രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രികയ്ക്കു വേണ്ടിയുള്ള പഠന ചോദ്യങ്ങൾ
ചില പഠനഭാഗങ്ങളിൽ 27-31 പേജുകളിലെ അനുബന്ധം പരാമർശിച്ചിട്ടുണ്ട്. സൂചിപ്പിച്ചിരിക്കുന്ന ഖണ്ഡികകളിലെ ആശയങ്ങൾ പഠനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. സമയം അനുവദിക്കുന്നതനുസരിച്ച് അനുബന്ധത്തിലെ ഖണ്ഡികകൾ വായിക്കുക.
ഒന്നാം വാരം
പേജ് 2
1-4. രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും എന്നു പരിചിന്തിക്കുന്നത് കാലോചിതമായിരിക്കുന്നത് എന്തുകൊണ്ട്? (പേജ് 27, ഖ. 1-3 കാണുക.)
പേജ് 3
1, 2. രക്തം ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വീക്ഷണം സ്വാഭാവികമായിരിക്കുന്നത് എന്തുകൊണ്ട്, ഇതിൽ ദൈവം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
3, 4. രക്തത്തെക്കുറിച്ച് ദൈവം പറയുന്ന കാര്യങ്ങളിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
5. ഉല്പത്തി 9:3-6 വരെയുള്ള വാക്യങ്ങൾക്ക് നാം ശ്രദ്ധ കൊടുക്കേണ്ടതിന്റെ കാരണമെന്ത്, ആ വാക്യങ്ങളുടെ പ്രാധാന്യം എന്ത്?
6. രക്തം സംബന്ധിച്ച് ഇസ്രായേല്യർക്ക് എന്തു നിയമങ്ങൾ നൽകപ്പെട്ടു?
പേജ് 4
1, 2. പുരാതന ഇസ്രായേല്യർക്ക് ദൈവ നിയമങ്ങൾ പ്രയോജനപ്രദമായിരുന്നത് ഏതു വിധത്തിൽ, എന്നാൽ അവർ രക്തം വർജിച്ചതിന്റെ മുഖ്യ കാരണം എന്തായിരുന്നു?
3. ഒരു അടിയന്തിര സാഹചര്യത്തിൽ രക്തം സംബന്ധിച്ച നിയമം എങ്ങനെ വീക്ഷിക്കപ്പെടേണ്ടിയിരുന്നു?
പേജ് 5
1, 2. രക്തം സംബന്ധിച്ച നിയമത്തോടുള്ള ബന്ധത്തിൽ യേശു എന്തു മാതൃകയാണ് വെച്ചത്?
3, 4.(എ) ക്രിസ്ത്യാനികളും രക്തവുമായി ബന്ധപ്പെട്ട് അപ്പൊസ്തലന്മാരുടെ ഒരു യോഗം എന്തു തീരുമാനം കൈക്കൊണ്ടു? (ബി) രക്തം വർജിക്കുക എന്നത് വെറുമൊരു താത്കാലിക നിയമം ആയിരുന്നോ എന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും?
5. യേശുവിന്റെ അപ്പൊസ്തലന്മാരുടെ അഭിപ്രായത്തിൽ രക്തം വർജിക്കുന്നത് എത്ര പ്രധാനം ആയിരുന്നു?
6, 7. രക്തം സംബന്ധിച്ച നിയമം സ്ഥിരമായ ഒന്നായിരുന്നുവെന്ന് കാണിക്കുന്ന കൂടുതലായ ഏതു തെളിവുണ്ട്?
പേജ് 6
1, 2. ക്രിസ്തീയപൂർവ കാലങ്ങളിൽ രക്തം ഔഷധമായി ഉപയോഗിച്ചിരുന്നത് എങ്ങനെ?
3. റോമാക്കാരുടെ കാലത്ത് ആദിമ ക്രിസ്ത്യാനികൾ ഔഷധം എന്ന നിലയിൽപ്പോലും ഉള്ള രക്തത്തിന്റെ ഉപയോഗത്തെ വീക്ഷിച്ചിരുന്നതെങ്ങനെ?
4-6. (എ) രക്തപ്പകർച്ച ആരംഭിച്ചത് എങ്ങനെ? (ബി) രക്തധമനികൾ വഴി രക്തപ്പകർച്ച നടത്തുന്നത് ദൈവനിയമപ്രകാരം തെറ്റാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
7. യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ച നിരസിക്കുന്നത് എന്തുകൊണ്ട്? (പേജ് 27, ഖണ്ഡികകൾ 4-7 കാണുക.)
8. ക്രിസ്ത്യാനികൾ രക്തപ്പകർച്ച ഒഴിവാക്കുന്നതിന്റെ പ്രാഥമിക കാരണം മതപരമാണെങ്കിലും രക്തം ഉപയോഗിച്ചുള്ള ചികിത്സയുടെ വൈദ്യശാസ്ത്ര വശങ്ങളെക്കുറിച്ചും നാം പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്?
രണ്ടാം വാരം
പേജ് 7
1, 2. ആധുനിക ചികിത്സയിൽ രക്തപ്പകർച്ചയ്ക്കുള്ള സ്ഥാനം എന്ത്?
3, 4. രക്തപ്പകർച്ച അപകടകരം ആണോ എന്നു പരിചിന്തിക്കുന്നത് ന്യായയുക്തം ആയിരിക്കുന്നത് എന്തുകൊണ്ട്?
പേജ് 8
1. രക്തപ്പകർച്ച സംബന്ധിച്ച് നാം എന്ത് ചോദിക്കുന്നത് ബുദ്ധിപൂർവകമാണ്?
2, 3. രക്തം ഗ്രൂപ്പുതിരിക്കുന്നതും പൊരുത്തപ്പെടുത്തുന്നതും പ്രധാനമാണെങ്കിലും അത് അവശ്യം പര്യാപ്തമായിരിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
4, 5. രക്തപ്പകർച്ച രോഗപ്രതിരോധവ്യവസ്ഥയെ തകരാറിലാക്കിയേക്കാവുന്നത് എങ്ങനെ?
6, 7. കാൻസർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിൽ രക്തം സ്വീകരിക്കുന്നതുകൊണ്ട് പിന്നീട് ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങൾ ഏവ?
പേജ് 9
1. രക്തപ്പകർച്ചയോടും കാൻസർ ശസ്ത്രക്രിയയോടും ഉള്ള ബന്ധത്തിൽ തെളിയിക്കപ്പെട്ട വസ്തുതകൾ എന്ത് എടുത്തുകാട്ടുന്നു?
2, 3. രക്തപ്പകർച്ച രോഗപ്രതിരോധവ്യവസ്ഥയെ മറ്റ് ഏതു വിധത്തിലും കൂടെ തകരാറിലാക്കിയേക്കാം?
4, 5. രക്തപ്പകർച്ചയിലൂടെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയെ കുറിച്ച് ആളുകൾ ബോധവാന്മാരായിരിക്കേണ്ടത് എന്തുകൊണ്ട്?
പേജ് 10 (ചതുരം)
1, 2. രക്തപ്പകർച്ചയിലൂടെ ഹെപ്പാറ്റിറ്റിസ് പിടിപെടാനുള്ള സാധ്യത എത്ര വലുതാണ്?
3. രക്തത്തിലൂടെ ഹെപ്പാറ്റിറ്റിസ് ബാധിക്കാനുള്ള സാധ്യത ഇല്ലാതായിരിക്കുന്നു എന്ന് ഒരുകാലത്ത് കരുതാനിടയായത് എന്തുകൊണ്ട്?
4, 5. രക്തത്തിൽനിന്ന് ഹെപ്പാറ്റിറ്റിസ് പിടിപെടുന്നതിനുള്ള സാധ്യത ഇപ്പോഴും അവഗണിക്കാവുന്നതല്ല എന്ന് ഏതു സംഭവവികാസങ്ങൾ തെളിയിച്ചിരിക്കുന്നു?
6-8. ഇന്നും ഹെപ്പാറ്റിറ്റിസിനെ കുറിച്ചുള്ള ഉത്കണ്ഠ ഉണ്ടായിരിക്കുന്നത് എന്തുകൊണ്ട്?
പേജ് 11
1. രക്തത്തിലൂടെ രോഗം ബാധിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് എന്തു വ്യക്തമാക്കുന്നു?
2-4. ഒരു പ്രദേശത്ത് പൊതുവെ കാണപ്പെടാത്ത രോഗങ്ങൾ അവിടെയുള്ള ആളുകൾക്കു പിടിപെടുന്നതിന് രക്തം കാരണമാകുന്നത് എങ്ങനെ? (പേജ് 11-ലെ ചതുരവും കാണുക.)
5-7. രക്തത്തിലൂടെ മാരകരോഗങ്ങൾ പകരാൻ ഇടയുണ്ടെന്നതിന് എയ്ഡ്സ് എന്ന സമസ്തവ്യാപകവ്യാധി തെളിവു നൽകുന്നതെങ്ങനെ?
പേജ് 12
1, 2. എയ്ഡ്സ് വൈറസിന്റെ ആന്റിബോഡികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്കു ശേഷവും രക്തം സുരക്ഷിതമാണെന്ന് ഉറപ്പു പറയാൻ കഴിയാത്തത് എന്തുകൊണ്ട്?
3-5. എയ്ഡ്സ് വൈറസ് ഭീഷണി ഏറ്റവും ഒടുവിലത്തേത് അല്ലാത്തത് എന്തുകൊണ്ട്?
6, 7. രക്തത്തിലൂടെ പകരുന്ന വൈറസുകളെ കുറിച്ച് ന്യായമായ എന്തെല്ലാം ഉത്കണ്ഠകളാണു വിദഗ്ധർക്കുള്ളത്?
മൂന്നാം വാരം
പേജ് 13
1, 2. ഗുണമേന്മയുള്ള വൈദ്യശുശ്രൂഷ ലഭിക്കാൻ ആർ ആഗ്രഹിക്കുന്നു, ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ത്?
3-5. രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ ഉണ്ടെന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
6-8. സാധാരണഗതിയിൽ എപ്പോഴാണ് രക്തപ്പകർച്ചകൾ നടത്തുന്നത്, എന്നാൽ ഈ രീതിക്ക് ഈടുറ്റ അടിസ്ഥാനം ഇല്ലാത്തത് എന്തുകൊണ്ട്?
പേജ് 14
1. താഴ്ന്ന അളവിലുള്ള ഹീമോഗ്ലോബിൻ പര്യാപ്തമാണെന്ന് എന്തു സൂചിപ്പിക്കുന്നു?
2, 3. പെട്ടെന്ന് വളരെയധികം രക്തം നഷ്ടമാകുമ്പോൾ എന്താണ് ആവശ്യമായിരിക്കുന്നത്? ഇതെങ്ങനെ കൈകാര്യം ചെയ്യാം?
4. വ്യാപ്ത പുനഃസ്ഥാപനത്തിന് ഉപയോഗിക്കുന്ന രക്തേതര ദ്രാവകങ്ങൾ ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
പേജ് 15
1. അരുണ രക്താണുക്കൾ നഷ്ടപ്പെടുന്ന ഒരു രോഗിയെ സഹായിക്കാൻ ഡോക്ടർമാർക്ക് എന്തു ചെയ്യാൻ കഴിയും?
2. അരുണ രക്താണുക്കളുടെ അളവു വർധിപ്പിക്കുന്നതിനായി എന്തു ചെയ്യാൻ കഴിയും?
3,പേജ് 16 ഖ. 1. ശസ്ത്രക്രിയയ്ക്കിടയിൽ ഉണ്ടാകുന്ന രക്തനഷ്ടം എങ്ങനെ കുറയ്ക്കാൻ കഴിയും?
പേജ് 16
2-4. രക്തപ്പകർച്ച കൂടാതെ മേജർ ശസ്ത്രക്രിയകൾ സാധ്യമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഏവ?
5-7. രക്തപ്പകർച്ച കൂടാതെ ഏതെല്ലാം ശസ്ത്രക്രിയകൾ സാധ്യമായിരിക്കുന്നു? (പേജ് 28, ഖ. 1-3 കാണുക.)
പേജ് 17
1. രക്തം ഉപയോഗിക്കാതെ ഹൃദയശസ്ത്രക്രിയകൾ നടത്തിയതിന് എന്തു നല്ല ഫലങ്ങൾ കൈവന്നിരിക്കുന്നു?
2-4. രക്തരഹിത ശസ്ത്രക്രിയകളിൽനിന്ന് നല്ല ഫലങ്ങൾ ലഭിക്കുന്നതിന് സാക്ഷികളായ രോഗികൾതന്നെ സഹായിച്ചിരിക്കുന്നത് എങ്ങനെ?
നാലാം വാരം
പേജ് 17
5, 6. അപകട/പ്രയോജന അപഗ്രഥനം എന്നാൽ എന്ത്, ഈ തത്ത്വം പ്രായോഗികമാക്കുന്നത് എങ്ങനെ?
പേജ് 19
1, 2. അപകട/പ്രയോജന അപഗ്രഥനത്തിൽ രോഗിയുടെ പങ്കെന്ത്?
3-5. രക്തം ഉപയോഗിച്ചുള്ള ചികിത്സയുടെ കാര്യത്തിൽ അപകടങ്ങളെയും പ്രയോജനങ്ങളെയും തൂക്കിനോക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (പേജ് 31, ഖ. 1, 2 കാണുക.)
6. വൈദ്യചികിത്സ തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുന്ന നിയമ വ്യവസ്ഥ ഏത്? (പേജ് 30, ഖ. 1-8 കാണുക.)
പേജ് 18 (ചതുരം)
1-4. വൈദ്യശാസ്ത്രരംഗത്തു പ്രവർത്തിക്കുന്നവരെ നിയമപരമായ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കാൻ സാക്ഷികളായ രോഗികൾ എന്താണു ചെയ്യുന്നത്? (പേജ് 28, ഖ. 4 കാണുക.)
5-7. ആശുപത്രികളെയും ഡോക്ടർമാരെയും നിയമപരമായ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കാൻ യഹോവയുടെ സാക്ഷികൾ പടികൾ സ്വീകരിക്കുമ്പോൾ അവർ സഹകരിക്കേണ്ടത് ന്യായയുക്തമായിരിക്കുന്നത് എന്തുകൊണ്ട്?
പേജ് 20
1-3. യഹോവയുടെ സാക്ഷികളുടെ നിലപാടിനോട് വൈദ്യശാസ്ത്രരംഗത്തെ ചിലർ പ്രതികരിച്ചിരിക്കുന്നത് എങ്ങനെ?
4, 5. സാക്ഷികളായ രോഗികൾ ഉൾപ്പെട്ട ചില കേസുകളിൽ കോടതി ഇടപെട്ടിരിക്കുന്നത് എങ്ങനെ?
6,പേജ് 21 ഖ. 1. യഹോവയുടെ സാക്ഷികളും രക്തവും ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിന് കോടതിയെ സമീപിക്കുന്നത് എറ്റവും നല്ല മാർഗം അല്ലാത്തത് എന്തുകൊണ്ട്?
പേജ് 21
2, 3. രോഗി ഒരു കുട്ടി ആണെങ്കിൽ പോലും കോടതിയെ സമീപിക്കുന്നത് അനുചിതമായിരിക്കുന്നത് ഏതു കാരണങ്ങളാൽ?
4, 5. കുട്ടികൾക്കു ചികിത്സ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാതാപിതാക്കളുടെ ഏത് അവകാശം കണക്കിലെടുക്കേണ്ടതാണ്? (പേജ് 28, ഖ. 5-ഉം, പേജ് 29, ഖ. 1-ഉം കാണുക.)
6,പേജ് 22 ഖ. 1-3. തങ്ങളുടെ കുട്ടികൾക്കുവേണ്ടി ചികിത്സാപരമായ തീരുമാനങ്ങൾ എടുക്കാൻ മാതാപിതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം എന്നു വ്യക്തമാക്കുന്ന നിയമപരമായ ചില സൂചനകൾ ഏവ?
4. സാക്ഷികളായ മാതാപിതാക്കളും വൈദ്യശാസ്ത്ര രംഗത്തുള്ളവരും സഹകരിച്ചു പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
അഞ്ചാം വാരം
പേജ് 22
5, 6. രക്തത്തോടും, രക്തരഹിതചികിത്സ എന്ന സാക്ഷികളുടെ ആവശ്യത്തോടും ഉള്ള ബന്ധത്തിൽ ഏത് സുപ്രധാന വസ്തുതകൾ മനസ്സിൽപ്പിടിക്കണം?
പേജ് 23
1-3. രക്തം നിരസിക്കുന്ന ചിലർ മരിക്കുന്നെങ്കിൽപ്പോലും ഏതു വസ്തുത നാം അവഗണിക്കാൻ പാടില്ല? (പേജ് 29, ഖ. 2-5-ഉം പേജ് 31, ഖ. 3-5-ഉം കാണുക.)
4, 5. രക്തത്തെയും മരണത്തെയും കുറിച്ചുള്ള ഒരു യഥാർഥ വീക്ഷണം എന്ത്?
പേജ് 24
1, 2. രക്തം യഥാർഥത്തിൽ ജീവരക്ഷാകരമാണ് എന്ന വസ്തുത വിലമതിക്കാൻ നമ്മെ എന്തു സഹായിക്കും?
3, പേജ് 25 ഖ.1. ക്രിസ്തീയപൂർവ കാലങ്ങളിൽ രക്തത്തെ സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം എന്തായിരുന്നു, എന്തുകൊണ്ട്?
പേജ് 25
2. പാപപരിഹാര ദിവസത്തിൽ രക്തം ഉൾപ്പെട്ടിരുന്നത് എങ്ങനെ? നാം അതിൽ തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
3, 4. പാപപരിഹാര ദിവസവും യേശുവിന്റെ ബലിയും തമ്മിൽ എന്തു ബന്ധമാണുള്ളത്?
5. (എ) ക്രിസ്ത്യാനികൾ രക്തം വർജിക്കുന്നതിന്റെ മുഖ്യ കാരണം എന്ത്? (ബി) രക്തപ്പകർച്ച മൂലം ഉണ്ടാകാവുന്ന അപകടസാധ്യതകൾക്ക് നാം അമിതമായ ഊന്നൽ നൽകേണ്ടതില്ലാത്തത് എന്തുകൊണ്ട്?
6, 7. (എ) ദൈവമുമ്പാകെയുള്ള നമ്മുടെ നിലപാടുമായി രക്തം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) രക്തത്തോടുള്ള നമ്മുടെ വീക്ഷണം ഏത് മുഖ്യ പഠിപ്പിക്കലിൽ അധിഷ്ഠിതമാണ്?
8. രക്തം സംബന്ധിച്ച സാക്ഷികളുടെ നിലപാട് ജീവനോടുള്ള ആദരവിനെ പ്രകടമാക്കുന്നു എന്ന് നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
പേജ് 26
1, 2. രക്തം നമ്മുടെ നിത്യഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?