നിങ്ങൾ നമ്മുടെ സാഹിത്യങ്ങളെ വിലമതിക്കുന്നുവോ?
1 വജ്രങ്ങളും മററു രത്നക്കല്ലുകളും മൂല്യമുളളതായിരിക്കുന്നത് അവയുടെ മനോഹാരിത നിമിത്തം മാത്രമല്ല അവ കണ്ടെത്തുന്നതിനും കുഴിച്ചെടുക്കുന്നതിനുമുളള ഭാരിച്ച ചെലവു നിമിത്തവുമാണ്. യഹോവയേയും യേശുക്രിസ്തുവിനേയും കുറിച്ചുളള അറിവ് അതിലുമേറെ ശ്രേഷ്ഠമായ മൂല്യമുളളതാണ്, നമ്മുടെ പ്രസിദ്ധീകരണങ്ങളാണ് ഈ ആത്മീയ ധനത്തെ ഗഹനമായും ദൈവിക ജ്ഞാനത്തോടെയും വിശദീകരിക്കുന്ന ആകെയുളള പുസ്തകങ്ങൾ. (റോമർ 11:33; ഫിലി. 3:8) നമ്മുടെ സാഹിത്യങ്ങളോടു നമുക്കെങ്ങനെ യഥാർത്ഥ വിലമതിപ്പു പ്രകടമാക്കാൻ കഴിയും?
2 രാജ്യഹാളിൽ കൊണ്ടുപോയി അവിടെയുളള സംഭാവനപ്പെട്ടികളിലൊന്നിൽ ഇടുന്നതിനായി അനേക വ്യക്തികളും കുടുംബക്കൂട്ടങ്ങളും ക്രമമായി ഒരു സംഭാവന മാററിവെക്കാറുണ്ട്. നമ്മുടെ സാഹിത്യങ്ങൾ അവയുടെ ഉൽപ്പാദനച്ചെലവിനടുത്തെങ്ങും എത്താത്ത ഒരു സംഭാവനക്കാണു പൊതുജനങ്ങൾക്കു സമർപ്പിക്കുന്നത്. അതുകൊണ്ട്, വ്യക്തികളും സഭകളും രാജ്യവേലക്കുവേണ്ടി സംഭാവനകൾ നൽകുമ്പോൾ അതു കൂടുതൽ സാഹിത്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു.
3 മൂല്യവത്തായ നമ്മുടെ സാഹിത്യങ്ങളോടുളള നമ്മുടെ വിലമതിപ്പു പ്രകടമാക്കാനുളള മറെറാരു മാർഗ്ഗം അവ നമുക്കു ലഭ്യമാകുന്ന ഉടനേതന്നെ അവ വായിക്കുകയും പഠിക്കുകയും ചെയ്യുക എന്നതാണ്. നമ്മുടെ പുസ്തകങ്ങളിലും മാസികകളിലും ജീവദായകമായ ആത്മീയ ആഹാരമാണ് അടങ്ങിയിരിക്കുന്നത്, അതു പിന്നീടൊരു സമയത്തേക്കു മാററിവെക്കാതെ നാം സത്വരം ഭക്ഷിക്കണം. വീക്ഷാഗോപുരം മാസിക സഭയിൽ പഠിക്കുന്നതിനുളള സമയംവരെ കാത്തിരിക്കാതെ അതു ലഭിക്കുന്ന ഉടനേതന്നെ വായിക്കാനുളള ഒരു ശ്രമം നടത്താൻ കഴിയും. സാഹിത്യം നന്നായി പരിചിതമാക്കുന്നതിനാൽ അതു വീട്ടുകാർക്കു സമർപ്പിക്കുന്നതിനു നാം ഏറെ സജ്ജരാക്കപ്പെട്ടിരിക്കും. വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെ യഹോവ നൽകുന്ന സാഹിത്യത്തെ നാം വിലമതിക്കുന്നുവെന്നു കാണിക്കുന്നതിനുളള മൂന്നാമത്തെ മാർഗ്ഗം അതു നമ്മുടെ ഭവനങ്ങളിൽ യഥോചിതം സൂക്ഷിക്കുകയും അതു നമ്മുടെ പ്രദേശത്തേക്കു ശ്രദ്ധാപൂർവ്വം കൊണ്ടുപോകുകയും ചെയ്യുന്നതാണ്. (മത്താ. 24:45) നാം നമ്മുടെ സാഹിത്യങ്ങൾ നമ്മുടെ ഭവനങ്ങളിൽ വൃത്തിയായി, ഒരുപക്ഷേ അടവുളള ഒരു അലമാരയിൽ അല്ലെങ്കിൽ കുറഞ്ഞപക്ഷം ജലാംശമില്ലാത്ത ഒരു സ്ഥലത്തു സൂക്ഷിക്കുന്നുണ്ടോ? മാസികകളും സാഹിത്യങ്ങളും ബാഗിനകത്തേക്കു വെക്കുമ്പോഴോ പുറത്തേക്കെടുക്കുമ്പോഴോ അവ കീറാതെയും മുഷിയാതെയും ഇരിക്കാൻ ശ്രദ്ധിച്ചുകൊണ്ടു ശുശ്രൂഷക്കുവേണ്ടി നമ്മുടെ ബാഗുകൾ തയ്യാറാക്കുമ്പോൾ നാം ശ്രദ്ധയുളളവരാണോ? അങ്ങനെ ചെയ്യുന്നത് എല്ലായ്പോഴും വൃത്തിയും ശുചിത്വവുമുളള സാഹിത്യം ഉണ്ടായിരിക്കുന്നതിനും അങ്ങനെ യഹോവയുടെ ശുശ്രൂഷകരെന്ന നിലയിൽ നമ്മേത്തന്നെ നന്നായി അവതരിപ്പിക്കുന്നതിനും നമ്മെ പ്രാപ്തരാക്കും.
4 രാജ്യഹാളിലോ നമ്മുടെ ഭവനത്തിലോ ഒരു ഷെൽഫിൽ വെച്ചിരിക്കുന്ന സാഹിത്യങ്ങൾ അവയുടെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നില്ല, അതിന്റെ മൂല്യം തിരിച്ചറിയപ്പെടുന്നുമില്ല. മാസികകളുടെയും ലഘുപത്രികകളുടെയും ബയൻറിട്ട പുസ്തകങ്ങളുടെയും ലഘുലേഖകളുടെയും പഴക്കമേറിയ പ്രതികളും നന്നായി ഉപയോഗപ്പെടുത്തണം. നമ്മുടെ പക്കൽ ഇപ്പോഴുളള സാഹിത്യശേഖരത്തിന്റെ സ്റേറാക്ക് അവസാനമായി എടുത്തത് എപ്പോഴാണ്? എത്രയധികം കുന്നുകൂടിയിരിക്കുന്നുവെന്നു മനസ്സിലാക്കുമ്പോൾ നാം അതിശയിച്ചുപോയേക്കാം. നമ്മുടെ പക്കലുളള സാഹിത്യം പഴക്കം കൊണ്ടു മഞ്ഞച്ചോ കീറിയോ മുഷിഞ്ഞോ പോകാതെ ഇപ്പോഴും നല്ല സ്ഥിതിയിലാണോ? ആണെങ്കിൽ അതു വയൽശുശ്രൂഷയിൽ വിതരണം ചെയ്യാനുളള എല്ലാ ശ്രമവും നാം ചെയ്യണം. കേടുപററിയ സാഹിത്യം വ്യക്തിപരമായ ഉപയോഗത്തിനായി സൂക്ഷിക്കുകയോ ഉചിതമായി ഉപേക്ഷിക്കുകയോ ചെയ്യാം. മുഖ്യമായും നിലവിലുളള സമർപ്പണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾപോലും ചിലപ്പോഴൊക്കെ ഒരു വ്യത്യസ്ത പ്രസിദ്ധീകരണം ഉപയോഗിക്കാൻ നമുക്കു തീരുമാനിക്കാവുന്നതാണ്.
5 വിതരണത്തിനായി നിങ്ങൾക്കു യഥാർത്ഥത്തിൽ എന്തുമാത്രം സാഹിത്യം ആവശ്യമാണെന്നതിനു ശ്രദ്ധാപൂർവ്വകമായ ചിന്ത നൽകുക. നല്ല വിവേചന ആവശ്യമാണ്. വിശേഷാൽ നിങ്ങൾ പയനിയറിംഗ് നടത്തുകയാണെങ്കിൽ, ഒരു മതിയായ അളവ് അത്യാവശ്യമായിരിക്കെ, സാഹിത്യത്തിന്റെ വ്യക്തിപരമായ വലിയ ഒരു ശേഖരം സൂക്ഷിക്കേണ്ടയാവശ്യമില്ല, കാരണം രാജ്യഹാളിൽ യോഗങ്ങൾക്കു മുമ്പും ശേഷവും കൂടുതൽ വാങ്ങാൻ കഴിയും. മാസാരംഭത്തിൽ വേല ചെയ്തുതുടങ്ങുന്നതിനു മതിയായ സാഹിത്യം കരുതുകയും നിങ്ങളുടെ ശേഖരം തീർന്നുപോകുന്നതനുസരിച്ചു കൂടുതൽ എടുക്കുകയും ചെയ്യുക.
6 ദൈവത്തിന്റെ സത്യവചനത്തെ വിലമതിക്കുന്ന ആളുകൾക്കു സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ പ്രസിദ്ധീകരണങ്ങൾ അതീവമൂല്യമുളളവയാകുന്നു. പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന സാഹിത്യങ്ങളുടെ ഉപയോഗം സംബന്ധിച്ചു നമുക്കെല്ലാം ജ്ഞാനവും വിവേകവുമുളളവരായിത്തീരുകയും അങ്ങനെ നമ്മുടെ സാഹിത്യത്തിനു നാം എത്രത്തോളം മൂല്യം കൽപ്പിക്കുന്നുവെന്നു പ്രകടമാക്കുകയും ചെയ്യാം.