മുതൽ, ഇന്നോളമുള്ള കാലഘട്ടം ഒരു വാരം പോലുമില്ല. (2 പത്രൊസ് 3:8) എന്നാൽ സമയത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്തായിരുന്നാലും, കടന്നുപോകുന്ന ഓരോ ദിവസവും നമ്മെ യഹോവയുടെ സംസ്ഥാപന ദിവസത്തോട് കൂടുതൽ അടുപ്പിക്കുന്നു.—6/1, പേജുകൾ 5, 6.
□ യഹോവയുടെ സാക്ഷികളുടെ പ്രേരണാഘടകം എന്താണ്?
യഹോവയുടെ പഠിപ്പിക്കലിന്റെ ഫലമായി ഒരു അപൂർവ ജനത രൂപം കൊണ്ടിരിക്കുന്നു. അവർ തങ്ങളുടെ അയൽക്കാരെ തങ്ങളെപ്പോലെതന്നെ സ്നേഹിക്കാൻ അഭ്യസിക്കപ്പെടുകയും ചെയ്തിരിക്കുന്നു. (യെശയ്യാവു 54:13) ആളുകളുടെ ഉദാസീനതയും പീഡനവും ഉണ്ടെങ്കിലും പ്രസംഗത്തിൽ തുടരാൻ യഹോവയുടെ സാക്ഷികളെ പ്രേരിപ്പിക്കുന്നത് സ്നേഹമാണ്. (മത്തായി 22:36-40; 1 കൊരിന്ത്യർ 13:1-8)—6/15, പേജ് 20.
□ “ഇടുക്കു വാതിലൂടെ കടപ്പാൻ പോരാടുവിൻ” എന്ന യേശുവിന്റെ വാക്കുകൾ എന്താണ് അർഥമാക്കുന്നത്? (ലൂക്കൊസ് 13:24)
യേശുവിന്റെ വാക്കുകൾ നാം തീവ്ര ശ്രമം ചെയ്യുന്നതിനെ, കഠിനമായി ശ്രമിക്കുന്നതിനെ അർഥമാക്കുന്നു. തങ്ങളുടെ സൗകര്യാർഥം, തങ്ങൾക്ക് ഇഷ്ടമുള്ള വേഗതയിൽ മാത്രം ചിലർ ‘വാതിലിലൂടെ കടപ്പാൻ’ ശ്രമിച്ചേക്കാമെന്നും അവന്റെ ആ വാക്കുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് നമുക്ക് ഓരോരുത്തർക്കും ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘ഞാൻ സ്ഥിരോത്സാഹം കാണിക്കുകയും കഠിന ശ്രമം നടത്തുകയും ചെയ്യുന്നുണ്ടോ?’—6/15, പേജ് 31.
□ പുനരുത്ഥാനം ചെയ്യപ്പെടുന്നവർ ‘പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം തങ്ങളുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായംവിധിക്കപ്പെടുന്നത്’ എങ്ങനെ? (വെളിപ്പാടു 20:12)
ഈ പുസ്തകങ്ങൾ അവരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ രേഖയല്ല; അവർ മരിച്ചപ്പോൾ, ജീവിച്ചിരുന്ന കാലത്ത് ചെയ്ത എല്ലാ പാപങ്ങളിൽനിന്നും അവർക്കു വിടുതൽ ലഭിച്ചു. (റോമർ 6:7, 23) എന്നിരുന്നാലും, പുനരുത്ഥാനം പ്രാപിച്ചുവരുന്ന മനുഷ്യർ അപ്പോഴും ആദാമ്യ പാപത്തിൻ കീഴിലായിരിക്കും. അതുകൊണ്ട്, യേശുക്രിസ്തുവിന്റെ യാഗത്തിൽനിന്നു പൂർണമായി പ്രയോജനം നേടുന്നതിന് എല്ലാവരും പിൻപറ്റേണ്ട ദിവ്യ നിർദേശങ്ങൾ പ്രദാനം ചെയ്യുന്നവയായിരിക്കണം ഈ പുസ്തകങ്ങൾ.—7/1, പേജ് 22.
□ നല്ല അയൽക്കാരനായ ശമര്യക്കാരനെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്ത കഥയിൽ നമുക്ക് എന്തു പാഠങ്ങൾ അടങ്ങിയിരിക്കുന്നു? (ലൂക്കൊസ് 10:30-37)
ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുക മാത്രമല്ല, അവന്റെ ഗുണങ്ങൾ അനുകരിക്കുക കൂടി ചെയ്യുന്ന ഒരുവനാണ് യഥാർഥത്തിൽ നേരുള്ളവനെന്നു യേശുവിന്റെ ദൃഷ്ടാന്തകഥ വ്യക്തമാക്കുന്നു. (എഫെസ്യർ 5:1) നമ്മുടെ അയൽസ്നേഹം ദേശീയവും സാംസ്കാരികവും മതപരവുമായ വേലിക്കെട്ടുകൾക്ക് അതീതമായിരിക്കണം എന്നും അതു പ്രകടമാക്കുന്നു. (ഗലാത്യർ 6:10)—7/1, പേജ് 31.
□ നിങ്ങളുടെ കുട്ടികളെ അടുത്ത് അറിയുകയും അവർക്കു മാതൃ-പിതൃപരമായ മാർഗനിർദേശം നൽകുകയും ചെയ്യുന്നതിനുള്ള മൂന്നു മണ്ഡലങ്ങൾ ഏവ?
(1) ഉചിതമായ തരത്തിലുള്ള ഒരു ലൗകിക തൊഴിൽ തിരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കുക; (2) സ്കൂളിലെയും ജോലിസ്ഥലത്തെയും വൈകാരിക സമ്മർദം നേരിടാൻ അവരെ ഒരുക്കുക; (3) ആത്മീയ ആവശ്യങ്ങൾ എങ്ങനെ തൃപ്തിപ്പെടുത്താമെന്ന് അവർക്കു കാണിച്ചു കൊടുക്കുക.—7/15, പേജ് 4.
□ ദൈവം “ഏഴാം ദിവസം” വിശ്രമിച്ചതിന്റെ ഉദ്ദേശ്യം എന്ത്? (ഉല്പത്തി 2:1-3)
തീർച്ചയായും, ദൈവം വിശ്രമിച്ചത് ക്ഷീണം നിമിത്തമായിരുന്നില്ല. മറിച്ച്, തന്റെ കരവേല വികാസം പ്രാപിച്ച് പൂർണ മഹത്ത്വത്തിലെത്തി തനിക്കു സ്തുതിയും ബഹുമാനവും ഉണ്ടാകേണ്ടതിന് അവൻ ഭൗമിക സൃഷ്ടിക്രിയയിൽനിന്ന് ഒഴിഞ്ഞുനിന്നു.—7/15, പേജ് 18.
□ നമുക്കു നീതി പ്രവർത്തിക്കാൻ കഴിയുന്ന മൂന്നു വിധങ്ങളേവ?
ഒന്നാമതായി, നാം ദൈവത്തിന്റെ ധാർമിക നിലവാരങ്ങളുമായി അനുരൂപപ്പെടണം. (യെശയ്യാവു 1:17) രണ്ടാമതായി, യഹോവ നമ്മോട് ഇടപെടാൻ നാം ആഗ്രഹിക്കുന്ന വിധത്തിൽ നാം മറ്റുള്ളവരോട് ഇടപെടുമ്പോൾ നാം നീതി പ്രവർത്തിക്കുകയാണ്. (സങ്കീർത്തനം 130:3, 4) മൂന്നാമതായി, പ്രസംഗ പ്രവർത്തനത്തിൽ ഉത്സാഹപൂർവം ഏർപ്പെടുമ്പോൾ നാം ദൈവിക നീതി പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 3:27)—8/1, പേജുകൾ 14, 15.