ക്ഷീണിച്ചുപോകരുത്
1 ആയിരത്തിതൊളളായിരത്തി തൊണ്ണൂററിയൊന്നിലെ വാർഷികപുസ്തകം ലോകവിസ്തൃതമായി നടന്നുകൊണ്ടിരിക്കുന്ന രോമാഞ്ചജനകമായ വികസനത്തെസംബന്ധിച്ച് പറയുന്നു. ദേശങ്ങൾതോറും പുതിയ പ്രസാധകരുടെ അത്യുച്ചങ്ങൾ ഉണ്ട്.
2 എന്നാൽ നിങ്ങളുടെ പ്രദേശത്ത് അത് എപ്രകാരമുണ്ട്? നിങ്ങൾ താൽപര്യമില്ലായ്മയെ അഭിമുഖീകരിക്കുന്നുവോ? ആളുകൾ രാജ്യദൂതിനോട് ഉദാസീനരാണോ? ഭവനങ്ങളിൽ ആളുകൾ ഇല്ലേ? കുറച്ചുപേർമാത്രമേ അനുകൂലമായി പ്രതികരിക്കുന്നുളേളാ? അങ്ങനെയെങ്കിൽ നിങ്ങൾ ഗലാത്യർ 6:9-ലെ പൗലോസിന്റെ ബുദ്ധിയുപദേശത്താൽ പ്രോത്സാഹിപ്പിക്കപ്പെട്ടേക്കാം: “നൻമചെയ്യുന്നതിൽനിന്ന് നമുക്കു വിരമിക്കാതിരിക്കാം, എന്തുകൊണ്ടെന്നാൽ ക്ഷീണിച്ചുപോകാഞ്ഞാൽ നാം തക്ക സമയത്ത് കൊയ്യും.” നൻമ ചെയ്യുന്നതിൽ നിശ്ചയമായും വീടുതോറുമുളള രാജ്യസുവാർത്താപ്രസംഗം ഉൾപ്പെടുന്നു. യഹോവ വേല പൂർത്തിയായി എന്നു പറയുന്നതുവരെ നാം അടിയന്തിരമായി പ്രസംഗിക്കണം. (യെശ. 6:8) പ്രയാസമുളള പ്രദേശങ്ങളിൽ പോലും ഇപ്പോഴും ചെമ്മരിയാടുതുല്യർ കാണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്നു.
3 നമുക്കു ശുശ്രൂഷയിൽ ക്ഷീണിച്ചുപോകാതിരിപ്പാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? നമ്മുടെ സമീപനമൊ നമ്മുടെ മുഖവുരകളൊ വ്യത്യാസപ്പെടുത്തുന്നത് സഹായകമായിരിക്കാൻ കഴിയും. ന്യായവാദം പുസ്തകത്തിൽ വളരെ നല്ല നിർദ്ദേശങ്ങൾ കാണപ്പെടുന്നു. നിങ്ങൾ അവ പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? വളരെ ഹ്രസ്വമായ, എന്നാൽ നേരിട്ടുളള ഒരു സമീപനം കൂടുതൽ വീട്ടുകാരുടെ ശ്രദ്ധ പിടിച്ചുപററിയേക്കാം. നിങ്ങൾ ആളുകളിലും അവരുടെ ക്ഷേമത്തിലും വ്യക്തിപരമായി തൽപ്പരരായതുകൊണ്ടാണ് നിങ്ങൾ അവിടെ ആയിരിക്കുന്നത് എന്ന് ആളുകൾ അറിയട്ടെ.
പഴയ പുസ്തകങ്ങൾ അവതരിപ്പിക്കുക
4 ഫെബ്രുവരിയിലും മാർച്ചിലും പഴയ 192 പേജു പുസ്തകങ്ങൾ സമർപ്പിച്ചുകൊണ്ട് നമുക്ക് മററുളളവരോട് പരിഗണന കാണിക്കാൻ കഴിയും. സുവാർത്ത പ്രസംഗിച്ചുകൊണ്ട് നാം വ്യക്തിപരമായി ദൈവരാജ്യത്തെ ശുപാർശചെയ്യുകയും പിന്താങ്ങുകയും ചെയ്യുന്നു. അനേകർ പ്രാർത്ഥിക്കുകയും എന്നാൽ അതുസംബന്ധിച്ച് വളരെക്കുറച്ച് അറിയുകയും ചെയ്യുന്ന രാജ്യത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് മററുളളവരെ സഹായിക്കുന്നതിന് ഈ ജീവിതം പുസ്തകം വളരെ നല്ല ഒരു ഉപകരണമാണ്.
5 ഈ പുസ്തകത്തിന്റെ ഓരോ അദ്ധ്യായത്തിലും വളരെ നല്ല സംസാരാശയങ്ങൾ ഉണ്ട്. നിങ്ങൾക്ക് 15, 16, 17 അല്ലെങ്കിൽ 18 എന്നീ അദ്ധ്യായങ്ങളിൽ തെരഞ്ഞെടുത്ത ഒന്നിൽ നിന്ന് ഉചിതമായ ഒരു ആശയം ഉപയോഗിച്ചുകൊണ്ട് അവയുടെ തലക്കെട്ടുകളിലേക്ക് ശ്രദ്ധ തിരിക്കാൻ ശ്രമിക്കാവുന്നതാണ്. “യഥാർത്ഥത്തിൽ പ്രയോജനകരമായ ഒരു മാർഗ്ഗം” എന്ന 199-ാം പേജിലെ തലക്കെട്ടിൻ കീഴിൽ നമ്മുടെ പുതിയ സംഭാഷണവിഷയത്തോട് നന്നായി യോജിക്കുന്ന വളരെ നല്ല ആശയങ്ങൾ ഉണ്ട്.
6 നിശ്ചയമായും പ്രതിവാര അടിസ്ഥാനത്തിലുളള രാജ്യ പ്രസംഗവേലയിലെ നമ്മുടെ പങ്കുപററലിനാൽ നമുക്ക് വ്യക്തിപരമായി പ്രോത്സാഹിതരും ബലിഷ്ഠരും ആയിത്തീരാൻ കഴിയും. കൂടാതെ ദൈവവചനത്തിന്റെ ക്രമമായ പഠനത്താലും സഭാമീററിംഗുകളിലെ ക്രമമായ പങ്കുപററലിനാലും നമ്മുടെ ആത്മീയതയെ ഉയർന്നതായി സൂക്ഷിക്കാൻ കഴിയും.—എബ്രാ. 10:23-25.
ബലിഷ്ഠരായി നിലനിൽക്കുന്നതിന് മററുളളവരെ പ്രോത്സാഹിപ്പിക്കുക
7 നിങ്ങൾക്ക് മററുളളവരോടൊത്ത് വയൽശുശ്രൂഷയിൽ പങ്കുപററിക്കൊണ്ട് നിങ്ങളെത്തന്നെ സഹായിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിയും. (ഗലാ. 6:10) നിങ്ങൾക്ക് പയനിയർമാരോടും മൂപ്പൻമാരോടും ഒത്ത് പ്രവർത്തിക്കാൻ കഴിയുമോയെന്ന് എന്തുകൊണ്ട് അവരോട് ചോദിച്ചുകൂടാ? കൂടാതെ ക്രമമില്ലാത്തവരൊ ഒരുപക്ഷേ നിഷ്ക്രിയരൊ ആയവരെയും അവരുടെ ആത്മീയക്ഷേമത്തിലുളള നിങ്ങളുടെ താൽപ്പര്യത്താൽ പ്രോത്സാഹിപ്പിക്കാൻ കഴിയും.
8 പ്രയാസകരമായ ഈ അന്ത്യനാളുകളിൽ യഹോവയുടെ സേവനത്തിൽ സഹിച്ചുനിൽക്കുകയും ക്ഷീണിച്ചുപോകാതിരിക്കയും ചെയ്യേണ്ടയാവശ്യമുണ്ട്. അത്തരത്തിലുളള സഹിഷ്ണുത, പ്രയാസമോ മററുളളവരുടെ പക്ഷത്തെ ഉത്സാഹമില്ലായ്മയോ ഗണ്യമാക്കാതെ നമ്മുടെ ക്രിസ്തീയ തീക്ഷ്ണത കാത്തുസൂക്ഷിക്കുന്നതിന് നമ്മെ പ്രാപ്തരാക്കും. (എബ്രാ. 10:36-39) ശക്തിക്കായി യഹോവയോട് പ്രാർത്ഥിക്കുക. (യെശ. 40:29-31) സഹിച്ചു നിൽക്കുന്നതിനും ഒരു ക്രിയാത്മക മനോഭാവം നിലനിർത്തുന്നതിനും സഹായിക്കാൻ അവനോട് അപേക്ഷിക്കുക. നാം ദൈവത്തിന്റെ വേലയാണ് ചെയ്യുന്നത് എന്ന് ഓർക്കുക. അവന്റെ വേലയിൽ നാം ചെയ്യുന്നത് എന്തെന്ന് അവൻ കാണുന്നുണ്ട്, അവൻ മറക്കുകയുമില്ല. (എബ്രാ. 6:10) അതുകൊണ്ട് നമുക്ക് ക്ഷീണിച്ചുപോകാതിരിക്കാം! പകരം, നമുക്ക് യഹോവയുടെ ‘നല്ല വേല’ക്കുവേണ്ടി നമ്മെ ശക്തരാക്കുന്നതിന് അവനിൽ ആശ്രയിച്ചുകൊണ്ട് “എല്ലായ്പ്പോഴും കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുളളവരായി”രിക്കാം.—1 കൊരി. 15:58; ഗലാ. 6:9.