ദിവ്യാധിപത്യ വാർത്തകൾ
◆ ആൻറിഗ്വാക്ക് നവംബറിൽ 274 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം ഉണ്ടായിരുന്നു. ഒരു 14 ശതമാനം വർദ്ധനവ്.
◆ ലബാനോൻ നവംബറിൽ 3,794 പേരുടെ ഹാജരും 111 പേരുടെ സ്നാപനവും സഹിതം അതിന്റെ ഡിസ്ട്രിക്ട് കൺവെൻഷൻ നടത്തി.
◆ നവംബറിൽ പെറുവിൽനിന്നുളള റിപ്പോർട്ടിൽ മൊത്തം 8,440 പയനിയർമാർ ഉണ്ടായിരുന്നു എന്നത് എടുത്തുപറയത്തക്കതായിരുന്നു. ഈ സംഖ്യ ആ രാജ്യത്തിൽനിന്നുളള രാജ്യപ്രസാധകരുടെ 24 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.
◆ തെയ്വാനിൽ നവംബറിൽ 1,770 പ്രസാധകർ റിപ്പോർട്ടുചെയ്തപ്പോൾ 9 ശതമാനം വർദ്ധനവ് ഉണ്ടായിരുന്നു. അവർക്ക് 2,848 ബൈബിളദ്ധ്യയനങ്ങളുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു.
◆ തായ്ലണ്ടിന് നവംബറിൽ 1,164 പേരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു. 1,191 ബൈബിൾ അദ്ധ്യയനങ്ങൾ റിപ്പോർട്ടുചെയ്തു, രേഖയിലുളള ഏതു നവംബറിലേതിനേക്കാളും ഉയർന്നത്.