ശ്രദ്ധിക്കാൻ ചായ്വുളളവരോട് “വരിക!” എന്നു പറഞ്ഞുകൊണ്ടിരിക്കുക
1 ആളുകൾ സത്യത്തിന്റെ ദൂത് ശ്രദ്ധാപൂർവം കേൾക്കേണ്ടതിന്റെ ആവശ്യം യേശു ഊന്നിപ്പറഞ്ഞു. (മത്താ. 11:15; 13:9, 43) അവർ അവന്റെ പഠിപ്പിക്കലിന്റെ പൊരുൾ മനസ്സിലാക്കുന്നത് പ്രധാനമാണെന്ന് അവന് അറിയാമായിരുന്നു, എന്തുകൊണ്ടെന്നാൽ വിലമതിപ്പുളള ശ്രോതാക്കളെ നിത്യജീവനിലേക്ക് നയിക്കാൻ കഴിയുന്ന അറിവാണ് അവൻ അവരിലേക്ക് പകർന്നുകൊണ്ടിരുന്നത്.—യോഹ. 17:3.
2 അത്തരം ജീവദായകമായ അറിവ് “ജീവജലത്തിന്റെ” ഒരു പ്രധാനഭാഗമാണ്. അത് ഇന്ന് ദാഹിക്കുന്നവർക്ക് ലഭ്യമാക്കിത്തീർത്തുകൊണ്ടിരിക്കുന്നു. (വെളി. 22:17) യോഹന്നാന്റെ വാക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച്, ഇത് പ്രത്യേക ആനുകൂല്യമുളള ചിലരുടെ സ്വത്തല്ല, ഇത് പണമുളളവർക്കു വിൽക്കപ്പെടുന്നതും ഇല്ലാത്തവർക്ക് നിഷേധിക്കപ്പെടുന്നതും അല്ല. ഇപ്പോൾ നീതിക്കുവേണ്ടി ദാഹിക്കുന്ന ഏവരെയും യഹോവയുടെ ഔദാര്യപൂർവകമായ സൗജന്യദാനത്തിന്റെ പ്രയോജനം നേടുന്നതിന് പ്രോത്സാഹിപ്പിക്കേണ്ട ആവശ്യമുണ്ട്. (യെശ. 55:1) നിങ്ങൾ ഇന്ന്, കേൾക്കാൻ ചായ്വുളളവരോട് “വരിക!” എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ദശലക്ഷങ്ങളുടെ കൂട്ടത്തിലാണോ?
നിങ്ങൾക്ക് “വരിക!” എന്ന് പറയാൻ കഴിയുന്ന വിധം
3 ജൂൺ നമ്മുടെ വീക്ഷാഗോപുര വരിസംഖ്യാപ്രസ്ഥാനകാലത്തിന്റെ രണ്ടാമത്തെ മാസമാണ്. ജീവനുവേണ്ടിയുളള യഹോവയുടെ അത്ഭുതകരമായ കരുതലിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് മെച്ചപ്പെട്ട മററ് ഏത് ഉപകരണമുണ്ടായിരിക്കാൻ കഴിയും? മഹാബാബിലോനിന്റെ ദുഷ്ടമായ പദ്ധതികളെ തുറന്നുകാണിക്കുന്നതിന് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട്, വീക്ഷാഗോപുരത്തിന് അനേകരെ മതപരമായ അന്ധവിശ്വാസങ്ങളിൽനിന്നും അബദ്ധങ്ങളിൽ നിന്നും സ്വാതന്ത്ര്യംപ്രാപിക്കാൻ സഹായിക്കാൻ കഴിയും. വീക്ഷാഗോപുര വരിസംഖ്യ സമർപ്പിക്കാൻ നിങ്ങൾ ഏത് അവസരങ്ങൾ കാണുന്നു?
4 വരിസംഖ്യ സമർപ്പിക്കുന്നതിനുളള ഒരു നല്ല അവസരം വീടുതോറുമുളള വേലയാണ്. എന്നാൽ, മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴും നിങ്ങളുടെ മാസികാറൂട്ടിൽ പുതിയ മാസികകൾ വിതരണം ചെയ്യുമ്പോഴും പോലുളള മററനേകം അവസരങ്ങളുമുണ്ട്. ചില പ്രസാധകർ തെരുവുസാക്ഷീകരണത്തിൽ തങ്ങൾ കണ്ടുമുട്ടുന്ന താർപ്പര്യക്കാരിൽനിന്ന് വരിസംഖ്യകൾ സ്വീകരിക്കുന്നതിൽ വിജയപ്രദരാണ്. നേരത്തെതന്നെ വരിക്കാരായ ചിലരെ നമുക്ക് സ്നേഹിതർക്കൊ ബന്ധുക്കൾക്കൊ ദാനവരിസംഖ്യകൾ അയക്കാൻ പ്രോത്സാഹിപ്പിക്കാൻ കഴിയും. നിങ്ങളും ഏതാനും ദാനവരിസംഖ്യകൾ അയക്കാൻ ആഗ്രഹിച്ചേക്കാം. ബിസിനസ്സിൽ ബന്ധപ്പെടുന്നവർക്കൊ സഹജോലിക്കാർക്കൊ സഹപാഠികൾക്കൊ കൂടെ വരിസംഖ്യ സമർപ്പിക്കാവുന്നതാണ്. നിങ്ങൾക്ക് മററു സാദ്ധ്യതകൾ സംബന്ധിച്ചും ചിന്തിക്കാവുന്നതാണ്.
“വരിക!” എന്ന് പറഞ്ഞുകൊണ്ടിരിക്കുക
5 മെയ്യിൽ വരിസംഖ്യ എടുത്തവരെ സഹായിക്കുന്നതിന് തുടർന്ന് താൽപ്പര്യം കാണിക്കുക. പെട്ടെന്ന് മടക്കസന്ദർശനം നടത്തുന്നതിന് നിശ്ചയമുണ്ടായിരിക്കുക. അവർക്ക് മാസികകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അത്തരം സന്ദർശനങ്ങളിൽ നിങ്ങൾക്ക് ഒരു പ്രത്യേക പോയിൻറ് ചൂണ്ടിക്കാണിക്കുന്നതിനും അത് വായിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിയും. ഒരു പക്ഷെ നിങ്ങൾക്ക് അവരോടൊത്ത് ബൈബിൾ അദ്ധ്യയനങ്ങൾ ആരംഭിക്കുന്നതിനും അവരെ നിങ്ങളോടൊത്ത് യോഗങ്ങളിൽ ഹാജരാകാൻ നിർദ്ദേശിക്കാനും പോലും കഴിയും. അവരിൽ നിങ്ങളുടെ ആത്മാർത്ഥമായ താൽപ്പര്യം കാണിക്കുന്നതിനാൽ, അവർ അനുകൂലമായി പ്രതികരിക്കുകയും ആത്മീയമായി പുരോഗതി നേടാൻ പ്രേരിതരായിത്തീരുകയും ചെയ്തേക്കാം.
6 ഇൻഡ്യയിലെ സ്മാരക ഹാജർ കാണിക്കുന്നത് ഇതുവരെ സുവാർത്തയുടെ പ്രസാധകരായിരിക്കാത്ത 14,500 ആളുകൾ ഈ ഏററവും പ്രധാനപ്പെട്ട സംഭവത്തിന് ഹാജരായി എന്നാണ്. നിങ്ങളുടെ സഭയിലെ ഈ താൽപ്പര്യക്കാരായ ആളുകൾ ആരാണെന്ന് നിങ്ങൾക്കറിയാമോ? അവർ വീക്ഷാഗോപുരത്തിന്റെ വരിക്കാരാണോ? അവരെ ആത്മീയമായി വളരുന്നതിന് സഹായിക്കാൻ എന്തു ചെയ്തുകൊണ്ടിരിക്കുന്നു?
7 “വരിക!” എന്നുളള ക്ഷണം എല്ലാ രാഷ്ട്രത്തിലെയും ജനങ്ങളിലേക്ക് നീട്ടപ്പെട്ടിരിക്കുന്നു. “വരിക!” എന്ന ക്ഷണം സ്വീകരിക്കുകയും “ജീവന്റെ ജലം സൗജന്യമായി വാങ്ങു”കയും ചെയ്യുന്ന എല്ലാവർക്കും യഹോവ തന്റെ പുത്രൻമുഖാന്തരം ജീവന്റെ ദാനം കൃപാപൂർവം ലഭ്യമാക്കിയിരിക്കുന്നു. ജൂണിൽ മററുളളവർക്ക് ഈ ക്ഷണം നീട്ടിക്കൊടുക്കുന്നതിൽ നിങ്ങൾക്ക് ഒരു പൂർണ്ണ പങ്കുണ്ടായിരിക്കുമോ?