ഇൻഡക്സിന് കുടുംബത്തിനു പ്രയോജനംചെയ്യാൻ കഴിയുന്ന വിധം
1 .കുടുംബാംഗങ്ങളെക്കുറിച്ചു സംസാരിക്കവേ 1 തിമൊഥെയോസ് 5:4 ഇങ്ങനെ പ്രസ്താവിക്കുന്നു: “അവർ ആദ്യം തങ്ങളുടെ സ്വന്തം കുടുംബത്തിൽ ദൈവികഭക്തി ആചരിക്കാൻ പഠിക്കട്ടെ.” തീർച്ചയായും കുടുംബാംഗങ്ങളോടുളള നമ്മുടെ ഇടപെടലുകളിൽ ദൈവികഭക്തിയുടെ ആചരണം പഠിക്കേണ്ട ഒന്നാണ്. ഇതിൽ നമുക്ക് ദിവ്യമാർഗ്ഗനിർദ്ദേശം ആവശ്യമാണ്. കാരണം കുടുംബാംഗങ്ങൾക്കുവേണ്ടിയുളള കരുതൽ നമ്മുടെ ക്രിസ്തീയകടപ്പാടിന്റെ ഭാഗമാണ്. വാച്ച്ററവർ പബ്ലിക്കേഷൻസ് ഇൻഡക്സിന് കുടുംബജീവിതത്തിൽ സംജാതമാകുന്ന വിവിധ സാഹചര്യങ്ങൾക്കുളള മാർഗ്ഗനിർദ്ദേശം കണ്ടെത്താൻ നമ്മെ സഹായിക്കാൻ കഴിയും.
2 ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകുമ്പോൾ ഒരു കുടുംബം ആസ്തിക്യത്തിൽവരുന്നു. (ഉല്പ. 2:24) നിങ്ങൾ വിവാഹത്തെക്കുറിച്ചു സഗൗരവം പരിചിന്തിക്കുന്നുണ്ടോ? “വിവാഹം” എന്ന തലക്കെട്ടിൻകീഴിൽ നിങ്ങൾ “ഒരു ഇണയെ തെരഞ്ഞെടുക്കൽ” എന്ന ഉപതലക്കെട്ടു കാണും. ചിലപ്പോൾ പ്രയാസമുളള ഈ ഉദ്യമംസംബന്ധിച്ച് സഹായകമായ ബുദ്ധിയുപദേശത്തിലേക്ക് പരാമർശനങ്ങൾ നിങ്ങളെ നയിക്കും. ഇൻഡക്സിന് “ഭർത്താവിന്റെ പങ്ക്” “ഭാര്യയുടെ പങ്ക്” എന്നിങ്ങനെയുളള ഉപതലക്കെട്ടുകളുമുണ്ട്, ഓരോന്നും വിവാഹിതരായവർക്കും വിവാഹംചെയ്യാനാഗ്രഹിക്കുന്നവർക്കും പ്രയോജനകരായ വിവരങ്ങളുടെ പരാമർശനങ്ങൾ പ്രദാനംചെയ്യുന്നു. കൂടാതെ, “ആശയവിനിമയം” “അടുപ്പം” “സമാധാനം” എന്നിങ്ങനെയുളള ഉപതലക്കെട്ടുകൾ വിവാഹത്തെ സമ്പന്നമാക്കാൻകഴിയുന്ന വിവരങ്ങളിലേക്കു വിരൽചൂണ്ടുന്നു. പ്രയാസങ്ങൾ പൊന്തിവരുമ്പോൾ “പ്രശ്നങ്ങൾ” എന്ന ഉപതലക്കെട്ടിന് അവ എങ്ങനെ പരിഹരിക്കാമെന്നുളള ഫലകരമായ ബുദ്ധിയുപദേശത്തിലേക്ക് നിങ്ങളെ നയിക്കാൻകഴിയും.
3 മക്കൾ യഹോവയിൽനിന്നുളള ഒരു അവകാശമാകുന്നു. (സങ്കീ. 127:3) മാതാപിതാക്കൾക്ക് “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും” എങ്ങനെ തങ്ങളുടെ മക്കളെ വളർത്താൻകഴിയും? (എഫേ. 6:4) യഹോവ തന്റെ വചനവും വിശ്വസ്തനായ അടിമവർഗ്ഗവും മുഖേന പ്രദാനംചെയ്യുന്ന മാർഗ്ഗനിർദ്ദേശം സുപ്രധാനമാണ്. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളുടെ വിചാരങ്ങളിലേക്കും ആവശ്യങ്ങളിലേക്കുമുളള ഉൾക്കാഴ്ച ആവശ്യമാണ്. “കുട്ടികൾ” “യുവജനങ്ങൾ” എന്നിങ്ങനെയുളള ഇൻഡക്സ് തലക്കെട്ടുകളിലൂടെ സഹായകമായ ബുദ്ധിയുപദേശവും നിർദ്ദേശങ്ങളും കണ്ടെത്താൻകഴിയും. എന്നാൽ അവരുടെ ഇളംഹൃദയങ്ങളിൽ യഹോവയുടെ നിയമം ഉദ്ബോധിപ്പിക്കുന്നതുസംബന്ധിച്ചെന്ത്? “കുട്ടിയുടെ പരിശീലനം” എന്ന തലക്കെട്ട് മക്കളെ വളർത്തുന്നതിന്റെ സകല വശങ്ങളും സംബന്ധിച്ച ഗ്രാഹ്യത്തോടുകൂടിയ ചർച്ചകളിലേക്കു നയിക്കുന്നു, അവയിൽ യഹോവയുമായി ഒരു വ്യക്തിപരമായ ബന്ധം വളർത്താനും സത്യത്തിനുവേണ്ടി ഒരു ആകാംക്ഷ വളർത്താനും അവരെ എങ്ങനെ സഹായിക്കാമെന്നുളളത് ഉൾപ്പെടുന്നു.—1 പത്രോ. 2:2.
4 കുടുംബവിജയത്തിന് മുന്നമേ ക്രമീകരിക്കപ്പെടുന്ന കുടുംബ ബൈബിൾചർച്ചകൾ അത്യന്താപേക്ഷിതമാണ്. (ആവ. 6:6-9; യെശ. 54:13; എഫേ. 5:25, 26) ആസ്വാദ്യമായ കുടുംബചർച്ചകൾ നടത്തുന്നതുസംബന്ധിച്ച ആശയങ്ങളുടെ പരാമർശനങ്ങൾ “കുടുംബങ്ങൾ” എന്ന തലക്കെട്ടിൻകീഴിൽ കണ്ടെത്താൻകഴിയും. നിലവിലുളള ഇൻഡക്സിൽ “ബൈബിളദ്ധ്യയനം” എന്ന ഉപതലക്കെട്ടിന് “അത് ഫലകരമാക്കൽ,” “അത് ആസ്വാദ്യമാക്കൽ,” “അത് രസകരമാക്കൽ” എന്നിങ്ങനെയുളള ഉപ ഉപതലക്കെട്ടുകൾ ഉണ്ട്. കൂടാതെ, ചിലപ്പോഴൊക്കെ യഹോവയുടെ സാക്ഷികളുടെ ജീവിതകഥകളിലൊന്ന് പരിചിന്തിക്കാൻ പാടില്ലേ? “മുഴുസമയ ശുശ്രൂഷ” എന്ന തലക്കെട്ടിൻകീഴിൽ “ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ലാത്ത ഒരു തെരഞ്ഞെടുപ്പ്,” “എന്റെ ഹൃദയത്തിന്റെ അപേക്ഷകൾ സ്വീകരിക്കൽ” എന്നിങ്ങനെയുളള തലക്കെട്ടുകളോടുകൂടിയ ജീവിതകഥകളിലേക്ക് നിങ്ങൾ നയിക്കപ്പെടും. അങ്ങനെയുളള മററു വിവരണങ്ങൾ “മിഷനറിമാർ” എന്നതിൻകീഴിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഒരു പൂർണ്ണമായ പട്ടിക “യഹോവയുടെ സാക്ഷികളുടെ ജീവിതകഥകൾ” എന്നതിൻകീഴിൽ കണ്ടെത്തപ്പെടുന്നു.
5 വാച്ച്ററവർ പബ്ലിക്കേഷൻസ് ഇൻഡക്സ് കുടുംബജീവിതത്തിനുളള ബുദ്ധിയുപദേശവും ആശയങ്ങളും ശേഖരിക്കുന്നതിനുളള അത്ഭുതകരമായ ഒരു പണിയായുധമാണ്. അത് കുടുംബത്തിനുളളിലെ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേററുന്നതിൽ വലിയ ഉല്ലാസം കണ്ടെത്താൻ നിങ്ങളെ സഹായിക്കട്ടെ.