ചോദ്യപ്പെട്ടി
● നാം നമ്മുടെ സാഹിത്യം ഏററം നന്നായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് തെരുവുസാക്ഷീകരണത്തിൽ സാഹിത്യം സമർപ്പിക്കുമ്പോൾ ഏതു രീതി ഏററം സഹായകമായിരിക്കും?
തെരുവുസാക്ഷീകരണം നടത്തുമ്പോൾ മാസികകളോ പ്രസിദ്ധീകരണങ്ങളോ നമ്മുടെ കൈയിൽ പിടിച്ചുകൊണ്ട് ആളുകളെ സമീപിക്കുന്നത് ഉചിതമാണ്. ആളുകളുമായി ഒരു സംഭാഷണംനടത്താൻ ശ്രമിക്കുകയെന്നതായിരിക്കണം നമ്മുടെ ലാക്ക്. സമ്പർക്കം പുലർത്തപ്പെട്ടയാളിന് താത്പര്യമുണ്ടോയെന്നും നമ്മുടെ മാസികകൾ വായിക്കാൻ സമ്മതിക്കുമോയെന്നും നമുക്ക് ആ വിധത്തിൽ നിശ്ചയിക്കാൻ കഴിയും. ഒരു മാസികയിലെ ലേഖനങ്ങളിലൊന്ന് ചുരുക്കി ചർച്ചചെയ്യുക സാദ്ധ്യമാണെങ്കിൽ അത് ഏററം നന്നായിരിക്കും. നമ്മുടെ വേല സന്നദ്ധസേവകരാലാണ് നടത്തപ്പെടുന്നതെന്നും ഒരു വ്യാപാരമല്ലെന്നുംകൂടെ വിശദീകരിക്കാൻ കഴിഞ്ഞേക്കും. ചില സന്ദർഭങ്ങളിൽ ഒരു പ്രസാധകൻ മാസികയുടെ ഉളളടക്കത്തെയും പ്രയോജനങ്ങളെയും കുറിച്ചു സംഭാഷണം നടത്തിക്കൊണ്ടിരിക്കെ വ്യക്തിയോടൊത്തു നടക്കേണ്ടിവന്നേക്കാം.
എന്നിരുന്നാലും, നാം വിവേചനയും പരിഗണനയുമുളളവരായിരിക്കണം. തെരുക്കളിൽ നാം കണ്ടുമുട്ടുന്ന അനേകരും വളരെ ധൃതിയിലായതുകൊണ്ട് നമുക്ക് അവരുടെ താത്പര്യം മനസ്സിലാക്കുക പ്രയാസമായിരിക്കും. അങ്ങനെയുളള സന്ദർഭങ്ങളിൽ അവർ നമ്മെ വീണ്ടും കണ്ടുമുട്ടുകയും ഒരു ചർച്ചക്കുവേണ്ടി നിൽക്കാൻ സാധിക്കുകയും ചെയ്യുമ്പോൾ കൂടുതൽ സാഹിത്യത്തിനുവേണ്ടിയുളള അവരുടെ വിശപ്പു വർദ്ധിപ്പിക്കാൻ കേവലം ഒരു ലഘുലേഖ സമർപ്പിക്കുന്നത് മെച്ചമായിരിക്കും.
ചില സ്ഥാനങ്ങളിലും സമയങ്ങളിലും സ്ഥിരമായി തെരുവുവേല നടത്തുന്നതിനാൽ ആളുകൾ നമ്മോടു പരിചയപ്പെടുകയും അവസരം ലഭിക്കുമ്പോൾ കാര്യങ്ങൾ ചർച്ചചെയ്യാൻ സന്തോഷമുളളവരായിരിക്കുകയും ചെയ്തേക്കാം, അങ്ങനെ അവരുടെ താത്പര്യം നിർണ്ണയിക്കാൻ നമുക്കു വേണ്ടത്ര സമയം ലഭിക്കുന്നു.
നാം നമ്മുടെ സാഹിത്യം ജ്ഞാനപൂർവം ഉപയോഗിക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട് സാഹിത്യം സമർപ്പിക്കാൻ ഒരു ഉചിതമായ സമയം തെരഞ്ഞെടുക്കാൻ നാം ശ്രമിക്കണം. നാം അങ്ങനെ ചെയ്യുന്നത് താത്പര്യത്തെ പിന്തുടരാൻ ക്രമീകരണംചെയ്യുന്നതിനും നമ്മുടെ വേലയുടെ സ്വഭാവത്തെ വിശദീകരിക്കുന്നതിന് സമയം കിട്ടുന്നതിനും നമ്മെ പ്രാപ്തരാക്കും.