വരിസംഖ്യ പുതുക്കൽ—ലളിതമാക്കിയ നടപടിക്രമം
വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിക്കാർക്ക് മുമ്പൊക്കെ വരിസംഖ്യയുടെ കാലാവധി തീരുന്നു എന്നു കാണിക്കുന്ന രണ്ട് അറിയിപ്പുകൾ ലഭിച്ചിരുന്നു. ഒന്നാമത്തേത്, വരിക്കാർക്ക് സഭയിൽനിന്ന് എത്തിച്ചുകൊടുത്തിരുന്ന ‘വരിസംഖ്യ കാലാവധി തീരുന്നു’ (Expiring Subscription) എന്ന സ്ലിപ്പ് ആണ്. വരിസംഖ്യ പുതുക്കുന്നതിന് ആ ഫാറം ഉപയോഗിക്കാനാണു പ്രതീക്ഷിക്കപ്പെടുന്നത്.
രണ്ടാമത്തേത്, മാസികയുടെ ഉള്ളിൽവെച്ച് വരിക്കാരന് നേരിട്ട് അയച്ചുകൊടുത്തിരുന്ന വരിസംഖ്യ പുതുക്കൽ ഫാറം ആണ്. ലളിതമാക്കിയ സാഹിത്യ വിതരണ ക്രമീകരണം നിലവിൽ വന്നതോടെ ഇത് നിറുത്തലാക്കിയിരുന്നു. എന്നിരുന്നാലും അന്ധലിപിയിലുള്ള വരിസംഖ്യ ഉള്ളവർക്ക് ആ ഫാറം തുടർന്നും അയച്ചുകൊടുക്കുന്നതായിരിക്കും.
പ്രസാധകരും പയനിയർമാരും മാസികയുടെ വ്യക്തിപരമായ വരിസംഖ്യകൾക്ക് അപേക്ഷിക്കുന്നതിനു പകരം തങ്ങൾക്ക് ആവശ്യമുള്ള പ്രതികൾ രാജ്യഹാളിൽനിന്നു വാങ്ങാൻ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് സൊസൈറ്റിക്ക് കുറെ ജോലിയും ചെലവും കുറയ്ക്കും.—ഇന്ത്യയിലെ എല്ലാ സഭകൾക്കും ഉള്ള 1999 ഒക്ടോബർ 15-ലെ കത്തിന്റെ രണ്ടാം പേജിലെ “വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വരിസംഖ്യകളുടെ കാര്യം സംബന്ധിച്ചെന്ത്?” എന്ന ഭാഗം കാണുക.
വയലിൽനിന്നു ലഭിക്കുന്ന വരിസംഖ്യകളുടെ കാര്യത്തിൽ കാലാവധി തീരുന്നു എന്നറിയിക്കുന്നതിനുള്ള മുഖ്യ മാർഗം സഭ മുഖാന്തരം വിതരണം ചെയ്യുന്ന ‘വരിസംഖ്യ കാലാവധി തീരുന്നു’ എന്ന സ്ലിപ്പ് ആയിരിക്കും. ഇതു സഭയിൽ കിട്ടിയാലുടൻതന്നെ വരിസംഖ്യ ആദ്യം സമ്പാദിച്ച പ്രസാധകരുടെ കൈയിൽ അതു നൽകുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. വരിക്കാരന് മാസികയുടെ ഉള്ളിൽവെച്ച് അയച്ചുകൊടുത്തിരുന്ന പുതുക്കൽ ഫാറം ലഭിക്കുന്നില്ലാത്ത സ്ഥിതിക്ക്, ഈ താത്പര്യക്കാരെ നാം എത്രയും പെട്ടെന്നു പോയി കാണുന്നതു പ്രധാനമാണ്. വ്യക്തി യഥാർഥ താത്പര്യമുള്ള ആളാണോ, മാസിക തുടർന്നു ലഭിക്കുന്നെങ്കിൽ അയാൾ അതിൽനിന്നു പ്രയോജനം നേടുമോ എന്നു നാം തീരുമാനിക്കണം. അങ്ങനെയാണെങ്കിൽ, വരിസംഖ്യ അയയ്ക്കുന്നതിന്റെ ചെലവു ചുരുക്കുന്നതിന് അയാളെ കൂടി നമ്മുടെ മാസികാ റൂട്ടിൽ ഉൾപ്പെടുത്താൻ നാം തീരുമാനിച്ചേക്കാം. അങ്ങനെ, വരിസംഖ്യ പുതുക്കാതെ വ്യക്തിപരമായി മാസികയുടെ ലക്കങ്ങൾ നൽകിക്കൊണ്ട് താത്പര്യം നട്ടുവളർത്തുക. നേരിട്ടുപോയി മാസിക കൊടുക്കുന്നതു പ്രായോഗികമല്ല എന്നു കണ്ടെത്തുന്നെങ്കിൽ വരിസംഖ്യ പുതുക്കാൻ നാം തീരുമാനിച്ചേക്കാം. പുതുക്കുമ്പോൾ, ഇവിടെനിന്ന് അയച്ചുതന്ന ‘വരിസംഖ്യ കാലാവധി തീരുന്നു’ സ്ലിപ്പ് അയയ്ക്കുന്നത് ആയിരിക്കും ഏറെ ഉചിതം. അത് പുതുക്കൽ നടപടിക്രമത്തിന്റെ വേഗം വർധിപ്പിക്കും. പുതുക്കിയ വരിസംഖ്യകൾ എല്ലായ്പോഴും സഭ മുഖാന്തരം നൽകണം.—1988 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജും, 1986 ഫെബ്രുവരി ലക്കത്തിന്റെ 4-ാം പേജും കാണുക.
എത്തിപ്പെടാൻ സാധിക്കാത്ത പ്രദേശങ്ങളിലോ ഒറ്റപ്പെട്ട പ്രദേശങ്ങളിലോ താമസിക്കുന്ന വരിക്കാരുടെ ‘വരിസംഖ്യ കാലാവധി തീരുന്നു’ സ്ലിപ്പ് അവർക്ക് അയച്ചുകൊടുക്കാവുന്നതാണ്.
ഈ അന്ധകാര ലോകത്തിൽ കാലോചിതമായ ഈ മാസികകൾ ആത്മീയ വെളിച്ചം തുടർന്നും പ്രകാശിപ്പിക്കും. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിക്കാർക്ക് ഒരു പ്രതി പോലും നഷ്ടപ്പെടാതിരിക്കേണ്ടതിന് എല്ലാവരും ഈ പുതിയ ക്രമീകരണപ്രകാരം പ്രവർത്തിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.