സഭയിൽ നമ്മുടെ രാജ്യശുശ്രൂഷ നിവർത്തിക്കൽ
1 ക്രിസ്തീയസഭയുടെ ശിരസ്സായ യേശുക്രിസ്തുവിലൂടെ യഹോവ ഒരു “വിശ്വസ്ത ഗൃഹവിചാരകന്” അഥവാ വീട്ടു മാനേജർക്ക് ഉത്തരവാദിത്വം കൊടുത്തിട്ടുണ്ട്. (ലൂക്കോ. 12:42, 43) ഈ ക്രമീകരണം ‘നാം ദൈവത്തിന്റെ ഭവനത്തിൽ നടക്കേണ്ടതെങ്ങനെയെന്നുളള’തു സംബന്ധിച്ച് നമുക്ക് അച്ചടിച്ച നിർദ്ദേശം ലഭിക്കുക സാദ്ധ്യമാക്കിത്തീർത്തിരിക്കുന്നു. (1 തിമൊ. 3:15) അച്ചടിക്കപ്പെട്ടിരിക്കുന്നത് എന്തെന്നുളളതു കണ്ടുപിടിക്കുന്നതിനുളള നമ്മുടെ മുഖ്യ ഉപകരണം വീക്ഷാഗോപുര വിഷയസൂചികയാണ്. അതിന് നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?
2 നിങ്ങൾ ഒരു മൂപ്പനാണോ? നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ വിശദീകരിക്കുന്ന രണ്ടു പൊതുശീർഷകങ്ങൾ ഉണ്ട്: “മൂപ്പൻമാർ” എന്നും “മേൽവിചാരകൻമാർ” എന്നും. “മൂപ്പൻമാർ” എന്ന ഭാഗത്ത് സഭയിലെ വിവിധ ആളുകളെ സഹായിക്കുന്നതിനുളള വിവരങ്ങൾ, ബുദ്ധിയുപദേശം നൽകുന്ന വിധം, മൂപ്പൻമാരുടെ സംഘത്തിനിടയിലെ ബന്ധങ്ങൾ, മൂപ്പൻമാരുടെ ഉത്തരവാദിത്വങ്ങൾ മുതലായവ സംബന്ധിച്ച വിവരങ്ങളിലേക്ക് നയിക്കുന്ന മിക്ക പരാമർശനങ്ങളും ഉണ്ട്. യോഗ്യതകൾ സംബന്ധിച്ച പരാമർശനങ്ങൾ “മേൽവിചാരകൻമാർ” എന്നതിൻകീഴിൽ കാണപ്പെടുന്നു, എന്തുകൊണ്ടെന്നാൽ ഇവ ചർച്ചചെയ്യുമ്പോൾ ബൈബിൾ ഉപയോഗിക്കുന്ന പദം ആ ശീർഷകമാണ്. “മേൽവിചാരകൻമാർ” എന്നതിൻകീഴിലാണ് “അദ്ധ്യക്തമേൽവിചാരകൻ,” “സേവനമേൽവിചാരകൻ,” “സെക്രട്ടറി” എന്നിങ്ങനെയുളള ഔദ്യോഗിക നിയമനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. “സഭകൾ” എന്ന മുഖ്യ ശീർഷകവും സഹായകമായ വിവരങ്ങൾ പ്രദാനം ചെയ്യും.
3 നിങ്ങൾ ശുശ്രൂഷാദാസൻമാരും സഭയിൽ ഒരു ജീവൽപ്രധാനമായ പങ്കുനിർവഹിക്കുന്നു. “ശുശ്രൂഷാദാസൻമാർ” എന്ന ശീർഷകം നിങ്ങളുടെ യോഗ്യതകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ചുളള വിവരങ്ങൾ പട്ടികപ്പെടുത്തുന്നു. നിങ്ങൾക്കു തുറന്നുകിടക്കുന്ന സേവനപദവികളുടെ പ്രാധാന്യംസംബന്ധിച്ചും കൂടുതലായ ഉത്തരവാദിത്വങ്ങൾ എത്തിപ്പിടിക്കാൻ കഴിയുന്ന വിധങ്ങൾ സംബന്ധിച്ചുമുളള വിഷയങ്ങളുടെ പരാമർശനങ്ങളും നിങ്ങൾ കണ്ടെത്തും.
4 സഭയിലെ മീററിംഗുകളോടുളള ബന്ധത്തിൽ മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും പദവികൾ ഉണ്ട്. “മീററിംഗുകൾ” എന്ന ശീർഷകം, “ഹാജരാകുന്നതിനുളള യത്നങ്ങൾ” എന്നതിൻ കീഴിലുളള കോൾമയിർക്കൊളളിക്കുന്ന ദൃഷ്ടാന്തങ്ങൾ സഹിതം ആ വിഷയം സംബന്ധിച്ച എല്ലാ വശങ്ങൾക്കുമുളള പരാമർശനങ്ങൾ പ്രദാനംചെയ്യുന്നു. തീർച്ചയായും ഓരോ മീററിംഗുകൾക്കും മുഖ്യശീർഷകങ്ങളുണ്ട്.
5 സങ്കീർത്തനം 68:11, “സുവാർത്ത പറയുന്ന സ്ത്രീകൾ ഒരു വലിയ സൈന്യമാകുന്നു” എന്ന് പറയുന്നു. സഭയിലെ പുരുഷ അംഗങ്ങളെപ്പോലെ സഹോദരിമാരും ദൈവത്തിന്റെ ഭവനത്തിൽ ഉചിതമായി നടക്കണം. ഒരു സഹോദരി എപ്പോൾ ശിരോവസ്ത്രം ധരിക്കണം അല്ലെങ്കിൽ ഒരു മീററിംഗ് കൈകാര്യം ചെയ്യുന്നതിനൊ സഭയെ പ്രതിനിധീകരിച്ച് പ്രാർത്ഥിക്കുന്നതിനൊ പ്രാപ്തിയുളള ഒരു സഹോദരനും സഭയിൽ ഹാജരില്ലെങ്കിൽ എന്തു ചെയ്യണം എന്നിങ്ങനെയുളള വിഷയങ്ങൾ സംബന്ധിച്ച് ചിലപ്പോൾ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. “സ്ത്രീകൾ” എന്ന ശീർഷകത്തിന് ഈ വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങളിലേക്ക് നിങ്ങളെ നയിക്കാൻ കഴിയും. കൂടാതെ “സഹോദരിമാർ,” “ശിരാവരണം,” “പ്രാർത്ഥന” എന്നിങ്ങനെയുളള ശീർഷകങ്ങളും സഹായകങ്ങളാണ്.
6 ഒന്നു തിമൊഥെയോസ് 3:15-ലെ അവസാനഭാഗം ക്രിസ്തീയ സഭയെ “സത്യത്തിന്റെ ഒരു തൂണും താങ്ങും” എന്ന് പരാമർശിക്കുന്നു. നാം സഭക്കുളളിൽ നമ്മുടെ രാജ്യശുശ്രൂഷ നിവർത്തിച്ചുകൊണ്ട് ദൈവത്തിന്റെ ഭവനത്തിൽ ഉചിതമായി നടക്കുമ്പോൾ സത്യത്തെ പിന്താങ്ങുകയെന്നത് നമ്മുടെ പദവിയാണ്.