വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/90 പേ. 3
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • നിങ്ങളുടെ കാസെററ്‌ റെറയ്‌പ്പുകൾക്ക്‌ സഹായകമായ നിർദ്ദേശങ്ങൾ
    ഉണരുക!—1988
  • ഓഡിയോ റെക്കോർഡിങ്ങുകൾ—എങ്ങനെ ഉപയോഗിക്കാം
    2015 നമ്മുടെ രാജ്യശുശ്രൂഷ
  • ചോദ്യപ്പെട്ടി
    2010 നമ്മുടെ രാജ്യശുശ്രൂഷ
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 4/90 പേ. 3

ചോദ്യ​പ്പെ​ട്ടി

● സൊ​സൈ​റ​റി​യിൽനി​ന്ന​ല്ലാത്ത ഉറവു​ക​ളിൽനി​ന്നു​ളള ടേപ്പ്‌റ​ക്കോ​ഡിം​ഗു​കളെ യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ വീക്ഷി​ക്കണം?

സൊ​സൈ​ററി കാസെ​ററ്‌ ടേപ്പ്‌റ​ക്കോ​ഡിം​ഗു​കൾ സഹിതം വിവിധ രൂപങ്ങ​ളിൽ സമൃദ്ധ​മാ​യി ആത്‌മീ​യാ​ഹാ​രം പ്രദാനം ചെയ്യുന്നു. ഇവയിൽ ബൈബി​ളി​ന്റെ തന്നെയും സൊ​സൈ​റ​റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളായ വാച്ച്‌ടവർ, എവേക്ക്‌!, മൈ ബുക്ക്‌ ഓഫ്‌ ബൈബിൾസ്‌റേ​റാ​റീസ്‌, ലിസനിംഗ്‌ ററു ദ ഗ്രേററ്‌ ടീച്ചർ മുതലാ​യ​വ​യു​ടെ​യും കാസെ​ററ്‌ റക്കോ​ഡിം​ഗ്‌സ്‌ ഉൾപ്പെ​ടു​ന്നു. കിംഗ്‌ഡം മെലഡീ​സും പല ഡ്രാമാ​ക​ളും ഉൽപ്പാ​ദി​പ്പി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും വിതര​ണം​ചെ​യ്യ​പ്പെ​ടു​ന്ന​തും സമാന​പ്ര​കൃ​ത​മു​ള​ള​താ​യി തോന്നു​ന്ന​തു​മായ സ്വകാര്യ ടേപ്പ്‌റ​ക്കോ​ഡിം​ഗു​കൾ സംബന്ധിച്ച്‌ നാം ജാഗ്ര​ത​പാ​ലി​ക്കേണ്ട ആവശ്യ​മുണ്ട്‌. നമ്മു​ടേത്‌ വിശ്വാ​സ​മു​ളള ഒരു സഹോ​ദ​ര​വർഗ്ഗ​മാ​യ​തി​നാൽ ചില​പ്പോൾ ചിലർ മററു​ള​ള​വ​രിൽനിന്ന്‌ ടേപ്പു​ക​ളു​ടെ കോപ്പി​കൾ അവയുടെ ഉത്‌ഭവം എവി​ടെ​നി​ന്നെന്ന്‌ നിശ്ചയ​പ്പെ​ടു​ത്താ​തെ സ്വീക​രി​ക്കു​ക​യും ശ്രദ്ധി​ക്കു​ക​യും ചെയ്‌തേ​ക്കാം.

ചില​പ്പോൾ റക്കോ​ഡു​ചെ​യ്യ​പ്പെട്ട്‌ വിതരണം ചെയ്യുന്ന പ്രസം​ഗങ്ങൾ ഊഹത്തി​ന്റെ വക്കോ​ള​മെ​ത്തു​ന്ന​വ​യൊ സംഭ്ര​മ​ജ​ന​ക​മായ വിവരങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​യൊ ആയിരി​ക്കും. അതു​കൊണ്ട്‌ 2 തിമൊ​ഥെ​യോസ്‌ 3:14-ലെ പൗലോ​സി​ന്റെ ബുദ്ധി​യു​പ​ദേശം പിൻപ​റ​റു​ന്നത്‌ ജ്ഞാനപൂർവ​ക​മാ​യി​രി​ക്ക​യി​ല്ലേ? അവിടെ പൗലോസ്‌ വഞ്ചകൻമാ​രെ​ക്കു​റിച്ച്‌ മുന്നറി​യി​പ്പു നൽകി​യ​ശേഷം നാം ശ്രദ്ധി​ക്കുന്ന ആളുകളെ അറി​യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഊന്നി​പ്പ​റഞ്ഞു. നാം തിരു​വെ​ഴു​ത്തു​ക​ളി​ലും “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യാൽ പ്രദാ​നം​ചെ​യ്യ​പ്പെ​ടുന്ന ആത്‌മീ​യാ​ഹാ​ര​ത്തി​ലും “എഴുത​പ്പെ​ട്ടി​രി​ക്കുന്ന സംഗതി​കൾക്ക്‌ അപ്പുറം” പോകുന്ന യാതൊ​ന്നും ശ്രദ്ധി​ക്കു​ന്നില്ല എന്ന്‌ ഉറപ്പു​വ​രു​ത്തേണ്ട ആവശ്യ​മുണ്ട്‌.—1 കൊരി. 4:6; മത്താ. 24:45-47.

ചില പ്രദേ​ശ​ങ്ങ​ളിൽ കുട്ടി​കളെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ളള ടേപ്പുകൾ പരസ്യം ചെയ്യ​പ്പെ​ടു​ക​യും വിൽക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നുണ്ട്‌. ഈ റേറപ്പു​കൾ ദ്യോ​തി​പ്പി​ക്കു​ന്ന​പ്ര​കാ​രം സഹോ​ദ​രൻമാ​രിൽനിന്ന്‌ ഉത്‌ഭ​വി​ക്കു​ക​യും ചില സഭകളിൽ വിതരണം ചെയ്യ​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഉദ്ദേശ്യം നല്ലതെന്ന്‌ തോന്നി​യേ​ക്കാ​മെ​ങ്കി​ലും, ഇത്‌ ദിവ്യാ​ധി​പത്യ ബന്ധങ്ങളെ വ്യക്തി​പ​ര​മായ പ്രയോ​ജ​ന​ത്തിന്‌ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കു​ക​യി​ല്ലേ? (നമ്മുടെ രാജ്യ​സേ​വനം, ജൂലൈ 1977, പേജ്‌ 4-ഉം ജനുവരി 1980 പേജ്‌ 4-ഉം നമ്മുടെ രാജ്യ ശുശ്രൂഷ, ഒക്‌ടോ​ബർ 1987 പേജ്‌ 3-ഉം കാണുക.) യഹോ​വ​യു​ടെ സ്ഥാപനം നമ്മുടെ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തിന്‌ ആവശ്യ​ത്തി​ല​ധി​കം ബൈബി​ള​ധി​ഷ്‌ഠിത പ്രബോ​ധ​നങ്ങൾ പ്രദാനം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഞങ്ങൾ അത്തരം ടേപ്പു​ക​ളു​ടെ വിതര​ണത്തെ നിരു​ത്‌സാ​ഹ​പ്പെ​ടു​ത്തു​ന്നു.

ചില വ്യക്തികൾ സഭാമീ​റ​റിം​ഗു​ക​ളു​ടെ​യൊ സമ്മേള​ന​ത്തി​ന്റെ​യൊ കൺ​വെൻ​ഷ​ന്റെ​യൊ പരിപാ​ടി​കൾ തങ്ങളുടെ സ്വന്തം ഉപയോ​ഗ​ത്തി​നാ​യി ടേപ്പിൽ റക്കോഡ്‌ ചെയ്‌തേ​ക്കാം. അത്തരം റക്കോ​ഡിം​ഗു​കൾ എന്തെങ്കി​ലും നല്ല കാരണ​ങ്ങ​ളാൽ യോഗ​ങ്ങ​ളിൽ പങ്കുപ​റ​റാൻ സാധി​ക്കാത്ത സഭാം​ഗ​ങ്ങ​ളും വിലമ​തി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും ഇവ പൊതു​വെ സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ വിതര​ണം​ചെ​യ്യു​ന്ന​തിന്‌ നിർമ്മി​ക്കു​ക​യോ മററു​ള​ള​വർക്കു വിൽക്കാൻവേണ്ടി അവതരി​പ്പി​ക്കു​ക​യൊ ചെയ്യരുത്‌. നമ്മുടെ ആത്‌മീയ പ്രോ​ത്‌സാ​ഹ​ന​ത്തി​നും കെട്ടു​പ​ണി​ക്കും​വേണ്ടി തന്റെ സ്ഥാപനം മുഖേന യഹോവ പ്രദാനം ചെയ്‌തി​രി​ക്കു​ന്ന​വ​യെ​ല്ലാം നമുക്ക്‌ പൂർണ്ണ​മാ​യി ഉപയോ​ഗ​പ്പെ​ടു​ത്താം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക